മുന്നണിയിൽ അതൃപ്തി: എഡിജിപിക്ക് കവചം തീർത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായി എഡിജിപി:എം.ആർ.അജിത് കുമാർ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട് എന്ന് മുഖ്യമന്ത്രി ഇടതുമുന്നണി യോഗത്തിൽ അറിയിച്ചു. ‘നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ അന്വേഷണം നടത്താൻ കഴിയൂ.അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ അത് പരിശോധിച്ചശേഷം നടപടിയുണ്ടാകും. കൃത്യമായ അന്വേഷണം നടക്കും.’ – അദ്ദേഹം പറഞ്ഞു. ടി.പി.രാമകൃഷ്ണൻ കൺവീനറായശേഷം ചേർന്ന ആദ്യ എൽഡിഎഫ് യോഗത്തിന്റെ പരിഗണനാ വിഷയങ്ങളിൽ അജിത് കുമാർ, ആർഎസ്എസ് നേതാക്കളെ കണ്ട വിഷയം ഉൾപ്പെടുത്തിയിരുന്നില്ല. ആർ ജെ ഡി നേതാവ് വർഗീസ് ജോർജ് വിഷയം യോഗത്തിൽ ഉന്നയിച്ചതോടെയാണ് മുഖ്യമന്ത്രി […]

സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് 70 കഴിഞ്ഞവർക്കും

ന്യൂഡല്‍ഹി: എഴുപത് വയസ്സും അതിന് മുകളിലും പ്രായമുള്ള എല്ലാ  പൗരന്മാര്‍ക്കും ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിൻ്റെ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങൾ ലഭിക്കും. അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെയാണിത്. ഈ തീരുമാനം രാജ്യത്തുടനീളമുള്ള ആറ് കോടി മുതിര്‍ന്ന പൗരന്‍മാരുള്ള 4.5 കോടി കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നിലവില്‍ ആയുഷ് ഭാരത് പദ്ധതിക്ക് കീഴിലുള്ള കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അഞ്ച് ലക്ഷം […]

ചന്ദ്രനിൽ ആണവ നിലയം സ്ഥാപിക്കാൻ റഷ്യയും ചൈനയും ഇന്ത്യയും

മോസ്കോ: അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസക്ക് പിന്നാലെ, ചന്ദ്രനിൽ ആണവോർജ്ജ നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുമായി റഷ്യ.ചൈനയും ഇന്ത്യയും ഇതില്‍ സഹകരിക്കുമെന്നാണ് സൂചന. അഞ്ഞൂറു കിലോവാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കാനാവുന്ന ചെറിയ ആണവോര്‍ജനിലയം നിര്‍മിക്കാനാണ് റഷ്യന്‍ ആണവോര്‍ജ കോര്‍പ്പറേഷനായ റോസറ്റോമിന്റെ ഉദ്ദേശ്യം. ഇതിൽ പങ്കാളികളാവാൻ ചൈനയും ഇന്ത്യയും താത്പര്യം അറിയിച്ചതായി റോസറ്റോം മേധാവി അലക്‌സി ലിഖാച്ചെ ഈസ്റ്റേണ്‍ എക്കോണമിക് ഫോറത്തില്‍ പറഞ്ഞു. അന്തര്‍ദേശീയ ബഹിരാകാശ പദ്ധതികള്‍ക്ക് അടിത്തറ പാകാനാണ് ഈ നീക്കം. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും ഇത്തരം ഒരു […]

മുൻ ജന്‍മങ്ങളിലെ പാപവും …

ചെന്നൈ: മുജ്ജന്മപാപം ഉള്ളതുകൊണ്ടാണ് ചിലർ വികലാംഗരും ഭിന്നശേഷിക്കാരുമായി ജനിക്കുന്നതെന്ന് അഭിപ്രായപ്പെട്ട മോട്ടിവേഷണൽ സ്പീക്കർ മഹാവിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അശോക് നഗർ സ്‌കൂളിലെ ഒരു പരുപാടിയിലായിരുന്നു വിവാദ പരാമർശങ്ങൾ.’ലോകത്ത് കയ്യും കാലും കണ്ണുമൊന്നുമില്ലാതെ നിരവധി പേര് ജനിക്കുന്നു, ദൈവം കരുണയുള്ളവനായിരുന്നുവെങ്കിൽ എല്ലാവരെയും ഒരുപോലെ സൃഷ്ടിച്ചേനെ. എന്നാൽ എന്തുകൊണ്ടാണ് അങ്ങനെ ചെയ്യാത്തത്? ഒരാൾ അങ്ങനെ ജനിക്കുന്നുവെന്നത് കഴിഞ്ഞ ജന്മത്തിൽ ചെയ്ത പാപങ്ങളുടെ ഫലമായി ഇരിക്കും’- എന്നായിരുന്നു മഹാവിഷ്ണുവിന്റെ പരാമർശം. കാഴ്ചപരിമിതിയുള്ളവരുടെ സംഘടന നൽകിയ പരാതിയിലാണ് ചെന്നൈ എയർപോർട്ടിൽ വെച്ച് […]

കവിളിൽ ചുംബിച്ച സംവിധായകൻ പുറത്ത്

കൊല്‍ക്കത്ത: ബംഗാളി സിനിമയിലും ലൈംഗികാരോപണം.ഇതിനെ തുടർന്ന് പ്രമുഖ ബംഗാളി ചലച്ചിത്ര സംവിധായകന്‍ അരിന്ദം സില്ലിനെ ബംഗാളി സിനിമാ സംഘടനയായ ഡയറക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് ഈസ്റ്റേൺ ഇന്ത്യ (ഡിഎഇഐ)യിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രാഥമിക തെളിവുകൾ കണക്കിലെടുത്താണ് നടപടി.ആരോപണങ്ങൾ പൂർണ്ണമായി ബോധ്യപ്പെടും വരെ സില്ലിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് സിനിമയുടെ സെറ്റിൽ വെച്ച് സംവിധായകൻ നടിയോട് മോശമായി പെരുമാറിയതാണ് വിവാദത്തിന് തുടക്കമിട്ടത്. ഒരു ഷോട്ട് വിശദീകരിക്കുന്നതിനിടെ സിൽ തന്‍റെ കവിളിൽ ചുംബിച്ചതായി നടി ആരോപിച്ചു. നടി സംസ്ഥാന […]