കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നത് കുറ്റകരം;സുപ്രീം കോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സൂക്ഷിക്കുന്നതും കാണുന്നതും കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. പോക്സോ നിയമപ്രകാരം ഇത് കുററകരമാണെന്ന് കോടതി വ്യക്തമാക്കി. ചൈല്‍ഡ് പോണോഗ്രഫി എന്ന പദം ഉപയോഗിക്കരുത്. “കുട്ടികളുടെ അശ്ലീലദൃശ്യം” എന്നതിന് പകരം “കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ വസ്തുക്കള്‍” എന്ന് മാറ്റണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ പാർലമെന്‍റിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. നിയമപരമായ കാര്യങ്ങള്‍ക്കും മറ്റുമായി കുട്ടികളുടെ അശ്ലീല ദൃശ്യം എന്ന പദത്തിന് പകരം ഈ […]

തട്ടിക്കൂട്ട് റിപ്പോർട്ട് തള്ളി ദേവസ്വങ്ങളും സി പി ഐയും പ്രതിപക്ഷ കക്ഷികളും

തൃശൂർ: പൂരം അലങ്കോലപ്പെട്ടതിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന എ ഡി ജി പി: എം ആർ അജിത് കുമാറിൻ്റെ റിപ്പോർട്ട് സി പി എയും കോൺഗ്രസും തള്ളി. കള്ളനെ പിടിക്കാൻ വലിയ കള്ളനെ ചുമതലപ്പെടുത്തി എന്നായിരുന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വിമർശനം. സി പി എം മാത്രം ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്വേഷണത്തിന്‍റെ റിപ്പോർട്ട് തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങളും തള്ളി. റിപ്പോര്‍ട്ട് ഇങ്ങനെ ഉണ്ടാകുമെന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്ന് തിരുവമ്ബാടി ദേവസ്വം സെക്രട്ടറി […]

എ.ഡി.ജി.പിക്ക് രക്ഷാ കവചം തീർത്ത് പിണറായി

തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാനച്ചുമതലയില്‍ നിന്ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ തത്ക്കാലം മാററാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രം തീരുമാനമെടുക്കും. സി.പി.ഐ അടക്കമുള്ള ഘടകകക്ഷികളുടെ കടുത്ത സമ്മർദങ്ങള്‍ക്കിടയിലും നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം. സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ നടപടിയെടുക്കൂ എന്ന കടുംപിടിത്തം വീണ്ടും ആവർത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അജിത്കുമാറിനെതിരായ ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഈമാസം 24ന് […]

പിണറായി വെറുതെ: ആഭ്യന്തര വകുപ്പിൽ പി.ശശി സർവാധിപതി : അൻവർ

മലപ്പുറം: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനല്ല, പൊളിററിക്കൽ സെക്രട്ടറി പി.ശശിയാണെന്ന് സി പി എം സ്വന്തന്ത്ര എം എൽ എ യായ പി.വി.അൻവർ ആരോപിച്ചു. ശശിക്കെതിരെ രൂക്ഷവിമര്‍ശനമാണ് നിലമ്പൂർ എം എൽ എ യായ അദ്ദേഹം വാർത്താ സമ്മേളനത്തിൽ നടത്തിയത്. അൻവറിൻ്റെ വാക്കുകൾ ഇങ്ങനെ: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് പൊളിറ്റിക്കൽ സെക്രട്ടറിയാണ്. അദ്ദേഹം എടുക്കേണ്ട ഉത്തരവാദിത്തങ്ങൾ സത്യസന്ധമായും ആത്മാർഥമായും നിർവഹിച്ചിരുന്നെങ്കിൽ ഈ സർക്കാരിനെ സംബന്ധിച്ച് പ്രതിസന്ധി വരുന്ന പ്രശ്നമേയില്ല. സർക്കാരിനെയും  സി […]

