പ്രതികള്‍ സ്വയം തീകൊളുത്താനും പദ്ധതിയിട്ടെന്ന് പോലീസ്

ന്യൂഡല്‍ഹി : പാര്‍ലമെന്റ് അതിക്രമ സംഭവത്തില്‍ പ്രതികള്‍ പ്ലാൻ എ, പ്ലാൻ ബി എന്നിങ്ങനെ 2 പദ്ധതികള്‍ തയ്യാറാക്കിയിരുന്നതായി പൊലീസ്. സ്വയം തീകൊളുത്താനായിരുന്നു ഇവര്‍ ആദ്യം പദ്ധതി തയ്യാറാക്കിയതെന്ന് ദില്ലി പൊലീസിന്റെ വെളിപ്പെടുത്തല്‍. സഭയ്ക്ക് അകത്തും പുറത്തും ഇതിന് പദ്ധതിയിട്ടു. എന്നാല്‍ ദേഹത്ത് പുരട്ടാൻ ഫയര്‍ പ്രൂഫ് ജെല്‍ കിട്ടാത്തതിനാല്‍ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് കളര്‍ സ്പ്രേ ഉപയോഗിക്കാൻ തീരുമാനിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് വെളിപ്പെടുത്തി. പാര്‍ലിമെന്റിന്റെ നടുത്തളത്തിലേക്ക് ചാടുന്നതിന് മുമ്പ് ലഘുലേഖകള്‍ വിതരണം […]

പാർലമെൻ്റ് അക്രമം: ഏഴു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ന്യൂ­​ഡ​ല്‍​ഹി: പു​തി­​യ പാ​ര്‍­​ല­​മെന്‍റ് മ­​ന്ദി­​ര­​ത്തി​ല്‍ പഴുതടച്ച സു­​ര­​ക്ഷാ­​സം­​വി­​ധാ­​ന­​മു­​ണ്ടെ­​ന്ന സ​ര്‍­​ക്കാ­​രി­​ന്‍റെ അ­​വ­​കാ­​ശ­​വാ​ദം പൊളിഞ്ഞു. പാ​ര്‍­​ല­​മെ​ന്‍റി­​ലു​ണ്ടാ­​യ അ­​ക്ര­​മവുമായി ബന്ധപ്പെട്ട് ഏ­​ഴ് സു­​ര­​ക്ഷാ ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍മാരെ സസ്പെൻ്റ് ചെയ്തു. പ്ര­​ധാ­​ന­​മ​ന്ത്രി നരേന്ദ്ര മോദി വി­​ളി​ച്ച യോ­​ഗ­​ത്തി­​ലാ­​ണ് ഉദ്യോഗസ്ഥർക്കെതിരേ ക​ര്‍­​ശ­​ന ന­​ട​പ­​ടി സ്വീ­​ക­​രി­​ക്കാ​ന്‍ നി​ര്‍­​ദേ­​ശം ന​ല്‍­​കി­​യ​ത്.പ്ര​തി­​രോ­​ധ­​മ­​ന്ത്രി രാ­​ജ്‌­​നാ­​ഥ് സിം­​ഗ്, ആ­​ഭ്യ­​ന്ത­​ര­​മ​ന്ത്രി അ­​മി­​ത്­​ഷാ അ­​ട­​ക്ക­​മു­​ള­​ള­​വ​വും പ്ര­​ധാ­​ന­​മ​ന്ത്രി വി­​ളി​ച്ച യോ­​ഗ­​ത്തി​ല്‍ പ­​ങ്കെ­​ടു­​ത്തി­​രു­​ന്നു. അ­​ക്ര­​മ­​ത്തി­​ന്‍റെ പ­​ശ്ചാ­​ത്ത­​ല­​ത്തി​ല്‍ പാ​ര്‍­​ല­​മെന്‍റില്‍ സു­​ര­​ക്ഷ ശ­​ക്ത­​മാ​ക്കി. പ്ര­​ധാ­​ന­​ക­​വാ­​ട​മാ​യ “മകർ ദ്വാ​ര്‍’ വ­​ഴി­​യു­​ള്ള പ്ര­​വേ​ശ­​നം എം­​പി­​മാ​ര്‍­​ക്ക് മാ­​ത്ര­​മാ­​യി ചു­​രു­​ക്കി­​യി­​ട്ടു​ണ്ട്. പ്ര­​ധാ­​ന­​ക­​വാ­​ട­​ത്തി­​ന് സ­​മീ­​പ­​ത്തേ­​യ്­​ക്ക് എ­​ത്ത­​രു­​തെ­​ന്ന് മാ­​ധ്യ­​മപ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്കും­ നി​ര്‍­​ദേ­​ശം […]

