ടോൾ പിരിക്കാൻ ഇനി ഉപഗ്രഹ സംവിധാനം

ന്യൂഡല്‍ഹി: പ്രധാന ദേശീയ പാതകളിലെ ടോൾ പിരിവ് സമ്പ്രദായം പുതുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.രണ്ട് മാസത്തിനുള്ളില്‍ പുതിയ രീതി നിലവിൽ വരും. ഉപഗ്രഹ അടിസ്ഥാനത്തിലുള്ള പുതിയ സംവിധാനം അവതരിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. തിരഞ്ഞെടുത്ത ദേശീയ പാതകളില്‍ ഗ്ലോബല്‍ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്‌എസ്) അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സംവിധാനം നടപ്പിലാക്കും. നിലവിലുള്ള ഫാസ്ടാഗ് സംവിധാനത്തോടൊപ്പം ഇത് പ്രവർത്തിക്കും. ടോള്‍ പിരിവിൻ്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും ആണ് ലക്ഷ്യം. […]

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിലവിലെ സ്ഥിതി തൃപ്തികരമാണെന്നും, അവിടെ പുതിയ അണക്കെട്ട് നിര്‍മിക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്നും കേന്ദ്ര ജലശക്തി മന്ത്രാലയം അറിയിച്ചു. അണക്കെട്ടുകളുടെ സുരക്ഷാ പരിശോധനയുടെ ചുമതല അതിന്റെ ഉടമസ്ഥത വഹിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ സുരക്ഷാ പരിശോധനയുടെ ചുമതല തമിഴ്‌നാട് ജലവകുപ്പിനാണെന്നും 2021ലെ ഡാം സേഫ്റ്റി നിയമപ്രകാരം അവര്‍ കാലവര്‍ഷത്തിനു മുന്‍പും ശേഷവും എല്ലാ വര്‍ഷവും പരിശോധന നടത്തുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. കൂടാതെ 2024 ജൂണ്‍ 13ന് മേല്‍നോട്ട സമിതിയും പരിശോധന […]

മൂന്നര വയസുകാരന് കൂടി അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: ഫലപ്രദമായ ചികിൽസ ഇല്ലാത്ത മാരക രോഗമായ അമീബിക് മസ്തിഷ്ക ജ്വരം , കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരനെ ബാധിച്ചു എന്ന് സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഈ കുട്ടി. പോണ്ടിച്ചേരിയില്‍ നടത്തിയ പിസിആർ പരിശോധനയിലാണ് കണ്ണൂർ സ്വദേശിയായ കുട്ടിക്ക് രോഗം ഇതു തന്നെയാണെന്ന് ഉറപ്പിച്ചത്. പ്രാഥമിക പരിശോധനയില്‍ ‘തലച്ചോർ തിന്നുന്ന അമീബ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ രോഗം തെളിഞ്ഞിരുന്നു.തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങളുണ്ടായത്. രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളജ് […]

നൂറു കമ്പനികളുടെ ചുമ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല

ന്യൂഡല്‍ഹി: നൂറു കമ്പനികളുടെ ചുമ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ചിലവയിൽ ജീവന് ദോഷകരമായ ഘടകങ്ങളുണ്ടെന്നും മനസ്സിലായി.ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍, ആരോഗ്യമന്ത്രാലയത്തിന് കൈമാറി. 7,000 ബാച്ച്‌ ചുമ മരുന്നുകള്‍ പരിശോധിച്ചപ്പോള്‍ 353 ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. ഒൻപത് ബാച്ച്‌ മരുന്നുകളില്‍ ദോഷകരമായ ഡൈ എത്തിലീൻ ഗ്ലൈക്കോള്‍,എത്തിലീൻ ഗ്ലൈക്കോള്‍ തുടങ്ങിയ ഘടകങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവ രണ്ടും ഛർദ്ദി, ഹൃദയാഘാതം, രക്തചംക്രമണവ്യൂഹത്തിലെ പ്രശ്നങ്ങള്‍, വൃക്കസംബന്ധമായ അസുഖം എന്നിവയ്‌ക്ക് കാരണമാകും. […]

കണക്കിൽ പിഴവ്: കൊറോണ മരണം എട്ടിരട്ടി ?

ന്യൂഡല്‍ഹി: കൊറോണ ബാധിച്ച മരിച്ചവരുടെ എണ്ണം കേന്ദ്ര സർക്കാർ പറയുന്നതിൻ്റെ ഏട്ടിരട്ടി ഉണ്ടെന്ന് ഓപ്പണ്‍ ആക്‌സസ് ജേണല്‍ സയന്‍സസ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു. എന്നാൽ ഇത് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിഷേധിച്ചു.അതിശയോക്തിപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് ഈ കണക്ക് എന്ന് സർക്കാർ കുറ്റപ്പെടുത്തി. ഓക്സ്ഫോര്‍ഡ് ഉള്‍പ്പെടെയുള്ള ഒന്നിലധികം സര്‍വകലാശാലകളിലെ ഗവേഷകര്‍ ദേശീയ കുടുംബാരോഗ്യ സര്‍വേ 2019-21-ല്‍ നിന്നുള്ള മരണനിരക്ക് ഡാറ്റ വിശകലനം ചെയ്തിരുന്നു. 2020-ല്‍ ഏകദേശം 12 ലക്ഷം അധിക മരണങ്ങള്‍ സംഭവിച്ചു എന്നണ് അവരുടെ നിഗമനം. കോവിഡ് […]

