ചില പുതിയ ഗാന്ധിവിചാരങ്ങള്‍
പ്രൊഫ. പി എ വാസുദേവന്‍ നിതാന്ത സത്യങ്ങള്‍ക്കും മഹാജീവിതങ്ങള്‍ക്കും കാലപ്പഴക്കമുണ്ടാക്കുന്നില്ല. സാധാരണ ജീവിതങ്ങള്‍ കാലബന്ധിതങ്ങളാണ്. ഒരു ജീവിതത്തെ മഹത്വ സര്‍വകാല പ്രസക്തവുമാക്കുന്നത് അത് നല്കുന്ന സന്ദേശങ്ങളാണ്. അത്തരം അപൂര്‍വജന്മങ്ങളിലൊന്നാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. കര്‍മ്മചന്ദ്രനാവാന്‍ തീരുമാനിച്ചതോടെ ഒരു ജന്മം മുഴുവനും നിഷ്ഠയും ആദര്‍ശവും പ്രയോഗങ്ങളും നിറഞ്ഞതായിരുന്നു. എത്രയെഴുതിയാലും പഴകിയാലും അപ്രസക്തമായ ജന്മനിരകളില്‍ ഗാന്ധിയുണ്ട്. മാര്‍ക്സ്, ക്രിസ്തു, മുഹമ്മദ് അങ്ങനെ മറ്റൊരു ഗാലക്സി. ഇതൊരു ഗാന്ധിസ്തുതിയാക്കാന്‍ താല്പര്യമില്ല. ഇക്കഴിഞ്ഞ ഗാന്ധിജയന്തിക്ക് കുറേ അനുസ്മരണ പ്രസംഗങ്ങള്‍ കേള്‍ക്കാനും പങ്കാളിയാവാനും കഴിഞ്ഞപ്പോള്‍ […]