പ്രമുഖരുടെ വകുപ്പുകൾക്ക് മാറ്റമില്ല: സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായ സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം- പ്രകൃതി വാതക വകുപ്പുകളുടെ ചുമതല. ജോര്‍ജ് കുര്യന് മൂന്ന് വകുപ്പുകളുടെ ചുമതല ലഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് കിട്ടുന്നത്. മന്ത്രിസഭയിലെ പ്രധാനികളായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി എന്നിവര്‍ തങ്ങൾ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ കൈകാര്യം ചെയ്യും. അമിത് ഷാ ആഭ്യന്തര വകുപ്പും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രാലയവും നിതിൻ ഗ‍ഡ്‌കരി […]

സ്ത്രീധന പീഡനം: യുവതി മലക്കംമറിഞ്ഞു

കോഴിക്കോട്: സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ മർദ്ദിച്ചതെന്നും, ബെല്‍റ്റവച്ച് അടിച്ചതെന്നും ചാര്‍ജറിന്റെ കേബിള്‍ വച്ച് കഴുത്ത് മുറുക്കിയതെന്നും ആരോപിച്ചത് കള്ളമാണെന്ന് കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരി.സ്വന്തം യൂട്യൂബ് ചാനലിലൂടെ ആണ് അവർ നിലപാടിൽ മലക്കംമറിഞ്ഞത്. കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം. യുവതിയുടെ വിശദീകരണം ഇങ്ങനെ: പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നു. അതില്‍ കുറ്റബോധം തോന്നുന്നുണ്ട്. വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞത്. പറഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് […]

ക്യാബിനററ് പദവിയില്ല; സുരേഷ് ഗോപി മന്ത്രിസ്ഥാനം വിടും?

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ ക്യാബിനററ് പദവി ലഭിക്കാത്തതിൽ സുരേഷ് ഗോപിക്ക്അനിഷ്ടവും പ്രതിഷേധവും. സ്ഥാനത്ത് തുടരണോ എന്ന് അദ്ദേഹം ആലോചിക്കുന്നു. തൃശ്ശൂരിൽ മികച്ച വിജയം കൊയ്ത് ബി ജെ പിയ്ക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ സാഹചര്യമൊരുക്കിയ തന്നെ സഹമന്ത്രി സ്ഥാനത്തേയ്ക്ക് ഒതുക്കി എന്നാണ് അദ്ദേഹത്തിൻ്റെ പരാതി എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. ക്യാബിനററ് പദവി മോഹിച്ചെങ്കിലും ലഭിച്ചത് സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം മാത്രമാണ്. എന്നാൽ സിനിമയിൽ അഭിനയിക്കാൻ ഉള്ള സൗകര്യം കണക്കിലെടുത്താണ് സഹമന്ത്രി സ്ഥാനം […]

മോദി വീണ്ടും; സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും മന്ത്രിമാർ

ന്യൂഡൽഹി :നരേന്ദ്ര മോദി മൂന്നാം വട്ടവും എൻ ഡി എ യുടെ പ്രധാനമന്ത്രിയായപ്പോൾ, കേരളത്തിൽ നിന്ന് നടൻ സുരേഷ് ഗോപിക്ക് ഒപ്പം ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും മന്ത്രിസഭയിലെത്തി. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് മന്ത്രിസഭയിലെ പ്രമുഖർ. ബിജെപിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേരും ടിഡിപിക്ക് 2 ക്യാബിനറ്റ് […]

സുരേഷ് ഗോപിക്ക് ഒപ്പം ജോർജ് കുര്യനും മന്ത്രിസഭയിലേക്ക്

ന്യൂഡൽഹി :നരേന്ദ്ര മോദി മൂന്നാം വട്ടവും എൻ ഡി എ യുടെ പ്രധാനമന്ത്രിയാകുമ്പോൾ, കേരളത്തിൽ നിന്ന് നടൻ സുരേഷ് ഗോപിക്ക് ഒപ്പം ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും മന്ത്രിസഭയിലേക്ക്. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് അദ്ദേഹം മന്ത്രിസഭയിൽ അംഗമാകുന്നത്.ബിജെപി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്ന ജോർജ് കുര്യന് തുണയായി.പാർടി ദേശീയ നിർവാഹക സമിതി അംഗവും യുവമോർച്ച ദേശീയ ഉപാധ്യക്ഷനും ആയിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് […]

രാഹുൽ വയനാട് വിടും; പകരം കെ.മുരളീധരൻ ?

