ഇന്ത്യ
August 04, 2023

കശ്മീരില്‍ കഞ്ചാവ് തോട്ടമൊരുക്കാന്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: ക്യാന്‍സറുള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് പരിഹാരമായി കഞ്ചാവ് തോട്ടമൊരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മരുന്ന് നിര്‍മ്മാണം ലക്ഷ്യമിട്ടുള്ള പദ്ധതി പ്രകാരമാണ് തോട്ടമൊരുക്കുന്നത്. ജമ്മുവിലെ ഛത്തയില്‍ ഇതിനോടകം ഒരേക്കര്‍ വരുന്ന കഞ്ചാവ് തോട്ടം ഒരുക്കുകയും പ്രത്യേക സംരക്ഷിത മേഖലയായി തിരിക്കുകയും ചെയ്തിട്ടുണ്ട്. കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സി.എസ്.ഐ.ആര്‍) കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഡഗ്രേറ്റീവ് മെഡിസിനാണ് (ഐ.ഐ.ഐ.എം) മരുന്ന് നിര്‍മ്മിക്കുക. കനേഡിയന്‍ സ്ഥാപനമായ ഇന്‍ഡസ് സ്‌കാനിന്റെ സഹകരണവുമുണ്ട്. കഞ്ചാവ് ദുരുപയോഗിക്കുന്നതില്‍ നിന്ന് മാറി മനുഷ്യന് ഗുണമാകുന്ന […]

രാഹുലിന്റെ സ്റ്റേ; ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തില്‍ സുപ്രീംകോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. ഹര്‍ജിക്കാരനായ പൂര്‍ണേഷ് മോദിയുടെയും ഗുജറാത്ത് സര്‍ക്കാരിന്റെയും നിലപാട് കൂടി അറിഞ്ഞ ശേഷം സ്റ്റേ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് കോടതിയുടെ നിലപാട്. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, പി.എസ്. നരസിംഹ,സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. മൂന്നംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായമുണ്ടായാല്‍ ഭൂരിപക്ഷ തീരുമാനമാകും നടപ്പാകുക. സ്റ്റേ ലഭിച്ചാല്‍ രാഹുലിന്റെ എം.പി. സ്ഥാനത്ത് നിന്നുള്ള […]

ആഴക്കടൽ ദൗത്യം ‘സമുദ്ര‌യാൻ” 2026ൽ

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ആഴക്കടൽ മനുഷ്യ ദൗത്യമായ ‘സമുദ്ര‌യാൻ” പദ്ധതി 2026ൽ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു രാജ്യസഭയെ അറിയിച്ചു. ‘മത്സ്യ 6000″ എന്ന സബ്‌മേഴ്‌സിബിൾ വാഹനത്തിലാണ് മൂന്നുപേരെ 6000 മീറ്റർ താഴ്ചയിലേക്കയക്കുന്നത്. ആഴക്കടൽ വിഭവങ്ങളെക്കുറിച്ചും ജൈവ വൈവിദ്ധ്യത്തെക്കുറിച്ചും പഠിക്കുകയാണ് ലക്ഷ്യം. ആവാസവ്യവസ്ഥയെ തടസപ്പെടുത്താതെയാകും പഠനം. അഞ്ച് വർഷത്തേക്ക് 4,077 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യൻ ടെക്‌നോളജി (എൻ.ഐ.ഒ.ടി) രൂപകല്പന ചെയ്‌ത് വികസിപ്പിച്ചതാണ് ‘മത്‌സ്യ 6000″.

കമ്പ്യൂട്ടർ ഇറക്കുമതിക്ക് വിലക്ക്

ന്യൂഡൽഹി: ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നതിനു കമ്പ്യൂട്ടറുകളും അനുബന്ധ സാധനങ്ങളും ഇറക്കുമതി ചെയ്യുന്നതിനു കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ-സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയ്ക്കാണ് വിലക്ക്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കി. അതേസമയം ഗവേഷണ-വികസന, പരിശോധന, ബെഞ്ച്‌മാർക്കിംഗ്, മൂല്യനിർണ്ണയം, റിപ്പയർ, റിട്ടേൺ, ഉൽപ്പന്ന വികസന ആവശ്യങ്ങൾ എന്നിവയ്ക്ക് ഇറക്കുമതിയിൽ ഇളവ് നൽകിയിട്ടുണ്ട്. .  

ട്രംപിന് കുരുക്ക് മുറുകുന്നു

വാഷിംഗ്ടണ്‍: 2020ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നാല് കുറ്റങ്ങള്‍ ചുമത്തി. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ട്രംപ് ഇന്ന് വാഷിംഗ്ടണിലെ കോടതിയില്‍ ഹാജരാകും. 2021 ജനുവരി ആറിന് നടന്ന ക്യാപിറ്റല്‍ ആക്രമണ കേസില്‍ ട്രംപിനുള്ള പങ്ക് സംബന്ധിച്ച അന്വേഷണമാണ് കുറ്റംചുമത്തലില്‍ എത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ട്രംപ് മത്സരിക്കുന്നുണ്ട്. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിഷേധിച്ച ട്രംപ്, അവ […]

