ചുഴലിക്കാറ്റ്: ഒഡീഷ ആശങ്കയിൽ
ഭുവനേശ്വർ :മണിക്കൂറിൽ 100-110 കിലോമീറ്റർ വേഗത്തിൽ വീശുന്ന ഡാന ചുഴലിക്കാറ്റിനെ നേരിടാൻ ഒഡീഷ സർക്കാർ തയാറെടുപ്പുകൾ പൂർത്തിയാക്കുന്നു. ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ആഘാതം സൃഷ്ടിക്കുമെന്നാണ് പ്രവചനം. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് ഇന്നു തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കരുതുന്നത്. 24ന് രാത്രിയിലും 25ന് പുലർച്ചെയുമായി പുരിക്കും സാഗർ ദ്വീപിനും ഇടയിലൂടെയാണു വടക്കൻ ഒഡീഷ, ബംഗാൾ തീരങ്ങളിലൂടെ കടന്നുപോവുക. ബാലസോർ, ഭദ്രക്, മയൂർഭഞ്ച്, ജഗത്സിങ്‌പുർ, പുരി തുടങ്ങിയ ജില്ലകളിൽ ഇത് കനത്ത ആഘാതം ഉണ്ടാക്കിയേക്കും.സമീപ […]