കോടതിക്ക് നടിയിൽ വിശ്വാസം: സിദ്ധിക്കിന് എതിരെ പ്രഥമദൃഷ്ടാ തെളിവുണ്ട്

കൊച്ചി: ബലാൽസംഗക്കേസിൽ നടൻ സിദ്ധിഖിനെതിരെ പരാതി ഉന്നയിച്ച യുവനടിയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിക്കുന്നു. അതിജീവിതയെ നിശബ്ദയാക്കാനുള്ള നീക്കമാണ് സിദ്ധിഖില്‍ നിന്നുണ്ടായത്. ചുമത്തപ്പെട്ട എല്ലാ കുറ്റകൃത്യങ്ങള്‍ക്കു പ്രഥമദൃഷ്ടാ തെളിവുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.സിദ്ധിഖിന്റെ ലൈംഗിക ശേഷി പരിശോധിക്കണമെന്നും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ജസ്റ്റിസ് സി.എസ്.ഡയസിന്‍റെ ബെഞ്ച് വ്യക്തമാക്കുന്നു. നടി നല്‍കിയിരിക്കുന്ന പരാതി ഗൗരവമേറിയതാണ്. കുറ്റം തെളിയിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണ്. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും മറ്റ് പലര്‍ക്കെതിരേയും ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും കോടതിയില്‍ പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ […]

നടൻ സിദ്ധിഖിന് എതിരെ ശക്തമായ തെളിവുകൾ

തിരുവനന്തപുരം: ബലാൽസംഗക്കേസിൽ സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ മുൻ ജനറൽ സെക്രട്ടറി സിദ്ധിഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം. തിരുവനന്തപുരത്തെ മസ്ക്കററ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അവർ പറയുന്നു.സിദ്ധിഖിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വിധി വരുന്നതിന് പിന്നാലെ തുടര്‍നടപടികളും കുറ്റപത്രവും നല്‍കാനാണ് തീരുമാനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയെ ഞെട്ടിച്ച ഒന്നായിരുന്നു ഈ ലൈംഗിക […]

സി പി എം വിരട്ടിയപ്പോൾ അൻവർ മുട്ടുമടക്കുന്നു

കൊച്ചി: സി പി എം സ്വതന്ത്ര എം എൽ എ യായ പി.വി.അൻവർ, പാർടി നൽകിയ അന്ത്യശാസനത്തിന് കീഴടങ്ങി. പാര്‍ട്ടിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഈ വിഷയത്തില്‍ പരസ്യ പ്രസ്താവന ഈ നിമിഷം മുതല്‍ താൻ താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.പോലീസിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെ ഉള്ള പോരാട്ടത്തിൽ ലവലേശം കുറ്റബോധമില്ല. അത് തുടരുമെനും അന്‍വര്‍ വ്യക്തമാക്കി. പോലീസിനും എ ഡി ജി പി: എം ആർ. അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും എതിരെ ഉയര്‍ത്തിയ […]

അൻവറിനെ തള്ളി, ശശിയെ ശരിവെച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിനെ പ്രതിസന്ധിയിലാക്കിയ വിവാദാരോപണങ്ങളിൽ, തൻ്റെ പൊളിററിക്കൽ സെക്രട്ടറി പി.ശശിയെ ന്യായീകരിച്ചും സി പി എം സ്വതന്ത്ര എം എൽ എ പി.വി. അൻവറെ തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കി. അന്‍വര്‍ ആരോപണം ഉന്നയിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പുകഴ്ത്തി. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കാത്തതിന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ നടപടി എടുക്കാനാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരോപണങ്ങള്‍ ആദ്യം പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു വേണ്ടിയിരുന്നത്. തന്റെ ശ്രദ്ധയിലും പെടുത്താമായിരുന്നു. […]

പൂരം റിപ്പോർട്ട് തെററി: ഡി വൈ എസ് പിക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂർ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നൽകിയ പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം.എസ്. സന്തോഷിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സർക്കാരിനും പൊലീസ് സേനയ്ക്കും കളങ്കമുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം സന്തോഷ് മറുപടി നൽകിയിരുന്നു. സംഭവത്തിനു പിന്നിൽ ഗൂഢനീക്കമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും, പൂരവുമായി ബന്ധപ്പെട്ട […]