ഏററുമുട്ടൽ കൊല: റിപ്പോർട്ട് തേടി സുപ്രിംകോടതി
ന്യൂഡൽഹി: ബി ജെ പി ഭരിക്കുന്ന ഉത്തർ പ്രദേശിലെ നിയമ പരിപാലന സംവിധാനത്തിലും സുപ്രിംകോടതിക്ക് ആശങ്ക. യോഗി ആദിത്യനാഥ് സർക്കാരിന്റെ കാലത്ത് നടന്ന ഏറ്റുമുട്ടൽ കൊലപാതങ്ങളുടെ അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. കഴിഞ്ഞ ആറു വർഷത്തിനിടെയുണ്ടായ 183 കൊലപാതങ്ങളുടെ അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന അഡ്വക്കേറ്റ് ജനറലിനു നിർദേശം നൽകിയത്. ആറ് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവിട്ടത്. ഏറ്റുമുട്ടൽ […]