ഡല്‍ഹിയില്‍ ലഹരിവേട്ട; 2,000 കോടിയുടെ കൊക്കെയ്ൻ പിടിച്ചു
ന്യൂഡല്‍ഹി: ഒരാഴ്ചക്കിടെ രണ്ടാമത്തെ വൻ ലഹരിവേട്ട. പശ്ചിമ ഡല്‍ഹിയിലെ രമേഷ്നഗറില്‍നിന്ന് പോലീസിൻ്റെ സ്പെഷല്‍ സെല്‍ 2,000 കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു.രാജ്യാന്തര തലത്തില്‍ പ്രവർത്തിക്കുന്ന മാഫിയ സംഘമാണ് ഇതിനു പിന്നിലെന്നും സൂചനയുണ്ട് നേരത്തെ 560 കിലോ ഗ്രാം കൊക്കെയ്നും 40 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവും പിടികൂടിയിരുന്നു. 5600 കോടി രൂപ വിലവരുന്ന ലഹരിമരുന്നുകളാണ് ഇതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒക്ടോബർ രണ്ടിന് മഹിപാല്‍പൂരിലെ ഗോഡൗണിലാണ് ഈ ലഹരിമരുന്ന് വേട്ട നടന്നത്. ഏഴ് പേരെ അറസ്റ്റ് […]
ഫ്‌ലോറിഡയിൽ ചുഴലിക്കാറ്റ് ദുര്‍ബലമായി
ഫ്‌ലോറിഡ: അമേരിക്കയിലെ ഫ്‌ലോറിഡയിൽ വീശിയടിച്ച മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി.എന്നാല്‍ അപകടഭീഷണി ഒഴിഞ്ഞിട്ടില്ലെന്നാണ് കാലാവസ്ഥാ ഏജന്‍സിയുടെ മുന്നറിയിപ്പ്. നാശനഷ്ടങ്ങളുടെ കണക്ക് വ്യക്തമായിട്ടില്ല. കാറ്റഗറി 3 കൊടുങ്കാറ്റായി ഗള്‍ഫ് തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റ് കാറ്റഗറി 1 ലേക്ക് മാറി എന്നായിരുന്നു റിപ്പോര്‍ട്ട്.മാരകമായ കൊടുങ്കാറ്റ് ഫ്‌ലോറിഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ വെള്ളപ്പൊക്കം സൃഷ്ടിച്ചു. ജനസാന്ദ്രതയുള്ള ടാംപ ഉള്‍ക്കടലിന് തെക്ക് സിയെസ്റ്റ കീയില്‍ കരയിലെത്തിയപ്പോള്‍ ചുഴലിക്കാറ്റിന് പരമാവധി 120 മൈല്‍ (205 കിലോമീറ്റര്‍) വേഗതയുണ്ടായിരുന്നതായി ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. ടാംപ, സെന്റ് […]
ഫ്ലോറിഡയില്‍ചുഴലി ; നാശം വിതച്ച് കനത്ത കാറ്റും മഴയും
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റെന്ന് വിലയിരുത്തപ്പെടുന്ന മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കര തൊട്ടു. ഇതേത്തുടര്‍ന്ന് ഫ്ലോറിഡയുടെ തീരപ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയുമാണ്. വൈദ്യുതി ബന്ധം താറുമാറായി. ആറ് വിമാനത്താവളങ്ങൾ അടച്ചു.2000 ഓളം വിമാനസര്‍വീസുകള്‍ റദ്ദാക്കി.സീയെസ്റ്റ കീ എന്ന നഗരത്തിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. ലക്ഷക്കണക്കിന് ആളുകളാണ് വീടുകള്‍ ഒഴിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നത്. മില്‍ട്ടണ്‍ ടാംപാ ബേ ഏരിയയില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ 9 ഇഞ്ചിലധികം മഴ പെയ്തുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ടാംപാ […]
