Special Story, ലോകം
August 21, 2024

നാസയുടെ ബഹിരാകാശ സഞ്ചാരികൾക്ക് ഭക്ഷണംഎത്തിച്ച് റഷ്യ

വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ നാസയുടെ ബഹിരാകാശ സഞ്ചാരികളായ ബച്ച് വില്‍മോര്‍, സുനിത വില്യംസ് എന്നിവർക്ക് താൽക്കാലികമായ അശ്വാസം. തിരിച്ചുവരവ് വൈകുകയാണെങ്കിലും മൂന്ന് ടണ്ണോളം ഭക്ഷണവും ഇന്ധനവും മറ്റ് ആവശ്യവസ്തുക്കളുമായി റഷ്യന്‍ പേടകം ‘പ്രോഗ്രസ്സ് 89’ കാര്‍ഗോ ഷിപ്പ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ഈ വിവരം നാസ സ്ഥിരീകരിച്ചു. അത് അവർ തത്സമയം സംപ്രേഷണം ചെയ്തു. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇരുവര്‍ക്കും ദീര്‍ഘനാള്‍ നിലയത്തില്‍ കഴിയേണ്ടി വന്നത്. ദക്ഷിണ പസഫിക് […]

സിനിമയിലെ പ്രമുഖരുടെ മുഖം വികൃതമായി

കൊച്ചി : മലയാള സിനിമയിലെ ലൈംഗിക അഴിഞ്ഞാട്ടവും ചട്ടമ്പിത്തരവും വിവരിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തായതിന് പിന്നാലെ താരങ്ങളുടെ സംഘടനയായ ‘അമ്മ’യ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ രം​ഗത്ത്. മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരുടെ മുഖം വികൃതമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. വൈരവിര്യാതന ബുദ്ധിയും പ്രതികാരവും നിറഞ്ഞ നിങ്ങളുടെ ക്രൂര വിനോദത്തിനു വിധേയനായ ഒരാളാണല്ലോ ഞാനും.. നിങ്ങളെ വിമർശിച്ചതിന്റെ പേരിൽ, മുഖത്തു നോക്കി കാര്യങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ എന്റെ പന്ത്രണ്ടോളം വർഷം […]

ജനപ്രിയ ചിത്ര അവാർഡ് വിവാദത്തിൽ

കൊച്ചി : ബ്ലസി സംവിധാനം ചെയ്ത ‘ആടുജീവിതം’ റിലീസ് ആയത് 2024 ൽ. ആ ചിത്രത്തിന് എങ്ങനെ 2023 ലെ ജനപ്രിയ ചിത്രത്തിന് ഉള്ള അവാർഡ് നൽകി – സംവിധായകനും നടനുമായ ജൂഡ് ആന്തണി ചോദിക്കുന്നു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തെപ്പററിയാണ് ഈ ചോദ്യം. എന്റെ ചില സുഹൃത്തുക്കള്‍ ഇക്കാര്യം എന്നോട് തിരക്കി.എനിക്കും ഇതിന്റെ യുക്തി മനസ്സിലാകുന്നില്ല – അദ്ദേഹം പറഞ്ഞു.   ജൂഡ് ആന്തണി 2023ലെ ചലച്ചിത്ര പുരസ്‌കാരത്തിന് ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018 […]

Featured, Special Story
August 18, 2024

”പോർക്ക് ചാലഞ്ചും” “വർഗ്ഗീയ കുലുക്കിസർബത്തും”!

