പീഡനക്കേസിൽ വധശിക്ഷ നൽകും : മമത ബാനർജി

കൊൽക്കത്ത: ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബിൽ പത്തു ദിവസത്തിനുള്ളിൽ നിയമസഭയിൽ കൊണ്ടുവന്ന് നിയമമാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. ബില്‍ പാസാക്കിയ ശേഷം ഗവർണർ സി.വി ആനന്ദ ബോസിൻ്റെ അംഗീകാരത്തിനായി അയക്കും. അംഗീകാരം ലഭിച്ചില്ലെങ്കിൽ രാജ്ഭവന് പുറത്ത് പ്രതിഷേധിക്കുമെന്നും അദ്ദേഹത്തിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും മമത പറഞ്ഞു. ആർജി കർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന. […]

നടൻ മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ അന്വേഷണം

തിരുവനന്തപുരം : സിനിമ നടനും സി പി എം എം എൽ എ യുമായ മുകേഷ് ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ സിനിമ മേഖലയിലെ ലൈംഗിക കുററങ്ങൾ പരിശോധിക്കുന്ന പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കി നടി മിനു മുനീര്‍. അവരിൽ നിന്ന് കൂടുതൽ വിശദാംശങ്ങൾ പൊലീസ് തേടിയിട്ടുണ്ട്. നടന്‍മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരന്‍, സിനിമാ അണിയറ പ്രവര്‍ത്തകരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയാണ് അരോപണം. […]

നടൻ മുകേഷിൻ്റെ ഭാവി സർക്കാർ തീരുമാനിക്കും : ഷാജി എൻ കരുൺ

തി​രു​വ​ന​ന്ത​പു​രം: മലയാള സിനിമ വ്യവസായത്തിൽ സ്ത്രീ​ക​ള്‍ അ​ട​ക്കം നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ വി​ളി​ച്ച കോ​ണ്‍​ക്ലേ​വി​ലെ ന​യ​രൂ​പീ​ക​ര​ണസ​മി​തി​യി​ല്‍ ലൈംഗിക ആ​രോ​പ​ണ​വി​ധേ​യ​നാ​യ സി പി എം എം എൽ എ യായ നടൻ മുകേഷും. സമഗ്ര സിനിമാനയത്തിന്റെ കരട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ച പത്തംഗസമിതിയില്‍  മുകേഷ് തുടരണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്ന് സമിതി ചെയര്‍മാനായ ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ മേധാവി ഷാജി എന്‍. കരുണ്‍ പറഞ്ഞു. സ​മി​തി​യുടെ ക​ൺ​വീ​ന​ർ സാം​സ്‌​കാ​രി​ക വ​കു​പ്പ് സെ​ക്ര​ട്ട​റി മി​നി ആ​ന്‍റ​ണി​യാ​ണ് .മ​ഞ്ജു വാ​ര്യ​ർ, ബി. […]

ലൈംഗിക പീഡനം : പരാതി നൽകിയാൽ മാത്രം പോലീസ് കേസ്

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ രഞ്ജിത്, അമ്മ സംഘടനയുടെ മുൻ ജനറൽ സെക്രട്ടറി സിദ്ധിഖ് എന്നിവർക്ക് എതിരെ ഉയർന്ന ലൈംഗികാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് സർക്കാർ പ്രത്യേക സംഘം രൂപവൽക്കരിച്ചു. ഐ.ജി: സ്പര്‍ജന്‍ കുമാര്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ ഐ പി എസ് ഉദ്യോഗസ്ഥരായ ഡി. ഐ. ജി:എസ് അജിത ബീഗം, എ ഐ ജി: ജി. പൂങ്കുഴലി, എസ്.പി: മെറിന്‍ ജോസഫ്, എസ് പി: ഐശ്വര്യ ഡോങ്ക്രെ എന്നിവരും മധുസൂദനന്‍, വി അജിത് എന്നിവരും ഉള്‍പ്പെടുന്നു. […]

മുഖം രക്ഷിക്കാൻ എൽ ഡി എഫ് കല്പിച്ചു; രഞ്ജിത്ത് രാജിവെച്ചു

തിരുവനന്തപുരം:  തന്നെ ലൈംഗികമായി അപമാനിച്ചു എന്ന് ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സിനിമ സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു. ഇടതുമുന്നണി ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു. സിനിമാ ചർച്ചകൾക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു ബംഗാൾ നടി ശ്രീലേഖ മിത്ര ആരോപിച്ചത്. 2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ ആയിരുന്നു […]

പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതിഏപ്രിൽ ഒന്നിന്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരായ 23 ലക്ഷം പേർക്ക് പ്രയോജനകരമായ പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി ഏപ്രിൽ ഒന്നിന് നിലവിൽ വരും. കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നൽകിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇപ്പോഴുള്ള എന്‍.പി.എസ്. (നാഷണല്‍ പെന്‍ഷന്‍ സ്‌കീം) വേണോ അതോ യു.പി.എസ്( പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി ) വേണോ എന്ന് ജീവനക്കാര്‍ക്ക് തീരുമാനിക്കാം. നിലവില്‍ എന്‍.പി.എസിലുള്ളവര്‍ക്ക് യു.പി.എസിലേക്ക് മാറാനും സൗകര്യമുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഏകീകൃത പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാം, പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി […]

സിനിമ വിടില്ലെന്ന വാശി: സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം തുലാസിൽ ?