ലോക്‌സഭയിൽ അതിക്രമം; സ്പ്രേ പ്രയോഗം; പ്രതിഷേധക്കാർ പിടിയിൽ

ന്യൂഡല്‍ഹി: പാര്‍മെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിൽ പുതിയ പാര്‍ലമെന്റിൽ വലിയ സുരക്ഷാ വീഴ്ച. ലോക്സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി സ്പ്രേ പ്രയോഗിച്ചു.ശൂന്യവേള നടക്കുന്നതിനിടെയാണ് സംഭവം. ഇവര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു. ഏകാധിപത്യം അനുവദിക്കില്ല എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധക്കാർ ചാടിവീണത്. താനാശാഹീ നഹീ ചലേ​ഗി എന്നാണ് ഇവർ മുദ്രാവാക്യമുയർത്തിയത്.ദിവസങ്ങള്‍ക്ക് മുമ്പ്‌ സിഖ് സംഘടനകള്‍ പാര്‍ലമെന്റ് ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. എം.പിമാരുടെ ഇരിപ്പിടത്തിന് മുന്നിലുള്ള മേശമേല്‍ നിന്നുകൊണ്ട് മുദ്രാവാദ്യം […]

ഗവര്‍ണര്‍ക്ക് വഴങ്ങി പോലീസ്; ഗുരുതര വകുപ്പുകള്‍ ചുമത്തി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെയുള്ള എസ് എഫ് ഐ പ്രതിഷേധം സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്ന് റിമാന്‍‍ഡ് റിപ്പോര്‍ട്ട്. ഗവര്‍ണറുടെ വാഹനത്തിന് കേടുപാടുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. വാഹനത്തിന് 76,357 രൂപയുടെ കേടുപാടുണ്ടായെന്നാണ് പറയുന്നത്. ഗവര്‍ണറെ തടഞ്ഞ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.ഐപിസി 143 , 147, 149, 283, 353 വകുപ്പുകള്‍ പ്രകാരമാണ് ഈ നടപടി. ഗവര്‍ണറുടെ ആവശ്യപ്രകാരമാണ് ഐ.പി.സി 124 അനുസരിച്ചു കേസെടുത്തതതെന്നാണ് സുചന.ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും നേരെ അതിക്രമം ഉണ്ടായാല്‍ ഈ […]

ഷൂ ഏറ് എങ്ങനെ വധശ്രമമാകും? കോടതി

പെരുമ്പാവൂർ : നവകേരള സദസ്സ് ബസിനു നേരെ ഷൂസ് എറിഞ്ഞാല്‍ എങ്ങനെ വധശ്രമത്തിന് കേസ് എടുക്കാന്‍ കഴിയുമെന്ന് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി ചോദിച്ചു. നീതി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും കോടതി പറഞ്ഞു നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ പോലീസിനെതിരെ കോടതി രൂക്ഷ വിമര്‍ശനമുന്നയിക്കുകയും ചെയ്തു.ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞ കെഎസ് യൂ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതിനെതിരെയാണ് കോടതിയുടെ വിമര്‍ശനം. കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു കോടതി ഈ പരാമർശങ്ങൾ നടത്തിയത്. […]

ജമ്മു കശ്മീരിന് പ്രത്യേക പദവി ഇല്ലെന്ന് സുപ്രിം കോടതി

ന്യൂഡൽഹി : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ രാഷ്ട്രപതിയുടെ നടപടി സുപ്രീംകോടതി ശരിവെച്ചു. ഇതോടെ  ഇക്കാര്യത്തിൽ കടൂത്ത വിമർശനം കേട്ട കേന്ദ്ര സർക്കാരിനു ആശ്വാസമായി. പ്രത്യേക പരമാധികാരം ഇല്ലെന്നും 370 അനുച്ഛേദം താൽകാലികമായിരുന്നുവെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചു.എത്രയും വേഗം സംസ്ഥാന പദവി തിരികെ നൽകി തെരഞ്ഞെടുപ്പ് നടത്താനും കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. രണ്ട് ഉത്തരവുകളിലൂടെയാണ് രാഷ്ട്രപതി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ആദ്യം 370 അനുച്ഛേദത്തിൽ ഭേദഗതി വരുത്തി ഭരണഘടന നിർമ്മാണ […]

