മുസ്ലിം മദ്രസകളിൽ രാമായണം പഠിപ്പിക്കാൻ ഉത്തരാഖണ്ഡ്

ഡെറാഡൂൺ: ഉത്തരാഖണ്ഡ് വഖഫ് ബോർഡിന് കീഴിലുള്ള 113 മദ്രസകളിലും രാമായണം പാഠഭാ​ഗമാക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ്. ഡെറാഡൂൺ, ഹരിദ്വാർ, നൈനിതാൾ, ഉദംസിംഗ് നഗർ ജില്ലകളിലെ നാല് മദ്രസകളിലാണ് ആദ്യം രാമായണം സിലബസിൽ ഉൾപ്പെടുത്തുക. ഞങ്ങൾ ഖുറാനൊപ്പം രാമായണവും പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് ഷദാബ് ഷംസ് പറഞ്ഞു. ജ്യേഷ്ഠന് വേണ്ടി എല്ലാം ഉപേക്ഷിച്ച ലക്ഷ്മണനെ കുറിച്ച് വിദ്യാർഥികളോട് പറയുമ്പോൾ സിംഹാസനം ലഭിക്കാൻ വേണ്ടി സഹോദരന്മാരെ കൊന്ന ഔറംഗസേബിനെക്കുറിച്ച് അവരോട് എന്തെങ്കിലും പറയേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. വിദ്യാർത്ഥികളെ രാമായണം […]

ഇന്ത്യ സഖ്യം തകർച്ചയിൽ: നിതീഷ് വീണ്ടും ബി ജെ പി ചേരിയിലേക്ക്

ന്യൂഡൽഹി : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നാലാം തവണയും മറുകണ്ടം ചാടി ബി ജെ പി നയിക്കുന്ന എൻ ഡി എ യുടെ ഭാഗമാവുന്നു. പ്രതിപക്ഷത്തിൻ്റെ ഇന്ത്യാ മുന്നണിയിൽ വലിയ വിള്ളലുണ്ടാക്കിയാണ് ഈ കൂറുമാററം.  ഇന്ത്യ മുന്നണി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ ആലോചിച്ചിരുന്ന നേതാക്കളിൽ ഒരാളായിരുന്നു നിതീഷ് കുമാർ ബിജെപി പിന്തുണയോടെ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ജെഡി(യു) വൃത്തങ്ങൾ വ്യക്തമാക്കി. നിതീഷ് സർക്കാർ ഞായറാഴ്ച രാജിവയ്ക്കും.അദ്ദേഹം പിന്നീട് ഗവർണറെ കണ്ട് സത്യപ്രതിജ്ഞ ചെയ്യാനുള്ള അനുമതി […]

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഉഷാ ഉതുപ്പിനും ഓ. രാജഗോപാലിനും പത്മഭൂഷണ്‍

ന്യൂഡല്‍ഹി: വിവിധ വിഭാഗങ്ങളിലായി 2024ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആകെ 132 പേരാണ് ഇത്തവണ പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായത്. അഞ്ചുപേര്‍ക്കാണ് പത്മവിഭൂഷണ്‍ പുരസ്‌കാരം. 17പേര്‍ക്കാണ് പത്മഭൂഷണ്‍ ലഭിച്ചിരിക്കുന്നത്. ഇതിനുപുറമെ വിവിധ വിഭാഗങ്ങളിലെ പത്മശ്രീ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തെന്നിന്ത്യന്‍ നടന ചിരഞ്ജീവി, വൈജയന്തി മാല, പദ്മ സുബ്രഹ്‌മണ്യം, ബിന്ദേശ്വര്‍ പഥക് എന്നീ അഞ്ചുപേര്‍ക്കാണ് പത്മവിഭൂഷണ്‍. വിജയകാന്ത്, ജസ്റ്റിസ് ഫാത്തിമ ബീവി, ഉഷാ ഉതുപ്പ്, ഒ രാജഗോപാല്‍ ഉള്‍പ്പെടെ 17പേര്‍ക്കാണ് പത്മഭൂഷണ്‍. 110പേര്‍ക്കാണ് വിവിധ […]

ഗ്യാന്‍വാപി മസ്ജിദ് പണിതത് ക്ഷേത്രം പൊളിച്ച് ….?

ന്യൂഡൽഹി : ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥലത്ത് നേരത്തെ ഹിന്ദു ക്ഷേത്രമുണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ). കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കത്തില്‍ ഇത് നിര്‍ണായക കണ്ടെത്തലാണ്. ഗ്യാന്‍വാപി കേസിലെ ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയ്‌നാണ് എഎസ്‌ഐ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ”നിലവിലുള്ള കെട്ടിടത്തിന് മുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രമുണ്ടായിരുന്നതായി എഎസ്‌ഐ റിപ്പോര്‍ട്ട് പ്രകാരം പറയാനാകും. ഇത് എഎസ്‌ഐയുടെ നിര്‍ണായക കണ്ടെത്തലാണ്”- അദ്ദേഹം പറഞ്ഞു. ഗ്യാന്‍വാപി പള്ളിയുടെ […]

അയോധ്യയിലേക്ക് തീർഥാടക ലക്ഷങ്ങളുടെ ഒഴുക്ക്

അയോധ്യ: ശ്രീരാമക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനകൾ 3.17 കോടി രൂപ കഴിഞ്ഞു.പ്രതിഷ്ഠാ ചടങ്ങിന് ശേഷമുള്ള ആദ്യ ദിനമായ ചൊവ്വാഴ്ച പുറത്തു വന്ന കണക്കുകൾ പ്രകാരമാണിത് പ്രാൺ പ്രതിഷ്ഠാ ദിനത്തിൽ 10 സംഭാവന കൗണ്ടറുകളാണ് തുറന്നിരുന്നത്.കൗണ്ടർ വഴിയും ഓൺലൈൻ വഴിയുമാണ് ഭക്തർ ക്ഷേത്രത്തിന് സംഭാവന നൽകിയതെന്ന് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ട്രസ്റ്റി അനിൽ മിശ്ര വ്യക്തമാക്കി. ജനുവരി 23 ന് അഞ്ച് ലക്ഷത്തിലധികം ഭക്തർ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നതായാണ് കണക്കുകൾ പറയുന്നത്. രണ്ടാം ദിവസമായ ബുധനാഴ്ച രാത്രി […]

