പുനരധിവാസത്തിന് പണം ഒരു തടസ്സമാകില്ല: പ്രധാനമന്ത്രി

കൽപ്പററ: വയനാട്ടിലെ ഉരുൾപൊട്ടൽ പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണം ഒരു തടസ്സമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ നിവേദനം ലഭിച്ചാൽ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കും.കുടുംബം നഷ്ടപ്പെട്ട കുട്ടികളുണ്ട്.അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അക്കാര്യത്തിലും സംസ്ഥാനവുമായി സഹകരിച്ച് വേണ്ടതു ചെയ്യും. പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള പാക്കേജ് സംബന്ധിച്ച് അധികം വൈകാതെ തീരുമാനമെടുക്കും.– പ്രധാനമന്ത്രി വ്യക്തമാക്കി. കലക്ടറേറ്റിലെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ദുരന്തമുണ്ടായ അന്നു രാവിലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു. കേന്ദ്രസംഘത്തെ […]

ഒമ്പതു വയസ്സുകാരിയെ വിവാഹം ചെയ്യാൻ ഇറാഖിൽ നിയമം വരുന്നു

ബഗ്ദാദ്: ഇസ്ലാം ദേശീയ മതമായി അംഗീകരിച്ച ഇറാഖിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 18 ൽ നിന്ന് 9 വയസ്സാക്കി കുറയ്‌ക്കാനുള്ള നിയമ ഭേദഗതി ദേശീയ പാർലമെന്റിൽ ഉടൻ അവതരിപ്പിക്കും. പെൺകുട്ടികൾക്കുള്ള വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 9 വയസ്സും ആൺകുട്ടികളുടേത് 15 വയസ്സും ആയി മാറും. ഇറാഖിൽ 95-95 ശതമാനം ജനങ്ങളും മുസ്ലിം വിശ്വാസികളാണ്. അവരിൽ അറുപതു ശതമാനത്തിലേറെ ഷിയാകൾ ആണ്.സുന്നികൾ നാല്പതു ശതമാനത്തോളം വരും. അതു കൊണ്ട് തന്നെ ഇസ്ലാമിക  മത എല്ലാം രംഗങ്ങളിലും കാര്യമായ സ്വാധീനം […]

ഓണ്‍ലൈന്‍ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ പുതിയ നിയമം വരുന്നു

ന്യൂഡല്‍ഹി: മാധ്യമ രംഗത്തെ പുതുതരംഗമായി മാറിയ ഓണ്‍ലൈന്‍ മാധ്യമങ്ങളെ വരുതിയിൽ കൊണ്ടുവരാൻ കേന്ദ്ര സര്‍ക്കാര്‍ താമസിയാതെ നിയമം കൊണ്ടുവരും. ഇതിനായി കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ കരട് ബില്ലിലെ വ്യവസ്ഥകള്‍ കൂടുതൽ കർശനമാക്കുകയാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം യൂട്യൂബ്, ഫേസ്ബുക്ക്, എക്സ്, ഇന്‍സ്റ്റഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും വാര്‍ത്ത, സമകാലിക സംഭവങ്ങള്‍ തുടങ്ങിയവ അവതരിപ്പിക്കുന്നവര്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, വൈബ്സൈറ്റുകള്‍ എന്നിവയെല്ലാം നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. കണ്ടന്റ് നിര്‍മാതാക്കളെ ‘ഡിജിറ്റല്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ‘ എന്നാണ് കരട് ബില്ലില്‍ നിര്‍വചിക്കുന്നത്. ഓണ്‍ലൈന്‍ […]

