അർ എസ് എസുമായി സഖ്യം? പിണറായിയും സി പി എമ്മും രാഷ്ടീയ പ്രതിസന്ധിയിൽ

തിരുവനന്തപുരം: ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത് കഴിഞ്ഞാൽ സംഘടനയിൽ ഏററവും ശക്തനായ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ ഡി ജി പി: എംആർ അജിത്കുമാർ സമ്മതിച്ചതോടെ സി പി എമ്മും മുഖ്യമന്ത്രി പിണറായി വിജയനും വെട്ടിലായി. സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും കൂടിക്കാഴ്ച വ്യക്തിപരമായിരുന്നുവെന്നും,  മുഖ്യമന്ത്രിയുടെ ഓഫീസിനു നൽകിയ വിശദീകരണത്തിൽ അജിത് കുമാർ വിശദീകരിക്കുന്നുണ്ട്. 2023 മെയ് മേയ് 22ന് തൃശൂർ പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ് എസ് ക്യാംപിനിടെ […]

മോദിയെ വീണ്ടും പരോക്ഷമായി വിമര്‍ശിച്ച്‌ മോഹൻ ഭഗവത്

പൂനെ: ആരും സ്വയം ദൈവമാണെന്ന് കരുതരുത്, ജോലിയില്‍ മികവ് പുലർത്തുന്ന ഒരാളെ ദൈവമായി കണക്കാക്കണോ വേണ്ടയോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്.അല്ലാതെ അവർ സ്വയം ദൈവവമെന്ന് വിളിച്ചുപറയരുത് -ആർഎസ്‌എസ് സർ സംഘചാലക് മോഹൻ ഭഗവത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വീണ്ടും വിമർശിക്കുകയായിരുന്നു ആർഎസ്‌എസ് തലവൻ. മണിപ്പൂരിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രവർത്തനം നടത്തിയ ശങ്കർ ദിനകറിന്റെ ജന്മശതാബ്ദിയാഘോഷങ്ങളില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേത്തിൻ്റെ പരാമർശം. മണിപ്പൂരിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഇപ്പോഴും യാതൊരു ഉറപ്പുമില്ല. ജനങ്ങള്‍ അവിടെ ആശങ്കയിലാണെന്നും മോഹൻ […]

കീഴടങ്ങില്ലെന്ന് അൻവർ: മുന്നണിയിൽ കലാപം: ചർച്ച ചെയ്യാൻ സി പി എം

തിരുവനന്തപുരം : ഇടതുമുന്നണി എം എൽ എ പി.വി. അൻവർ, എഡിജിപി: എം ആര്‍ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി ശശിക്കെതിരേയും ഉന്നയിച്ച ആരോപണങ്ങൾ മുന്നണിയെ പൊട്ടിത്തെറിയിലേക്ക് തള്ളിവിടുന്നു. അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് അൻവർ വിമർശിക്കുന്നു. ഭരണകക്ഷി എം എൽ എ മാരായ കെ ടി ജലീലും യു. പ്രതിഭ യും അദ്ദേഹത്തിൻ്റെ പിന്തുണയ്ക്കായി എത്തുമ്പോൾ സർക്കാരിലും പാർട്ടിയിലും എന്തോ ചീഞ്ഞുനാറുന്നു എന്ന ധാരണ വ്യാപകമാവുന്നു.ഇത് സമാനതകളില്ലാത്ത […]

മഴ കനത്താല്‍ വീണ്ടും വയനാടിൽ ഉരുള്‍പൊട്ടും ?

കല്‍പ്പറ്റ : തുലാമഴ അതിശക്തമായി പെയ്താല്‍ വയനാട് മുണ്ടക്കൈ-ചൂരല്‍മല മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടാവാൻ സാധ്യതയെന്ന് മൊഹാലിയിലെ ഐസര്‍ പഠന റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങള്‍ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഗവേഷകർ പറയുന്നു.ഇളകി നില്‍ക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. പുഞ്ചിരിമട്ടത്തിനോട് ചേര്‍ന്നുണ്ടായ പാറയിടുക്കില്‍ തങ്ങി, ഡാമിങ് ഇഫക്‌ട് ഉണ്ടാകാനുള്ള സാധ്യതയാണ് പഠനത്തിലുള്ളത്. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിന്റ പ്രഹരശേഷി കൂട്ടിയത് ഡാമിങ് എഫക്‌ട് , അഥവാ അണക്കെട്ട് പ്രതിഭാസമെന്നാണ് ദുരന്തഭൂമി സന്ദര്‍ശിച്ചു പഠിച്ച വിദഗ്ധരെല്ലാം വിലയിരുത്തിയത്. […]

മുല്ലപ്പെരിയാര്‍: കേരള നിലപാട് ശരിവെച്ചു ജലകമ്മിഷൻ

ന്യൂഡൽഹി:  പത്തുവര്‍ഷത്തിലൊരിക്കല്‍ രാജ്യത്തെ പ്രധാന ഡാമുകളില്‍ സുരക്ഷാപരിശോധന ആവശ്യമാണെന്ന കേന്ദ്ര ജലകമ്മിഷന്റെ സുരക്ഷാപുസ്തകത്തിലെ വ്യവസ്ഥ മുല്ലപ്പെരിയാർ അണക്കെട്ടിനും ബാധകം. അണക്കെട്ടിൽ സമഗ്രമായ സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കമ്മിഷന്‍ അംഗീകരിച്ചു. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം ജലക്കമ്മീഷന്‍ തള്ളി. അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നടത്തിയിട്ടു മതി പരിശോധനയെന്നായിരുന്നു തമിഴ്നാടിന്റെ വാദം. സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റി 2011-ലാണ് ഇതിന് മുമ്പ് ഇങ്ങനെ ഒരു വിശദ പരിശോധന നടത്തിയത്. […]