പിണറായി പറഞ്ഞെങ്കിലും പൂരം അന്വേഷണം നടന്നില്ലെന്ന് പോലീസ്

തൃശൂർ: വിശ്വപ്രശസ്തമായ തൃശ്ശൂർ പൂരം രാഷ്ടീയ ലക്ഷ്യങ്ങൾ വെച്ച് കലക്കിയതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുമെന്ന് അഞ്ചു മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചെങ്കിലും അത്തരം ഒരു നടപടിയെപ്പറ്റി ഒരറിവുമില്ലെന്ന് തൃശൂർ സിറ്റി പൊലീസും പൊലീസ് ആസ്ഥാനവും വ്യക്തമാക്കി. ഇപ്പോൾ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലടക്കം ആരോപണ വിധേയനായ എഡിജിപി എം.ആർ.അജിത് കുമാറിനായിരുന്നു അന്വേഷണ ചുമതല. എന്നാൽ അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പൊലീസ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടി. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപാണ്,പോലീസ് പൂരം കലക്കി എന്ന […]

രാഷ്ടീയ വിവാദം കത്തുന്നു: തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ്, മീനെണ്ണ

ഹൈദരാബാദ് : പ്രശസ്തമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കിയത് മൃഗക്കൊഴുപ്പ് ഉപയോഗിച്ചാണെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ട് പുറത്തുവിട്ട് ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടി( ടിഡിപി). വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ ആന്ധ്രാപ്രദേശ് സർക്കാറിന്‍റെ കാലത്ത് നടന്നു എന്ന് പറയുന്ന  ഈ സംഭവം രാഷ്ടീയ വിവാദമായി മാറിക്കഴിഞ്ഞു. എന്നാല്‍ 100 ദിവസം പിന്നിട്ട ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാറിന്റെ പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വില കുറഞ്ഞ ആരോപണങ്ങളെന്ന് വൈഎസ്‌ആർസിപി അധ്യക്ഷൻ വൈ.എസ്. ജഗൻ […]

അഞ്ചു ദിവസം വൈകി അജിത് കുമാറിന് എതിരെ അന്വേഷണം

തിരുവനന്തപുരം: സി പി എം സ്വതന്ത്ര എം എൽ എയായ പി.വി.അൻവറിൻ്റെ ആരോപണങ്ങളെ തുടർന്ന് എ ഡി ജി പി: എം.ആർ അജിത്ത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. പൊലീസ് മേധാവി ഷെയ്ഖ് ദ‍ർവേസ് സാഹിബിൻ്റെ ശുപാർശ അംഗീകരിച്ചാണ് ഈ നടപടി. പത്തനംതിട്ട മുൻ എസ്‌ പി സുജിത് ദാസിനെതിരായ ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം നടത്തും. അന്വേഷണ സംഘാംഗങ്ങളെ ഉടൻ തീരുമാനിക്കും. വിജിലൻസ് അന്വേഷണം കൂടിയായതോടെ അജിത് കുമാറിന് ക്രമസമാധന […]

തെരഞ്ഞെടുപ്പുകൾ ഒന്നിച്ച്: സമവായത്തിന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികളുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തും. മന്ത്രിമാരായ രാജ്നാഥ് സിംഗ്, അര്‍ജുന്‍ റാം മേഘ്വാള്‍, കിരണ്‍ റിജ്ജു എന്നിവര്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി സംസാരിക്കും. ഇതിനുള്ള  ബില്ല് ശീതകാല സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ സാധ്യത കുറവാണെന്നാണ് ഇപ്പോൾ പറയുന്നത്. ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനും തയാറാണെന്നും സര്‍ക്കാര്‍ വൃത്തങ്ങല്‍ അറിയിച്ചു. ഒന്നാമത്തെ ഘട്ടത്തില്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ,  രണ്ടാം ഘട്ടത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ എന്നിങ്ങനെ, […]

ഇനി തിരഞ്ഞെടുപ്പുകൾ എല്ലാം ഒന്നിച്ച് ; ബിൽ പാർലമെൻ്റിലേക്ക്

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടെ, രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പും ഒരുമിച്ചാക്കുന്ന നിർദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന്’ മുൻ രാഷ്ടപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണിത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇതിനുള്ള ബിൽ കൊണ്ടുവരാനാണ് തീരുമാനം. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്. ഇതുമായി ബന്ധപ്പെട്ട് രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി ഈ വർഷം […]