Main Story
October 20, 2023

നിരോധനം ചോദ്യം ചെയ്ത് പോപ്പുലർ ഫ്രണ്ട് സുപ്രിം കോടതിയിൽ

ന്യൂഡൽഹി : നിരോധനം നിലവിൽ വന്ന് ഒരു വർഷത്തിനു ശേഷം , പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, സുപ്രീംകോടതിയെ സമീപിച്ചു. യുഎപിഎ ട്രൈബ്യൂണലിന്‍റെ തീരുമാനത്തെ ചോദ്യംചെയ്താണ്  ഹർഹി. ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചത്. യുഎപിഎ ട്രൈബ്യൂണല്‍ നിരോധനം ശരിവെക്കുകയും ചെയ്തു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സംഘടനയെ നിരോധിച്ചത് എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ വാദം. എട്ട് അനുബന്ധ സംഘടനകളെ അടക്കം നിരോധിച്ചത് ചോദ്യംചെയ്താണ് സുപ്രീംകോടതിയില്‍ […]

വീണയുടെ സ്ഥാപനം ജിഎസ്ടി അടച്ചോ ? ഒഴിഞ്ഞു മാറി സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനം എക്‌സാലോജിക് കൊച്ചി ആസ്ഥാനമായ സി എം ആര്‍എൽ എന്ന കമ്പനിക്ക് നല്‍കിയ സേവനത്തിനു കിട്ടിയ തുകയുടെ ഐജിഎസ്ടി അടച്ചോയെന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി സംസ്ഥാന സർക്കാർ .നികുതിപ്പണം സർക്കാരിന് കിട്ടിയോ എന്ന ചോദ്യത്തിനും മറുപടിയില്ല. എക്‌സാലോജിക് വാങ്ങിയ 1.72 കോടി രൂപയ്ക്കു ഐജിഎസ്ടി അടച്ചോ എന്നതായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം. എന്നാല്‍ വ്യക്തികളുടെ സ്വകാര്യതയെ മാനിച്ചു മറുപടി നല്‍കാന്‍ കഴിയില്ലെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള ജിഎസ്ടി വകുപ്പിൻ്റെ […]

Main Story
October 19, 2023

അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഒക്ടോബർ 18 മുതൽ 20 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഒക്ടോബർ 21, 22 […]

Main Story
October 18, 2023

അദാനി ഗ്രൂപ്പ് 32000 കോടി തട്ടിയെന്ന് രാഹുൽ

ന്യൂഡൽഹി: കൽക്കരി വില കൃത്രിമമായി കാണിച്ച് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി വ്യവസായ ഗ്രൂപ്പ് കോടികൾ തട്ടിയെടുത്തെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ജനങ്ങളുടെ കീശയിൽ നിന്ന് 32000 കോടി രൂപ അദാനി കൊള്ളയടിച്ചു. ഇന്തോനേഷ്യയിൽ നിന്നുള്ള കൽക്കരി ഇന്ത്യയിൽ ഇരട്ടിവിലയ്ക്കു വിൽക്കുന്നു. ഈ കരിഞ്ചന്തയ്ക്ക് സർക്കാർ കൂട്ടുനിൽക്കുന്നു. വൈദ്യുതി ചാർജ് വർധനയായി ഈ അധിക നികുതി ഭാരം ജനങ്ങളിലെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവ് പോലെ അദാനിയെ സംരക്ഷിക്കുകയാണ്. സർക്കാർ അദാനിക്ക് […]

Main Story
October 18, 2023

മഴയിൽ തലസ്ഥാന നഗരം മുങ്ങി; കേന്ദ്രത്തെ കുറ്റം പറഞ്ഞു റഹിം

കൊച്ചി : ഒറ്റ രാത്രിയിൽ പെയ്ത മഴയിൽ തലസ്ഥാന നഗരം മുങ്ങി. കൃത്യമായ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നാണ് ഡിവൈഎഫ്ഐ നേതാവ് എ.എ. റഹീം . ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഫേസ്ബുക് കുറിപ്പിട്ടിരിക്കുകയാണ്  ദേശീയ പ്രസിഡന്റ് എ.എ. റഹീം എം.പി. കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന ഈ അതിതീവ്ര മഴയാണ് വെള്ളക്കെട്ടിന് കാരണം.എന്തുകൊണ്ടാണ്  ഇത്തരം അതിതീവ്ര മഴസംബന്ധിച്ചു മുന്നറിയിപ്പ് നൽകേണ്ട കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അത്തരം ഒരറിയിപ്പ് നൽകാതിരുന്നത്? റഹീം  ചോദിക്കുന്നു . സംസ്ഥാനം പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ […]

