അരവിന്ദ് കെജ്‌രിവാൾ ജുഡീഷ്യല്‍ കസ്റ്റഡിയിൽ തുടരും

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി കോടതി ജൂലൈ മൂന്നുവരെ നീട്ടി. ജൂലൈ മൂന്നിന് കേസില്‍ കോടതി അടുത്ത വാദംകേള്‍ക്കും. ആം ആദ്മി സർക്കാർ, 2022-ല്‍ റദ്ദാക്കിയ ഡല്‍ഹി എക്സൈസ് നയത്തിലെ ക്രമക്കേടുകൾ സംബന്ധിച്ചാണ് അന്വേഷണം. തുടരന്വേഷണം അനിവാര്യമാണെന്നും കെജ്രിവാളിൻ്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്നും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുകയായിരുന്നു. സുപ്രീം കോടതി അനുവദിച്ച ജാമ്യകാലാവധി ജൂണ്‍ ഒന്നിന് അവസാനിച്ചിരുന്നു. തുടർന്ന്, ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാള്‍ അപേക്ഷ […]

പിണറായി ശൈലിക്കും സർക്കാറിനുമെതിരെ സി പി എം നേതാക്കൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന് സി പി എം സംസ്ഥാന സമിതി യോഗത്തിൽ അഭിപ്രായം. സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശൈലിയേയും വെറുതെ വിട്ടില്ല. കനത്ത തോൽവിക്ക് കാരണം ഭരണ വിരുദ്ധ വികാരമെന്ന് വിമർശനമുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത സീതാറാം യച്ചൂരിയും അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ പ്രീണനം തിരിച്ചടിയായെന്നും വിമർശനങ്ങൾ ഉയർന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും നയിച്ച നവകേരള സദസിൻ്റെ ഗുണം പാർടിക്ക് കിട്ടിയില്ലെന്നും സെക്രട്ടറി എം വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു. […]

ജപ്പാനിൽ മരണം വിതയ്ക്കുന്ന ബാക്ടീരിയ വ്യാപിക്കുന്നു

ടോക്കിയോ : കോവിഡ് ബാധയൊന്നു അടങ്ങിയപ്പോൾ, വ്യാപകമായി പടരുന്ന മാരകമായ ഒരു തരം ബാക്ടീരിയ ജപ്പാനിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. മുറിവുകളിലൂടെ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്ന ബാക്ടീരിയ ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ച് മരണത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കോവിഡ് പ്രതിരോധ മുൻകരുതലുകൾ തന്നെ ഈ രോഗത്തിനും കൈക്കൊള്ളണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.രോഗം പടരാനുളള കാരണവും അതിൻ്റെ തീവ്രതയും ഇപ്പോഴും വ്യക്തമല്ല.ശരീരത്തിൽ പ്രവേശിച്ചാൽ നാൽപത്തെട്ടു മണിക്കൂറിനുള്ളിൽ ഇത് മാരകമാവും. ജീവഹാനി സംഭവിക്കാനും സാധ്യതയുണ്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക് സിൻഡ്രോം (എസ്ടിഎസ്എസ്) […]

വോട്ടെടുപ്പ് യന്ത്ര കൃത്രിമം: മുംബൈ പത്രത്തിന് എതിരെ കേസ്

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ ഇലക്ടോണിക് വോട്ടെടുപ്പ് യന്ത്രത്തിൽ ക്രമക്കേട് നടത്തി എന്ന വാർത്ത തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചു. യന്ത്രത്തിന് പ്രവർത്തിക്കാൻ ഫോൺ വഴിയുള്ള ഒടിപി ആവശ്യമില്ലെന്നും ആശയവിനിമയം നടത്താനാകില്ലെന്നും റിട്ടേണിങ് ഓഫീസർ വന്ദന സൂര്യവംശി,വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ മൊബൈല്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ശിവസേന (ഏക്‌നാഥ് ഷിൻഡെ) എംപി രവീന്ദ്ര വൈക്കറിന്റെ ബന്ധുവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. ഇവിഎം അണ്‍ലോക്ക് ചെയ്യുന്നതിനായാണ് ഫോണ്‍ ഉപയോഗിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. […]

മഹാരാഷ്ടയിൽ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം ?

മുംബൈ: ശിവസേന (ഏക്നാഥ് ഷിൻഡെ പക്ഷം) സ്ഥാനാർഥിയായിരുന്ന രവീന്ദ്ര വയ്ക്കറുടെ ബന്ധു ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) അൺലോക്ക് ചെയ്യാൻ കഴിയുന്ന ഫോൺ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. മഹാരാഷ്ട്രയിൽ നിന്നുള്ള ലോക്സഭാംഗമായ അദ്ദേഹത്തിൻ്റെ മരുമകൻ മങ്കേഷ് പണ്ടിൽക്കറാണ് ഈ ഫോൺ ഉപയോഗിച്ചിരുന്നത്.ഇവിഎം അൺലോക്ക് ചെയ്യാനുള്ള ഒടിപി ലഭിക്കാനായി ഉപയോഗിച്ചിരുന്ന ഫോണാണ് ഇത്. ഇതിനെ തുടർന്ന് മങ്കേഷിനും തിരഞ്ഞെടുപ്പ് കമ്മിഷൻ പോൾ പോർട്ടലായ എൻകോറിന്റെ ഓപ്പറേറ്റർ ദിനേഷ് ഗൗരവിനും പോലീസ് നോട്ടീസ് അയച്ചു.ഫോൺ പരിശോധനയ്ക്കായി ഫൊറൻസിക് ലബോറട്ടിയിലേക്ക് അയച്ചു. […]

ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ ഇനി ജനഗണമന… പാടണം

ശ്രീനഗർ : കുട്ടികളില്‍ ദേശീയ ബോധം ഉണർത്താനും അവരില്‍ ഐക്യവും അച്ചടക്കവും വളര്‍ത്താനും, ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ രാവിലെ ദേശീയ ഗാനത്തോടെ അസംബ്ലി നടത്തുന്നത് നിര്‍ബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള അസംബ്ലി എല്ലാ സ്‌കൂളുകളിലും സംഘടിപ്പിക്കണം.ഔദ്യോഗിക പരിപാടികളില്‍ ദേശീയ ഗാനം ആലപിക്കുന്നത് പരക്കെ അംഗീകരിക്കപ്പെട്ടതാണ്.എന്നാല്‍ ഇതാദ്യമായാണ് ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ രാവിലെ ദേശീയ ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെടുന്നത്. കുട്ടികളില്‍ വിവിധ കഴിവുകളും, നേതൃഗുണവും വളര്‍ത്തിയെടുക്കാനാവശ്യമായ ബോധവല്‍ക്കരണവും പ്രചോദനപരമായ പ്രഭാഷണങ്ങളും സ്‌കൂള്‍ അധികൃതര്‍ നല്‍കണമെന്നും […]

അഹങ്കാരികളെ ശ്രീരാമന്‍ പിടിച്ചുകെട്ടി: ആർ എസ് എസ്

ജയ്പുര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഹങ്കാരികളെ ശ്രീരാമന്‍ 241 സീററിൽ  പിടിച്ചുകെട്ടിയെന്ന് ആര്‍.എസ്.എസ്. ദേശീയ നിര്‍വാഹക സമിതി അംഗം ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തോററ ബി.ജെ.പിയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിക്കുകയാണ് ആര്‍.എസ്.എസ്. സംഘടനാ തലവൻ സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പരോക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് ഇന്ദ്രേഷ് കുമാറും രംഗത്തെത്തിയത്. യഥാര്‍ഥ സ്വയം സേവകന് അഹങ്കാരമുണ്ടാകില്ലെന്നും, ആരേയും വേദനിപ്പിക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുകയെന്നുമാണ് ഭാഗവത് പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാന്യത പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 370 സീറ്റെന്ന അവകാശവാദവുമായി മത്സരിച്ച് ബി.ജെ.പി. […]

ലൈംഗിക പീഡനക്കേസിൽ യെദിയൂരപ്പയ്ക്കെതിരെ അറസ്റ്റ് വാറന്‍റ്

ബെംഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് ആരോപിക്കപ്പെടുന്ന സംഭവവുമയി ബന്ധപ്പെട്ട പോക്സോ കേസില്‍ മുൻ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. അതേസമയം, മുൻ‌കൂർ ജാമ്യാപേക്ഷയുമായി യെദിയൂരപ്പ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബെംഗളൂരു കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറത്തിറക്കിയത്. നേരത്തെ കേസിൽ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച് യെദിയൂരപ്പയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ബംഗളുരുവിൽ ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു മറുപടി. പോക്സോ കേസ് ആയതിനാൽ ജൂൺ 15-ന് മുമ്പ് കുറ്റപത്രം […]

കുവൈത്ത് തീപ്പിടിത്തം: 24 പേര്‍ മലയാളികൾ

കുവൈത്ത് സിററി: തൊഴിലാളി ക്യാംപിലെ തീപിടിത്തത്തില്‍ മരിച്ച 49 പേരിൽ 24 പേര്‍ മലയാളികളെന്ന് സ്ഥിരീകരിച്ചു. ഇവരില്‍ 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോ​ഗിക കണക്കായി പരി​ഗണിക്കാൻ സാധിക്കൂ എന്നും നോർക്ക സിഇഒ വ്യക്തമാക്കി. 7 പേർ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ‌തിരിച്ചറിയാത്ത മൃതദേഹങ്ങളുമുണ്ട്. ഡിഎൻഎ പരിശോധനക്ക് ശേഷം മാത്രമേ ഇത് ആരുടെയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും നോർക്ക വ്യക്തമാക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേ​ഗം […]

മോദിയുടെ ശൈലിയെ വിമർശിച്ച് മോഹൻ ഭാഗവത്

നാഗ്പൂർ :നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ രൂപീകരണത്തിന് ശേഷം ആർ.എസ്.എസിൽ നിന്നുള്ള ആദ്യ പ്രതികരണം പുറത്ത് വന്നു. ഒരു യഥാർത്ഥ സേവകൻ അഹങ്കാരിയാവരുതെന്നും, അന്തസ്സ് കാത്തുസൂക്ഷിച്ചുകൊണ്ട് ജനങ്ങളെ സേവിക്കുമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. ലോക്‌സഭയിൽ ബി ജെ പി ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിൽ പുറത്തുവന്ന ഈ വാക്കുകൾ വ്യാപകമായി ചർച്ചയാവുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചാണ് ‘അഹങ്കാരി’ ആവരുത് എന്ന പ്രയോഗം നടത്തിയതെന്ന് നിരീക്ഷകർ കരുതുന്നു. ഒരു യഥാർത്ഥ ‘സേവകൻ’മാന്യത കാത്തുസൂക്ഷിക്കന്നവനാണെന്ന് […]