എൻ ഡി എ ക്ക് നേട്ടം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നു. മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ബി.ജെ.പി നേതൃത്വം കൊടുക്കുന്ന സഖ്യങ്ങൾക്ക് മേൽക്കൈ കിട്ടിയേക്കും. ഝാർഖണ്ഡിൽ ഭരണകക്ഷിയായ ജെ.എം.എമ്മിനെ അട്ടിമറിച്ച് എൻ.ഡി.എ അധികാരത്തിൽ തിരിച്ചെത്താനുള്ള സാധ്യതയുണ്ട്. മഹാരാഷ്ട്രയിൽ ബി.ജെ.പി- ശിവസേന (ഏക്നാഥ് ഷിൻഡെ)- എൻ.സി.പി (അജിത് പവാർ) പാർട്ടികളുടെ മഹായുതി സഖ്യം നേരിയ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തിയേക്കും.മൂന്ന് സർവേകൾ തൂക്കുസഭയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നു. ബുധനാഴ്ചയോടെയാണ് ഇരുസംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായത്. മഹാരാഷ്ട്രയിൽ 288 അംഗ സഭയിലേക്ക് ജനങ്ങൾ […]

അഞ്ചു കോടിയുടെ കള്ളപ്പണവുമായി ബി ജെ പി ദേശീയ സെക്രട്ടറി കുടുങ്ങി

മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, അഞ്ച് കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡ, പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരുടെ പിടിയിലായി. ഉടനെത്തിയ പൊലീസ് അദ്ദേഹത്തെ സ്ഥലത്ത് നിന്ന് മാറ്റി. മഹാരാഷ്ട്രയിൽ നിന്നുള്ള നേതാവാണ് താവ്ഡ. മുംബൈ വിരാറിലെ ഒരു ഹോട്ടലിൽ ബഹുജൻ വികാസ് അഘാഡി പ്രവർത്തകരാണ് താവ്ഡെയെ വളഞ്ഞത്. മുൻ മന്ത്രിയായ അദ്ദേഹം ബിഹാറിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്.ദേശീയ അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരിൽ ഒരാളാണ് വിനോദ് […]

തിരുപ്പതി ക്ഷേത്രത്തിൽ 300 അഹിന്ദു ജീവനക്കാരെ ഒഴിവാക്കും

തിരുപ്പതി: ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമായ തിരുപ്പതി ശ്രീ വെങ്കടാചലപതി ക്ഷേത്രത്തിലെ ഹിന്ദുമത വിശ്വാസികൾ അല്ലാത്ത മുന്നൂറോളം ജീവനക്കാരെ ഒഴിവാക്കും. അവർക്ക് സ്വമേധയാ വിരമിക്കാം. അല്ലെങ്കിൽ ആന്ധ്രാപ്രദേശിലെ മറ്റ് സർക്കാർ വകുപ്പുകളിലേക്ക് മാറാം. ഇതുസംബന്ധിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്ററ് തീരുമാനമെടുത്തു. ക്ഷേത്രത്തിലും അനുബന്ധ സ്ഥാപനങ്ങളിലും ഹിന്ദുക്കൾക്ക് മാത്രമേ ജോലിയുള്ളൂവെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നയത്തിൻ്റെ ഭാഗമാണ് ഈ നടപടിയെന്ന് ദേവസ്ഥാനം ചെയർമാൻ ബി.ആർ.നായിഡു അറിയിച്ചു. ഹിന്ദു ഇതര ജീവനക്കാരുടെ കൃത്യമായ എണ്ണം വെളിപ്പെടുത്താൻ നായിഡു വിസമ്മതിച്ചു, […]