ആന്ധ്രയ്ക്കും ബിഹാറിനും വാരിക്കോരി; കേരളത്തിന് ഒന്നുമില്ല:

ന്യൂഡൽഹി: എൻ ഡി എ സർക്കാരിൻ്റെ സഖ്യ കക്ഷികളായ ആന്ധ്രാ പ്രദേശിലെ തെലുങ്കു ദേശം പാർടിയേയും ബിഹാറിലെ ജെ ഡു യു വിനെയും പ്രീതിപ്പെടുത്തുന്ന കേന്ദ്ര ബജററിൽ കേരളത്തിനായി ഒന്നുമില്ല. ആന്ധ്രാപ്രദേശിനും ബീഹാറിനും വാരിക്കോരി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട് കേരളം വർഷങ്ങളായി മുന്നോട്ടുവയ്‌ക്കുന്ന എയിംസ് പോലുള്ള പദ്ധതികളെക്കുറിച്ച് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജററിൽ പരാർശമേയില്ല. കേരളത്തിന് 2014ൽ വാഗ്ദാനം ചെയ്ത എയിംസ് പിന്നീട് കേന്ദ്ര സർക്കാർ മറന്നു. ഇതിനു ശേഷം അഞ്ച് എയിംസുകൾ വന്നൂ. കാസർകോട്, കോഴിക്കോട്, […]

കാവടി യാത്ര; വിവാദ ഉത്തരവ് സുപ്രിംകോടതി തടഞ്ഞു

ന്യുഡൽഹി: ഹിന്ദുക്കളുടെ സുപ്രധാന തീർഥാടനമായ കാവടി യാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളുടെ ഉടമസ്ഥവിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ്- ഉത്തരാഖണ്ഡ് സർക്കാരുകളുടെ വിവാദ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ. ഉത്തർപ്രദേശിലെ മുസഫർനഗർ പോലീസാണ് ഏറെ വിഭാഗീയ മാനങ്ങളുള്ള ഉത്തരവ് ആദ്യം പുറപ്പെടുവിച്ചത്.ഇതു പ്രകാരം ഭക്ഷണശാലകളുടെ പുറത്തും അവയുടെ ഉടമസ്ഥർ ആരെന്ന് വെളിപ്പെടുത്താന്‍ ബോർഡുകൾ പ്രദർശിപ്പിക്കണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ തന്നെ ഉത്തരവിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. കൂടാതെ ഹലാൽ ഭക്ഷണം വിളമ്പുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹം നൽകിയിരുന്നു. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് […]

ബൈഡന്റെ പിൻമാറ്റം ട്രംപിന് വെല്ലുവിളി

വാഷിം​ഗ്ടൺ:അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡമോക്രാററിക് പാർടിയുടെ കമല ഹാരിസ് സ്ഥാനാർഥിയാവും. ജോ ബൈഡൻ പിന്മാറിയതിനെ തുടർന്നാണിത്.റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥി ഡോണോൾഡ് ട്രംപിന് അവർ കനത്ത വെല്ലുവിളി ഉയർത്തും എന്നാണ് രാഷ്ടീയ നിരീക്ഷകർ കരുതുന്നത്. ജോ ബൈഡനെ പിന്തുണയ്ക്കാൻ മടി കാട്ടിയ ഡെമോക്രാറ്റുകൾക്ക് ഒരു പക്ഷേ പുതിയ വീര്യം നൽകുന്നതാകാം കമല ഹാരിസിന്റെ പേര്. ഒടുവിൽ നടന്ന സർവെയിൽ പാർട്ടിയിലെ 10ൽ 6 പേരും കമലയെ പിന്തുണയ്ക്കുന്നവരാണ്. പിന്തുണ തേടി കമല ഹാരിസ് നീക്കങ്ങൾ സജീവമാക്കി. കമലയെ പിന്തുണച്ച് […]

ആശങ്ക കൂടുന്നു: ഒരാൾക്ക് കൂടി നിപ ?: കേന്ദ്ര സംഘം ഉടനെത്തുന്നു

കോഴിക്കോട് : മാരക രോഗമായ നിപയുടെ ലക്ഷണം കണ്ട മലപ്പുറം സ്വദേശിയായ 68 കാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാററി. ഇദ്ദേഹത്തിന് മരിച്ച കുട്ടിയുമായി സമ്പർക്കമില്ല. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ ആണ് താമസം. എന്നാൽ പ്രാഥമിക പരിശോധനയിൽ നിപ ഇല്ലെന്ന് മനസ്സിലായതായി അധികൃതർ അറിയിച്ചു. എന്നാലും പൂണയിലെ ലാബിൽ നിന്നുള്ള ഫലം വന്നാലേ ഇക്കാര്യം വ്യക്തമാവൂ. നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിലേക്ക് കേന്ദ്ര സർക്കാർ നിയോഗിച്ച ആരോഗ്യ […]