ഓണ്‍ലൈന്‍ ഗെയിമിനും നികുതി

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിം, ചൂതാട്ട കേന്ദ്രങ്ങള്‍, കുതിരപ്പന്തയം തുടങ്ങിയവയ്ക്ക് 28 ശതമാനം ജി.എസ്.ടി ഒക്ടോബര്‍ ഒന്നു മുതല്‍ ബാധകമാക്കുന്ന നിയമഭേദഗതിക്ക് ഇന്നലെ ഓണ്‍ലൈനില്‍ ചേര്‍ന്ന 51-ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സി.ജി.എസ്.ടി നിയമം ഭേദഗതി ചെയ്യുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. സംസ്ഥാനങ്ങളും നിയമം ഭേദഗതി ചെയ്യണം. നിയമം വന്ന് ആറ് മാസത്തിനകം ഓണ്‍ലൈന്‍ ഗെയിമിംഗിലെ ജി.എസ്.ടി പുനരവലോകനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പശ്ചിമ ബംഗാള്‍, ബീഹാര്‍, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ […]

മുങ്ങിയ തട്ടിപ്പുകാരിൽ നിന്ന് 15000 കോടി കണ്ടുകെട്ടി

ന്യൂഡൽഹി : സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യത്തു നിന്ന് മുങ്ങിയവരിൽ നിന്ന് കേന്ദ്രസര്‍ക്കാര്‍ 15,113 കോടി രൂപ കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, നിതിൻ ജയന്തിലാല്‍ സന്ദേശര, ചേതൻ ജയന്തിലാല്‍ സന്ദേശര, ദീപ്തി ചേതൻ ജയന്തിലാല്‍ സന്ദേശര, ഹിതേഷ് കുമാര്‍ നരേന്ദ്രഭായ് പട്ടേല്‍, ജുനൈദ് ഇഖ്ബാല്‍ മേമൻ, ഹാജ്‌റ ഇഖ്ബാല്‍ മേമൻ, ആസിഫ് ഇക്ബാല്‍ മേമൻ, രാമചന്ദ്രൻ വിശ്വനാഥൻ എന്നിങ്ങനെയുള്ളവരില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്. ഈ കുറ്റവാളികളില്‍ ജുനൈദ് മേമൻ, ഹാജ്‌റ മേമൻ, ആസിഫ് മേമൻ […]

ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരം ബില്‍

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തിനൊപ്പം ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് വഴിയൊരുക്കിയ ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. നിറുത്തിവച്ച ശേഷം സഭ 12 മണിക്ക് ചേര്‍ന്നപ്പോള്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അസാന്നിദ്ധ്യത്തില്‍ സഹമന്ത്രി നിത്യാനന്ദ റായിയാണ്ബില്‍ അവതരിപ്പിച്ചത്. മണിപ്പൂര്‍ വിഷയത്തില്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ സീറ്റുകളിലേക്ക് മടങ്ങി ബില്‍ അവതരണത്തെ എതിര്‍ത്തു. ഫെഡറല്‍ സംവിധാനത്തെ കുഴിച്ചുമൂടുന്നതാണ് ബില്ലെന്നും സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റം അനുവദിക്കാനാകില്ലെന്നും കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ബില്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് […]

പുരുഷ ഉദ്യോഗസ്ഥര്‍ക്കും കുട്ടികളെ നോക്കാന്‍ അവധി

ന്യൂഡല്‍ഹി: ഐ.എ.എസ്, ഐ.പി.എസ്, ഫോറസ്റ്റ് സര്‍വീസ് തുടങ്ങി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരിലെ പുരുഷന്മാര്‍ക്കും കുട്ടികളെ നോക്കാന്‍ അവധി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ശമ്പളത്തോടെ രണ്ടുവര്‍ഷത്തെ (730ദിവസം) അവധിയാണ് ലഭിക്കുക. നിലവില്‍ വനിതാ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ഈ ആനുകൂല്യമുണ്ട്. അവിവാഹിതനോ, ഭാര്യ മരിച്ചതോ, വിവാഹ മോചനം നേടിയതോ ആയ ഉദ്യോഗസ്ഥര്‍ക്ക് കുട്ടികളെ 18 വയസുവരെ വളര്‍ത്താനും, വിദ്യാഭ്യാസം നല്‍കാനും രോഗ ശുശ്രൂഷയ്ക്കും മറ്റുമായി ശമ്പളത്തോടെ അവധി നല്‍കാമെന്നാണ് 1955ലെ ഓള്‍ ഇന്ത്യ സര്‍വീസസ് ചട്ടങ്ങളില്‍ മാറ്റം വരുത്തിയുള്ള […]

മണിപ്പൂർ സർക്കാരിനെ നിർത്തിപ്പൊരിച്ച് സുപ്രിംകോടതി

ന്യൂഡല്‍ഹി: മണിപ്പുരില്‍ ഭരണസംവിധാനവും ക്രമസമാധാനവും തകര്‍ന്നെന്ന് നിരീക്ഷിച്ച സുപ്രിംകോടതി സർക്കാരിനെ അതിനിശിതമായി വിമർശിച്ചു. മണിപ്പുര്‍ ഡി.ജി.പിയോട് നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം അവശേഷിക്കുന്നില്ല.കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം മന്ദഗതിയിലാണ് നടക്കുന്നതെന്ന് കോടതി വിലയിരുത്തി. കേസുകളെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ വിവരങ്ങള്‍ അവ്യക്തമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കേസില്‍ തുടര്‍ച്ചയായി രണ്ടാം ദിവസമാണ് മണിപ്പുര്‍ സര്‍ക്കാരിനും സംസ്ഥാന പോലീസിനും സുപ്രീം കോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനം ലഭിക്കുന്നത്. കേസുകള്‍ അന്വേഷിക്കാന്‍ മണിപ്പുര്‍ പോലീസ് അശക്തരാണെന്ന് കോടതി […]