വായുവിലെ വിഷപ്പുക: ഡൽഹിയിൽ പ്രതിവർഷ മരണം 12,000

ന്യൂഡൽഹി: വിഷം നിറഞ്ഞ വായു ശ്വസിച്ച് പ്രതിവർഷം ഡൽഹിയിൽ  12,000 പേർ മരണത്തിന് കീഴടങ്ങുന്നു.വാഹനങ്ങൾ, വ്യവസായങ്ങൾ എന്നിവയിൽ നിന്നുള്ള പുകയാണ് മുഖ്യകാരണം. ശുദ്ധ വായു ലഭിക്കാതെ മരണമടയുന്നവരുടെ എണ്ണം ഉയരുന്നതായാണ് ദി ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. രാജ്യത്തെ 10 പ്രധാന നഗരങ്ങളിലെ പ്രതിദിന മരണങ്ങളിൽ 7 ശതമാനത്തിലധികം വായു മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് നിഗമനം.   അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പൂനെ, ഷിംല, വാരാണസി തുടങ്ങിയ […]

സത്സംഗ ദുരന്തം: മരണം 130; ഭോലെ ബാബ ഒളിവിൽ

ലഖ്നൗ : ഉത്തര്‍ പ്രദേശിലെ ഹാത്രസില്‍ നടന്ന ആധ്യാത്മിക സമ്മേളനത്തിനിടയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 130 ആയി. 150 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഭോലെ ബാബ എന്നറിയപ്പെടുന്ന ആത്മീയ ആചാര്യൻ നടത്തിയ സത്സംഗം കഴിഞ്ഞ് ജനങ്ങൾ പിരിയുമ്പോൽ ആണ് ദുരന്തം. ദുരന്തത്തിന് പിന്നാലെ പ ഭോലെ ബാബ ഒളിവിൽ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തൽ. […]

കോവിഡ് വ്യാപനം വീണ്ടും: അമേരിക്കയിലും ബ്രിട്ടണിലും ആശങ്ക

ന്യൂയോർക്ക് : അമേരിക്കയിലും ബ്രിട്ടണിലും വീണ്ടും കോവിഡ് രോഗം വ്യാപിക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്.കെപി.2, കെപി.3 വകഭേദങ്ങളാണ് വ്യാപനത്തിന് കാരണം. ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്ത കെപി.3 വകഭേദമാണ് നിലവില്‍ പ്രബലമായത്.2014 ഏപ്രില്‍ വരെ ബ്രിട്ടണിലെ കോവിഡ് കേസുകളില്‍ 40 ശതമാനത്തിനും കാരണമായത് ഈ വകഭേദമായിരുന്നു. കെപി.1, കെപി.3, കെപി.2 വകഭേദങ്ങളാണ് കൂടുതല്‍ കണ്ടത്. കോവിഡ്-19ന്‌റെ അടിസ്ഥാനപരമായ ലക്ഷണങ്ങള്‍ ഈ വകഭേദത്തിനുമുണ്ട് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇപ്പോള്‍ ശ്രദ്ധിക്കപ്പെടേണ്ട ലക്ഷണങ്ങള്‍ പനി, ശരീരവേദന, അസ്വസ്ഥത, സന്ധി […]

അപകീർത്തിക്കേസ്: മേധ പട്കർക്ക് അഞ്ച് മാസം തടവ്

ന്യൂഡൽഹി : പ്രമുഖ പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തക മേധ പട്കറെ അഞ്ച് മാസത്തെ തടവിന് ശിക്ഷിച്ചു. ഡല്‍ഹി സാകേത് കോടതി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് രാഘവ് ശര്‍മയുടേതാണ് വിധി. 10 ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം. ഡല്‍ഹി ലഫ്റ്റനന്‌റ് ഗവര്‍ണര്‍ വി കെ സക്‌സേന 23 വർഷം മുൻപ് നല്‍കിയ അപകീര്‍ത്തിക്കേസില്‍ ആണ് വിധി.അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ അധ്യക്ഷനായിരുന്ന സമയത്താണ് സക്‌സേന അപകീർത്തിക്കേസ് നൽകിയത്. കേസില്‍ മേധ കുറ്റക്കാരിയാണെന്ന് മേയ് 24ന് […]

സി പി എം കേരള ഘടകത്തെ കയറൂരി വിടേണ്ടെന്ന് കേന്ദ്ര നേതൃത്വം

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൻ്റെ വ്യക്തമായ കാരണങ്ങൾ കണ്ടെത്താൻ സി പി എം കേന്ദ്ര നേതൃത്വത്തിന് ഇനിയും കഴിയുന്നില്ല. അത് വിശദമായി പഠിക്കാനാണ് കേന്ദ്ര കമ്മിററിയുടെ തീരുമാനം. ഭരണ വിരുദ്ധ വികാരം, ജനങ്ങളുടെ വിരോധം, മത സാമുദായിക സംഘടനകളുടെ എതിർപ്പ്,അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിലെ വോട്ട് ചോർച്ച,മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രവർത്തന ശൈലി എന്നിവയെല്ലാം മാരകമായ തോൽവിക്ക് വഴിയൊരുക്കി എന്ന് കമ്മിററിയിൽ വിമർശനങ്ങൾ ഉയർന്നു. തിരിച്ചടിക്ക് ഭരണവിരുദ്ധ വികാരം ഇടയാക്കിയില്ല എന്ന നിലപാടാണ് സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. എന്നാൽ തിരിച്ചടിക്ക് […]

