മുസ്ലീം വിവാഹ നിയമം റദ്ദാക്കി അസം

ഗോഹത്തി : ഉത്തരാഖണ്ഡിന് പിന്നാലെ ഏക വ്യക്തി നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി അസം മന്ത്രിസഭ.ഏക വ്യക്തി നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം ഉത്തരാഖണ്ഡാണ്. മൂന്നാഴ്ച മുന്‍പാണ് ഇവിടെ നിയമം കൊണ്ടുവന്നത്. എല്ലാ പൗരന്മാര്‍ക്കും മതത്തിന്റെ പരിഗണന കൂടാതെ വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ പൊതു നിയമം കൊണ്ടുവരുന്നതാണ് ഏക വ്യക്തി നിയമം. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാമെന്ന് അസം […]

ബൈജൂസിന്റെ സ്ഥാപകൻ ബൈജു ദുബായിലേക്ക് മുങ്ങി ?

മുംബൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തുവരും മുമ്പ് തന്നെ ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ ദുബായിലേക്ക് കടന്നെന്ന് സൂചന. ഫെമ പ്രകാരം 9,362.35 കോടി രൂപയുടെ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനും ബൈജു രവീന്ദ്രനും ഇ.ഡി കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ബൈജുവിന് ലഭിച്ച വിദേശനിക്ഷേപങ്ങളെയും കമ്പനിയുടെ ബിസിനസ് രീതികളെയുംകുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. കണ്ണൂർ സ്വദേശിയായ അദ്ദേഹം രാജ്യംവിടാതിരിക്കാന്‍ […]

ഹരിയാന,ഗുജറാത്ത് എന്നിവിടങ്ങളിൽ എഎപി -കോണ്‍ ധാരണ

ന്യുഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച സീററു വിഭജന ചർച്ചയിൽ ഇന്ത്യാ മുന്നണിയിലെ ഘടക കക്ഷികളായ കോണ്‍ഗ്രസും എഎപിയും ധാരണയിലെത്തി. ഡല്‍ഹിക്ക് പുറമേ ഗുജറാത്ത്, ഗോവ, ചണ്ഡിഗഢ്, ഹരിയാന എന്നിവിടങ്ങളിലാണ് തീരുമാനം. പഞ്ചാബിന്റെ കാര്യത്തില്‍ ചർച്ച പൂർത്തിയായിട്ടില്ല. ഐ സി സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇരു കക്ഷികളും ധാരണയായത്. ഡല്‍ഹിയില്‍ എഎപി നാല് സീറ്റിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലും മത്സരിക്കും.  

ബൈജൂസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്

ന്യൂഡൽഹി : വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ ടെക്നോളജി കമ്പനിയായ ബൈജൂസ് ഉടമ ബൈജു രവീന്ദ്രനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേററ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലയാളിയായ അദ്ദേഹത്തിനു ഇനി രാജ്യം വിടാനാവില്ല. 43 കാരനായ രവീന്ദ്രന്റെ വിദേശ യാത്രയെക്കുറിച്ച്‌ എമിഗ്രേഷന്‍ അധികൃതര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന അര്‍ത്ഥത്തില്‍ ‘ഇന്റിമേഷന്‍’ സര്‍ക്കുലര്‍ ഇഡി നേരത്തെ പുറപ്പെടുവിച്ചിരുന്നു. ബൈജു രവീന്ദ്രന്റെ നിയന്ത്രണത്തിലുള്ള ബൈജൂസ്, ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു. കോവിഡ് പാന്‍ഡെമിക് സമയത്ത് അതിന്റെ ഓണ്‍ലൈന്‍ പഠന ഉല്‍പ്പന്നങ്ങളുടെ […]

വന്ദേഭാരത് മംഗളൂരു വരെ

കൊച്ചി: തിരുവനന്തപുരത്തുനിന്നു കാസർകോട്ടേക്ക് ആലപ്പുഴ വഴി സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്‌പ്രസ് മംഗളൂരു വരെ നീട്ടി. സര്‍വീസ് എന്നുമുതലാണ് എന്ന് റെയില്‍വേവ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40-നാണ് മംഗളൂരുവില്‍ എത്തുക.രാവിലെ 6.15-നാണ് മംഗളൂരുവില്‍നിന്ന് പുറപ്പെടും.  