മുഖ്യമന്ത്രി അതിഷിയെ ഗവർണർ വീട്ടിൽ നിന്ന് കുടിയിറക്കി
ന്യുഡൽഹി: ആം ആദ്മി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അതിഷിയെ ഔദ്യോഗിക വസതിയില്‍ നിന്നു പുറത്താക്കിക്കൊണ്ടുള്ള ഗവര്‍ണര്‍ വി കെ സക്‌സേനയുടെ നടപടി പുതിയ രാഷ്ടീയ വിവാദത്തിന് തുടക്കമിട്ടു. ലഫ്റ്റനന്റ് ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ എ എ പിയെ ചൊടിപ്പിച്ചു. വൈകിട്ടോടെയായിരുന്നു ഗവര്‍ണറുടെ ഉത്തരവ്. വൈകിട്ടോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയ കയററിറക്കുമതി ജീവനക്കാർ ബലമായി വീട്ടുപകരണങ്ങളും മറ്റും നീക്കം ചെയ്യുകയായിരുന്നു. തടയാനെത്തിയ സുരക്ഷാ ജീവനക്കാരോട് ഗവര്‍ണറുടെ ഉത്തരവു പ്രകാരമാണ് സാധനങ്ങള്‍ നീക്കുന്നതെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു […]
ചൈനയിലേക്ക് ഹവാലയായി കടത്തിയത് അരലക്ഷം കോടി രൂപ
ന്യൂഡല്‍ഹി : രാജ്യത്ത് നിന്ന് ചൈനയിലേക്ക് അരലക്ഷം കോടി രൂപ ഹവാല പണമായി പോയെന്ന കണ്ടെത്തലിന് പിന്നാലെ എൻഫോഴ്സ്മെൻ്റെ ഡയറക്ടറേററ് (ഇഡി) അന്വേഷണം തുടങ്ങി. അന്വേഷണത്തില്‍ കേന്ദ്ര ധന-ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങളും സഹകരിക്കുന്നു. ചൈനയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ലക്ഷ്വറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചര്‍, ഗാഡ്‌ജെറ്റ്‌സ് എന്നിവ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത നിരവധി സ്ഥാപനങ്ങൾ നികുതിവെട്ടിച്ചു എന്നാണ് സംശയിക്കുന്നത്. ഇറക്കുമതി ചെയ്ത സാധനത്തിന്റെ കൃത്യമായ എണ്ണം കാണിക്കാതെ, ഇത് കുറച്ച് കാണിച്ചാണ് തട്ടിപ്പ് […]
പ്രവചനങ്ങള്‍ അട്ടിമറിച്ച് കശ്മീരിൽ ഇന്ത്യ സഖ്യം; ഹരിയാനയിൽ ബി ജെ പി:
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ അട്ടിമറിച്ച് ജമ്മു കശ്മീരിലെയും ഹരിയാനയിലെയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നു. ഹരിയാനയില്‍ ബിജെപി ഹാട്രിക് ജയം നേടിയപ്പോള്‍ ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യം ആധിപത്യമുറപ്പിച്ചു. ജമ്മു കശ്മീരിൽ ഒമർ അബ്ദുല്ല മുഖ്യമന്ത്രിയാകുമെന്ന് നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്‌ദുല്ല പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ ഫലം പുറത്തു വരുമ്ബോള്‍ ഹരിയാനയില്‍ ബിജെപി 48 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് 37 സീറ്റുകളില്‍ ഒതുങ്ങി. ഐഎന്‍എല്‍ഡി രണ്ടും മറ്റുള്ളവര്‍ 3 സീറ്റിലും വിജയിച്ചു. ബിജെപി റീ […]
ഹരിയാണയിലും ജമ്മു കശ്മീരിലും കോൺഗ്രസ് മുന്നേററം ?