ബി ജെ പി നേതാവ് യദ്യൂരപ്പയ്ക്ക് പീഡനക്കേസിൽ കുററപത്രം

ബംഗലൂരു : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന് ആരോപിക്കുന്ന കേസിൽ ബി ജെ പിയുടെ മുതിർന്ന നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി എസ് യദ്യൂരപ്പയ്ക്ക് എതിരെ കുററപത്രം. അതിജീവിതയുടെ പക്കൽ നിന്ന് കണ്ടെടുത്ത വിഡിയോ ദൃശ്യം ആണ് പ്രധാന തെളിവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.മകളെ നിങ്ങൾ എന്തുചെയ്തെന്ന് അമ്മ ചോദിക്കുന്നതും യെദ്യൂയൂരപ്പയുടെ മറുപടിയും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നെന്നും ഇരയ്ക്ക് പണം വാഗ്ദാനം ചെയ്തെന്നും പൊലീസ് അറിയിച്ചു.ബെംഗളൂരു കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഈ ഗുരുതര […]

കരുവന്നൂർ ബാങ്ക് കളളപ്പണക്കേസിൽ സി പി എം പ്രതി

തൃശ്ശൂർ : സി പി എം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണക്കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇ ഡി) നിര്‍ണായക നീക്കം നടത്തി. സിപിഎമ്മിന്റെ സ്ഥലമടക്കം 29.5 കോടിയുടെ സ്വത്തുക്കൾ കൂടി അവർ കണ്ടുകെട്ടി. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്‍റെ പേരിലുളള പൊറത്തുശേരി പാർട്ടി കമ്മിറ്റി ഓഫീസിന്‍റെ സ്ഥലവും സിപിഎമ്മിന്റെ 76 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടും.സിപിഎമ്മിനെക്കൂടി പ്രതി ചേർത്താണ് ഈ നടപടി. ബാങ്കിൽ നിന്നും തട്ടിയെടുത്ത […]

ടി പി ചന്ദ്രശേഖരൻ കേസ്: പ്രതികൾ സുപ്രിം കോടതിയിൽ

ന്യൂഡൽഹി: സി പി എം വിട്ട് ആർ എം പി രൂപവൽക്കരിച്ച ടി.പി .ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ പ്രതികൾ സുപ്രിംകോടതിയിലെത്തി. ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തത്തെ ചോദ്യം ചെയ്ത് കേസിലെ ഒന്ന് മുതല്‍ ആറു വരെയുള്ള പ്രതികള്‍ സുപ്രീം കോടതിയിൽ അപ്പീല്‍ ഹർജി സമർപ്പിച്ചു. ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം നല്‍കണമെന്നാണ് ആവശ്യം. പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വിവാദമായതിനിടെയാണ് ഹര്‍ജി. പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, […]

അരവിന്ദ് കേജ്‌രിവാളിനെ സി ബി ഐയും അറസ്ററ് ചെയ്തു

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനു (ഇ.ഡി) പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ സി ബി ഐയും അറസ്ററ് ചെയ്തു.100 കോടി രൂപ കോഴ വാങ്ങി എന്ന് ആരോപിക്കപ്പെടുന്ന മദ്യനയ അഴിമതിക്കേസിൽ ആണ് അറസ്ററ്. ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ സുപ്രീം കോടതിയിൽ കേജ്‌രിവാള്‍ സമർപ്പിച്ച ജാമ്യഹർജി പരിഗണിക്കാനിരിക്കവേ ആയിരുന്നു ഈ നടപടി. കേസിലെ മാപ്പുസാക്ഷിയും മുൻ എംപിയുമായ മകുന്ദ റെഡ്ഡിയുടെ മൊഴികൾ കേജ്‌രിവാളിനെതിരാണ് എന്ന് […]

ശ്രീരാമ ക്ഷേത്ര രൂപകൽപ്പനയിലോ നിർമ്മാണത്തിലോ പിഴവില്ല

അയോധ്യ:ശ്രീ രാമക്ഷേത്ര ശ്രീകോവിലിലും മറ്റ് സ്ഥലങ്ങളിലും ചോർച്ച ഉണ്ടായെന്ന മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസിന്റെ പ്രസ്താവന ശരിയല്ലെന്ന് ക്ഷേത്ര നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര അറിയിച്ചു. നിർമാണം പൂർത്തിയവുമ്പോൾ പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണിത്. ക്ഷേത്രത്തിന്റെ രൂപകൽപ്പനയിലോ നിർമ്മാണത്തിലോ പിഴവുകളുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഒന്നാം നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മഴ വെള്ളം അകത്തേക്ക് വീഴാൻ സാധ്യതയുണ്ട്. നിർമാണ ജോലികൾ പൂർത്തിയാകുന്നതോടെ അതിന് പരിഹാരമാകുമെന്നും മിശ്ര പറഞ്ഞു. രണ്ടാം നിലയിൽ സ്ഥിതി ചെയ്യുന്ന ഗുരു മണ്ഡപം […]