പൗരത്വ ഭേദഗതി നിയമം തിരഞ്ഞെടുപ്പിന് മുമ്പ്

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമായ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് വിജ്ഞാപനം ചെയ്യും.അതിനുശേഷം നിയമം നടപ്പാക്കാന്‍ കഴിയുമെന്നും കേന്ദ്രസര്‍ക്കാർ വക്താവ് അറിയിച്ചു. ഈ നിയമപ്രകാരം 2014 ഡിസംബര്‍ 31-ന് മുമ്പ് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മതപരമായ പീഡനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയായിരിക്കും. ഇതിനുള്ള പോര്‍ട്ടലും […]

Editors Pick, Main Story
January 03, 2024

നരേന്ദ്രമോദി ഇന്ന് തൃശൂരില്‍: രണ്ട് ലക്ഷം സ്ത്രീകള്‍ പങ്കെടുക്കും

തൃശ്ശൂര്‍: രണ്ടുലക്ഷം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മഹിളാസമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശ്ശൂരില്‍. പ്രധാനമന്ത്രിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഉച്ചയ്ക്ക് രണ്ടരയോടെ ജനറല്‍ ആശുപത്രി പരിസരത്തുനിന്ന് റോഡ് ഷോ തുടങ്ങും. മൂന്നേകാലിനാണ് ക്ഷേത്ര മൈതാനത്തിന ുത്ത നായ്ക്കനാലിന് സമീപത്തെ മഹിളാസമ്മേളനവേദിയിലേക്ക് മോദി എത്തുക. റോഡ്ഷോയ്ക്കായി ജനറല്‍ ആശുപത്രിക്കു സമീപമെത്തുന്ന നരേന്ദ്രമോദിയെ ബി.ജെ.പി. നേതാക്കള്‍ സ്വീകരിക്കും. ഇതിനുശേഷം വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ നായ്ക്കനാലിനു സമീപമുള്ള വേദിയിലെത്തുമ്പോഴും സംസ്ഥാന നേതാക്കള്‍ സ്വീകരിക്കാനുണ്ടാകും. 16 പേരാണ് സമ്മേളനവേദിയില്‍ സ്വീകരിക്കാനായി ഉണ്ടാകുക. […]

ഭാരതീയ ന്യായ സംഹിതയില്‍ സത്യാഗ്രഹം ക്രിമിനല്‍ കുറ്റം

ഡല്‍ഹി: രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച ഭാരതീയ ന്യായ സംഹിത രണ്ടിലെ വകുപ്പ് 226 നിരാഹാര സത്യാഗ്രഹ സമരത്തെ ക്രിമിനല്‍ കുറ്റമാക്കി മാറ്റും. ഇതു പ്രകാരം മരണംവരെ നിരാഹാര സമരം നടത്തുന്നവര്‍ക്കെതിരേ കേസെടുക്കാനാകുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പൊതുസേവകനെ കൃത്യനിര്‍വഹണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനോ, എന്തെങ്കിലും ചെയ്യുന്നതിന് നിര്‍ബന്ധിക്കുന്നതിനായോ ആരെങ്കിലും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നാണ് ഈ വകുപ്പ് പറയുന്നത്. ഒരു വര്‍ഷം വരെ സാധാരണ തടവോ അതല്ലെങ്കില്‍ പിഴയോ രണ്ടും കൂടിയോ അതല്ലെങ്കില്‍ സാമൂഹിക സേവനത്തിനോ ശിക്ഷിക്കാവുന്ന വകുപ്പാണിത്. ബ്രട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം […]

Editors Pick, Main Story
January 01, 2024

ഉടക്കുമായി ദക്ഷിണ റെയില്‍വേ:കെ റെയില്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ പ്രതിസന്ധി. ഇപ്പോഴത്തെ അലൈന്‍മെന്റ് അനുസരിച്ച് ഒരിഞ്ചു ഭൂമി പോലും വിട്ടുനല്‍കാനാകില്ലെന്നു ദക്ഷിണ റെയില്‍വേ കേന്ദ്ര റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കെ റെയില്‍ ആവശ്യപ്പെട്ട മുഴുവന്‍ റെയില്‍വേ ഭൂമിയിലും തടസ്സവാദം ഉന്നയിച്ചാണു റിപ്പോര്‍ട്ട്. റെയില്‍വേ ഭൂമിയില്‍ കെ റെയിലുമായി ചേര്‍ന്നുനടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നു റെയില്‍വേ ബോര്‍ഡ് ഒക്ടോബറില്‍ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഇടവിട്ടും അതിനുശേഷം ഏതാണ്ട് പൂര്‍ണമായും റെയില്‍വേ ട്രാക്കിനു […]

