സമീർ വാങ്കഡെ കള്ളപ്പണക്കേസിൽ

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യനെ ലഹരിക്കേസിൽ കുടുക്കാൻ ശ്രമിച്ച നർകോടിക് കൺ ട്രൊൾ ബ്യൂറൊ (എൻസിബി )മുംബൈ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് എതിരെ കള്ളപ്പണക്കേസിൽ എൻഫോഴ്ശ്മെൻ്റ് ഡയറക്ടറേററ് (ഇ.ഡി ) എഫ്ഐആർ റജിസ്റ്റർ ചെയ്തു. അദ്ദേഹത്തിനു വരുമാനത്തിൽ കവിഞ്ഞ ആസ്തിയും സ്വത്തവകകളുമുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ ലഹരിക്കേസിൽ കുടുക്കാതിരിക്കാനായിരുന്നു 25 കോടി കൈക്കൂലി ആവശ്യപ്പെട്ട കേസിൽ സിബി െഎ അന്വേഷണം തുടരവേയാണ് ഇ ഡി […]

റാവുവിനും ചരണ്‍ സിംഗിനും സ്വാമിനാഥനും ഭാരത് രത്‌ന

ന്യുഡല്‍ഹി: മണ്‍മറഞ്ഞ രണ്ട് മുന്‍ പ്രധാനമന്ത്രിമാരടക്കം മൂന്ന് പേര്‍ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന സമർപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ആണ് ഈ അറിയിപ്പ് എന്നത് ശ്രദ്ധേയം. കോണ്‍ഗ്രസ് നേതാവും പ്രധാനമന്ത്രിയുമായ പി.വി നരസിംഹ റാവു, സോഷ്യലിസ്റ്റ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന ചൗധരി ചരണ്‍ സിംഗ്, കാര്‍ഷിക ശാസ്ത്രജ്ഞനായിരുന്ന മലയാളി എം.എസ് സ്വാമിനാഥന്‍ എന്നിവര്‍ക്കാണ് മരണാനന്തര ബഹുമതി കഴിഞ്ഞ ദിവസം ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ അദ്വാനിക്കും പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക മേഖലയ്ക്കും […]

ഉത്തർ പ്രദേശ് ബി ജെ പി തൂത്തുവാരുമെന്ന് സർവേ

ന്യൂഡൽഹി : ഇപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ഉത്തർ പ്രദേശിൽ ബിജെപിക്ക് വൻ നേട്ടമാണ് ലഭിക്കുകയെന്ന് ഇന്ത്യ ടുഡേ-സി വോട്ടർ സംഘം നടത്തിയ സർവേ വ്യക്തമാക്കുന്നു. 2019ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ബിജെപിയുടെ വോട്ട് വിഹിതത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാകും. മൂഡ് ഓഫ് ദി നേഷൻ സർവേയിൽ ഇന്ത്യ ടുഡേ-സി വോട്ടർ സംഘം 543 ലോക്‌സഭാ സീറ്റുകളിൽ നിന്ന് 1,49,092 അഭിപ്രായങ്ങൾ ശേഖരിച്ചു. ഈ സർവേയിൽ യുപിയിലെ കണക്കുകൾ പുറത്തുവന്നു. 2019ൽ യുപിയിൽ ബിജെപിക്ക് 49.97 ശതമാനം വോട്ടാണ് […]

പിണറായിക്ക് ഒപ്പം കെജ്രിവാളും ഭഗവന്ത് മന്നും

ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന എൻ ഡി എ സർക്കാർ ബി ജെ പി ഇതര സംസ്ഥാന സർക്കാരുകളെ ദ്രോഹിക്കുന്നു എന്ന് ആരോപിച്ച് ജന്തർ മന്ദിറിൽ കേരളം, ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാർ ധർണ നടത്തി. കേരള സർക്കാർ ഒരുക്കിയ സമരമുഖത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും അണിനിരന്നു. തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധിയായി പഴനിവേല്‍ ത്യാഗരാജന്‍, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, സിപിഐ നേതാവ് ഡി. രാജ, സിപിഎം […]

