മണിപ്പൂരിൽ സുപ്രിംകോടതി ഇടപെടൽ
ന്യൂഡൽഹി: വംശീയ കലാപത്തെ തുടർന്ന് ഭരണ സംവിധാനം തകർന്ന മണിപ്പൂരിൽ സുപ്രിംകോടതി ഇടപെടുന്നു. പ്രശ്നപരിഹാരത്തിനായി മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിയോഗിച്ചു. നിയമവാഴ്ച പുനഃസ്ഥാപിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. അന്വേഷങ്ങൾക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ഗീത മിത്തൽ, ശാലിനി പി. ജോഷി, മലയാളിയായ ആശ മേനോൻ എന്നിവരടങ്ങുന്ന സമിതിയാണ് ഈ ചുമതല വഹിക്കുക. […]