ന്യൂഡല്‍ഹി: നിയമ സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാണയിലും ജമ്മു കശ്മീരിലും ബി.ജെപിക്ക് എതിരാണ് ജനവിധിയെന്നാണ് എക്സിറ്റ് പോളുകൾ നൽകുന്ന സൂചന.. ജമ്മു കശ്മീരിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് സഖ്യത്തിന് കേവല ഭൂരിപക്ഷമെന്നും പ്രവചനമുണ്ട്. ഹരിയാണയിൽ 10 വർഷത്തിന് ശേഷം കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയേക്കും. ഹരിയാണ എക്സിറ്റ് പോൾ ഫലം: ദൈനിക് ഭാസ്കർ: കോൺഗ്രസ് – 44-54 ബിജെപി – 15-29 ജെജെപി – 0-1 മറ്റുള്ളവർ – 4-9 പീപ്പിൾ പൾസ്: കോൺഗ്രസ് – 49-61 […]
അൻവർ ചെന്നെയിൽ: ഡി എം കെ നേതാക്കളെ കണ്ടു
ചെന്നൈ: കേരള മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചതു കൊണ്ട്, ഇടതുമുന്നണിയിൽ നിന്ന് പുറത്താക്കപ്പെട്ട നിലമ്പൂർ എം എൽ എയായ പി.വി. അൻവർ ഡി എം കെ നേതാക്കളെയും മുസ്ലിം ലീഗ് നേതാക്കളെയും കണ്ടു ചർച്ച നടത്തി. സിപിഎം അനുകൂല ന്യൂനപക്ഷ വോട്ട് ലക്ഷ്യമിടുന്ന അദ്ദേഹം പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് ഈ കൂടിക്കാഴ്ച. ഡി.എം.കെ. നേതാക്കളുമായി സംസാരിക്കുന്നതിൻ്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും മാധ്യമങ്ങളിൽ വന്നുകഴിഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് അൻവർ മഞ്ചേരിയിലെ വസതിയിൽ […]
മഞ്ഞുരുകുമോ ? മന്ത്രി ജയശങ്കർ പാകിസ്ഥാനിലേക്ക്
ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരതയുടെ പേരിൽ ഇന്ത്യ- പാകിസ്ഥാൻ നയതന്ത്ര ബന്ധത്തിൽ വിള്ളൽ നിലനിൽക്കെ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാകിസ്ഥാനിലെത്തുന്നു.. ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) രാഷ്ട്രത്തലവൻമാരുടെ കൗൺസിൽ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് സന്ദർശനം. 2015ൽ സുഷമ സ്വരാജാണ് ഒടുവിൽ പാകിസ്ഥാൻ സന്ദർശിച്ച വിദേശകാര്യ മന്ത്രി. ഇസ്ലാമബാദിൽ 15, 16 തീയതികളിലാണ് ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉച്ചകോടിയിലേക്ക് പാകിസ്ഥാൻ ക്ഷണിച്ചിരുന്നു. 2019 […]
ഹമാസ് സര്‍ക്കാരിന്റെ തലവനെ വധിച്ചെന്ന് ഇസ്രയേല്‍
ടെൽ അവീവ്: മൂന്ന് മാസം മുമ്പ് നടത്തിയ വ്യോമാക്രമണത്തില്‍ ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ തലവന്‍ റൗഹി മുഷ്താഹയെ വധിച്ചതായി ഇസ്രയേല്‍ അറിയിച്ചു. രണ്ട് സുരക്ഷാഉദ്യോഗസ്ഥരെയും കൊന്നതായും ഇസ്രയേല്‍ സൈന്യവും ഇസ്രായേല്‍ സെക്യൂരിറ്റീസ് അതോറിറ്റിയും വ്യാഴാഴ്ച വ്യക്തമാക്കി. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലും ഹമാസിന്റെ ലേബര്‍ കമ്മിറ്റിയിലും സുരക്ഷാ ചുമതല വഹിച്ചിരുന്ന സമേഹ് അല്‍-സിറാജ്, ഹമാസിന്റെ ജനറല്‍ സെക്യൂരിറ്റി മെക്കാനിസത്തിന്റെ കമാന്‍ഡര്‍ സമി ഔദെഹ് എന്നിവരെ ആണ് വധിച്ചത്. വടക്കന്‍ ഗാസ മുനമ്പിലെ മുഷ്താഹയുടെ നേതൃത്വത്തിലുള്ള ഹമാസ് നേതൃത്വത്തിന്റെ ഒളിത്താവളമായി […]