നെഹ്റു മ്യൂസിയം ഇനി പ്രധാനമന്ത്രി മ്യൂസിയം

ന്യൂഡല്‍ഹി: നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ (എന്‍.എം.എം.എല്‍) സൊസൈറ്റിയുടെ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി എന്നാക്കി. സ്വാതന്ത്ര്യദിനത്തിലാണ് പേരുമാറ്റം പ്രഖ്യാപിച്ച് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഉത്തരവിറക്കിയത്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവനിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 2022 ഏപ്രില്‍ 21ന് തീന്‍മൂര്‍ത്തിഭവന്‍ വളപ്പില്‍ പ്രധാനമന്ത്രിമാരെക്കുറിച്ചുള്ള മ്യൂസിയമായ ‘പ്രധാനമന്ത്രി സംഗ്രഹാലയം’ തുറന്നതിന്റെ തുടര്‍ച്ചയായാണ് പേരുമാറ്റം. ജൂണില്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം […]

കേന്ദ്രമന്ത്രി സ്ഥാനം: ആരോപണം നിഷേധിച്ച പവാര്‍

ന്യൂഡല്‍ഹി: പാര്‍ട്ടി പിളര്‍ത്തി ബി.ജെ.പി മുന്നണിയില്‍ ചേര്‍ന്ന സഹോദര പുത്രനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെന്ന ആരോപണം തള്ളി എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പൃഥ്വീരാജ് ചവാനാണ് പവാറിന് പദവി വാഗ്ദാനം ചെയ്തതായി പറഞ്ഞത്. കേന്ദ്രമന്ത്രി പദവിയും നീതി ആയോഗ് അദ്ധ്യക്ഷ സ്ഥാനവും നല്‍കി പവാറിനെ എന്‍.ഡി.എ മുന്നണിയില്‍ എടുക്കാന്‍ ധാരണയായെന്നാണ് ചവാന്‍ വെളിപ്പെടുത്തിയത്. മകള്‍ സുപ്രിയാ സുലേയ്ക്കും കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനം നല്‍കുമെന്നും […]

അവിഹിതവും വേശ്യയും ജാരസന്തതിയും കോടതിക്ക് പുറത്ത്

ന്യൂഡൽഹി: ലിംഗവിവേചനമുള്ള വാക്കുകള്‍ക്ക് പുറമെ നാല്‍പ്പതിലധികം ഭാഷാപ്രയോഗങ്ങള്‍ക്ക് കോടതികളില്‍ വിലക്ക് ഏർപ്പെടുത്തി സുപ്രിംകോടതി. ഉപയോഗിക്കാവുന്ന പുതിയ പ്രയോഗങ്ങള്‍ അടങ്ങുന്ന കൈപ്പുസ്തകവും പുറത്തിറക്കി. ഒഴിവാക്കേണ്ട പദങ്ങള്‍/പ്രയോഗങ്ങള്‍, പകരം ഉപയോഗിക്കേണ്ട പദങ്ങള്‍/പ്രയോഗങ്ങള്‍ എന്നിവയാണ് കൈപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് കൈപ്പുസ്തകം പുറത്തിറക്കിയകാര്യം ആറിയിച്ചത്. ജഡ്ജിമാർക്കും അഭിഭാഷകർക്കും വാർപ്പ് മാതൃകയിലുള്ള പദപ്രയോഗങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കുന്നതിനാണ് ഈ 30 പേജുള്ള കൈപ്പുസ്തകം. അഭിസാരിക, അവിഹിതം തുടങ്ങിയ പദങ്ങള്‍ കോടതികളിലോ കോടതി രേഖകളിലോ ഉപയോഗിക്കരുതെന്ന് കൈപ്പുസ്തകം വ്യക്തമാക്കുന്നു. അഭിസാരിക […]

