നവീൻ്റെ ആത്മഹത്യ: സി പി എം നേതാവ് ദിവ്യ രണ്ടാഴ്ച ജയിലിൽ

കണ്ണൂർ: സി പി എം കണ്ണൂർ ജില്ല കമ്മിററി അംഗവൂം ജില്ല പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ പി.പി. ദിവ്യയെ, എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ രണ്ടാഴ്ചത്തേക്ക് തളിപ്പറമ്പ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. തുടർന്ന്, ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റി. അവർ ബുധനാഴ്ച  തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിനു പിന്നാലെ സി പി എം നിർദേശ പ്രകാരമാണ് […]

സി പി എം നേതാവ് പി.പി ദിവ്യയ്ക്ക് മുൻകൂർ ജാമ്യമില്ല

തലശേരി: കണ്ണൂർ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) ആയിരുന്ന കെ.നവീൻബാബുവിന്റെ മരണത്തെത്തുടർന്ന്, ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട സി പി എം നേതാവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം നേരത്തെ പുറത്താക്കിയിരുന്നു. കേസെടുത്തതിനു പിന്നാലെയായിരുന്നു പാർട്ടി നടപടി. നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ വിധി.കേസിൽ ദിവ്യ മാത്രമാണ് പ്രതി. നവീൻ […]

മരണം പ്രവചിക്കാൻ നിർമിത ബുദ്ധിയും

ലണ്ടന്‍: നിർമിത ബുദ്ധിയുടെ സഹായത്തോടെ ബ്രിട്ടണിലെ ആശുപത്രികള്‍ മരണം പ്രവചിക്കാൻ തയാറെടുക്കുന്നു. ഇ.സി.ജി ടെസ്റ്റ് നടത്തി ഹൃദയത്തിന്റെ ആരോഗ്യം പരിശോധിക്കുന്നവരുടെ ഡേറ്റ വിശകലനം ചെയ്താണ് പ്രവചനം. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ രോഗിയുടെ മനസിലാക്കാൻ കഴിയാത്ത രോഗാവസ്ഥ വരെ കണ്ടെത്താൻ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. പരീക്ഷണ ഘട്ടത്തില്‍ 78 ശതമാനം കൃത്യത ഉണ്ടെന്ന് പറയുന്നു.ഏറ്റവും ചെറിയ പ്രശ്നങ്ങള്‍ കണ്ടെത്തുകയും ഹൃദയ ഘടന പരിശോധിച്ച്‌ ജനിതക സവിശേഷകള്‍ ഉള്‍പ്പെടെ മനസിലാക്കാൻ ഇതിലൂടെ കഴിയും. ആരോഗ്യ ഏജൻസിയായ നാഷനല്‍ ഹെല്‍ത്ത് സർവീസിനു […]

മുഖ്യമന്ത്രിപദം ലക്ഷ്യം: വിജയ് രാഷ്ടീയത്തിൽ

ചെന്നൈ: തമിഴ്നാട്ടിൽ സിനിമ രംഗത്ത് നിന്ന് വീണ്ടും രാഷ്ടീയ താരോദയം. എം ജി. രാമചന്ദ്രനും ജയലളിതയ്ക്കും പിന്നാലെ നടൻ വിജയും മുഖ്യമന്ത്രിയാവാൻ കച്ചമുറുക്കുന്നു. തൻ്റെ രാഷ്ടീയ പാർടിയായ തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹം നയപ്രഖ്യാപനവും നടത്തി – ബി ജെ പി ആണ് ആശയപരമായ എതിരാളി. ഡി എം കെ രാഷ്ടീയ എതിരാളി. പെരിയോർ, കാമരാജ്, അംബേദ്ക്കര്‍, അഞ്ജലെ അമ്മാള്‍, വേലു നാച്ചിയാര്‍ ഇവരൊക്കെയാണ് വഴികാട്ടികളെന്നും വിജയ് പറഞ്ഞു. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയശേഷമാണ് […]

യു.എസിലേക്ക് കടക്കാന്‍ ശ്രമിച്ച 90,415 ഇന്ത്യക്കാര്‍ പിടിയിൽ

വാഷിംഗ്ടൺ: മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യാക്കാരായ 90,415 പേര്‍ പോലീസ് പിടിയിലായി. മണിക്കൂറില്‍ 10 ഇന്ത്യക്കാര്‍ വീതം പിടിയിലാവുന്നു എന്ന് കണക്കുകൾ പറയുന്നു.കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കാണിത് എന്ന് യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വിഭാഗം വ്യക്തമാക്കുന്നു. 2023 സെപ്റ്റംബര്‍ 30 മുതല്‍ 2024 ഒക്ടോബര്‍ ഒന്നു വരെ അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചതിന് 29 ലക്ഷം ആളുകളെയാണ് അധികൃതര്‍ പിടികൂടിയത്. മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് അമേരിക്കയിലേക്ക് കടക്കാന്‍ […]

ഇസ്രായേലിൻ്റെ നൂറു വിമാനങ്ങൾ ഇറാൻ ആക്രമിച്ചു

ടെഹ്റാൻ: ഇസ്രായേല്‍ വ്യോമസേന, ഇറാൻ തലസ്ഥാനമായ തെഹ്‌റാനില്‍ വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം തുടങ്ങി. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയാണിത്. സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ പ്രതികരിച്ചത്. ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് അമേരിക്കയും വ്യക്തമാക്കി തലസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലും അല്‍ബോർസ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്‌ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങള്‍ അറിയിച്ചു. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആക്രമണശ്രമങ്ങള്‍ തകര്‍ത്തതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ സേനയായ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡിന്റെ(ഐആർജിസി) […]

കുടിയേറ്റം വിലക്കും; കനഡ ഇന്ത്യക്കാർക്ക് നേരെ വാതിലടയ്ക്കുന്നു

ഒട്ടാവ: ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നത് നിയന്ത്രിക്കാൻ അടുത്ത രണ്ട് വർഷത്തിനുള്ളിൽ കാനഡയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാനുള്ള ആലോചനയുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യക്കാരടക്കമുള്ള നിരവധി വിദേശികളുടെ സ്വപ്നങ്ങൾക്ക് ഇത് തിരിച്ചടിയാവുമെന്ന കാര്യം തീർച്ച. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഈ നീക്കം അനിവാര്യമാണെന്നും എല്ലാ പൗരന്മാർക്കും കൃത്യമായ അവസരങ്ങൾ ഉറപ്പാക്കാൻ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു. 2024ൽ 4,85,000 ആയിരുന്ന പെർമെനന്റ് റെസിഡെൻഷ്യൻഷിപ്പ്, കുറച്ചുകൊണ്ടുവരാനാണ് സർക്കാർ നീക്കം. 2025ൽ 3,95,000 ആയും, 2026ൽ 3,80,000 ആയും, 2027ൽ 3,65,000 ആയും കുറച്ചേക്കും. […]

ആത്മഹത്യക്കേസിൽ ദിവ്യയുടെ ജാമ്യ ഹർജി: വിധി 29 ന്

തലശ്ശേരി: കണ്ണൂർ അഡീഷണൽ ജില്ല മജിസ്ട്രേട്ട് നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സി പി എം നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി.ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ആത്മഹത്യ ചെയ്ത സംഭവത്തിൽ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി.നിസാർ അഹമ്മദാണ് കേസിൽ വാദം കേട്ടത്. ഈ മാസം 29ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി […]

ചുഴലി ഭീഷണിയിൽ പത്തു ലക്ഷം പേരെ മാററിപ്പാർപ്പിച്ചു

ഭുവനേശ്വര്‍: ചുഴലിക്കാററ് ഭയന്ന് ഒഡീഷയിലെ തീരദേശമേഖലയില്‍ നിന്ന് പത്തുലക്ഷത്തോളം ആളുകളെ  സുരക്ഷിത സ്ഥലങ്ങളിലേക്ക്‌ മാറ്റിപ്പാര്‍പ്പിച്ചു. കാറ്റിന് മണിക്കൂറില്‍ നൂറുമുതല്‍ നൂറ്റിയിരുപത് കിലോമീറ്റര്‍ വരെ വേഗതയുണ്ടാവുമെന്നാണ് കരുതുന്നത്. ഒഡീഷ -പശ്ചിമബംഗാള്‍ തീരത്ത് ഡാന ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയോടെ കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. പതിനാലോളം ജില്ലകളിൽ കാററ് നാശനഷ്ടം വിതച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. ശക്തമായ മഴയുണ്ടാവാനുംസാധ്യതയുണ്ട്.വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ ചുഴലിക്കാറ്റിന്റെ ശക്തികുറയുമെന്നാണ് വിലയിരുത്തല്‍. കൊല്‍ക്കത്ത, ഭുവനേശ്വര്‍ വിമാനത്താവളങ്ങള്‍ വ്യാഴാഴ്ച വൈകിട്ട് മുതല്‍ അടച്ചിടും. മത്സ്യത്തൊഴിലാളികള്‍ കടലിലില്‍ പോകരുതെന്ന കര്‍ശന […]

ഹേമ കമ്മിറ്റി റിപ്പോർട്ട് സി ബി ഐ അന്വേഷിക്കുമോ ?

ന്യൂഡൽഹി: മലയാള സിനിമ വ്യവസായത്തിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കേരള സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിററി സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഇത് നാളെ കോടതി പരിഗണിക്കും റിപ്പോർട്ട് സർക്കാർ 5 വർഷം പൂഴ്ത്തി.ഇതിൽ ഗൂഢാലോചനയുണ്ടെന്നും അഭിഭാഷകന്‍ അജീഷ് കളത്തിൽ സമർപ്പിച്ച ഹർജിയിൽ ബോധിപ്പിക്കുന്നു. സംസ്ഥാന സർക്കാർ, സിബിഐ, ദേശീയ വനിതാ കമ്മീഷൻ അടക്കം എതിർ കക്ഷികളാക്കിയാണ് ഹർജി. റിപ്പോർട്ടിൽ പുറത്ത് വന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പോലീസിന് […]