ഭൂമി വരൾച്ചയിലേക്ക്; ശുദ്ധജല സ്രോതസ്സുകള്‍ കുറയുന്നു

വാഷിങ്ടണ്‍: ഭൂമി നീണ്ട വരണ്ട ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.ശുദ്ധ ജലത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നുവെന്നാണ് സൂചനകൾ. നാസ തയാറാക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ഇത് ആഗോള ജലസുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയർത്തുന്നുവെന്നും പഠനത്തില്‍ പറയുന്നു. ഈ വരള്‍ച്ചയുടെ അനന്തരഫലങ്ങള്‍ വലുതായിരിക്കും. വരള്‍ച്ചക്കാലത്ത്, കൃഷിക്കും നഗര ഉപയോഗത്തിനും ഭൂഗർഭജലത്തെ ആശ്രയിക്കുന്നത് ജലവിതരണം കുറയുന്നതിൻ്റെ കാരണമാകുന്നു. ജലസ്രോതസ്സുകളിലെ ഈ ക്ഷാമം ദാരിദ്ര്യത്തിനും, രോഗസാധ്യത വർദ്ധിപ്പിക്കാനും ഇടയാവും. 2015 മുതല്‍ 2023 വരെ ഉപരിതല ജലവും ഭൂഗർഭ ജലാശയങ്ങളും ഉള്‍പ്പെടെ, കരയില്‍ സംഭരിച്ചിരിക്കുന്ന ശുദ്ധജലത്തിൻ്റെ […]

ചെലവു ചുരുക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ അമേരിക്ക

ഫ്ലോറിഡ: അമേരിക്കയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ, ചെലവുകൾ വെട്ടിക്കുറക്കുന്നതിനായി, ദശലക്ഷക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ് നല്‍കി ഡോണള്‍ഡ് ട്രംപ് ഭരണത്തില്‍ കാര്യക്ഷമത വകുപ്പിന്‍റെ ചുമതല വഹിക്കാനിരിക്കുന്ന വ്യവസായി വിവേക് രാമസ്വാമി.ലോക കോടീശ്വരൻ ഇലോണ്‍ മസ്ക്കിനും ചുമതലയുള്ള വകുപ്പാണ് കാര്യക്ഷമത വകുപ്പ്. സർക്കാർ ഉദ്യോഗസ്ഥരാണ് രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്ന ഏറ്റവും വലിയ പ്രശ്നം. ചെലവ് വെട്ടിക്കുറച്ച്‌ രാജ്യത്തെ രക്ഷിക്കാൻ വരെ പിരിച്ചുവിടുകയേ വഴിയുള്ളൂ.ഫ്ലോറിഡയിലെ മാർ എ ലഗോയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ ഉദ്യോഗസ്ഥരുണ്ടെങ്കില്‍ ചെലവ് കൂടുകയും […]

മണിപ്പൂർ വീണ്ടും കത്തുന്നു; മന്ത്രിമാരുടെ വീട് ആക്രമിച്ചു

ഇംഫാൽ: അക്രമങ്ങൾക്ക് വിരാമമില്ലതെ വീണ്ടും മണിപ്പൂര്‍. ജിരിബാം ജില്ലയില്‍ കുക്കി അക്രമികള്‍ തട്ടിക്കൊണ്ടുപോയ ആറു ബന്ദികളില്‍ കൈക്കുഞ്ഞടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വന്‍ പ്രതിഷേധം. കൊലപാതകത്തിന് പിന്നാലെ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇംഫാലില്‍ മണിപ്പൂരിലെ രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടുകളിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറി. ആള്‍ക്കൂട്ട ആക്രമണം മൂലം ജില്ലയില്‍ അനിശ്ചിതകാലത്തേക്ക് നിരോധന ഉത്തരവുകള്‍ നിലവിൽ വന്നു.ഇംഫാല്‍ വെസ്റ്റ്, ഈസ്റ്റ്, ബിഷ്ണുപൂര്‍, തൗബല്‍, കാക്ചിംഗ്, കാങ്‌പോക്പി, ചുരാചന്ദ്പൂര്‍ എന്നിവിടങ്ങളില്‍ രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ […]