‘മുന്നോക്കമെത്തിയ ഉപജാതികളെ സംവരണത്തിൽ നിന്നും ഒഴിവാക്കാം’

ന്യൂഡൽഹി : സാമൂഹികമായി മുന്നാക്കമെത്തിയ പിന്നാക്ക വിഭാഗത്തിൽപെട്ട ഉപജാതികളെ സംവരണത്തിൽ നിന്നും ഒഴിവാക്കാമെന്ന നിരീക്ഷണവുമായി സുപ്രീംകോടതി ഭരണഘടന ബഞ്ച്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്താമോയെന്ന ഹര്‍ജിയിൽ വാദം കേൾക്കുകയാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച്. ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിക്രം നാഥാണ് വാദത്തിനിടെ സുപ്രധാന നിരീക്ഷണം നടത്തിയത്. സാമൂഹ പശ്ചാത്തലത്തിൽ മുന്നോട്ട് പോയ ഉപജാതികൾ പൊതുവിഭാഗവുമായി മത്സരിക്കണം. ഒരാൾക്ക് സംവരണത്തിലൂടെ ഉന്നത […]

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ വേലികെട്ട് തുടങ്ങി

ന്യൂഡൽഹി : രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ 10 കിലോമീറ്റര്‍ വേലി കെട്ടിക്കഴിഞ്ഞു.അതിര്‍ത്തിയിലെ1,643 കിലോമീറ്റര്‍ മുഴുവന്‍ സുരക്ഷാവേലി കെട്ടാനാണ് നീക്കം.ഇതോടെ അതിര്‍ത്തിക്ക് സമീപം താമസിക്കുന്നവര്‍ക്ക് 16 കിലോമീറ്റര്‍ പരസ്പരം സഞ്ചരിക്കാന്‍ അനുവദിക്കുന്ന സ്വതന്ത്ര ഇടനാഴിക്ക് അന്ത്യം കുറിക്കും. ‘അഭേദ്യമായ അതിര്‍ത്തികള്‍ നിര്‍മ്മിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 1643 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ മുഴുവന്‍ വേലി നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. മികച്ച നിരീക്ഷണം സുഗമമാക്കുന്നതിന് അതിര്‍ത്തിയില്‍ പട്രോളിംഗ് ട്രാക്കും ഒരുക്കും. മണിപ്പൂരിലെ മോറെയില്‍ 10 […]

ഇന്ത്യയിലായിരുന്നെങ്കിൽ ക്രിസ്തുവിനെ കുരിശിൽ തറയ്ക്കുമായിരുന്നില്ല

ജയ്പൂർ :യേശുക്രിസ്തു ഭാരതത്തിലാണ് ജീവിച്ചിരുന്നതെങ്കിൽ കുരിശിലേറ്റപ്പെടില്ലായിരുന്നുവെന്ന് ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ. ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കവേയായിരുന്നു അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. മുൻ വിദേശകാര്യ സെക്രട്ടറി പവൻ വർമ, എഴുത്തുകാരൻ ഭദ്രി നാരായണ എന്നിവർ തമ്മിൽ വേദിയിൽ ചർച്ച നടന്നിരുന്നു.ആത്മീയത അടിസ്ഥാനമായുള്ള ഇന്ത്യൻ ജീവിതശൈലി, രാജ്യത്തെ നൂറ്റാണ്ടുകളായി മറ്റ് രാജ്യങ്ങളിൽ നിന്ന് വിഭിന്നമാക്കുന്നുവെന്ന് മൻമോഹൻ വൈദ്യ പറഞ്ഞു. ഇന്ത്യക്കാർ കച്ചവടത്തിനും മറ്റുമായി ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ടെങ്കിലും രാജ്യങ്ങളെ കോളനി വത്കരിക്കുകയോ, ജനങ്ങളെ അടിമകളാക്കുകയോ ഇന്ത്യക്കാർ […]

മാസപ്പടിക്കേസ് : സി പി എം പരിഭ്രാന്തിയിൽ

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുക്കം നടക്കുന്നതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങിയത് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു. കൊച്ചിയിൽ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള കരിമണൽ കമ്പനിയായ സിഎംആർഎൽ കമ്പനിയിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം പരിശോധന നടത്തി.കമ്പനിയുടെ ആലുവ കോർപറേറ്റ് ഓഫീസിലാണ് പരിശോധന.ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലായിരുന്നു ഈ നടപടി. വീണയുടെ കമ്പനിയായ എക്സാലോജിക്കും സിഎംആർ എല്ലും തമ്മിലുള്ള ഇടപാടുകളാണ് പരിശോധിക്കുന്നത്. ഈ ഇടപാടിലെ […]

കോവിഡിന് പിന്നാലെ ഫംഗസ് ബാധ; അമേരിക്കയില്‍ ആശങ്ക

ന്യൂയോർക്ക്: മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് അതിവേഗം പകരുന്ന കാന്‍ഡിഡ ഓറിസ് എന്ന ഫംഗസ് ബാധ അമേരിക്കയില്‍ ഭീതി പടര്‍ത്തുന്നു. കോവിഡ് മഹാമാരിക്ക് ശേഷം പടരുന്ന ഇതിൻ്റെ രോഗലക്ഷണങ്ങള്‍ പലവിധത്തിലായിരിക്കും.ജനുവരി 10നാണ് ആദ്യ കേസ് വന്നത്.പിന്നാലെ തുടര്‍ച്ചയായി മൂന്ന് കേസുകള്‍ കൂടി കണ്ടൂ. കുറഞ്ഞ രോഗപ്രതിരോധ ശേഷിയുള്ളവരെയാണ് ഫംഗസ് ഏറ്റവും കൂടുതല്‍ ബാധിക്കുക. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളെ ഫംഗസ് ബാധിച്ചേക്കാം. ചെവിയിലൂടെയോ, തുറന്ന മുറിവുകളിലോ, രക്തത്തിലാകെയോ അണുബാധ പിടിപ്പെടാം. പലര്‍ക്കും പലരീതിയിലാകും രോഗലക്ഷണങ്ങളുടെ തീവ്രത. രോഗമൊന്നുമില്ലാതെ തന്നെ ഒരു […]

അയോധ്യയിൽ ഭണ്ഡാരവരവ് പതിനൊന്ന് കോടി

അയോധ്യ: ശ്രീ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ കഴിഞ്ഞ് 10 ദിവസം പിന്നിടുമ്പോൾ ലഭിച്ച സംഭാവന വരവിന്‍റെ കണക്ക് പ്രസിദ്ധീകരിച്ചു. പത്ത് ദിവസം കൊണ്ട് പതിനൊന്ന് കോടിയലധികം രൂപയാണ് ഇതിനകം സംഭാവനയായി ലഭിച്ചതെന്ന് ക്ഷേത്ര ട്രസ്റ്റിന്റെ ഓഫീസ് ഇന്‍ ചാര്‍ജ് പ്രകാശ് ഗുപ്ത അറിയിച്ചു.ഭണ്ഡാരത്തിൽ ഭക്തർ നേരിട്ട് നിക്ഷേപിച്ചത് എട്ട് കോടി രൂപയിലേറെയാണ്. ചെക്കും ഓണ്‍ലൈന്‍ അടക്കമുള്ള മാര്‍ഗങ്ങളിലൂടെ ലഭിച്ചതാകട്ടെ മൂന്നര കോടി രൂപയാണ്. ക്ഷേത്രത്തിലെ സന്ദർശന സമയം കഴിഞ്ഞ ശേഷം 11 ബാങ്ക് ജീവനക്കാരും ക്ഷേത്ര ട്രസ്റ്റിലെ […]