പശ്ചിമേഷ്യ കത്തുന്നു: ബോംബ് വർഷത്തിൽ മരണം 492 കവിയുന്നു

ബയ്റുത്ത്: ലെബനനിൽ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 492 കടന്നു. 1024 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 21 പേര്‍ കുട്ടികളും 39 സ്ത്രീകളുമാണെന്നും ലെബനനിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, ആക്രമണം നിര്‍ത്തിവെക്കാന്‍ ഐക്യരാഷ്ടസഭ ആവശ്യപ്പെട്ടു. ഹിസ്‌ബുള്ള ആയുധം സൂക്ഷിക്കുന്ന ഇടങ്ങളെന്ന പേരിലാണ് ലെബനനിലെ ബോംബ് വർഷം. 800-ലേറെ ഇടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തി. കഴിഞ്ഞ ഒരുവർഷത്തിനിടെ ഇരുസേനകളും തമ്മില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ആക്രമണങ്ങള്‍ക്കാണ് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുന്നത്. തീരദേശനഗരമായ ടയറില്‍ ഇസ്രയേല്‍ ബോംബാക്രമണം തുടരുകയാണ് […]

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നത് കുറ്റകരം;സുപ്രീം കോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സൂക്ഷിക്കുന്നതും കാണുന്നതും കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. പോക്സോ നിയമപ്രകാരം ഇത് കുററകരമാണെന്ന് കോടതി വ്യക്തമാക്കി. ചൈല്‍ഡ് പോണോഗ്രഫി എന്ന പദം ഉപയോഗിക്കരുത്. “കുട്ടികളുടെ അശ്ലീലദൃശ്യം” എന്നതിന് പകരം “കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ വസ്തുക്കള്‍” എന്ന് മാറ്റണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ പാർലമെന്‍റിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. നിയമപരമായ കാര്യങ്ങള്‍ക്കും മറ്റുമായി കുട്ടികളുടെ അശ്ലീല ദൃശ്യം എന്ന പദത്തിന് പകരം ഈ […]

ചുവന്ന് തുടുത്ത് ശ്രീലങ്ക; കമ്യൂണിസ്ററ് നേതാവ് അധികാരത്തിൽ

കൊളംബോ : ശ്രീലങ്കയില്‍‎ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് നയങ്ങൾ പിന്തുടരുന്ന ജനതാ വിമുക്തി പെരമുനയുടെ നേതാവായ അനുര കുമാര ദിസനായകെ രാജ്യത്തിൻ്റെ ഒമ്പതാമത്തെ പ്രസിഡണ്ടായി. നാഷണല്‍ പീപ്പിള്‍സ് പവർ (എൻ.പി.പി) വിശാല മുന്നണി സ്ഥാനാർഥിയായ ഇടത് നേതാവ് അനുര കുമാര ദിസനായകെയെ (55) തെരഞ്ഞെടുപ്പ് കമീഷൻ വിജയിയായി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും തെരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് ഈ മിന്നുന്ന വിജയം. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമെത്തി. […]

തട്ടിക്കൂട്ട് റിപ്പോർട്ട് തള്ളി ദേവസ്വങ്ങളും സി പി ഐയും പ്രതിപക്ഷ കക്ഷികളും

തൃശൂർ: പൂരം അലങ്കോലപ്പെട്ടതിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന എ ഡി ജി പി: എം ആർ അജിത് കുമാറിൻ്റെ റിപ്പോർട്ട് സി പി എയും കോൺഗ്രസും തള്ളി. കള്ളനെ പിടിക്കാൻ വലിയ കള്ളനെ ചുമതലപ്പെടുത്തി എന്നായിരുന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വിമർശനം. സി പി എം മാത്രം ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്വേഷണത്തിന്‍റെ റിപ്പോർട്ട് തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങളും തള്ളി. റിപ്പോര്‍ട്ട് ഇങ്ങനെ ഉണ്ടാകുമെന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്ന് തിരുവമ്ബാടി ദേവസ്വം സെക്രട്ടറി […]

എ.ഡി.ജി.പിക്ക് രക്ഷാ കവചം തീർത്ത് പിണറായി

തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാനച്ചുമതലയില്‍ നിന്ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ തത്ക്കാലം മാററാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രം തീരുമാനമെടുക്കും. സി.പി.ഐ അടക്കമുള്ള ഘടകകക്ഷികളുടെ കടുത്ത സമ്മർദങ്ങള്‍ക്കിടയിലും നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം. സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ നടപടിയെടുക്കൂ എന്ന കടുംപിടിത്തം വീണ്ടും ആവർത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അജിത്കുമാറിനെതിരായ ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഈമാസം 24ന് […]