Editors Pick, Main Story
February 21, 2024

ടി.പി കേസിലെ മറ്റ് പ്രതികള്‍ കീഴടങ്ങി: അകമ്പടിയായി സിപിഎം നേതാക്കളും

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടുപ്രതികള്‍ കീഴടങ്ങി. പത്താം പ്രതി കെ. കെ. കൃഷ്ണനും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവുമാണ് കീഴടങ്ങിയത്. ഇവര്‍ക്കൊപ്പം സി.പി.എം നേതാക്കളുമുണ്ടായിരുന്നു. പ്രതികള്‍ രണ്ട് പേരും മാറാട് പ്രത്യേക കോടതിയില്‍ ഹാജരാകുകയായിരുന്നു. രോഗബാധിതനായ ജ്യോതി ബാബു ആംബുലന്‍സിലെത്തിയാണ് കോടതിയില്‍ ഹാജരായത്. ഡയാലിസിസ് രോഗിയാണ് ഇയാളെന്ന് ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയ ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റും. കേസിലെ എല്ലാ പ്രതികളും ഈമാസം […]

കോടികളുടെ ബാങ്ക് തട്ടിപ്പ്; മുൻ മന്ത്രി മൊയ്തീനെ വീണ്ടും ഇ ഡി ചോദ്യം ചെയ്യും

കൊച്ചി: കോടിക്കണക്കിനു രൂപ വരുന്ന നിക്ഷേപങ്ങൾ 2016-2018 കാലത്ത് അ‌നധികൃത വായ്പ നൽകി തട്ടിപ്പ് നടത്തിയെന്ന കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുൻമന്ത്രിയും സി.പി.എം. നേതാവുമായ എ.സി. മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തയാറെടുക്കുന്നു. സി പി എം ഭരണം കയ്യാളുന്ന ബാങ്കിൽ നിന്ന് 125 കോടിയിലേറെ രൂപ തട്ടിച്ചുവെന്ന് കണക്കുകൾ പറയുന്നു. അ‌ന്ന് സഹകരണ മന്ത്രിയായിരുന്ന മൊയ്തീൻ ഇതിനു കൂട്ടുനിന്നെന്നാണ് ആരോപണം. മുൻ സഹകരണ രജിസ്ട്രാർമാർ, തട്ടിപ്പിന്റെ പേരിൽ സി.പി.എമ്മിൽനിന്ന് […]

ബോര്‍ഡ് പരീക്ഷകളില്‍ രണ്ടു തവണ എഴുതാൻ അവസരം

റായ്പൂർ :2025-26 അധ്യായന വർഷം മുതൽ വിദ്യാർത്ഥികള്‍ക്ക് 10, 12 ക്ലാസ് ബോർഡ് പരീക്ഷകള്‍ രണ്ട് തവണ എഴുതാൻ അവസരം ലഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. ഛത്തീസ്ഗഡില്‍ പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കൂള്‍ ഫോർ റൈസിംഗ് ഇന്ത്യ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ലക്ഷ്യങ്ങളിലൊന്ന് വിദ്യാർത്ഥികളിലെ അക്കാദമിക് സമ്മർദ്ദം കുറയ്ക്കുകയാണെന്ന് പ്രധാൻ പറഞ്ഞു. വിദ്യാർത്ഥികള്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മതിയായ സമയവും അവസരവും ഉണ്ടെന്ന് ഉറപ്പാക്കാൻ വർഷത്തില്‍ […]

ഇ ഡി സമൻസ് ആറാം തവണയും കെജ്‌രിവാൾ തള്ളി

ന്യൂഡൽഹി :ആം ആദ്മി പാർടി ഭരിക്കുന്ന ഡൽഹിയിൽ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) ആറാമത്തെ സമൻസും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ഒഴിവാക്കി. ഈ വിഷയം ഇപ്പോൾ കോടതിയിലാണ് എന്നാണ് അദ്ദേഹത്തിൻ്റെ വാദം. സമൻസുകൾ നിയമവിരുദ്ധമാണെന്നും വിഷയം ഇപ്പോൾ കോടതിയിലാണെന്നും പാർടി പ്രസ്താവനയിൽ അറിയിച്ചു.”ഇഡി തന്നെ കോടതിയെ സമീപിച്ചു. വീണ്ടും വീണ്ടും സമൻസ് അയക്കുന്നതിന് പകരം കോടതിയുടെ തീരുമാനത്തിനായി ഇഡി കാത്തിരിക്കണം,” – പ്രസ്താവനയിൽ പറയുന്നു ഫെബ്രുവരി 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഫെബ്രുവരി 14നാണ് അന്വേഷണ […]

തിരുവനന്തപുരത്ത് നാടോടിക്കുട്ടിയെ തട്ടിക്കൊണ്ടുപോയി

തിരുവനന്തപുരം: പേട്ടയില്‍ നാടോടി ദമ്പതിമാരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതിമാരുടെ രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെയാണ് കാണാതായത്. പോലീസ് വ്യാപക പരിശോധന നടത്തിവരികയാണ്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരായ അമര്‍ദീപ് – റബീന ദേവിയുടെ മകള്‍ മേരിയെയാണ് കാണാതായത്. നാടോടി സംഘം റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവര്‍ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ഉടന്‍ തന്നെ പോലീസ് അന്വേഷണം […]