അയോധ്യയിൽ തീർഥാടകർ കുറയുന്നു

ന്യൂഡൽഹി: അയോധ്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ക്ക് പുറമെ ട്രെയിന്‍, ബസ് സര്‍വീസുകളും വേണ്ടത്ര യാത്രക്കാർ ഇല്ലാത്തതിനാല്‍ വെട്ടിക്കുറച്ചു. അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതാണ് കാരണം. രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ അയോധ്യയിലേക്ക് സര്‍വീസ് ആരംഭിച്ച പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് അവസാനിപ്പിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ഒരു മാസമായി അനുഭവപ്പെട്ട കടുത്ത ചൂടാണ് തീര്‍ഥാടകരുടെ എണ്ണം കുറയാന്‍ കാരണമെന്ന് രാമജന്മഭൂമി ട്രസ്റ്റി അനില്‍ മിശ്ര പറഞ്ഞു. കാലാവസ്ഥ സാധാരണ നിലയിലാകുന്നതോടെ ഭക്തരുടെ എണ്ണം കൂടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ […]

ആരാധനാലയങ്ങളിൽ ഭീകരാക്രമണം; നിരവധി മരണം

മോസ്‌കോ:  രണ്ട് ക്രൈസ്തവ പള്ളികള്‍, രണ്ട്  ജൂത ആരാധനാലയങ്ങള്‍, പൊലീസിന്റെ ഒരു ട്രാഫിക് സ്റ്റോപ്പ് എന്നിവിടങ്ങളിൽ നടന്ന ആക്രമണം റഷ്യ നഗരമായ ഡാഗെസ്താനെ നടുക്കി. പൊലീസുകാരുള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു.നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.റഷ്യയിലെ ഡര്‍ബെന്റ്, മഖാച്കല മേഖലകളിലാണ് തോക്കുധാരികളുടെ ആക്രമണമുണ്ടായത്. മരിച്ചവരില്‍ 7 പൊലീസ് ഉദ്യോഗസ്ഥരും ഒരു പുരോഹിതനും പള്ളി സെക്യൂരിറ്റി ഗാര്‍ഡും ഉള്‍പ്പെടുന്നു. നാല് ഭീകരരും കൊല്ലപ്പെട്ടു. ഒരു ജൂതപ്പള്ളി ആക്രമികള്‍ തീയിട്ട് നശിപ്പിച്ചു.അക്രമികളെ തിരിച്ചറിഞ്ഞുവെന്ന് ഡാഗെസ്തന്‍ ഭരണാധികാരി സെര്‍ജി മെലികോവ് പറഞ്ഞു. ആരാധനാലയങ്ങളിലെല്ലാം ഒരേ സമയമാണ് ആക്രമണം […]

നീറ്റ് പരീക്ഷാ ക്രമക്കേട് അന്വേഷണം സി ബി ഐയ്ക്ക്

ന്യൂഡൽഹി: ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടും പേപ്പർ ചോർച്ചയും സി ബി ഐ അന്വേഷിക്കും. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. പരീക്ഷാഫലം വന്നയുടൻ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. 67-ലധികം വിദ്യാർത്ഥികൾ പരമാവധി മാർക്ക് നേടി. അവരിൽ ചിലർ ഒരേ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നായിരുന്നു. പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ ബീഹാറിൽ ക്രമക്കേടുകളും പേപ്പർ ചോർച്ചയും കണ്ടെത്തി. കൂടാതെ പരീക്ഷയുടെ തലേന്ന് ചോദ്യപേപ്പറുകൾ ലഭിച്ചെന്ന് അവകാശപ്പെട്ട് ചില ഉദ്യോഗാർത്ഥികളും പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ വർഷം […]

പരീക്ഷാ ക്രമക്കേടുകൾ; കടുത്ത ശിക്ഷ നൽകാൻ നിയമം

ന്യൂഡല്‍ഹി: പൊതു പ്രവേശനപരീക്ഷകളിലെ ക്രമക്കേട് സംഘടിത കുറ്റകൃത്യമാണെന്ന് കണ്ടെത്തിയാല്‍ അഞ്ചു മുതല്‍ പത്തുവര്‍ഷം വരെ തടവുലഭിക്കുന്ന നിയമം വരുന്നു. ഇതു സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കി. കുററക്കാർക്ക് ഒരുകോടി രൂപയില്‍ കുറയാത്ത പിഴയുമുണ്ടാകും.വ്യക്തി ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കില്‍ മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെയാണ് തടവ്.10 ലക്ഷം രൂപവരെ പിഴ ലഭിക്കും. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍, സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ എന്നിവര്‍ നടത്തുന്ന പരീക്ഷകളിലും നീറ്റ്, ജെ.ഇ.ഇ., സി.യു.ഇ.ടി. തുടങ്ങിയ പ്രവേശനപരീക്ഷകളിലും പേപ്പര്‍ ചോര്‍ച്ചയും സംഘടിത ക്രമക്കേടുകളും തടയുകയാണ് […]

കേജ്രിവാളിൻ്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചു എന്ന് ആരോപിക്കപ്പെടുന്ന കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർടി തലവനുമായ അരവിന്ദ് കേജ്രിവാളിൻ്റെ ജാമ്യം റദ്ദാക്കി ഡൽഹി ഹൈക്കോടതി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അദ്ദേഹത്തിന് ഇന്നലെ റൂസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ എതിർത്ത് ഇഡി രംഗത്തെത്തിയെങ്കിലും വിധി കേജ്രിവാളിന് അനുകൂലമായിരുന്നു. വിധിയെ എതിർത്ത് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി), ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സുധീർ കുമാർ ജെയിൻ, രവീന്ദർ ദുഡേജ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്. […]

മദ്യനയക്കേസിൽ മുഖ്യമന്ത്രി കെജ്‌രിവാളിന് ജാമ്യം

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചു എന്ന് ആരോപിക്കപ്പെടുന്ന കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർടി തലവനുമായ അരവിന്ദ് കെജ്‌രിവാളിന് ഡൽഹി റോസ് അവന്യു കോടതി ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ചയോടെ അദ്ദേഹം ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്നാണ് സൂചന. ജാമ്യത്തുകയായി 1 ലക്ഷം രൂപ കെട്ടിവെയ്ക്കണം. ജാമ്യ ഉത്തരവ് 48 മണിക്കൂര്‍ നേരത്തേക്ക് സ്റ്റേ ചെയ്യണമെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇ.ഡി) ആവശ്യപ്പെട്ടുവെങ്കിലും കോടതി അത് തള്ളി. ജാമ്യത്തിന് സ്റ്റേ ഇല്ലെന്നും സ്പെഷ്യൽ ജഡ് ജിബിന്ദു അറിയിച്ചു. കെജ്‌രിവാളിനെതിരേ […]