Main Story
October 29, 2023

ഗാ​സ​യി​ൽ സം​ഭ​വി​ച്ച​തെ​ല്ലാം ക്രൂ​ര​ത​ക​ളാ​ണെ​ന്ന് സീ​താ​റാം യെ​ച്ചൂ​രി

ദില്ലി : ഗാ​സ​യി​ൽ സം​ഭ​വി​ച്ച​തെ​ല്ലാം മാ​ന​വ​കു​ല​ത്തി​ന് എ​തി​രാ​യ ക്രൂ​ര​ത​ക​ളാ​ണെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. പ്ര​ശ്‌​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ഏ​ക പോം​വ​ഴി ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ മു​ന്നോ​ട്ടു​വ​ച്ച ദ്വി​രാ​ഷ്‌​ട്ര​ങ്ങ​ൾ ആ​ണെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു.ഗാ​സ​യി​ൽ ഇ​സ്ര​യേ​ലി സൈ​ന്യ​വും ഹ​മാ​സും ത​മ്മി​ൽ അ​ടി​യ​ന്ത​ര​മാ​യി സ്ഥി​ര​മാ​യ വെ​ടി​നി​ർ​ത്ത​ൽ വേ​ണ​മെ​ന്ന ജോ​ർ​ദാ​ൻ പ്ര​മേ​യ​ത്തി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കു​ന്ന​തി​നു​ള്ള ഇ​ന്ത്യ​യു​ടെ തീ​രു​മാ​ന​വും ഒ​പ്പം ഹ​മാ​സി​ന്‍റെ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച ക​നേ​ഡി​യ​ൻ പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ച​തി​നെ​ക്കു​റി​ച്ചും പ​റ​യ​വെ​യാ​ണ് യെ​ച്ചൂ​രി ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ച​ത്. അ​തേ​സ​മ​യം ഹ​മാ​സി​നെ​ക്കു​റി​ച്ചു​ള്ള പാ​ർ​ട്ടി നി​ല​പാ​ടി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് തി​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച് […]

Main Story
October 28, 2023

പലസ്തീന്‍; തിരുവനന്തപുരത്തെ പരിപാടിയില്‍ നിന്ന് തരൂരിനെ ഒഴിവാക്കി

കോഴിക്കോട്: തിരുവനന്തപുരത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കി. കോഴിക്കോട് മുസ്‌ലിം ലീഗ് സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരിലാണ് നടപടി. തിങ്കളാഴ്ച നടക്കുന്ന സമ്മേളനത്തില്‍ ശശി തരൂരായിരുന്നു ഉദ്ഘാടകന്‍. മഹല്ല് എംപവര്‍മെന്റ് മിഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. അതേസമയം, കോഴിക്കോട് നടന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയിലെ ശശിതരൂരിന്‍റെ പ്രസംഗം വിവാദമാക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗും സമസ്തയും. പ്രസ്താവനയില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്നാണ് സിപിഎമ്മും സ്വീകരിച്ച നിലപാട്. ഇതിനൊപ്പം പലസ്തീന്‍ ഐക്യദാര്‍ഢ്യസദസ് സംഘടിപ്പിച്ച ലീഗിനെ സിപിഎം സംസ്ഥാനസെക്രട്ടറി […]

Featured, Main Story
October 27, 2023

കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത്

തിരുവനന്തപരം: കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വീണ്ടും വന്ദേഭാരത് ട്രെയിന്‍. ദീപാവലിയോടനുബന്ധിച്ച്‌ ആയിരിക്കും പുതിയ സര്‍വീസ്. ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലേക്കും ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കുമായുള്ള വന്ദേഭാരത് സര്‍വീസ് ശൃംഖലയാണ് ഉണ്ടാവുക. ചെന്നൈ-ബെംഗളൂരു, ബെംഗളൂരു-എറണാകുളം സൗത്ത് എന്നിങ്ങനെ ആകെ എട്ട് സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. ചെന്നൈ സെന്ററില്‍നിന്ന് പുറപ്പെട്ട് രാവിലെ നാലുമണിയോടെ ബെംഗളൂരുവിലെത്തും. തുടര്‍ന്ന് നാലരയ്ക്ക് അവിടുന്ന് പുറപ്പെട്ട് എറണാകുളത്ത് ഉച്ചയ്ക്ക് ഒന്നരയോടെ എത്തും. തിരിച്ചും ഈ വിധത്തില്‍ സര്‍വീസ് നടത്തും. ദീപാവലി സ്പെഷല്‍ സര്‍വീസ് ആയിട്ടായിരിക്കും ഇത് […]

Main Story
October 26, 2023

ഇസ്രയേൽ കരയാക്രമണം തുടങ്ങി

ടെൽ അവീവ്: ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഇതുവരെ ഗാസയിൽ മാത്രം മരണം 6600 ആയി.ഇസ്രയേലിന്റെ സൈനിക ടാങ്കുകൾ വടക്കൻ ഗാസയിലേക്ക് കടന്നുകയറി ആക്രമണം നടത്തി മടങ്ങി. ഗാസയില്‍ വ്യോമാക്രമണവും തുടരുകയാണ് ഇസ്രയേൽ. 24 മണിക്കൂറിനിടെ ഉണ്ടായ ആക്രമണത്തിൽ 756 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. രാത്രിയാണ് നിരവധി യുദ്ധ ടാങ്കുകൾ ഗാസ അതിർത്തിയിൽ കയറി ഹമാസ് കേന്ദ്രങ്ങൾ ആക്രമിച്ച് തിരിച്ചെത്തിയതെന്ന് ഇസ്രയേൽ അറിയിച്ചു. വ്യോമാക്രമണം നടത്തി വന്ന ഇസ്രയേൽ കഴിഞ്ഞ ദിവസങ്ങളിൽ കരമാർഗ്ഗം ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. […]

Main Story
October 26, 2023

അഭയാർഥികൾ 12 ലക്ഷം: 2360 കുട്ടികൾ മരിച്ചു

ടെൽ അവീവ് : ഹമാസിൻ്റെ ആക്രമണത്തിനു തിരിച്ചടി നൽകുന്ന ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൻ്റെ ഫലമായി ഗാസയിൽ 2360 കുട്ടികൾ കൊല്ലപ്പെട്ടെന്ന് യുണിസെഫ് അറിയിച്ചു. ഇന്ധനക്ഷാമം മൂലം 12 ആശുപത്രികൾ പൂട്ടി. ഗാസ മുനമ്പിലെ മിക്കവാറും എല്ലാ കുട്ടികളും നിരന്തര ആക്രമണങ്ങൾ, കുടിയൊഴിപ്പിക്കൽ എന്നിവ നേരിടുകയാണ്. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ കടുത്ത ദൗർലഭ്യം എന്നിവ നേരിടുകയാണ് ഗാസ. എല്ലാ ഇസ്രയേലികളുടെയും സുരക്ഷ ഉറപ്പാക്കുന്നത് വരെ യുദ്ധം തുടരുമെന്നും, വെടിനിർത്തൽ നിർദ്ദേശം അംഗീകരിക്കില്ലെന്നുമുള്ള നിലപാടിൽ ഇസ്രയേൽ ഉറച്ചുനിൽക്കുന്നു. […]

മരുന്ന് കൊള്ളയിൽ മുഖ്യമന്ത്രി പ്രതികരിക്കണം: സതീശൻ

തിരുവനന്തപുരം : മകൾ വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിലും, സംസ്ഥാന മെഡിക്കൽ സർവീസ് കോർപ്പറേഷൻ സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തുവെന്ന സി എ ജി റിപ്പോർട്ടിലും, മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. മെഡിക്കൽ സർവീസ് കോർപ്പറേഷനിലെ സിഎജി റിപ്പോർട്ട് പ്രകാരം1610 ബാച്ച് മരുന്നുകൾക്ക് കാലാവധി സംബന്ധിച്ച് നിബന്ധന പാലിക്കപ്പെട്ടില്ല. 26 ആശുപത്രികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. ഗുണനിലവാരമില്ലാത്ത മരുന്നുകൾ പല ആശുപത്രികളിലും […]

Main Story
October 23, 2023

പലസ്തീൻ ശ്മശാന ഭൂമി; മരണം 4651; 117 പേർ കുട്ടികൾ

ടെൽ അവീവ്: പലസ്തീനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4651 ആയിയെന്ന് ഹമാസ്. 16000 പേർക്ക് പരിക്കേററിട്ടുണ്ട് എന്നാണ് കണക്ക്. ഒക്ടോബർ ഏഴു മുതൽ നടത്തുന്ന ആക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം പലസ്തീനിൽ 266 പേർ മരിച്ചതായി ഗാസയിൽ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതിൽ 117 പേർ കുട്ടികളാണ്. അതിനിടെ, ഗാസയിലെ സംഘർഷബാധിത മേഖലയിലേക്കുള്ള സഹായവിതരണത്തിനായി കൂടുതൽ ട്രക്കുകൾ റഫാ അതിർത്തിയിലെത്തി. നേരത്തേ, മരുന്നും ശുദ്ധജലവും ഭക്ഷ്യസാധനങ്ങളുമായി 20 ട്രക്കുകൾ ഈജിപ്ത് തുറന്നുകൊടുത്ത റഫാ […]

Main Story
October 22, 2023

ഗ​ഗ​ന്‍​യാ​ന്‍; ക്രൂ ​മൊ​ഡ്യൂ​ള്‍ സു​ര​ക്ഷി​ത​മാ​യി ക​ട​ലി​ല്‍ ഇ​ങ്ങി

ശ്രീ​ഹ​രി​ക്കോ​ട്ട: മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കാ​നു​ള്ള ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ക്രൂ എസ്കേപ് സിസ്റ്റത്തിന്‍റെ പ​രീ​ക്ഷ​ണ വിക്ഷേപണം വി​ജ​യ​ക​രം. ക്രൂ ​മൊ​ഡ്യൂ​ള്‍ സു​ര​ക്ഷി​ത​മാ​യി ക​ട​ലി​ല്‍ ഇ​ങ്ങി. ഒ​മ്പ​ത് മി​നി​റ്റ് 51 സെ​ക്ക​ന്‍റ് കൊ​ണ്ടാ​ണ് ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. രാ​വി​ലെ പ​ത്തി​നാ​ണ് ശ്രീ​ഹ​രി​ക്കോ​ട്ട​യി​ല്‍ ടെ​സ്റ്റ് വെ​ഹി​ക്കി​ള്‍ കു​തി​ച്ചു​യ​ര്‍​ന്ന​ത്. വി​ക്ഷേ​പ​ണ​ത്തി​ന് ശേ​ഷം 60-ാം സെ​ക്ക​ന്‍റി​ല്‍ ക്രൂ ​മൊ​ഡ്യൂ​ള്‍ റോ​ക്ക​റ്റി​ല്‍​നി​ന്ന് വേ​ര്‍​പെ​ട്ടു. പി​ന്നീ​ട് ക്രൂ ​എ​സ്‌​കേ​പ്പ് സി​സ്റ്റ​ത്തി​ന്‍റെ ആ​ദ്യ പാ​ര​ച്യൂ​ട്ടു​ക​ള്‍ വി​ട​ര്‍​ന്നു. ക​ട​ലി​ല്‍​നി​ന്ന് ര​ണ്ട​ര കി​ലോ​മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ വ​ച്ച് പ്ര​ധാ​ന പാ​ര​ച്യൂ​ട്ടു​ക​ള്‍ തു​റ​ന്നു. ഇ​തി​ന് പി​ന്നാ​ലെ […]

Main Story
October 21, 2023

സപ്ലൈകോയുടെ പ്രതിദിന വിറ്റുവരവ് കുത്തനെ ഇടിഞ്ഞു.

തിരുവനന്തപുരം: മിക്കവാറും ഔട്ട‌്‌ലെറ്റുകളിൽ അരി ഒഴികെയുള്ള സബ്സിഡി സാധനങ്ങൾ തീർന്നു. മാവേലി സ്റ്റോറുകളിലുൾപ്പെടെ ജനം പോകാതെയായി. ഇതോടെ സപ്ലൈകോയുടെ പ്രതിദിന വിറ്റുവരവ് കുത്തനെ ഇടിഞ്ഞു. ശരാശരി 10 കോടിയായിരുന്ന വിറ്റുവരവ് വ്യാഴാഴ്ച 3.36 കോടിയായി. ഓണക്കാലത്ത് 15 കോടി രൂപയായിരുന്നു പ്രതിദിന വിറ്റുവരവ്. സർക്കാർ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ നിലനിൽപ്പ് തന്നെ അപകടത്തിലാകുന്ന സ്ഥിതി. കുടിശ്ശികയിനത്തിൽ മാത്രം സർക്കാർ നൽകാനുള്ളത് 1525 കോടി രൂപയാണ്.   ഭക്ഷ്യോത്പന്നങ്ങൾ വാങ്ങിയ വകയിൽ സപ്ലൈയർമാർക്ക് കഴിഞ്ഞ മേയ് മുതലുള്ള തുക […]

Main Story
October 20, 2023

കള്ളപ്പണക്കേസ്: സ്വപ്നയുടെയും സന്തോഷിൻ്റെയും സ്വത്ത് കണ്ടുകെട്ടി

കൊച്ചി: പ്രളയ ബാധിതർക്ക് വീട് നിർമ്മിക്കാനുളള പദ്ധതിയായ ലൈഫ് മിഷൻ കള്ളപ്പണ കേസിൽ രണ്ടു പ്രതികളുടെ 5.38 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഏഴാം പ്രതി യുണിടാക്ക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തും രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമാണ് പിടിച്ചെടുത്തത്. പിണറായി സർക്കാരിൻ്റെ ലൈഫ് മിഷൻ പദ്ധതി ഇടപാടുമായി ബന്ധപ്പെട്ട്, കോഴയായി കോടികൾ കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് കേസ്.പ്രളയ ബാധിതർക്ക് വീട് നിർമ്മിക്കാനുളള പദ്ധതിയിൽ കോഴയായി കോടികൾ വാങ്ങിയെന്ന ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്. […]