വിഷപ്പുക വ്യാപിക്കുന്നു; ഡൽഹിക്ക് ശ്വാസം മുട്ടുന്നു

ന്യൂഡല്‍ഹി: വെള്ളിയാഴ്ചത്തെ വിവരങ്ങള്‍ പ്രകാരം ഡല്‍ഹിയിലെ വായു ഗുണനിലവാരം എറ്റവും മോശം അവസ്ഥയിലായി.  കഴിഞ്ഞ രണ്ട് ദിവസങ്ങളായി തുടര്‍ച്ചയായി ഇതേ നിലയിലാണ് തലസ്ഥാനം. ഡല്‍ഹിയില്‍ പകല്‍ സമയങ്ങളില്‍ വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) 400-ന് മുകളില്‍ എത്തിയതോടെയാണ് ഇത് വലിയ ആരോഗ്യപ്രശ്ങ്ങളിലേക്ക് നയിക്കും എന്ന ആശങ്ക ശക്തമായിരിക്കുന്നത്. വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) പ്രകാരം പൂജ്യം മുതല്‍ 50 വരെയാണ് മികച്ച വായുഗുണനിലവാരം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 50 മുതല്‍ 100 വരെയാണ് ഉചിതമായത് അല്ലെങ്കില്‍ താരതമ്യേന […]

വയനാട് ദുരന്തം: ഇനി സഹായമില്ല: കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു. ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രതിനിധിയായ മുൻ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി. തോമസിനെയാണ് ഇക്കാര്യം അറിയിച്ചത്. 2024 ജൂലൈ 30നാണ് നാടിനെ നടുക്കിയ മഹാദുരന്തമുണ്ടായത്. മൂണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ നിരവധി നാശനഷ്‌ടങ്ങളാണ് സംഭവിച്ചത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ 251 പേർ മരിച്ചു. 47 പേരെ കാണാതാവുകയും ചെയ്‌തിരുന്നു. ഉരുള്‍പൊട്ടല്‍ ദേശീയ […]

ജലം ഇന്ധനമാക്കുന്ന ട്രെയിനുകളുമായി റെയില്‍വെ

ന്യൂഡല്‍ഹി: ഡീസലോ വൈദ്യുതിയോ ഇല്ലാതെ വെള്ളം ഉപയോഗപ്പെടുത്തി ഓടാന്‍ കഴിയുന്ന ഹൈഡ്രജന്‍ ട്രെയിനുകൾ ട്രാക്കിലിറക്കാൻ റെയില്‍വെ പദ്ധതിയിടുന്നു നൂതന ഹൈഡ്രജന്‍ ഇന്ധന സാങ്കേതികവിദ്യയിലൂടെയാണ് ഇത് കൈവരിക്കുക. ഈ ട്രെയിനിന് മണിക്കൂറില്‍ ഏകദേശം 40,000 ലിറ്റര്‍ വെള്ളം വേണ്ടിവരും. ഇതിനായി പ്രത്യേക ജലസംഭരണികളും നിര്‍മ്മിക്കും. ഹൈഡ്രജന്‍ ട്രെയിനിന്റെ പൈലറ്റ് പദ്ധതി ഡിസംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ രാജ്യത്തുടനീളം 35 ട്രെയിനുകള്‍ കൊണ്ടുവരാനാണ് നീക്കം. ഇതിനായി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ സ്ഥാപിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള തയാറെടുപ്പിലാണ് റെയില്‍വെ. […]

സർക്കാരുകളുടെ ബുള്‍ഡോസര്‍ രാജിന് തടയിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ന്യായമായ വിചാരണ കൂടാതെ ആരെയും കുറ്റവാളിയാക്കാൻ സർക്കാരിന് കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. സർക്കാരുകളുടെ ബുള്‍ഡോസർ നടപടിയില്‍ നിലപാട് കടുപ്പിക്കുകയാണ് കോടതി. എക്സിക്യൂട്ടീവിന് ജുഡീഷ്യറിയെ മറികടക്കാൻ കഴിയില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി. കുറ്റാരോപിതരുടെ വീടുകളും വസ്തുവകകളും നിയമവിരുദ്ധമായി പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ബി ജെ പി ഭരിക്കുന്ന ഉത്തർ പ്രദേശിലും രാജസ്ഥാനിലുമടക്കം നിരവധി പരാതികള്‍ ഉയർന്നു വന്നിരുന്നു. രാജ്യവ്യാപകമായി കുറ്റാരോപിതരുടെ വീടുകളും മറ്റു സ്വത്തുവകകളും നിയമവിരുദ്ധമായി പൊളിക്കുന്ന നടപടി തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ ബി.ആർ.ഗവായ്,കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ […]