യു പി യിൽ ലൗ ജിഹാദ് കുറ്റവാളികള്‍ക്ക് ജീവപര്യന്തം

ലഖ്നോ: ലൗ ജിഹാദുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന കർശനമായ വ്യവസ്ഥകൾ മതപരിവർത്തന വിരുദ്ധ നിയമത്തിൽ ഉൾപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. പാർലമെൻ്ററി കാര്യ മന്ത്രി സുരേഷ് ഖന്നയാണ് ഇത് സംബന്ധിച്ച ബില്‍ നിയമസഭയിൽ അവതരിപ്പിച്ചത്. വഞ്ചനാപരമോ നിർബന്ധിതമോ ആയ മതപരിവർത്തനത്തിന് 10 വർഷം വരെ ശിക്ഷയും 50,000 രൂപ പിഴയുമാണ് നിലവിലെ വ്യവസ്ഥ. നിയമവിരുദ്ധമായ മത പരിവർത്തനങ്ങള്‍ക്കുള്ള ധനസഹായം കുറ്റകരമാക്കാനും കൂടി നിർദ്ദേശിക്കുന്നതാണ് പുതിയ മതപരിവർത്തന നിരോധന ബില്‍ .2024.  2021ലാണ് […]

പള്ളിയില്‍ സ്ത്രീകള്‍ക്ക് നിസ്‌കാര സൗകര്യം ഒരുക്കൂ…

കൊച്ചി: മൂവാറ്റുപുഴ നിര്‍മല കോളേജില്‍ നിസ്‌കാരത്തിന് സൗകര്യമൊരുക്കണമെന്ന മുസ്ലീം പെണ്‍കുട്ടികളുടെ ആവശ്യം വലിയ വിവാദം സൃഷ്ടിച്ച സാഹചര്യത്തിൽ അധ്യാപികയും എഴുത്തുകാരിയുമായ എസ്. ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിപ്പിട്ടു. അവരുടെ കുറിപ്പ് ഇങ്ങനെ: ധാരാളം ദേവാലയങ്ങളും ധാരാളം മതകേന്ദ്രങ്ങളും ഉള്ള നാടാണ് നമ്മുടേത്. ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമുള്ളതു പോലെ ആരാധന നടത്താനുള്ള സൗകര്യങ്ങള്‍ കൂടുതലായി വേണമെങ്കില്‍ അവിടെത്തന്നെ ഒരുക്കി കൊടുക്കാവുന്നതേയുള്ളു. പെണ്‍കുട്ടികള്‍ക്കു വേണമെങ്കില്‍ അവര്‍ക്കും ആരാധനാ സൗകര്യം അവിടെ ഉണ്ടാകണം. അതാണ് ചെയ്യേണ്ടത്. വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മതനിരപേക്ഷമായി തുടരണം. അവിടെ നിന്ന് […]

തോരാത്ത പേമാരി: നദികളില്‍ ജലനിരപ്പ് ഉയരുന്നു

കൊച്ചി: സംസ്ഥാനത്തെ നദികളില്‍ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എറണാകുളം ജില്ലയിലെ കാളിയാർ (കലംപുർ സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), പാലക്കാട് ജില്ലയിലെ പുലംതോട് (പുലാമന്തോള്‍ സ്റ്റേഷൻ) , കോഴിക്കോട് ജില്ലയിലെ കുറ്റിയാടി (കുറ്റിയാടി സ്റ്റേഷൻ) എന്നീ നദികളില്‍ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ പമ്ബ (മടമണ്‍ സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ ഗായത്രി […]

വൈദ്യുതി കാറുകൾ തലവേദനയാവുന്നു ?

മുംബൈ: വൈദ്യുതി വാഹനങ്ങളോടുള്ള പ്രിയം കുറയുന്നു. വൈദ്യുതി വാഹന ഉപഭോക്താക്കളില്‍ വലിയ പങ്കും പെട്രോള്‍, ഡീസല്‍ വാഹനങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്ന് സർവേയിൽ കണ്ടെത്തി. ഉപഭോക്തൃ വിശ്വാസം ഇല്ലായ്മ, ബാറ്ററി ചാർജ് ചെയ്യാനുള്ള സംവിധാനങ്ങളുടെ കുറവ്, ബാറ്ററിയുടെ കുറഞ്ഞ ലൈഫ്, രണ്ടാമത് വില്ക്കുമ്ബോഴുള്ള വിലയിടിവ് എന്നിവയാണ് കാരണങ്ങൾ.വാഹന കണ്‍സള്‍ട്ടൻസിയായ പാർക്ക്+ നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടത്. ന്യൂഡല്‍ഹി, മുംബൈ, ബംഗളൂരു എന്നീ വിപണികളിലാണ് സർവേ നടത്തിയത്. ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുകളനുസരിച്ച്‌ 91,000 വൈദ്യുത വാഹനങ്ങളാണ് […]

പ്രാര്‍ഥനാ മുറി വിവാദം: ഖേദപ്രകടനം നടത്തി മഹല്ല് കമ്മിറ്റികള്‍

കൊച്ചി: കോതമംഗലം ക്രൈസ്തവ രൂപതയുടെ നിയന്ത്രണത്തിലുള്ള മൂവാറ്റുപുഴ നിര്‍മല കോളജില്‍ പ്രാര്‍ഥനാ മുറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഖേദപ്രകടനം നടത്തി മുസ്ലിം മഹല്ല് കമ്മിറ്റികള്‍. മൂവാറ്റുപുഴയിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ കോളജ് മാനേജുമെന്റുമായി ചര്‍ച്ച നടത്തിയാണ് ഖേദപ്രകടനം നടത്തിയത്.കോളജില്‍ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പിഎസ്‌എ ലത്തീഫ് പറഞ്ഞു. പ്രാര്‍ഥനക്കും ആചാരങ്ങള്‍ക്കും നിര്‍ദിഷ്ട രീതികള്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് തെറ്റായ ചെറിയ ലാഞ്ഛനയെങ്കിലും ഉണ്ടായാല്‍ അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണമെന്ന് […]

ഡോണൾഡ് ട്രംപ് പ്രസിഡന്റാകുമെന്ന് ജ്യോതിഷി

വാഷിങ്ടൻ: റിപ്പബ്ലിക്കാൻ പാർടി സ്ഥാനാർഥി ഡോണൾഡ് ട്രംപ് അടുത്ത അമേരിക്കൻ പ്രസിഡന്റാകുമെന്ന് ജ്യോതിഷി എമി ട്രിപ്പ്.വൈസ് പ്രസിഡന്റ് കമല ഹാരിസായിരിക്കും ട്രംപിന്റെ എതിർ സ്ഥാനാർഥി. പ്രായാധിക്യത്തെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർഥിത്വം പിൻവലിക്കുന്ന തീയതി പ്രവചിച്ച് നാല്പതുകാരിയായ എമി ട്രിപ്പ് ശ്രദ്ധേയയായിരുന്നു. ട്രംപ് രാഷ്ടീയ ജീവിതത്തിൽ വിജയത്തിന്റെ കൊടുമുടി കയറുകയാണെന്നാണ് എമി ‘ഗ്രഹനില’ നോക്കി പറയുന്നതെന്ന് മാധ്യമങ്ങൾ പറയുന്നു. അമേരിക്കയുടെ  45 മത്തെ പ്രസിഡണ്ടായിരുന്ന  ട്രംപ്,  1987 വരെ ഡമോക്രാററിക് പാർടിയിലായിരുന്നു. 1999 ൽ […]