രണ്ടു വര്‍ഷം ഗവര്‍ണര്‍ ബില്ലുകളില്‍ എന്തു ചെയ്‌തെന്ന് കോടതി

  ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജി പരിഗണിക്കവെയാണ് വിമര്‍ശനം. ബില്ലുകള്‍ പിടിച്ചു വെക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. സുപ്രിം കോടതി അര്‍ഹിക്കുന്ന ആദരം ഗവര്‍ണര്‍ നല്‍കുന്നുണ്ടോ എന്നും കോടതി ചോദിച്ചു. സര്‍ക്കാറുകളുടെ അവകാശം ഗവര്‍ണര്‍ക്ക് അട്ടിമറിക്കാനാവില്ല. ബില്ലുകള്‍ പിടിച്ചുവെക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും പഞ്ചാബ് വിധി ഓര്‍മിപ്പിച്ച കോടതി വ്യക്തമാക്കി. ബില്‍ പിടിച്ചുവെക്കാന്‍ തക്കകാരണം […]

ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സംസ്ഥാന സർക്കാരുകളുടെ നിയമനിർമാണം തടസ്സപ്പെടുത്താൻ ഗവർണർമാർക്ക് അധികാരം ഇല്ലെന്ന് ചീഫ് ജസ്ററിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് വ്യക്തമാക്കി. ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ല. നിയമസഭ വീണ്ടും ബില്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ട്.പഞ്ചാബ് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന ഉത്തരവ്. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ പ്രതീകാത്മക തലവന്‍ മാത്രമാണ്. യഥാര്‍ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കാണ്.നിയമസഭ പാസാക്കി അംഗീകാരത്തിനായി അയച്ച ബില്ലിനോടു ഗവര്‍ണര്‍ക്കു വിയോജിപ്പുണ്ടെങ്കില്‍ വീണ്ടും പരിഗണിക്കാനായി തിരിച്ചയയ്ക്കണം. ഗവര്‍ണര്‍ […]

കല്‍ക്കരി ഇറക്കുമതി: അദാനി ഗ്രൂപ്പിനെതിരെ ഡിആര്‍ഐ

മുംബൈ: കല്‍ക്കരി ഇറക്കുമതിയില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഡിആര്‍ഐ (ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) രംഗത്ത് വരുന്നു. ഓഹരി കൃത്രിമത്വവും, നികുതി വെട്ടിപ്പും ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് പ്രതിരോധത്തിലായിരുന്നു. ഇതില്‍ നിന്ന് കരകയറി വരുന്ന വേളയിലാണ് ഡി ആർ ഐ പിടിമുറുക്കുന്നത്. സിംഗപ്പൂരില്‍ നിന്ന് തെളിവുകളും, രേഖകളും ശേഖരിക്കാൻ ഡിആര്‍ഐ,സുപ്രീം കോടതിയുടെ അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. അധികൃതരില്‍ നിന്ന് 2016 മുതല്‍ വിഷയവുമായി ബന്ധപ്പെട്ട രേഖകള്‍ […]

Main Story
November 14, 2023

ഉത്തരാഖണ്ഡ് ടണൽ;അന്വേഷിക്കാൻ ആറംഗ വിദഗ്ദ്ധ സമിതി

ഡെറാഢൂൺ: ഉത്തരാഖണ്ഡ് ടണൽ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ആറംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു.കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാൻ രണ്ട് ദിവസത്തോളം വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. ഉത്തരകാശി ജില്ലയിൽ ചാർധാം ഓൾവെതർ ഹൈവേ പദ്ധതിയുടെ നിർമ്മാണത്തിലിരിക്കുന്ന ടണലിന്റെ ഒരുഭാഗം ഞായറാഴ്ച പുലർച്ചെ തകർന്നുവീഴുകയായിരുന്നു. നാൽപ്പത് തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, ഇൻഡോടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) അടക്കം 150ലധികം ഉദ്യോഗസ്ഥർ രാപകലില്ലാതെ രക്ഷാപ്രവർത്തനം നടത്തുകയാണ്. ഉത്തർപ്രദേശ്,ജാർഖണ്ഡ്, ഒഡീഷ, ബീഹാർ സ്വദേശികളാണ് കുടുങ്ങിയവരിലേറെയും.ഇന്നലെ ഉത്തരാഖണ്ഡ് […]