കൊച്ചി: “ബീഫ് കഴിക്കുന്നവനെ തല്ലിക്കൊല്ലണമെന്ന് പറയുന്നതും പന്നിയിറച്ചി കഴിക്കുന്നവരെ വെറുക്കണമെന്ന് പറയുന്നതും തമ്മിൽ എന്തു വ്യത്യാസം? ഇടതുപക്ഷത്തിന് മതമില്ല. എല്ലാമതക്കാരെയും അത് ഉൾകൊള്ളുന്നു”സി പി എം നേതാവ് ജലീൽ ഫേസ്ബുക്കിലെഴുതുന്നു. ഡി.വൈ.എഫ്.ഐ നടത്തുന്ന  പന്നിയിറച്ചി ചാലഞ്ച്നെതിരെ ഉയർന്നുവന്ന വിമര്ശനങ്ങൾക്കെതിരെയാണ് ജലീൽ പ്രതികരിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം ചുവടെ:- ”പോർക്ക് ചാലഞ്ചും” ലീഗ്-ജമകളുടെ “വർഗ്ഗീയ കുലുക്കിസർബത്തും”! പന്നിയിറച്ചി ചാലഞ്ച് നടത്തി പണം സ്വരൂപിച്ച് ദുരിതബാധിതർക്ക് നൽകുന്നതിനെ എതിർത്ത് ചില പോസ്റ്റുകൾ ലീഗുകാരുടെയും ജമാഅത്തെ ഇസ്ലാമിക്കാരുടെയും സാമൂഹ്യ മാധ്യമ വാളുകളിൽ കാണാൻ […]

Featured, Special Story
August 17, 2024

ധനസമാഹരണത്തിനായി ഡി.വൈ.എഫ്.ഐയുടെ പന്നിയിറച്ചി വിൽപ്പന

കൊച്ചി:  ദുരന്തത്തില്‍ എല്ലാം നഷ്ടമായ വയനാട് മേപ്പാടി ചൂരൽമല, മുണ്ടക്കൈ നിവസികൾക്ക് സഹായം നൽകാൻ പന്നിയിറച്ചി ചാലഞ്ചുമായി ഡി.വൈ.എഫ്.ഐ. ‘റീബിൽഡ് വയനാട്’ കാമ്പയിന്റെ ഭാഗമായി ധനസമാഹരണത്തിനാണ് പന്നിയിറച്ചി വിൽപന. ആഗസ്റ്റ് 10 ന് കാസർകോട് രാജപുരത്ത് നടത്തിയ പോർക്ക് ചലഞ്ചിൽ  350 കിലോയിലേറെയാണ്  വിറ്റുപോയത്. 380 രൂപ വിലയുള്ള പന്നിയിറച്ചി കിലോക്ക് 360 രൂപ നിരക്കിലായിരുന്നു വിതരണം. ഈ ഇനത്തിൽ ഒന്നേകാൽ ലക്ഷത്തിലേറെ രൂപ  ലഭിക്കും. തുക വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും ഷൈജിൻ പറഞ്ഞു.സംസ്ഥാനത്തിന്റെ വിവിധ […]

വയനാട് തെരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ തീരുമാനം

ന്യൂഡൽഹി : ഉരുൾപൊട്ടൽ ഉണ്ടായ വയനാട് ലോക്‌സഭാ  മണ്ഡലത്തിൽ ഉടൻ  തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കമ്മീഷണര്‍ രാജിവ് കുമാര്‍ പറഞ്ഞു. രാജ്യത്ത് 47 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്താനുണ്ട് സാഹചര്യം പരിശോധിച്ച് ഒന്നിച്ച് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനെ കുറിച്ച് ആലോചിക്കും.കാലാവസ്ഥയടക്കമുള്ള ഘടകങ്ങൾ മാനദണ്ഡമാകും. നിയമസഭകളുടെ കാലാവധി അഞ്ച് മാസത്തിനിടെ പൂര്‍ത്തിയാകുന്ന ജമ്മു കശ്മീരിലും ഹരിയാനയിലുമാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ജമ്മു കശ്മീരില്‍ മൂന്നു ഘട്ടങ്ങളിലായും ഹരിയാനയില്‍ ഒറ്റഘട്ടമായിട്ടുമായിരിക്കും തെരഞ്ഞെടുപ്പ്. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ മുപ്പതിനുള്ളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി […]