ചെന്നൈയില്‍ കനത്ത മഴ ; രജനികാന്തിന്‍റെ വീട്ടിലും വെള്ളം കയറി

ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴ നാശം വിതയ്ക്കുന്നു.റോഡുകളിലും റെയില്‍വേ ട്രാക്കിലും വെള്ളം കയറിയതോടെ ചെന്നൈയിലെ ഗതാഗതം താറുമാറായി. അനാവശ്യമായി ആളുകള്‍ വീടുവിട്ട് പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. കനത്ത മഴയില്‍ നടൻ രജനി കാന്തിന്‍റെ പോയസ് ഗാർഡനിലെ ആഡംബര വില്ലയിലും വെള്ളംകയറി. ഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ രണ്ടു ദിവസമായി വ്യാപക മഴക്കെടുതിയാണ് റിപ്പോർട്ടു ചെയ്യുന്നത്.ഈ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രജനികാന്തിന്‍റെ വസതിക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.വെള്ളം തുറന്നുവിടാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 2023ല്‍ […]

വോട്ടിങ് യന്ത്രം ഭദ്രം: ആരോപണം തള്ളി കമ്മീഷൻ

ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ സംബന്ധിച്ച്‌ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. പേജറുകളില്‍ കൃത്രിമം നടത്തുന്നത് പോലെ വോട്ടിങ് യന്ത്രത്തില്‍ സാധ്യമാവില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പറഞ്ഞു. കാല്‍ക്കുലേറ്ററുകള്‍ക്ക് സമാനമായി ഒരിക്കല്‍ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ബാറ്ററിയാണ് ഇ.വി.എമ്മുകളുടേത്. മൊബൈലിന്റെ ബാറ്ററിക്ക് സമാനമല്ല ഇതെന്ന് പേജറുകള്‍ക്ക് സമാനമായി വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുമെന്ന കോണ്‍ഗ്രസ് നേതാവ് റാഷിദ് അലവിയുടെ ആരോപണവും അദ്ദേഹം തള്ളി. പേജറുകള്‍ കണക്‌ട് […]

ഡല്‍ഹിയിൽ പടക്കങ്ങള്‍ക്ക് നിരോധനം

ന്യൂ‍ഡല്‍ഹി: അന്തരീക്ഷ മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തിൽ, ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തി. നിർമ്മാണം, ശേഖരണം, വിപണനം, ഉപയോഗം എന്നിവയാണ് വിലക്കിയത്. ഡിസംബർ 31 വരെയാണ് വിലക്ക് ഏർപ്പെടുത്തിയത്. ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. പടക്കം പൊട്ടിക്കുമ്ബോള്‍ വ്യാപകമായ അന്തരീക്ഷമലിനീകരണം ഉണ്ടാകാൻ സാധ്യതയുണ്ട്. നിരോധനം ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങള്‍ നടപ്പാക്കാൻ ഡല്‍ഹി പോലീസിനു കമ്മീഷണർ അയച്ച കത്തില്‍ നിർദ്ദേശിച്ചു. കൂടാതെ, അനധികൃതമായി പടക്കം വില്‍ക്കുന്ന വിവരം ലഭിച്ചതനുസരിച്ച്‌ പൊലീസ് ഡല്‍ഹിയില്‍ പല […]

പിറന്നത് ചരിത്രം; റോക്കററിനെ മാറോടണച്ച്‌ യന്ത്രകൈകള്‍

ടെക്‌സസ്: വീണ്ടും ചരിത്രമെഴുതി ഇലോണ്‍ മസ്‌കും സ്പേസ് എക്സും . ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും വലുതും കരുത്തുറ്റതുമായ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്‍റെ അഞ്ചാം പരീക്ഷണം സ്പേസ് എക്‌സ് വിജയകരമായി പൂര്‍ത്തിയാക്കി. ബഹിരാകാശത്ത് നിന്നിറങ്ങിവന്ന റോക്കറ്റ് ബൂസ്റ്ററിനെ യന്ത്രക്കൈ കൊണ്ട് പിടിച്ചുവെച്ച് സ്‌പേസ് എക്‌സ് പുതുയുഗം കുറിച്ചു. ഞായറാഴ്ച നടത്തിയ അഞ്ചാം സ്റ്റാര്‍ഷിപ്പ് പരീക്ഷണത്തിലാണ് സ്റ്റാര്‍ഷിപ്പില്‍ നിന്ന് വേര്‍പെട്ട് താഴേക്കിറങ്ങിയ സൂപ്പര്‍ ഹെവി റോക്കറ്റിനെ കമ്പനി ‘മെക്കാസില്ല’ എന്ന് വിളിക്കുന്ന പുതിയതായി വികസിപ്പിച്ച യന്ത്രകൈകള്‍ ഉപയോഗിച്ച് പിടിച്ചുവെച്ചത്. വിക്ഷേപണത്തിന് ശേഷം […]

മുസ്ലിം മദ്രസകൾ നിർത്തലാക്കാൻ നിർദേശം

ന്യൂഡൽഹി : ഇസ്ലാമിക മത വിദ്യാഭ്യാസം നടത്തുന്ന മദ്രസകൾ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ്റെ നിർദേശം. മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾ നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ ഇതുസംബന്ധിച്ച് കത്ത് അയച്ചിട്ടുണ്ട്. മദ്രസകളെ കുറിച്ച് പഠിച്ച് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയത്. മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമർശനമാണ് കത്തിൽ ഉന്നയിക്കുന്നത്. മുസ്ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ […]

രത്തൻ ടാറ്റയുടെ പിൻഗാമിയായി നോയൽ ടാറ്റ

മുംബൈ: ടാറ്റ ​ട്രസ്റ്റിൻ്റെ ചെയർമാൻ ആയിരുന്ന രത്തൻ ടാറ്റയുടെ പിൻഗാമിയായി നോയൽ ടാറ്റയെ തിരഞ്ഞെടുത്തു. ടാററ വ്യവസായ സാമ്രാജ്യത്തിൻ്റെ ചുക്കാൻ പിടിക്കുന്ന ട്രസ്ററിനെ ഇനി അറുപത്തിയേഴുകാരനായ അദ്ദേഹം നയിക്കും.. നവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിൽ നിന്ന് ജനിച്ച നോയൽ ടാറ്റ, രത്തൻ ടാറ്റയുടെ അർധസഹോദരനാണ്. മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. നോയൽ ടാറ്റ നിലവില്‍ സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയാണ്. ഇവ രണ്ടും ടാറ്റ ട്രസ്റ്റിന്റെ കുടക്കീഴിലുള്ള […]

ഡല്‍ഹിയില്‍ ലഹരിവേട്ട; 2,000 കോടിയുടെ കൊക്കെയ്ൻ പിടിച്ചു

ന്യൂഡല്‍ഹി: ഒരാഴ്ചക്കിടെ രണ്ടാമത്തെ വൻ ലഹരിവേട്ട. പശ്ചിമ ഡല്‍ഹിയിലെ രമേഷ്നഗറില്‍നിന്ന് പോലീസിൻ്റെ സ്പെഷല്‍ സെല്‍ 2,000 കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു.രാജ്യാന്തര തലത്തില്‍ പ്രവർത്തിക്കുന്ന മാഫിയ സംഘമാണ് ഇതിനു പിന്നിലെന്നും സൂചനയുണ്ട് നേരത്തെ 560 കിലോ ഗ്രാം കൊക്കെയ്നും 40 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവും പിടികൂടിയിരുന്നു. 5600 കോടി രൂപ വിലവരുന്ന ലഹരിമരുന്നുകളാണ് ഇതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒക്ടോബർ രണ്ടിന് മഹിപാല്‍പൂരിലെ ഗോഡൗണിലാണ് ഈ ലഹരിമരുന്ന് വേട്ട നടന്നത്. ഏഴ് പേരെ അറസ്റ്റ് […]