പുതിയ ഊര്‍ജനയം നിര്‍മ്മിക്കാന്‍ കേരളം

തിരുവനന്തപുരം: ഊര്‍ജമേഖലയിലെ മാറ്റം ഉള്‍ക്കൊണ്ട് കേരളം പുതിയ ഊര്‍ജനയം രൂപവത്കരിക്കുന്നു. എല്ലാമേഖലകളിലും സൗരോര്‍ജത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനുപുറമേ, പുതിയ ഊര്‍ജസ്രോതസ്സുകള്‍ കണ്ടെത്തുന്നതിനും നയം പ്രാധാന്യംനല്‍കും. നയം രൂപവത്കരിക്കാന്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന 18 അംഗ സമിതിക്ക് സര്‍ക്കാര്‍ രൂപംനല്‍കി. വൈദ്യുതവാഹനങ്ങളുടെ ഉപയോഗം കൂടുന്നതനുസരിച്ച് വൈദ്യുതി കൂടുതല്‍ ആവശ്യമായിവരും. ഇതിനായി സൗരോര്‍ജം കൂടുതലായി ഉപയോഗിക്കാനുള്ള നയപരിപാടികള്‍ക്ക് സമിതി രൂപംനല്‍കും. വാഹനങ്ങളില്‍ സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനെക്കുറിച്ചും ഇലക്ട്രിക് വാഹനങ്ങളില്‍നിന്ന് ഗ്രിഡിലേക്കു തിരിച്ച് വൈദ്യുതി നല്‍കുന്നതിനുള്ള വി2ജി (വെഹിക്കിള്‍ ടു ഗ്രിഡ്) പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ചും പരിശോധിക്കാന്‍ […]

പെട്രോളിനും ഡീസലിനും വില കുറച്ചേക്കും

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പെട്രോള്‍,ഡീസല്‍ എക്‌സൈസ് നികുതിയില്‍ ഇളവ് പ്രഖ്യാപിക്കാൻ സാധ്യത. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ധനവില ഘടന മാറുന്നു എന്നതാണ് പ്രത്യേകത. പെട്രോളിനും ഡീസലിനും ലിറ്ററിന് 8 രൂപ മുതല്‍ 10 രൂപവരെ കുറയ്ക്കാമെന്ന ശുപാര്‍ശ പെട്രോളിയം മന്ത്രാലയം മുന്നോട്ടുവച്ചിട്ടുണ്ടെന്ന് പറയുന്നു. മുഖ്യകാരണം അടുത്തവര്‍ഷം ഏപ്രില്‍-മേയോട് കൂടി നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് തന്നെ. 2022 ഏപ്രിലിലാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍., എച്ച്‌.പി.സി.എല്‍ എന്നിവ അവസാനമായി പെട്രോള്‍, ഡീസല്‍ […]

ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിൽ പ്രിയങ്കാ ഗാന്ധിയും

ന്യൂഡൽഹി : കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പേര് ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് സമർപ്പിച്ച കുററപത്രത്തിൽ പരാമർശിക്കുന്നു. ഹരിയാന ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ചാര്‍ജ് ഷീറ്റിലാണ് പ്രിയങ്കയുടെ പേരും ചേര്‍ത്തിരിക്കുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റ് എച്ച് എല്‍ പഹ്‌വയില്‍ നിന്ന് പ്രിയങ്ക ഗാന്ധി 2006ല്‍ ഹരിയാനയിലെ ഫരീദാബാദിലെ അഞ്ച് ഏക്കര്‍ കൃഷിയിടം വാങ്ങുകയും ഇതേ ഭൂമി 2010ല്‍ ഇയാള്‍ക്ക് തന്നെ വില്‍ക്കുകയും ചെയ്‌തെന്നാണ് കുററപത്രത്തിൽ പറയുന്നത്. ഹരിയാന […]