ഓഹരികൾ ഇടിഞ്ഞു; നിക്ഷേപർക്ക് നഷ്ടം 53,000 കോടി
മുംബൈ: രാഷ്ടീയ, സാമ്പത്തിക രംഗങ്ങളിൽ വിവാദം ഉയർത്തിയ ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ടില്‍ തകര്‍ന്ന് അദാനി ഓഹരികള്‍. നിക്ഷേപകര്‍ക്ക് 53,000 കോടി രൂപ നഷ്ടം സംഭവിച്ചു എന്നാണ് കണക്ക്. എഴു ശതമാനം വരെ ഇടിവാണ് അദാനി ഗ്രൂപ്പിൻ്റെ കമ്പനി ഓഹരികൾ നേരിട്ടത്. 10 അദാനി ഓഹരികളുടെ മൊത്തം വിപണി മൂലധനം 16.7 ലക്ഷം കോടി രൂപയായി കുറഞ്ഞു. എന്നാല്‍ 2023 ജനുവരിയില്‍ അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗിൻ്റെ ആദ്യ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷമുണ്ടായ ഇടിവിനോളം എത്തിയില്ല. വരും ദിവസങ്ങളില്‍ ഹിൻഡൻബർഗിൻ്റെ […]
ജാതി വ്യവസ്ഥയെ ന്യായീകരിച്ച് ആര്‍എസ്‌എസ് മുഖപത്രം
ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നിപ്പിച്ച് നിർത്തിയ ഘടകങ്ങളിലൊന്ന് ജാതിയാണെന്ന ആർഎസ്‌എസ് മുഖപത്രമായ പാഞ്ചജന്യത്തിലെ മുഖപ്രസംഗം വിവാദമാകുന്നു. ജാതിയാണ് ഇന്ത്യയിന് സമൂഹത്തെ ഒന്നിപ്പിച്ച് നിർത്തിയത്, മുഗളന്മാർക്കും ബ്രിട്ടീഷുകാർക്കും ജാതി വ്യവസ്ഥ വെല്ലുവിളി ആയിരുന്നു.ജാതി സെൻസസ് ഉയർത്തിക്കാട്ടിയുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നീക്കം യാഥാർത്ഥ്യം തിരിച്ചറിയാതെ എന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി. രാഹുല്‍ ഈ വിഷയത്തെ നോക്കികാണുന്നത് ക്രിസ്ത്യൻ സഭകളുടെയും സാമ്രാജ്യത്ത്വത്തിൻറേയും കണ്ണിലൂടെയാണ്. ജാതിവ്യവസ്ഥ വിവിധ വിഭാഗങ്ങളെ അവരുടെ തൊഴിലും പാരമ്ബര്യവും അനുസരിച്ച് തരംതിരിച്ചതിന് ശേഷം ഒരുമിച്ച് നിർത്തുന്ന ഒരു ശൃഖംലയാണെന്ന് […]
വെളിപ്പെടുത്തലുമായി ഹിൻഡൻബര്‍ഗ് വീണ്ടും…
ന്യൂഡല്‍ഹി: ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സണ്‍ മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്ബനികളില്‍ നിക്ഷേപമുണ്ടെന്ന് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച്. നേരത്തെ തങ്ങള്‍ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പില്‍ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും അവർ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.സുപ്രീംകോടതിയുടെ പരിഗണനയില്‍ വരെ എത്തിയ അദാനി -ഹിൻഡൻബെർഗ് കേസില്‍ സെബി അന്വേഷണം തുടരുകയാണ് ഇപ്പോഴും. മാധബി […]
ബംഗ്ലാദേശിൽ നിന്ന് ഹിന്ദു അഭയാർഥികൾ അതിർത്തിയിലേക്ക്
ധാക്ക: ബംഗ്ലദേശിൽ മത ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ലദേശിൽനിന്ന് ആയിരക്കണക്കിന് ഹിന്ദു മതക്കാരായ അഭയാർഥികൾ ഇന്ത്യയിലേക്ക് ഒഴുകുന്നു. ഇതു തടയാൻ ഇന്ത്യൻ അതിർത്തിയിൽ കനത്ത ജാഗ്രത പാലിക്കുകയാണ് അതിർത്തി രക്ഷാ സേന (ബിഎസ്എഫ് ). അതിർത്തിയിലെ സ്ഥിതി വിലയിരുത്താനും ബംഗ്ലദേശിലെ ഇന്ത്യക്കാരുടെയും ഹിന്ദുക്കളുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതി ബംഗ്ലദേശിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു നടപടികൾ സ്വീകരിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. […]
ഗുസ്തി എന്നെ തോൽപ്പിച്ചു, ഞാൻ തോറ്റു
പാരീസ്: ഗുസ്തി താരം വിനേഷ് ഫോഗട്ട് , കായിക രംഗത്തോട് വിടപറയുന്നു. ഒളിമ്പിക്‌സിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സമൂഹ മാധ്യമത്തിലൂടെയുള്ള അറിയിപ്പ്. അങ്ങനെ 2001 മുതൽ 2024 വരെ നീണ്ടുനിന്ന ഒരു മഹത്തായ കരിയറിന് വിരാമമായി. “ഗുസ്തി എന്നെ തോൽപ്പിച്ചു, ഞാൻ തോറ്റു,” ഫോഗട്ട് എക്‌സിൽ കുറിച്ചു. പാരീസ് ഒളിമ്പിക്‌സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെടുകയായിരുന്നു 29-കാരിയായ താരം. ഫൈനൽ ദിവസം തൂക്കം നോക്കുമ്പോൾ അനുവദനീയമായ പരിധിയിൽ നിന്നും 100 ഗ്രാം കൂടിയതിനാലായിരുന്നു അയോഗ്യത […]