ഫ്‌ലോറിഡയിൽ ചുഴലിക്കാറ്റ് ദുര്‍ബലമായി

ഫ്‌ലോറിഡ: അമേരിക്കയിലെ ഫ്‌ലോറിഡയിൽ വീശിയടിച്ച മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി.എന്നാല്‍ അപകടഭീഷണി ഒഴിഞ്ഞിട്ടില്ലെന്നാണ് കാലാവസ്ഥാ ഏജന്‍സിയുടെ മുന്നറിയിപ്പ്. നാശനഷ്ടങ്ങളുടെ കണക്ക് വ്യക്തമായിട്ടില്ല. കാറ്റഗറി 3 കൊടുങ്കാറ്റായി ഗള്‍ഫ് തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റ് കാറ്റഗറി 1 ലേക്ക് മാറി എന്നായിരുന്നു റിപ്പോര്‍ട്ട്.മാരകമായ കൊടുങ്കാറ്റ് ഫ്‌ലോറിഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ വെള്ളപ്പൊക്കം സൃഷ്ടിച്ചു. ജനസാന്ദ്രതയുള്ള ടാംപ ഉള്‍ക്കടലിന് തെക്ക് സിയെസ്റ്റ കീയില്‍ കരയിലെത്തിയപ്പോള്‍ ചുഴലിക്കാറ്റിന് പരമാവധി 120 മൈല്‍ (205 കിലോമീറ്റര്‍) വേഗതയുണ്ടായിരുന്നതായി ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. ടാംപ, സെന്റ് […]

ഫ്ലോറിഡയില്‍ചുഴലി ; നാശം വിതച്ച് കനത്ത കാറ്റും മഴയും

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റെന്ന് വിലയിരുത്തപ്പെടുന്ന മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കര തൊട്ടു. ഇതേത്തുടര്‍ന്ന് ഫ്ലോറിഡയുടെ തീരപ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയുമാണ്. വൈദ്യുതി ബന്ധം താറുമാറായി. ആറ് വിമാനത്താവളങ്ങൾ അടച്ചു.2000 ഓളം വിമാനസര്‍വീസുകള്‍ റദ്ദാക്കി.സീയെസ്റ്റ കീ എന്ന നഗരത്തിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. ലക്ഷക്കണക്കിന് ആളുകളാണ് വീടുകള്‍ ഒഴിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നത്. മില്‍ട്ടണ്‍ ടാംപാ ബേ ഏരിയയില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ 9 ഇഞ്ചിലധികം മഴ പെയ്തുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ടാംപാ […]

മുഖ്യമന്ത്രി അതിഷിയെ ഗവർണർ വീട്ടിൽ നിന്ന് കുടിയിറക്കി

ന്യുഡൽഹി: ആം ആദ്മി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അതിഷിയെ ഔദ്യോഗിക വസതിയില്‍ നിന്നു പുറത്താക്കിക്കൊണ്ടുള്ള ഗവര്‍ണര്‍ വി കെ സക്‌സേനയുടെ നടപടി പുതിയ രാഷ്ടീയ വിവാദത്തിന് തുടക്കമിട്ടു. ലഫ്റ്റനന്റ് ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ എ എ പിയെ ചൊടിപ്പിച്ചു. വൈകിട്ടോടെയായിരുന്നു ഗവര്‍ണറുടെ ഉത്തരവ്. വൈകിട്ടോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയ കയററിറക്കുമതി ജീവനക്കാർ ബലമായി വീട്ടുപകരണങ്ങളും മറ്റും നീക്കം ചെയ്യുകയായിരുന്നു. തടയാനെത്തിയ സുരക്ഷാ ജീവനക്കാരോട് ഗവര്‍ണറുടെ ഉത്തരവു പ്രകാരമാണ് സാധനങ്ങള്‍ നീക്കുന്നതെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു […]