Main Story
November 08, 2023

പ്രവാസി സഖാക്കൾക്ക് ഇതാ ഒരവസരം…

കൊച്ചി : ഇടതുമുന്നണി സർക്കാർ ഇറക്കാൻ ആലോചിക്കുന്ന ‘പ്രവാസി ബോണ്ടുകൾ’ കേരളത്തെ മുടിക്കുമെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ സി. ആർ.പരമേശ്വരൻ ഫേസ്ബുക്ക് കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നു. അദ്ദേഹത്തിൻ്റെ കുറിപ്പ് താഴെ ചേർക്കുന്നു: ലോക ബാങ്കിൽ ഏതോ മലയാളി വിരുദ്ധദ്രോഹി ഉണ്ട്.അല്ലെങ്കിൽ,പുട്ടടിക്കാൻ കാശില്ലാതെ ‘എവിടെ നിന്ന് ഇനി കടം വാങ്ങും’എന്ന് വിശന്നിരിക്കുന്ന വിജ്ജുവിന്റെ മുമ്പിൽ പ്രവാസി ബോണ്ട് എന്ന ആശയം ആരെങ്കിലും അവതരിപ്പിക്കുമോ? അതു പോട്ടെ. ഫേസ്ബുക്കിൽ അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിനും എസ്.എഫ്.ഐ.ക്കും ഡി.വൈ.എഫ്.ഐ. ക്കും വേണ്ടി ഏറ്റവും […]

അഴിമതി മായ്ക്കുന്ന ഇന്ദ്രജാലങ്ങൾ

കോഴിക്കോട് :കോടികൾ ചിലവിട്ട് ഇടതുമുന്നണി സർക്കാർ നടത്തിയ ‘കേരളീയം” എന്ന പരിപാടിയെ അതിരൂക്ഷമായി വിമർശിച്ച് ഇടതുപക്ഷ ചിന്തകനായ ഡോ. ആസാദ്. പണിതീരുന്ന ദേശീയപാതകൾക്ക് കേരളീയം വീഥി എന്ന് പേരിടണേ എന്ന് അദ്ദേഹം പരിഹസിക്കുന്നു. ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് പോസ്ററിൻ്റെ പൂർണരൂപം താഴെ : പിറകോട്ടു നോക്കുമ്പോൾ കേരളീയം മുതൽ മാനവീയം വരെ ഒരു നെടുമ്പാതയുണ്ട്. അത് ഇടതുവരമ്പുകൾ മുറിഞ്ഞു പരന്ന വരേണ്യ ഭാവുകത്വപകർച്ചയുടെ കണ്ണാടിക്കാഴ്ച്ചയാണ്. സംശയമുണ്ടെങ്കിൽ കേരളീയ അരങ്ങിൽനിന്ന് മാനവീയം വീഥിയോളം ഒന്നു നടന്നു നോക്കൂ. കാണൂ, […]

Main Story
November 04, 2023

ചന്ദ്രയാൻ 2 തുലച്ചത് മുൻ ചെയർമാൻ: എസ്. സോമനാഥ്

കോഴിക്കോട് : നിരന്തര പരീക്ഷണങ്ങളും അവലോകങ്ങളും നടത്താതെ, തിടുക്കത്തിൽ നടത്തിയ വിക്ഷേപണമാണ് ചന്ദ്രയാൻ 2 ദൗത്യത്തിന്റെ പരാജയത്തിനു കാരണമെന്ന്,   ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) ചെയർമാൻ എസ്. സോമനാഥ് വെളിപ്പെടുത്തി. എ.എസ്.കിരൺ കുമാർ ചെയർമാൻ ആയിരുന്ന കാലത്ത് തുടങ്ങിയ ആരംഭിച്ച ചന്ദ്രയാൻ 2 പദ്ധതിയിൽ പിന്നീടു വന്ന ചെയർമാൻ എസ്.ശിവൻ പല മാററങ്ങളും വരുത്തി.ചന്ദ്രയാൻ 2 ന്റെ പരാജയത്തിനു കാരണമായി അന്വേഷണ കമ്മിറ്റി കണ്ടെത്തിയത് 5 പ്രധാന കാരണങ്ങളാണെന്ന് സോമനാഥ് പറയുന്നു. സോഫ്റ്റ്‌വെയറിലെ തകരാറും എൻജിൻ […]

ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിക്ക് എതിരെ ഇഡി ബോംബ് !

ന്യുഡൽഹി: നവംബര്‍ 7, 17 തീയതികളിൽ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ വെളിപ്പെടുത്തൽ വലിയ രാഷ്ടീയ ബോംബായി മാറുന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുടുങ്ങിയ മഹാദേവ് ബെറ്റിങ് ആപ്പിന്റെ ഉടമകൾ 508 കോടി രൂപ നല്‍കിയതായി ഇഡി ആരോപിക്കുന്നു. മഹാദേവ് ആപ്പിന്റെ ഉടമകള്‍ക്കെതിരെ ഇ.ഡി നടത്തുന്ന അന്വേഷണം തുടരുകയാണ്. സംസ്ഥാനത്തുനിന്ന് 5.39 കോടി രൂപ കണ്ടെടുത്തതിനു പിന്നാലെ […]

Main Story
November 03, 2023

സാങ്കേതിക സർവകലാശാല കേസ് ;ഫീസിനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റി

തിരുവനന്തപുരം :   ഹൈക്കോടതിയിലെ സാങ്കേതിക സർവകലാശാല അഭിഭാഷകൻ ഫീസിനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റിയതായി ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു. നിയമസഭയിൽ അൻവർ സാദത്ത് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാങ്കേതിക സർവകലാശാലയിൽ സിൻഡിക്കേറ്റ് അംഗങ്ങളുടെ ലക്ഷക്കണക്കിന് രൂപയുടെ യാത്രപ്പടി വിവാദത്തി‌നു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ. 2023 ജനുവരി വരെ കേസുകൾ നടത്തിയതിനു സർവകലാശാലയുടെ അഭിഭാഷകൻ എൽവിൻ പീറ്റർ 92 ലക്ഷം രൂപ കൈപ്പറ്റിയെന്നാണു മന്ത്രിയുടെ മറുപടി. 2015 മുതൽ 4 വർഷം അഭിഭാഷകനായിരുന്ന കൃഷ്ണമൂർത്തി കൈപ്പറ്റിയത് 14 […]

Featured, Main Story
November 01, 2023

യുദ്ധം തുടരും; ഗാസയിൽ മരണം 8525

ന്യുയോർക്ക് : ഗാസയില്‍ യുദ്ധം തുടരുമെന്ന് ഇസ്രായേൽ യു.എന്‍. പൊതുസഭയിൽ പ്രഖ്യാപിച്ചു. വെടിനിര്‍ത്തല്‍വേണമെന്ന യു.എന്‍. പൊതുസഭയിലെ 120 അംഗങ്ങളുടെ ആവശ്യം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളി. തിങ്കളാഴ്ച രാത്രിമുഴുവന്‍ വടക്കന്‍ ഗാസയില്‍ കരസേനയും വ്യോമസേനയും സംയുക്തമായാണ് ആക്രമണം നടത്തി. ഹമാസിന്റെ 300 കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. . വിദേശമാധ്യമങ്ങളുമായി സംവദിക്കുമ്പോഴാണ് വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് നെതന്യാഹു തീര്‍ത്തുപറഞ്ഞത്. പേള്‍ ഹാര്‍ബറില്‍ ബോംബിട്ടപ്പോഴും ലോകവ്യാപാരസമുച്ചയം ഭീകരര്‍ ആക്രമിച്ചപ്പോഴും അമേരിക്ക വെടിനിര്‍ത്തലിനു തയ്യാറാകാത്തതുപോലെ ഇസ്രയേലും ഇപ്പോള്‍ അതിനു […]

Main Story
November 01, 2023

ബോംബ് നിർമാണം ; ഡൊമിനിക് മാർട്ടിൻ സംശയ നിഴലിൽ

കൊച്ചി: യഹോവയുടെ  സാക്ഷികളുടെ കൺവെൻഷനിൽ സ്ഫോടനം നടത്തിയ ബോംബുകൾ   യൂ ട്യൂബ് നോക്കി നിർമ്മിക്കാൻ കഴിയുന്നതരത്തിലുള്ളതല്ല എന്ന് കേന്ദ്ര ഏജൻസികൾ പറയുന്നു. ആദ്യശ്രമത്തിൽത്തന്നെ ഉഗ്രശേഷിയുള്ള ബോംബ് വിജയകരമായി നിർമ്മിക്കാനും റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാനും ഒരാൾക്ക് തനിച്ച് കഴിയില്ലെന്നാണ് വിലയിരുത്തൽ.ഒരു മാസം മുമ്പാണ് ഡൊമിനിക് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. ഇതിനിടയിൽ ബോംബുണ്ടാക്കാൻ പഠിച്ചെന്നത് അവിശ്വസനീയം. എൻ.എസ്.ജിയുടെ ഡൽഹിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ദ്ധർ ബോംബിന്റെ അവശിഷ്ടങ്ങൾ വിശദമായി പരിശോധിച്ചിട്ടുണ്ട്. സ്ഫോടനം നടത്തിയ പ്രതി ഡൊമിനിക് മാർട്ടിൻ വിദേശരാജ്യത്തെ ചില സംഘടനകളുമായി […]

Main Story
October 31, 2023

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. കേന്ദ്ര മന്ത്രി ഫേസ്ബുക്കിലിട്ട പോസ്ററിൻ്റെ അടിസ്ഥാനത്തിൽ സൈബർ സെൽ എസ് ഐ യുടെ പരാതിയിലാണ് കേസ്. കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിൽ നടന്ന ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഫേസ് ബുക്ക് പോസ്ററ്. കേരളത്തിൽ ലഹള ഉണ്ടാക്കാൻ ശ്രമിച്ചു, ഒരു മതവിഭാഗത്തിനെതിരെ സ്പർദ്ദ ഉണ്ടാക്കാനും ശ്രമിച്ചു, പലസ്തീൻ ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോകൾ പങ്കുവെച്ചു എന്നീ അരോപണങ്ങൾ ആണ് […]

Main Story
October 29, 2023

സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് പൊലീസ്

കൊച്ചി: യഹോവയുടെ സാക്ഷികൾ എന്ന ക്രൈസ്തവ പ്രാർഥനാ വിഭാഗം കളമശേരിയിൽ നടത്തിയ കൺവൻഷനിൽ സ്ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ ആണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസെത്തി. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. ആറുമാസം കൊണ്ട് ഇന്‍റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ ഐഇഡി സ്ഫോടനം പഠിച്ചത്. സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ നേരത്തെ കൊടകര പൊലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാളെ […]

Main Story
October 29, 2023

എട്ട് ട്രെയിനുകളിൽ ഓരോ കോച്ച് കൂട്ടാൻ റെയിൽവേ തീരുമാനം

തിരുവനന്തപുരം:  ട്രെയിൻ യാത്രാദുരിതം പരിഹരിക്കാൻ എട്ട് ട്രെയിനുകളിൽ ഓരോ സെക്കൻഡ് ക്ളാസ് ജനറൽ കോച്ച് വീതം കൂട്ടാൻ റെയിൽവേ തീരുമാനിച്ചു. രണ്ടു പാസഞ്ചറുകൾ ഉൾപ്പെടെ മൂന്നു ട്രെയിനുകളുടെ വേഗത കൂട്ടി. കഴിഞ്ഞദിവസം മുതൽ അത് പ്രാബല്യത്തിലായി. ട്രെയിനുകളിലെ യാത്രാദുരിതം അതിരുവിടുന്നതു സംബന്ധിച്ച് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വഞ്ചിനാട്, വേണാട്,കണ്ണൂർ – ആലപ്പുഴ എക്സിക്യുട്ടീവ്, എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എന്നിവയുടെ ഇരുവശങ്ങളിലേക്കുമുള്ള സർവീസുകളിലാണ് ഓരോ ജനറൽ കോച്ച് വീതം കൂട്ടിയത്. നാളെയും മറ്റെന്നാളുമായി ഇത് നടപ്പാക്കും. […]