ന്യൂഡൽഹി : കേന്ദ്ര മന്ത്രി സ്ഥാനം വേണോ, സിനിമ വേണോ എന്ന് സുരേഷ് ഗോപിക്ക് തീരുമാനിക്കേണ്ടി വരും. രണ്ടും കൂടി ഒന്നിച്ച് കൊണ്ടു നടക്കാൻ കഴിയില്ലെന്ന് നിയമവിദ്ഗ്ധർ അഭിപ്രായപ്പെടുന്നു. മന്ത്രിസ്ഥാനം പോയാല്‍ രക്ഷപ്പെട്ടു എന്ന സുരേഷ് ഗോപിയുടെ പരാമർശം ബിജെപി കേന്ദ്രനേതൃത്വത്തിന് തീരെ പിടിച്ചിട്ടില്ല. അതിലേയ്ക്ക് കേന്ദ്ര മന്ത്രി അമിത് ഷായെയും വലിച്ചിഴച്ചതിൽ സർക്കാരിന് കടുത്ത അതൃപ്തിയുമുണ്ട്. മന്ത്രി പദവിയിലിരുന്ന് സിനിമയിൽ അഭിനയിക്കാൻ സുരേഷ് ഗോപിക്ക് അവസരം കിട്ടില്ല എന്നാണ് സൂചനകൾ. സർക്കാർ കടുത്ത നിലപാട് തുടര്‍ന്നാല്‍ […]

നടപടി ഇല്ലെങ്കിൽ പാഴ്‌വേല എന്ന് ഹൈക്കോടതി

കൊച്ചി: മലയാള ചലച്ചിത്രരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ഹൈക്കോടതിയുടെ ഇടപെടൽ. റിപ്പോർട്ടിൻ്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിർദേശിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവർത്തകൻ പായിച്ചറ നവാസ് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. വനിതാ കമ്മിഷനെയും കോടതി കക്ഷി ചേർത്തു. ബലാത്സംഗം, ലൈംഗിക താൽപര്യങ്ങൾക്കു വഴങ്ങാത്തതിനു വിവേചനം തുടങ്ങിയവ ഉൾപ്പെടെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും കുറ്റങ്ങളും കമ്മിറ്റി […]

ഇന്റര്‍നെറ്റ് ലഭ്യതയിലുംവരിക്കാരുടെ എണ്ണത്തിലുംവന്‍ കുതിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണവും ഇന്‍ര്‍നെറ്റ് ഡേറ്റ ഉപയോഗവും സര്‍വകാല റെക്കോര്‍ഡിലേക്ക്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇത് പരാര്‍ശിച്ചിരിക്കുന്നത്. . 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം 88.1 കോടി ആയിരുന്നു ശരാശരി ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണമെങ്കില്‍ അത് 2024 മാര്‍ച്ച് ആയപ്പോഴേക്കും 95.4 കോടിയായി ഉയര്‍ന്നു. 7.3 കോടി വരിക്കാരുടെ വര്‍ധനവാണ് ഈ മേഖല കൈവരിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തെ […]

ബലാൽസംഗ കേസിൽ മമത സർക്കാരിന് എതിരെ ആഞ്ഞടിച്ച് സുപ്രിംകോടതി

ന്യൂഡൽഹി: കൊൽക്കത്തയിലെ ആർ.ജി കാർ ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനും മമത ബാനർജി നയിക്കുന്ന സംസ്ഥാന സർക്കാരിനും എതിരെ അതിരൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ആശുപത്രി അടിച്ചുതകർത്ത സംഭവത്തിലെ അന്വേഷണ പുരോഗതി അറിയിക്കാൻ സിബിഐയോട് കോടതി നിർദേശിച്ചു. കോടതി സ്വമേധയാ എടുത്ത കേസ് വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും. മമത സർക്കാരിനെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. കൊലപാതകം നടന്ന ആശുപത്രിയിൽ അക്രമികൾ അഴിഞ്ഞാടുമ്പോൾ സർക്കാർ നോക്കുകുത്തിയായി നിന്നു. കൊലപാതകം ആത്മഹത്യയായി […]