ലെബനനില്‍ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേല്‍

ബെയ്‌റൂട്ട്: മധ്യപൂര്‍വദേശത്തു യുദ്ധഭീതി പടരുന്നു. ജീവനോടെയോ അല്ലാതെയോ പിടികൂടി നല്‍കിയാല്‍ 70 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ച ഹിസ്ബുള്ളയുടെ സീനിയര്‍ കമാണ്ടർ ഇബ്രാഹിം അഖ് വിലിനെ ഇസ്രായേല്‍ വ്യോമാക്രമണത്തിൽ വധിച്ചു. ഈ ആക്രമണം ഹിസ്ബുള്ളയെ ഞെട്ടിച്ചു. പേജര്‍, വോക്കി ടോക്കി സ്‌ഫോടനപരമ്ബരകള്‍ക്കു പിന്നാലെയാണ് ലബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം കൂടി ശക്തമാക്കിയത്. വടക്കന്‍ ഇസ്രായേലില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രായേലിന്റെ തിരിച്ചടി. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. വടക്കന്‍ ഇസ്രായേല്‍ ലക്ഷ്യമിട്ട്, ഹിസ്ബുള്ള […]

പിണറായി പറഞ്ഞെങ്കിലും പൂരം അന്വേഷണം നടന്നില്ലെന്ന് പോലീസ്

തൃശൂർ: വിശ്വപ്രശസ്തമായ തൃശ്ശൂർ പൂരം രാഷ്ടീയ ലക്ഷ്യങ്ങൾ വെച്ച് കലക്കിയതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുമെന്ന് അഞ്ചു മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചെങ്കിലും അത്തരം ഒരു നടപടിയെപ്പറ്റി ഒരറിവുമില്ലെന്ന് തൃശൂർ സിറ്റി പൊലീസും പൊലീസ് ആസ്ഥാനവും വ്യക്തമാക്കി. ഇപ്പോൾ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലടക്കം ആരോപണ വിധേയനായ എഡിജിപി എം.ആർ.അജിത് കുമാറിനായിരുന്നു അന്വേഷണ ചുമതല. എന്നാൽ അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പൊലീസ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടി. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപാണ്,പോലീസ് പൂരം കലക്കി എന്ന […]

രാഷ്ടീയ വിവാദം കത്തുന്നു: തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ്, മീനെണ്ണ

ഹൈദരാബാദ് : പ്രശസ്തമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കിയത് മൃഗക്കൊഴുപ്പ് ഉപയോഗിച്ചാണെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ട് പുറത്തുവിട്ട് ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടി( ടിഡിപി). വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ ആന്ധ്രാപ്രദേശ് സർക്കാറിന്‍റെ കാലത്ത് നടന്നു എന്ന് പറയുന്ന  ഈ സംഭവം രാഷ്ടീയ വിവാദമായി മാറിക്കഴിഞ്ഞു. എന്നാല്‍ 100 ദിവസം പിന്നിട്ട ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാറിന്റെ പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വില കുറഞ്ഞ ആരോപണങ്ങളെന്ന് വൈഎസ്‌ആർസിപി അധ്യക്ഷൻ വൈ.എസ്. ജഗൻ […]

തെരഞ്ഞെടുപ്പുകൾ ഒന്നിച്ച്: സമവായത്തിന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികളുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തും. മന്ത്രിമാരായ രാജ്നാഥ് സിംഗ്, അര്‍ജുന്‍ റാം മേഘ്വാള്‍, കിരണ്‍ റിജ്ജു എന്നിവര്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി സംസാരിക്കും. ഇതിനുള്ള  ബില്ല് ശീതകാല സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ സാധ്യത കുറവാണെന്നാണ് ഇപ്പോൾ പറയുന്നത്. ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനും തയാറാണെന്നും സര്‍ക്കാര്‍ വൃത്തങ്ങല്‍ അറിയിച്ചു. ഒന്നാമത്തെ ഘട്ടത്തില്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ,  രണ്ടാം ഘട്ടത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ എന്നിങ്ങനെ, […]