സൈബർ ആക്രമണം; നിയമനടപടിയുമായി അച്ചു ഉമ്മൻ
കോട്ടയം: സൈബർ ലോകത്ത് സി.പി.എം പ്രവർത്തകർ തനിക്കെതിരെ നടത്തുന്ന ആക്രമണത്തിൽ നിയമ നടപടിയെടുക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചൂ ഉമ്മൻ. സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥൻ നന്ദകുമാറിനെതിരെ പോലീസ് സൈബർ സെല്ലിനും വനിതാ കമ്മീഷനും അവർ പരാതി നൽകി. ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്ന അച്ചു ഉമ്മന്റെ തൊഴിലുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു വ്യാജപ്രചരണങ്ങൾ. സൈബർ അധിക്ഷേപങ്ങൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെയും അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു. സൈബർ പോരാളികൾ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുന്നു എന്ന് അച്ചു […]