ആഭ്യന്തര വകുപ്പിനെതിരെ ആരോപണങ്ങളുമായി ആഞ്ഞടിച്ച് വീണ്ടും അൻവർ

തിരുവനന്തപുരം : ഇടതുമുന്നണി എം എൽ എ പി.വി. അൻവർ, എഡിജിപി: എം.ആർ. അജിത്കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. ക്രമസമാധാനച്ചുമതലയുള്ള അജിത്കുമാർ കൊടിയ ക്രിമിനാലാണെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. ഇതിനിടെ, […]

ആരോപണങ്ങൾ: അൻവറുടെ ലക്ഷ്യം പിണറായി ?

തിരുവനന്തപുരം: മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന് നേരെ പാർടി പിന്തുണയോടെ ജയിച്ച എം എൽ എ: പി.വി. അൻവർ നടത്തുന്ന അതീവ ഗുരുതര വെളിപ്പെടുത്തലുകളിൽ ഞെട്ടി സി പി എമ്മും സർക്കാരൂം. ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയമാണെന്നാണ് എ ഡി ജി പി: അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിററിക്കൽ സെക്രട്ടറി പി ശശിക്കുമെതിരായ ആരോപണങ്ങളിലൂടെ അദ്ദേഹം സ്ഥാപിക്കുന്നത്. മലപ്പുറം എസ് പി ഓഫീസിന് മുന്നിലെ സമരത്തിലും പുറത്തുവന്ന വിവാദ ഓഡിയോയിലും അൻവറിനോട് കടുത്ത അതൃപ്തിയിലാണ് സിപിഎം. എന്നാൽ […]

ഇ.പി.ജയരാജന് ശിക്ഷ: കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കി

തിരുവനന്തപുരം: സി പി എം കേന്ദ്ര സമിതി അംഗവും മുൻ മന്ത്രിയുമായ ഇ .പി.ജയരാജന് രാഷ്ടീയ പടിയിറക്കം. കഴിഞ്ഞ ഏതാനും വർഷങ്ങളായി പാർടിയേയും ഇടതുമുന്നണിയേയും വെട്ടിലാക്കിയ വാക്കും പ്രവൃത്തിയും അദ്ദേഹത്തിത്തിന് തിരിച്ചടിയായി. കണ്ണൂരിലെ പാർടിയിലെ കരുത്തന്മാരിൽ ഒരാളെന്ന് കരുതുന്ന ജയരാജനെ ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് നീക്കാൻ പാർടി നേതൃത്വം തീരുമാനമെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടായത്.അദ്ദേഹം കേന്ദ്രസമിതി അംഗമായതിനാല്‍ ശിക്ഷാനടപടി അറിയിക്കുക ഡൽഹിയിൽ നിന്നായിരിക്കും. പകരം മുന്‍മന്ത്രിയുമായ എ.കെ ബാലന്റെ പേരാണ് കണ്‍വീനര്‍ […]

മുകേഷിൻ്റെ രാജി വിവാദം; സി പി എമ്മിൽ തർക്കം; രാജിവേണം എന്ന് വൃന്ദ

ന്യൂഡല്‍ഹി: നടിയെ പീഡിപ്പിച്ച കേസിൽപ്പെട്ട സി പി എമ്മിൻ്റെ എം എൽ എ യും നടനുമായ മുകേഷ് രാജിവെക്കണമെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടെന്ന നിലപാടിലാണ് സി പി എം സംസ്ഥാന ഘടകം. ഇടതുമുന്നണി കൺവീനർ ഇ പി ജയരാജനും കേന്ദ്ര സമിതി അംഗം പി കെ ശ്രീമതിയും ഇക്കാര്യം പരസ്യമായി പറഞ്ഞുട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് പാർട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ബൃന്ദാ കാരാട്ടിൻ്റെ പ്രതികരണം. ഹേമാ […]

സ്ത്രീ പീഡനക്കേസിൽ മുകേഷിന് സി പി എം സംരക്ഷണം

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ നടൻ മുകേഷിനുമേല്‍ കേസിന്‍റെ കുരുക്കു കൂടി മുറുകിയിട്ടും സിപിഎം രക്ഷാകവചം തീർക്കുന്നത് തുടരുന്നു. മുകേഷിന്‍റെ രാജിക്കായി തെരുവില്‍ സമ്മര്‍ദ്ദം ശക്തമാകുമ്പോഴും സിപിഎമ്മിലും ഇടതു മുന്നണി തലപ്പത്തും ആശങ്കയില്ല. മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടന്ന് സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റില്‍ തീരുമാനമായിട്ടുണ്ട്. എന്നാൽ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെടും. മുകേഷിനെ ഒഴിവാക്കുക സമിതി പുന:സംഘടിപ്പിക്കുമ്പോൾ ആയിരിക്കും. ഇതിനിടെ, ആരോപണവിധേയരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മുകേഷിനെ പ്രതിരോധിക്കുകയാണ് ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജന്‍. രാജിക്ക് […]