കുവൈററ് അന്യരാജ്യ തൊഴിലാളികളെ പിരിച്ചുവിട്ടു തുടങ്ങി

കുവൈറ്റ് സിറ്റി: സ്വദേശവൽക്കരണത്തിൻ്റെ ഭാഗമായി വിവിധ മേഖലകളിലുള്ള വിദേശികളുടെ സേവനം അവസാനിപ്പിക്കാൻ കുവൈററ് സർക്കാർ തീരുമാനമെടുത്തു. നാട്ടുകാർക്ക് തൊഴിൽ ഉറപ്പാക്കുന്നതിനായാണ് കുവൈറ്റ് സർക്കാരിന്റെ പുതിയ നീക്കം.പൊതുമരാമത്ത്, മുനിസിപ്പൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി നൂറ അൽ മഷാൻ വിദേശികളെ മൂന്നു ദിവസത്തിനകം പിരിച്ചുവിടാൻ നിർദേശം നൽകി. കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ എക്സിക്യൂട്ടീവ് ബോഡിയിൽ ജോലി ചെയ്യുന്നവർ, അഫിലിയേറ്റഡ് ഡയറക്ടറേറ്റുകളിൽ ജോലി ചെയ്യുന്ന നിയമോപദേശകർ തുടങ്ങിയവരെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത്. എഞ്ചിനീയറിംഗ്,അക്കൗണ്ടിംഗ്,നിയമം എന്നിവയിലും മറ്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ജോലികൾ ചെയ്യുന്നവരെയും ഇത് […]

ബംഗ്ലാദേശ് കലാപം: ഹോട്ടലിന് തീയിട്ടു: 24 പേരെ ചുട്ടുകൊന്നു

ധാക്ക: കലാപകാരികൾ ഹോട്ടൽ തീവെച്ചപ്പോൾ, ഒരു ഇന്തൊനീഷ്യൻ പൗരനുൾപ്പെടെ 24 പേർ വെന്തുമരിച്ചു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ ജനറൽ സെക്രട്ടറി ഷഹീൻ ചക്ക്‌ലദാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനാണ്  തീയിട്ടത്. പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തെങ്കിലും കലാപം തുടരുകയാണ്. അതിനിടെ ന്യൂനപക്ഷങ്ങൾക്കു നേരെ വ്യാപക അക്രമം നടക്കുകയാണ്.ബംഗ്ലദേശ് ജനസംഖ്യയുടെ 8% ഹിന്ദുക്കളാണ്. നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും നശിപ്പിച്ചതായും ഹിന്ദു അസോസിയേഷൻ വക്താവ് അറിയിച്ചു   . ആക്രമണസാധ്യതയുള്ള […]

ബംഗ്ലാദേശ് കലാപത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി ?

ന്യൂഡൽഹി: പാകിസ്ഥാൻ സർക്കാരിൻ്റെ പിന്തുണയോടെ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ ഇസ്ലാമി ഛാത്ര ശിബിർ (ഐസിഎസ്) ആണ് ബംഗ്ലാദേശ് പ്രക്ഷോഭത്തിന്‌ പിന്നിൽ എന്ന സംശയം ശക്തിപ്പെടുന്നു. ഈ സംഘടനയ്ക്ക് പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ ഒത്താശ ഉണ്ടെന്നും ആരോപണമുണ്ട്.ഇന്ത്യാവിരുദ്ധ നിലപാടിന്റെ പേരിൽ കുപ്രസിദ്ധരാണ് ജമാ അത്തെ ഇസ്‌ലാമി. ഇതിനിടെ, കലാപം തുടരുന്ന ബംഗ്ലാദേശില്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദിന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കുള്ളില്‍ പാര്‍ലമെന്റ് പിരിച്ചു വിടണമെന്ന് വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കലാപത്തിനു പിന്നിൽ വിദേശകരങ്ങളുണ്ടോയെന്ന സംശയം […]

പ്രധാനമന്ത്രി ഹസീന മുങ്ങി: ബംഗ്ലാദേശ് പട്ടാള ഭരണത്തിലേക്ക് ?

