ബംഗ്ലാദേശിലെ ‘കയറുപിരി’ യാണ് മുഹമ്മദ് യൂനുസ്!
കൊച്ചി : ഏതായാലും ബംഗ്ലാദേശിൽ യൂനുസ് വന്നാൽ ബംഗ്ലാദേശിന്റെ കാര്യം കട്ടപ്പൊക. വട്ടിപ്പലിശ സമ്പ്രദായമാണ് അദ്ദേഹത്തിന്റെ ഇക്കണോമിക്സ്. ചിലർ അതിനെ മൈക്രോക്രെഡിറ്റ് എന്ന് വിളിക്കും. യുണൈറ്റഡ് നേഷൻസ് മുൻ ഉപദേഷ്ടാവായിരുന്ന പ്രമോദ് കുമാർ ഫേസ്ബുക്കിലെഴുതുന്നു. “പാവപ്പെട്ടവരെ എങ്ങനെ സഹായിക്കണമെന്ന് അവരുടേതായ മണ്ടൻ ആശയങ്ങളും, വിശ്വാസങ്ങളും, സ്ഥാപിത താല്പര്യങ്ങളുമുള്ള മൾട്ടീലാറ്ററൽ, ബൈലാറ്ററൽ ഏജൻസികളുടെയും, പാശ്ചാത്യലോകത്തെ സർക്കാരുകളുടെയും, വമ്പന്മാരുടെയും പിന്തുണയാണ് അയാളുടെ ശക്തി. അയാളുടെ തട്ടിപ്പിന് പിടിച്ച് ജയലിലിടാൻ കാത്തിരിക്കുകയായിരുന്നു ഷെയ്ഖ് ഹസീന” പ്രമോദ് കുമാർ തുടരുന്നു. ഫേസ്ബുക് പോസ്റ്റിന്റെ […]
വഖഫ് ഭേദഗതി ബിൽ ഉടന്‍: സ്ത്രീകൾക്ക് പ്രാതിനിധ്യം
ന്യൂഡൽഹി: മുസ്ലിം സമുദായത്തിലെ സ്വത്തുകൾ കൈകാര്യം ചെയ്യുന്ന വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതി ബിൽ പാർലമെന്റിൽ ഉടൻ അവതരിപ്പിച്ചേക്കും വഖഫ് ബോർഡുകൾ പരിഷ്കരിക്കാനുള്ള ബില്ലിൽ , വഖഫ് ബോർഡിൽ സ്ത്രീകളെ കൂടി ഉൾപ്പെടുത്താൻ ശുപാർശയുണ്ട്. ബിൽ പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര കൗൺസിലിലും രണ്ട് വനിതകളെ നിയമിക്കും. നിലവിൽ വഖഫ് ബോർഡുകളിലോ സംസ്ഥാന, കേന്ദ്ര കൗൺസിലുകളിലോ സ്ത്രീകൾക്ക് അംഗത്വമില്ല. പള്ളികളുടെയും ഇസ്‌ലാമിക മത സ്ഥാപനങ്ങളുടെയും നടത്തിപ്പടക്കമുള്ള കാര്യങ്ങളാണ് വഖഫ് ബോർഡിൻ്റെ ചുമതല. വഖഫ് ബോർഡ് […]
വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു
കൊല്ലം: എസ്.എൻ.ഡി .പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് ലംഘിച്ച കേസില്‍ ആണ് നടപടി. കൊല്ലം നെടുങ്ങണ്ട എസ് എന്‍ ട്രൈനിംഗ് കോളേജ് മാനേജർ എന്ന നിലയിൽ ആണ് അദ്ദേഹം കേസിൽപ്പെട്ടത്. യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബൂണല്‍ ജഡ്ജി ജോസ് എന്‍ സിറിലിന്റേതാണ് ഉത്തരവ്. ഹര്‍ജിക്കാരന് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നാലാഴ്ചക്കകം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. എസ് എന്‍ ട്രൈനിംഗ് […]
ബംഗ്ലാദേശിൽ വീണ്ടും കലാപം; 50 പേർ മരിച്ചു
ധാക്ക: സർക്കാർ ജോലികൾക്കുള്ള സംവരണം സുപ്രിംകോടതി എടുത്തുകളഞ്ഞെങ്കിലും ബംഗ്ലാദേശിലെ ക്വാട്ട സംവരണവിരുദ്ധ സമരം വീണ്ടും ആളിക്കത്തുന്നു.പ്രതിഷേധക്കാരും ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിൽ അമ്പതിലധികം പേർ മരിച്ചു. ഇതോടെ ജൂണിൽ ആരംഭിച്ച് സമരത്തിൽ മരിച്ചവരുടെ എണ്ണം 250 കവിഞ്ഞു. കോടതിയുടെ നീക്കം താൽക്കാലികമായി പ്രതിഷേധത്തെ തണുപ്പിച്ചെങ്കിലും വീണ്ടും പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. പ്രക്ഷോഭകാരികൾ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ നിസഹകരണ സമരത്തിലാണ് സംഘർഷം ആരംഭിച്ചത്. 1971-ലെ ബംഗ്ലാദേശ് സ്വാതന്ത്ര സമരത്തിന്റെ ഭാഗമായിരുന്നവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ […]
വനിത ഉദ്യോഗസ്ഥയെ തെറി വിളിച്ച മന്ത്രി പുറത്ത്
കൊൽക്കത്ത : രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കുറിച്ച് 2022ൽ നടത്തിയ പരാമർശത്തെ തുടർന്ന് വിവാദത്തിൽ അകപ്പെട്ട പശ്ചിമ ബംഗാൾ ജയിൽ വകുപ്പ് മന്ത്രി അഖിൽ ഗിരി വീണ്ടും കുടുങ്ങി. ഇക്കുറി വനം വകുപ്പിലെ വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതിന് മന്ത്രിയോട് രാജിവയ്ക്കാൻ തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. മന്ത്രി അഖിൽ ഗിരി, ഉദ്യോഗസ്ഥയോട് മോശമായി സംസാരിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.പാർടി സംസ്ഥാന അധ്യക്ഷൻ സുബ്രത ബാക്ഷി അഖിൽ ഗിരിയെ വിളിച്ച് ഉദ്യോഗസ്ഥയോട് നിരുപാധികം മാപ്പുപറയാൻ നിർദേശിച്ചു. […]