കേരളം പരിധി വിടുന്നു….
ന്യൂഡല്‍ഹി:വിദേശകാര്യ സെക്രട്ടറിയായി ഐ.എ.എസ്.ഉദ്യോഗസ്ഥ കെ.വാസുകിയെ കേരളം നിയമിച്ചുവെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ശാസനയുമായി കേന്ദ്ര സർക്കാർ. വിദേശകാര്യം സംസ്ഥാന വിഷയമല്ലെന്ന് വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ കടന്നുകയറുകയാണ് പിണറായി വിജയൻ സർക്കാർ ചെയ്യുന്നത്. ഭരണഘടനയിലെ ഏഴാം ഷെഡ്യൂള്‍ അനുസരിച്ച് വിദേശകാര്യം പൂർണമായും യൂണിയൻ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കാര്യമാണ്. അതാത് അത് സംസ്ഥാന വിഷയമല്ല. കണ്‍കറന്റ് ലിസ്റ്റില്പ്പെടുന്നതുമല്ല. അതിനാല്‍, ഭരണഘടനപരമായ അധികാരപരിധിക്ക് അതീതമായ കാര്യങ്ങളില്‍ സംസ്ഥാന സർക്കാരുകള്‍ കടന്നുകയറരുതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീർ ജയ്സ്വാള്‍ […]
വിദേശ പഠന രംഗം കിതച്ചു തുടങ്ങി
കൊച്ചി: വിദ്യാഭ്യാസവും തൊഴിലും തേടി വിദേശങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം കുത്തനെ ഇടിയുന്നു. ബ്രിട്ടൻ, കനഡ, ആസ്ടേലിയ, ഫിൻലാണ്ട് തുടങ്ങിയ രാജ്യങ്ങൾ പ്രവേശന നിയമങ്ങൾ കൂടുതൽ കർശനമാക്കിയതാണ് മുഖ്യകാരണം. വിദേശത്തേയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർഥികളെ സഹായിക്കാനായി സംസ്ഥാനത്ത് നാലായിരത്തോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് പറയുന്നത്. അവയിൽ നല്ലൊരു ഭാഗം താമസിയാതെ അടച്ചിടേണ്ടി വരുമെന്നാണ് കരുതുന്നത്. വിദ്യാര്‍ത്ഥി വിസയ്ക്കുള്ള അപേക്ഷകള്‍ കൂടുതലായി നിരസിക്കപ്പെടുന്നതാണ് അവരെ കുഴക്കുന്നത്. നേരത്തെ, പങ്കാളികള്‍ക്കും കുട്ടികള്‍ക്കും അപേക്ഷകനോടൊപ്പം പോകാമായിരുന്നു. ഇപ്പോള്‍,പ്രധാന അപേക്ഷകന് അനുമതി നല്കിയാലും സഹ അപേക്ഷകരുടെ […]
മൈക്രോസോഫ്റ്റിൽ തകരാർ : വിമാനങ്ങൾ മുടങ്ങുന്നു
ന്യൂഡൽഹി: ലോകവ്യാപകമായി സംഭവിച്ച മൈക്രോസോഫ്റ്റിലെ തകരാറിനെ തുടർന്നു രാജ്യവ്യാപകമായി 200 ഓളം വിമാനങ്ങൾ റദ്ദാക്കി. ഇൻഡിഗോ മാത്രം 192 സർവിസുകൾ ഉപേക്ഷിച്ചു. കേരളത്തിൽ നിന്നുള്ള സർവിസുകളും ഇതിൽ ഉൾപ്പെടുന്നു. വിമാനത്താവളങ്ങളിൽ ചെക്ക് ഇൻ നടപടിക്കും കാലതാമസം നേരിടുന്നുണ്ട്. വിമാനത്താവളങ്ങളിൽ കാത്തിരിക്കേണ്ടി വരുന്ന യാത്രക്കാർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കാൻ വിമാനത്താവള അധികൃതർക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശം നൽകി. യാത്രക്കാർക്ക് വേണ്ട കുടിവെള്ളം, ഭക്ഷണം, ഇരിപ്പിടങ്ങൾ എന്നിവ നൽകാനാണ് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു നിർദേശം […]