ന്യൂഡല്‍ഹി: കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വൈകാരിക പ്രാധാന്യമുള്ള റായ്ബറേലി ലോക്‌സഭാ മണ്ഡലം നിലനിർത്താനും വയനാട് മണ്ഡലം ഉപേക്ഷിക്കാനും രാഹുൽ ഗാന്ധി തയാറെടുക്കുന്നു. ഉത്തർ പ്രദേശ് കോൺഗ്രസ്സിന് മികച്ച പിന്തുണ നൽകിയ സാഹചര്യത്തിലാണ് ഈ തീരുമാനം അദ്ദേഹം കൈക്കൊള്ളുന്നത്. ഉത്തർ പ്രദേശിൽ കൂടുതൽ സജീവമാവാനും രാഹുലിന് കഴിയും. അങ്ങനെ വന്നാൽ തൃശ്ശൂരിൽ തോററ കെ. മുരളീധരൻ വയനാട്ടിൽ സ്ഥാനാർഥിയാവാൻ സാധ്യതയുണ്ട്.ഐ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയാവുമെന്ന അഭ്യൂഹങ്ങളുമുണ്ട്. പാർടി ദേശീയ നേതൃത്വത്തിൻ്റെ തീരുമാനം വന്നശേഷമേ […]

ഞായറാഴ്ച സത്യപ്രതിജ്ഞ: സുരേഷ് ഗോപി മന്ത്രിസഭയിലേക്ക്

ന്യൂഡൽഹി: മൂന്നാം എൻ ഡി എ സർക്കാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമ്പോൾ തൃശ്ശൂർ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നടൻ സുരേഷ് ഗോപി മന്ത്രിസഭയിൽ അംഗമാവും.അദ്ദേഹത്തിന് ഇതു സംബന്ധിച്ച നിർദേശം ലഭിച്ചു. മൊത്തം അമ്പതോളം പേർ മുന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ ആദ്യഘട്ടത്തിൽ അധികാരമേൽക്കും. ബി ജെ പി യിലെ പ്രമുഖരായ അമിത് ഷാ, രാജ്നാഥ് സിം​ഗ്, പീയൂഷ് യോ​ഗൽ, എസ് ജയശങ്കർ, നിർമ്മല സീതാരാമൻ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ മന്ത്രിസഭയിൽ തുടരും. പാർടി ദേശീയ അധ്യക്ഷ സ്ഥാനമൊഴിയുന്ന ജെപി നദ്ദ, മുതി‌ർന്ന […]

ജാതി സെന്‍സസ്,അഗ്നിപഥ് സമ്മർദ്ദങ്ങളിൽ കുരുങ്ങി ബിജെപി

ന്യുഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ജൂൺ 9 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. പ്രധാനമന്ത്രിയും ചില മന്ത്രിമാരും മാത്രം അന്ന് അധികാരമേൽക്കാനാന് സാധ്യത. മന്ത്രിസഭാ വികസനം പിന്നീടുണ്ടാവും. ഇതിനിടെ, എൻ ഡി എ സഖ്യകക്ഷികളായ ടി. ഡി പിയും ജെ ഡി യുവും മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നതിൽ ബുദ്ധിമുട്ടുകയാണ് ബി ജെ പി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും നിയുക്ത അന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും സമ്മർദ്ദ തന്ത്രത്തിലൂടെ പരമാവധി നേട്ടങ്ങൾ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. ജാതി […]

ഘടകകക്ഷി സമ്മർദ്ദം; ബി ജെ പിക്ക് ആശങ്ക

ന്യൂഡല്‍ഹി: ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതെ സർക്കാർ രൂപവൽക്കരിക്കാൻ ചരടുവലിക്കുന്ന ബി ജെ പിക്ക് മുന്നിൽ വിലപേശലുമായി ഘടക കക്ഷികൾ. മൂന്നാം എൻ ഡി എ സർക്കാർ നയിക്കാൻ ഒരുങ്ങുന്ന നരേന്ദ്ര മോദിക്ക് കാര്യങ്ങൾ എളുപ്പമാവില്ല. ലോക്‌സഭാ സ്പിക്കർ സ്ഥാനത്തിനു പുറമെ ധനകാര്യം, കൃഷി, ജല്‍ശക്തി, ഐ.ടി എന്നീ വകുപ്പുകളില്‍ ക്യാബിനററ് മന്ത്രിസ്ഥാനം ആണ് ടി ഡി പി തലവൻ ചന്ദ്രബാബു നായിഡു ആവശ്യപ്പെടുന്നതെന്നാണ് പറയുന്നത്.ഇതിനു പുറമെ അഞ്ചോ ആറോ സഹമന്ത്രി സ്ഥാനങ്ങളും അവർ ചോദിക്കും. ആന്ധ്ര പ്രദേശിനു പ്രത്യേക […]

മൂന്നാം എൻ ഡി എ സർക്കാർ രൂപീകരിക്കുമെന്ന് മോദി

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഭരണത്തിലേറാൻ തയാറെടുക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി ജെപി. ബി ജെ പി യ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും മൂന്നാം എൻ ഡി എ സർക്കാർ രൂപവൽക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ബി ജെ പി ആസ്ഥാനത്ത് പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർടി പ്രസിഡണ്ട് ജെ.പി. നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും ഒപ്പമുണ്ടായിരുന്നു. എൻ ഡി എ ഘടക കക്ഷികളെ […]