Main Story
October 18, 2023

കരുവന്നൂർ; ബാങ്ക് – റബ്കോ ഇടപാടുകളിലേക്ക് അന്വേഷണം

കൊച്ചി: കരുവന്നൂർ കള്ളപ്പണമിടപാട് കേസില്‍ ബാങ്കും റബ്കോയും തമ്മില്‍ നടത്തിയ കോടികളുടെ ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇഡി. പത്ത് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും വിളിച്ചുവരുത്തിയ ഇഡി എംഡിയെ തുടര്‍ച്ചയായ രണ്ടാംദിവസവും ചോദ്യംചെയ്യുകയാണ്. സഹകരണ സംഘം റജിസട്രാര്‍ ടി.വി. സുബാഷിനോട് നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി.  റബ്കോയുടെ വിപണന പങ്കാളിയായിരുന്നു കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. അഞ്ച് കോടിയിലേറെ രൂപ റബ്കോയ്ക്ക് കൈമാറിയ ബാങ്ക് മെത്തകളും ഫര്‍ണീച്ചറുകളുമടക്കം വാങ്ങിയിരുന്നു. ഇവ […]

Main Story
October 17, 2023

സ്വവര്‍ഗ ദമ്പതികൾക്ക് ദത്തെടുക്കാന്‍ അവകാശമില്ല

ന്യൂഡല്‍ഹി: സ്വര്‍വര്‍ഗ വിവാഹം സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സ്വവര്‍ഗ ദമ്ബതികള്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം,സ്വവര്‍ഗ ദമ്ബതികള്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. ഹര്‍ജിയിലുള്ള തന്റെ പ്രത്യേക വിധിപ്രസ്താവത്തിലാണ് ഇക്കാര്യം അവകാശമുണ്ടെന്നു വ്യക്തമാക്കിയത്. എന്നാല്‍ മിനിറ്റുകള്‍ക്കകമാണ് ഭരണഘടന ബെഞ്ചിലെ ഭൂരിപക്ഷ വിധിയിലൂടെ ഇതു റദ്ദായി. സ്വവര്‍ഗ ബന്ധമുള്ളവരോടു വിവേചനം കാണിക്കാനാവില്ല എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മറ്റുള്ളവര്‍ക്കു ലഭിക്കുന്ന വിവാഹ ആനുകൂല്യം സ്വവര്‍ഗ പങ്കാളികള്‍ക്കു നിഷേധിക്കുന്നത് അടിസ്ഥാന […]

Main Story
October 16, 2023

തിരഞ്ഞെടുപ്പ്: പൗരത്വ ഭേദഗതി നിയമം ഉടന്‍ ?

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഇല്ലാതെ പൗരത്വം നല്‍കാനാണ് നീക്കം. അയോധ്യയിലെ രാമ ക്ഷേത്രം കൂടാതെ പൗരത്വ ഭേദഗതി നിയമവും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി പ്രധാന പ്രചരണ വിഷയമാക്കും. പൗരത്വം അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടന്‍ സജ്ജമാക്കും. 2019 ഡിസംബര്‍ 10ന് ലോക്‌സഭയിലും, രാജ്യസഭയില്‍ ഡിസംബര്‍ 11നുമാണ് പൗരത്വ ഭേദഗതി ബില്‍ പാസായത്. 2020 ജനുവരി 10ന് കേന്ദ്രം നിയമം […]

Main Story
October 15, 2023

ഉമ്മന്‍ചാണ്ടി മന്ത്രിസഭയാണ് തുറമുഖം യാഥാര്‍ഥ്യമാക്കിയതെന്ന്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരുപാട് പ്രശ്‌നങ്ങളും പ്രതിസന്ധികളും അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15-ന് ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി ഒരു കടൽക്കൊള്ളയാണെന്ന് ആരോപണമുണ്ടായിരുന്നു. 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് കച്ചവടം അദാനി ​ഗ്രൂപ്പുമായി ചേർന്ന് നടത്തുന്നതാണെന്ന ആരോപണവും ഉയർന്നു. എന്നാല്‍ ഇതിലൊന്നും പിന്തിരിഞ്ഞോടാതെ വിഴിഞ്ഞം നടപ്പാക്കുമെന്ന് തീരുമാനിച്ച വ്യക്തിയായിരുന്നു ഉമ്മന്‍ചാണ്ടി. തുറമുഖത്തിന്റെ തറക്കല്ലിട്ട് പ്രവര്‍ത്തനങ്ങള്‍ […]

Main Story
October 15, 2023

തുറമുഖത്തെത്തിയ ആദ്യ കപ്പലിന് ഗംഭീര സ്വീകരണം.

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15ന് ഗംഭീര സ്വീകരണം.. വാട്ടർ സല്യൂട്ടോടെയാണ് കപ്പലിന് സ്വീകരണം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്താണ് കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകിയത്. ചടങ്ങിൽ മന്ത്രിമാരും പ്രതിപക്ഷ നേതാവും വിവിധ രാഷ്ട്രീയ,​ മത,​ സാമുദായിക നേതാക്കളും പങ്കെടുത്തു. . കേന്ദ്ര ഷിപ്പിംഗ് മന്ത്രിയായിരുന്നു ചടങ്ങിൽ മുഖ്യാതിഥി. കേന്ദ്രമന്ത്രി വി. മുരളീധരനും പങ്കെടുത്തു. അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കുന്നു. നിറഞ്ഞ സന്തോഷവും അഭിമാനവുമാണുള്ളതെന്ന് പിണറായി […]