ധാക്ക: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവച്ച് ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിട്ട് ഇന്ത്യയിൽ എത്തിയതിനു പിന്നാലെ ബംഗ്ലാദേശിൽ സ്ഥിതി വഷളാവുന്നു. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സൈനിക മേധാവി വക്കര്‍ ഉസ് സമാന്‍ പ്രഖ്യാപിച്ചു. പ്രക്ഷോഭകര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അതിക്രമിച്ചു കയറിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അറിയിച്ചു. ധാക്കയിലെ തെരുവുകൾ ബംഗ്ലാദേശ് പതാകയേന്തിയ പ്രക്ഷോഭകര്‍ കയ്യടക്കി.നാല് ലക്ഷത്തോളം വരുന്ന ജനങ്ങൾ തെരുവുകളിലുണ്ട് എന്നാണ് കണക്ക്. ഹസീനയുടെ ഔദ്യോഗികവസതിയില്‍ അതിക്രമിച്ചു കയറിയവര്‍ ഓഫീസിനുള്ളിലെ സാമഗ്രികള്‍ നശിപ്പിക്കുന്നതിന്റെ […]

രാജിവെച്ച് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന: ഭരണം സൈന്യത്തിന്

ധാക്ക: ബംഗ്ലാദേശിൽ സർക്കാരിനെതിരായ പ്രക്ഷോഭം കടുത്തതോടെ ഷെയ്ഖ് ഹസീന, പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. ഭരണം സൈന്യം ഏറെറടുക്കും. 45 മിനിറ്റിനുള്ളിൽ രാജിവയ്ക്കാൻ ഹസീനയോട്  സൈന്യം ആവശ്യപ്പെട്ടതായ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പിന്നാലെയാണ് രാജി. തലസ്ഥാന നഗരമായ ധാക്കയിൽ നിന്ന് ഹെലികോപ്റ്ററിൽ  ഹസീന മുങ്ങി.അവർ ഇന്ത്യയിൽ അഭയം തേടിയെത്തിയിട്ടുണ്ട്. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതി കയ്യേറുന്ന വീഡിയോ ദൃശ്യങ്ങൾ ബംഗ്ലാദേശ് മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. സർക്കാർ ജോലികൾക്കുള്ള സംവരണം നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി ബംഗ്ലാദേശിൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണ്. ജൂൺ മുതലാണ് പ്രക്ഷോഭം […]

വനിത ഉദ്യോഗസ്ഥയെ തെറി വിളിച്ച മന്ത്രി പുറത്ത്

കൊൽക്കത്ത : രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കുറിച്ച് 2022ൽ നടത്തിയ പരാമർശത്തെ തുടർന്ന് വിവാദത്തിൽ അകപ്പെട്ട പശ്ചിമ ബംഗാൾ ജയിൽ വകുപ്പ് മന്ത്രി അഖിൽ ഗിരി വീണ്ടും കുടുങ്ങി. ഇക്കുറി വനം വകുപ്പിലെ വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതിന് മന്ത്രിയോട് രാജിവയ്ക്കാൻ തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. മന്ത്രി അഖിൽ ഗിരി,  ഉദ്യോഗസ്ഥയോട് മോശമായി സംസാരിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.പാർടി സംസ്ഥാന അധ്യക്ഷൻ സുബ്രത ബാക്ഷി അഖിൽ ഗിരിയെ വിളിച്ച് ഉദ്യോഗസ്ഥയോട് നിരുപാധികം മാപ്പുപറയാൻ നിർദേശിച്ചു. […]

ബലാത്സംഗം: പ്രതിയുടെ ബേക്കറി ബുള്‍ഡോസര്‍ കൊണ്ട് നിരത്തി

അയോധ്യ: പന്ത്രണ്ടു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയും സമാജ്‌വാദി പാർട്ടി (എസ്‌പി) പ്രവർത്തകനുമായ മൊയ്ദ് ഖാന്റെ ഉടമസ്ഥതയിലുള്ള ബേക്കറി സർക്കാർ ബുള്‍ഡോസർ ഉപയോഗിച്ച്‌ തകർത്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഇരയുടെ അമ്മയെ കണ്ട് നീതി ഉറപ്പാക്കുമെന്ന് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് കനത്ത പോലീസ് നിരീക്ഷണത്തിൽ ഈ നടപടി ഉണ്ടായത്.  iഈ വിഷയം സംബന്ധിച്ച  മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് അയോധ്യ എംപിയും സമാജ് വാദി പാർട്ടി നേതാവുമായ അവധേഷ് പ്രസാദ് ഒഴിഞ്ഞുമാറി, മൊയ്ദ് ഖാനെയും അദ്ദേഹത്തിന്റെ ജീവനക്കാരനായ […]