വയനാട് തെരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ തീരുമാനം

ന്യൂഡൽഹി : ഉരുൾപൊട്ടൽ ഉണ്ടായ വയനാട് ലോക്‌സഭാ  മണ്ഡലത്തിൽ ഉടൻ  തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കമ്മീഷണര്‍ രാജിവ് കുമാര്‍ പറഞ്ഞു. രാജ്യത്ത് 47 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്താനുണ്ട് സാഹചര്യം പരിശോധിച്ച് ഒന്നിച്ച് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനെ കുറിച്ച് ആലോചിക്കും.കാലാവസ്ഥയടക്കമുള്ള ഘടകങ്ങൾ മാനദണ്ഡമാകും. നിയമസഭകളുടെ കാലാവധി അഞ്ച് മാസത്തിനിടെ പൂര്‍ത്തിയാകുന്ന ജമ്മു കശ്മീരിലും ഹരിയാനയിലുമാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ജമ്മു കശ്മീരില്‍ മൂന്നു ഘട്ടങ്ങളിലായും ഹരിയാനയില്‍ ഒറ്റഘട്ടമായിട്ടുമായിരിക്കും തെരഞ്ഞെടുപ്പ്. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ മുപ്പതിനുള്ളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി […]

ഏക വ്യക്തി നിയമവും ഒന്നിച്ചുള്ള തിരഞ്ഞെടുപ്പും വരും :പ്രധാനമന്ത്രി

ന്യൂഡൽഹി : എൻ. ഡി. എ സർക്കാരിന്റെ അജണ്ടയിലുള്ള ഏറെ വിവാദപരമായ രണ്ട് നയങ്ങളായ ഏക വ്യക്തി നിയമവും ഒരുരാജ്യം ഒരൊറ്റ തിരഞ്ഞെടുപ്പും നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിനിയമങ്ങൾ ചർച്ച ചെയ്യണമെന്ന് മോദി പറഞ്ഞു. വിവേചനപരമായ സാമുദായിക നിയമങ്ങൾ നിർത്തലാക്കി മതേതര സിവിൽ കോഡ് നടപ്പിലാക്കണം. ഒരുരാജ്യം ഒരൊറ്റ തിരഞ്ഞെടുപ്പിനെ പിന്തുണച്ച അദ്ദേഹം, രാഷ്ട്രം അതിനായി ഒന്നിക്കണമെന്നും ആവശ്യപ്പെട്ടു. അടിക്കടിയുള്ള തിരഞ്ഞെടുപ്പിൽ രാജ്യത്തെ സ്തംഭനാവസ്ഥയിൽ എത്തിക്കുന്നുവെന്നും പദ്ധതികളും സംരംഭങ്ങളും […]

ജനനേന്ദ്രിയം മുറിച്ച കേസിൽ ആദ്യ കുറ്റപത്രം

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം  പെൺകുട്ടി  മുറിച്ച കേസിൽ,ഏഴ് വർഷങ്ങള്‍ക്ക് ശേഷം ക്രൈംബ്രാഞ്ച് ആദ്യ കുറ്റപത്രം സമർപ്പിച്ചു. ബലാൽസംഗക്കേസിൽ  സ്വാമിക്കെതിരായ കുററപത്രം ആണിത്. സ്വാമിക്കെതിരെ ബലാത്സംഗത്തിനും മുറിച്ച പെൺകുട്ടിക്കും സുഹൃത്ത് അയ്യപ്പദാസിനുമെതിരെ ജനനേന്ദ്രിയം  മുറിച്ചതിനുമായി ക്രൈംബ്രാഞ്ച് രണ്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പെണ്‍കുട്ടിക്കും അയ്യപ്പദാസിനുമെതിരെയുള്ള കേസിലെ കുറ്റപത്രം അടുത്തയാഴ്ച സമര്‍പ്പിക്കും. തിരുവന്തപുരം പേട്ടയിലെ പെണ്‍കുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു പീഡന ശ്രമം നടന്നതെന്ന് കുറ്റപത്രത്തിലുണ്ട്. ഉപദ്രവം ചെറുക്കാനാണ് പെൺകുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. 2017 -മെയ് […]

അവിടെയും സർക്കാർ രാഹുലിനെ തഴഞ്ഞു….

ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് കസേര നൽകിയത് പ്രോട്ടോക്കോള്‍ പാലിക്കാതെ. നാലാം നിരയിൽ ആയിരുന്നു ഇരിപ്പടം അനുവദിച്ചത്. പ്രതിപക്ഷനേതാവ് ആദ്യനിരയില്‍ ഇരിക്കണമെന്നാണ് കീഴ്വഴക്കം. ഒളിംപിക്സ് ജേതാക്കള്‍ക്ക് ഇരിപ്പിടം ഒരുക്കാനാണ് ഈ ക്രമീകരണമെന്നാണ് സർക്കാർ വിശദീകരണം. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത് പത്ത് വര്‍ഷത്തിനുശേഷമാണ്. ചടങ്ങിന്റെ മുന്‍ നിരയില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമന്‍, ശിവരാജ് സിങ് ചൗഹാന്‍, അമിത് ഷാ, എസ്. ജയശങ്കര്‍ എന്നിവരായിരുന്നു.ഇവര്‍ക്കൊപ്പമാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവിനും ഇരിപ്പിടം ഒരുക്കേണ്ടിയിരുന്നത്. ലോക്‌സഭാ പ്രതിപക്ഷ […]

‘കാഫിര്‍’സ്‌ക്രീന്‍ഷോട്ട് ആദ്യം വന്നത് ഇടത് അനുകൂല ഗ്രൂപ്പിൽ

കൊച്ചി: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിനിടയിൽ വിവാദമായി മാറിയ ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം വന്നത് ഇടത് അനുകൂല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെന്ന് പൊലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയെ കാഫിറെന്ന് വിശേഷിപ്പിച്ച് മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി കെ മുഹമ്മദ് കാസിമിന്റെ പേരിലാണ് സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. ഇത് വന്‍തോതില്‍ പ്രചരിച്ചതോടെ വിവാദമായി മാറുകയായിരുന്നു. യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ആണ് ഇവിടെ നല്ല ഭൂരിപക്ഷത്തിൽ ജയിച്ചത്. ‘റെഡ് എന്‍കൗണ്ടര്‍’ […]

Featured, Special Story
August 13, 2024

തുമ്പ കൊണ്ടുള്ള തോരൻ; യുവതിയുടെ മരണം

കൊച്ചി: തുമ്പപ്പൂ  തോരനുമായി ബന്ധപ്പെട്ട വാർത്ത വന്ന ഉടനെ, കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ വേണ്ടി ചിലർ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആയുർവേദ മരുന്നുകളെല്ലാം തന്നെ വിഷമാണ്, അത് കഴിക്കുമ്പോൾ കരളും കിഡ്നിയും പോകും എന്ന പതിവ് പല്ലവി കൂടുതൽ മികവോടെ ഇറക്കിയിട്ടുണ്ട്.  മദ്യപാനം കൊണ്ടുള്ള കരൾ രോഗങ്ങളെക്കാൾ കൂടുതൽ ആയുർവേദ ഔഷധങ്ങൾ കൊണ്ടുള്ളതാണത്രെ…!!! ആയുർവേദ ഡോക്ടർ ഷാബു പട്ടാമ്പി ഫേസ്ബുക്കിലെഴുതുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:- ചേർത്തലയിൽ കഴിഞ്ഞദിവസം ഒരു യുവതി മരിച്ചത്, തുമ്പ […]