തൃണമൂലും എ എ പിയും ഒററയ്ക്ക് : ഇന്ത്യ മുന്നണി ഉലയുന്നു

ന്യൂഡൽഹി : ഇന്ത്യ മുന്നണി പ്രതിസന്ധിയിലേക്ക്. ബംഗാളിലെ തൃണമൂൽ കോൺഗ്രസ്സും പഞ്ചാബിലെ ആം ആദ്മി പാർട്ടിയും കോൺഗ്രസുമായി സഹകരിക്കില്ലെന്ന് വ്യക്തമായി സൂചന നൽകുന്നു. ഇരു പാര്‍ട്ടികളും പ്രതിപക്ഷത്തിന്റെ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനത്തിന്റെ അമ്പരപ്പ് മാറും മുമ്പേയാണ് എ എ പി നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ടിഎംസി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് രാവിലെയാണ് മമത പ്രഖ്യാപിച്ചത്. പഞ്ചാബില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ […]

കുഴല്‍നാടന്റെ കയ്യേറ്റം തിരിച്ചുപിടിക്കുമെന്ന് സര്‍ക്കാര്‍; കയ്യേറിയില്ലെന്ന് മാത്യു

ഇടുക്കി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ കളക്ടറുടെ ഇടപെടല്‍. ചിന്നക്കനാല്‍ സൂര്യനെല്ലിയിലെ റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള 50 സെന്റ് പുറമ്പോക്ക് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും. ഇത് സംബന്ധിച്ച നടപടികള്‍ക്ക് കളക്ടര്‍ അനുമതി നല്‍കി. കയ്യേറ്റം ചൂണ്ടിക്കാണിച്ച് ഉടുമ്പന്‍ചോല ഭൂരേഖാ തഹസില്‍ദാര്‍ ഇടുക്കി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിച്ചഭൂമി ഏറ്റെടുക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിന് മുന്നോടിയായി വില്ലേജ് ഓഫിസറോട് റിപ്പോര്‍ട്ട് തേടും. എംഎല്‍എ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ നേരത്തെ റവന്യൂ […]

മുൻ സോഷ്യലിസററ് നേതാവ് കര്‍പ്പൂരി താക്കൂറിന് ഭാരത രത്ന

ന്യൂഡൽഹി : ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കര്‍പ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന പുരസ്‌കാരം.     സര്‍ക്കാര്‍ സേവനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് തുല്യ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സംവരണത്തിനായി ‘കര്‍പ്പൂരി താക്കൂര്‍ ഫോര്‍മുല’ അവതരിപ്പിച്ചതാണ് താക്കൂറിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്ന്. സാമൂഹ്യനീതിയുടെയും ഉത്തരേന്ത്യയിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കുവേണ്ടി പോരാടുന്നതിന്റെയും പര്യായമായാണ് താക്കൂറിനെ കരുതപ്പെടുന്നത്. താക്കൂരിൻ്റെ ജന്മവാര്‍ഷികത്തിന് ഒരു ദിവസം മുമ്പാണ് രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്നുള്ള ഇതു സംബന്ധിച്ച പ്രഖ്യാപനം.ബീഹാറിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയില്‍ […]

പുരപ്പുറ സൗരോർജ പദ്ധതി ഒരു കോടി വീടുകളിലേക്ക്

ന്യൂഡൽഹി: രാജ്യത്തെ ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ എന്ന ഈ പദ്ധതി സാധാരണക്കാരുടെ വൈദ്യുതി ബിൽ കുറയ്ക്കുക മാത്രമല്ല, രാജ്യത്തെ ഊർജ മേഖലയിൽ സ്വയം പര്യാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിൽനിന്ന് മടങ്ങിയെത്തിയ ശേഷമുള്ള തന്റെ ആദ്യ തീരുമാനമെന്ന് അറിയിച്ചാണ് നരേന്ദ്ര മോദി ഈ പദ്ധതി പ്രഖ്യാപിച്ചത്. ലോകത്തിലെ എല്ലാ ഭക്തർക്കും സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തിൽനിന്ന് എപ്പോഴും ഊർജം ലഭിക്കുന്നു. അയോധ്യയിലെ ചടങ്ങിനിടെ, ജനങ്ങൾക്ക് […]

അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തർക്ക് പ്രവേശനം നാളെ മുതൽ

അയോധ്യ: ശ്രീരാമന്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം അയോധ്യയിലെ ആയിരക്കണക്കിന് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്ന് നാല് വര്‍ഷത്തിന് ശേഷം രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിന്റെ ആത്മീയ അനുഭവത്തിലാണ് താനിപ്പോഴും.രാമന്‍ ഒരു തര്‍ക്കവിഷയമല്ല, ഒരു പരിഹാരമാണ് – അദ്ദേഹം പറഞ്ഞു. ‘ഇന്ന്, പ്രഭുരാമന്റെ ഭക്തര്‍ ഈ ചരിത്ര നിമിഷത്തില്‍ പൂര്‍ണ്ണമായും ലയിച്ചിരിക്കുന്നു എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്…രാജ്യത്തിന്റെയും ലോകത്തിന്റെയും എല്ലാ കോണുകളിലും […]