മുഖ്യമന്ത്രി പിണറായിക്ക് എതിരെ സുന്നി കാന്തപുരം വിഭാഗം വാരിക

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൃദുഹിന്ദുത്വ നിലപാടിലേക്ക് സിപിഎം മാറിയെന്ന് സമസ്ത കാന്തപുരം വിഭാഗം വാരിക ‘രിസാല’. സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമാണ് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ അനുഗ്രഹാശിസ്സുകൾ ഉള്ള വാരിക നടത്തുന്നത്.സിപിഎമ്മിനോട് പൊതുവെ ആഭിമുഖ്യം പുലർത്തുന്നവരാണ് സുന്നി സമസ്ത കാന്തപുരം വിഭാഗം. എഡിജിപി – ആർഎസ്‌എസ് കൂടിക്കാഴ്ചയെ സിപിഎം നിസ്സാരവത്കരിച്ചുവെന്ന് വാരിക മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. സംഘപരിവാറിന് സന്തോഷം പകരുന്ന സാഹചര്യം സൃഷ്ടിച്ചതില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിയാൻ കഴിയില്ല. ‘ദ ഹിന്ദു’ […]

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് നിലനിൽക്കില്ല; കെ സുരേന്ദ്രന് ആശ്വാസം

കാസർകോട്: നിയമസഭയിലേക്ക് 2021 ൽ നടന്ന തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്ന കേസിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന് ആശ്വാസം. കാസർകോട് ജില്ലാ സെഷൻസ് കോടതി കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു. നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചതിനാൽ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതില്‍ ഹാജരായിരുന്നു .സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളുടേയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു. സുരേന്ദ്രനായിരുന്നു കേസിലെ ഒന്നാം […]

രവിവർമ്മ ചിത്രത്തിന്റെ രതിഭാവങ്ങൾ

സതീഷ് കുമാർ വിശാഖപട്ടണം ദാസരി നാരായണറാവു സംവിധാനം ചെയ്ത് അക്കിനേനി നാഗേശ്വരരാവു അഭിനയിച്ച്  വൻ വിജയം നേടിയ തെലുഗു ചിത്രമായിരുന്നു ” രാവണൂടൈ രാമനൈത്തേ ” . ശങ്കരാഭരണത്തിലൂടെ ദേശീയ പ്രശസ്തി നേടിയ വേട്ടൂരി സുന്ദരരാമമൂർത്തി എഴുതി ജി.കെ. വെങ്കിടേഷ് സംഗീതം പകർന്ന് എസ്.പി. ബാലസുബ്രഹ്മണ്യവും ജാനകിയും പാടിയ ഒരു മനോഹര ഗാനമുണ്ട് ഈ ചിത്രത്തിൽ.  “രവിവർമ്മക്യേ അന്തനി  ഒകേ ഒഗ അന്താനിവോ ….”  ( രവിവർമ്മക്ക് പോലും ലഭിക്കാത്ത ഒരേയൊരു സൗന്ദര്യ ലാവണ്യമേ….” )   എന്ന […]

സിദ്ധരാമയ്യയുടെ ഭാര്യയുടെ ഭൂമി തിരിച്ചെടുത്തു

ബാംഗളൂരു: മൈസൂർ നഗരവികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി അഴിമതിയാരോപണക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുളള 14 പ്ലോട്ടുകളും അതോറിറ്റി തിരിച്ചെടുത്തു. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് 3.16 ഏക്കറിന് പകരം നല്‍കിയ ഭൂമിയാണ് തിരിച്ചെടുത്തത്. നിയമാവലിയില്‍ പ്ലോട്ടുകള്‍ തിരിച്ചെടുക്കാനുളള വകുപ്പുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി. ലോകായുക്ത ഇ ഡി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെയായിരുന്നു ഈ നടപടി. നേരത്തെ വിവാദമായ ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അവർ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ഉന്നയിച്ച്‌ പാര്‍വതി മൈസൂരു നഗരവികസന അതോറിറ്റിക്ക് കത്തെഴുതിയിരുന്നു. കേസുകളില്‍ രണ്ടാം പ്രതിയാണ് ബി […]

മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇ.ഡി അന്വേഷണം

ബംഗളൂരു: മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി ഭൂമി വിതരണം നടത്തിയതില്‍ ക്രമക്കേടുണ്ടെന്ന കേസില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണവും. കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തിയാണ് പ്രാഥമിക അന്വേഷണം. നേരത്തെ സംസ്ഥാന ലോകായുക്ത കേസെടുത്തിരുന്നു. എഫ്.ഐ.ആറിന് സമാനമായി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടാണ് (ഇ.സി.ഐ.ആർ) ഇഡി ഫയല്‍ ചെയ്തത്. സിദ്ധരാമയ്യ, ഭാര്യ ബി.എൻ. പാർവതി, ഭാര്യ സഹോദരൻ മല്ലികാർജുന സ്വാമി, മല്ലികാർജുന സ്വാമി സ്ഥലം വാങ്ങിയ ദേവരാജു എന്നിവർക്ക് […]