മിത്ത് വിവാദം : ഗണപതി ഹോമം നടത്താൻ ഉത്തരവ്

തിരുവനന്തപുരം: ഹൈന്ദവ വിശ്വാസികളുടെ പ്രധാന മൂർത്തികളിൽ ഒന്നായ ഗണപതി മിത്താണ് എന്ന നിയമസഭ സ്പീക്കർ എ എം ഷംസീറിൻ്റെ പരാമർശം വിവാദമായതിനു പിന്നാലെ മുറിവ് ഉണക്കാൻ സി പി എം ശ്രമം. സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കൂടി ഷംസീറിനെ പിന്തുണച്ചതോടെ എൻ എൻ എസ് രംഗത്ത് വന്നത് പാർടിയെ ഒററപ്പെടുത്തിയിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു കൂടി വന്നതോടെ പിടിച്ചു നിൽക്കാൻ പിടിവള്ളി തേടുകയാണ് സി പി എം. ഇതിൻ്റെ ഭാഗമായി ക്ഷേത്രങ്ങളിൽ ഗണപതി ഹോമം […]

മണിപ്പൂരിനൊപ്പം: പ്രധാനമന്ത്രി

ന്യൂഡൽഹി: വംശീയ കലാപം മൂലം കത്തിയെരിഞ്ഞ മണിപ്പൂർ ഇപ്പോൾ സമാധാനപാതയിലേക്ക് തിരിച്ചെത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് ചെങ്കോട്ടയിൽ സാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പുരിൽ അടക്കം പല ഭാഗങ്ങളിലും ഹിംസാത്മക സംഭവങ്ങളുണ്ടായി. മണിപ്പുരിൽ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന അക്രമമുണ്ടായി. രാജ്യം മണിപ്പുരിനൊപ്പമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മണിപ്പുരിൽ സമാധാനാന്തരീക്ഷമുണ്ടാക്കാൻ ശ്രമിക്കുകയാണ്, അത് തുടരും.– മോദി പറഞ്ഞു. നേരത്തെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി. രണ്ടു സൈനിക ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. രാജ്ഘട്ടിൽ പുഷ്പാർച്ചന […]

ചന്ദ്രയാൻ വീണ്ടും ചന്ദ്രനടുത്തേയ്ക്ക്

  ബംഗളൂരു: ചന്ദ്രനെ അടുത്തറിയാനുള്ള ദൗത്യമായ ചന്ദ്രയാൻ-മൂന്ന് ചന്ദ്രനിലേയ്ക്ക് ഒന്നുകൂടി അടുത്തു. ചന്ദ്രയാന്‍ പേടകത്തിന്റെ മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായെന്ന് ഐഎസ്ആര്‍ഒ (ഇസ്‌റോ) അറിയിച്ചു. . ഓഗസ്റ്റ് 6, 9 തീയതികളിലായിരുന്നു പേടകത്തിന്റെ ആദ്യ രണ്ട് ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. നാലാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ ഓഗസ്റ്റ് 16ന് രാവിലെ എട്ടരയ്ക്ക് നടക്കും. തുടര്‍ന്ന് 17ന് വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പെടും. 23ന് വൈകീട്ടാണ് സോഫ്റ്റ് ലാന്‍ഡിങ് നടക്കുക. തുടര്‍ന്ന് ലാന്‍ഡറും ലാന്‍ഡറിനുള്ളില്‍നിന്ന് പുറത്തേക്ക് വരുന്ന […]

കള്ളപ്പണ ഇടപാട്: ഇ.ഡി യും രംഗത്ത് സുധാകരന് നോട്ടീസ്

കൊച്ചി: വ്യാജപുരാവസ്തു തട്ടിപ്പുകാരൻ മോസൻ മാവുങ്കൽ നടത്തിയ കള്ളപ്പണ ഇടപാടില്‍ എൻഫോഴ്മെൻ്റ് ഡയറക്ടറേററ് (ഇഡി) അന്വേഷണം തുടങ്ങി. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന് നോട്ടീസ് അയച്ചു. ഈ മാസം 18 ന് അദ്ദേഹം ഹാജരാകണം, ഐജി ലക്ഷ്മണും മുൻ ഡി ഐ ജി സുരേന്ദ്രനും നോട്ടിസ് അയച്ചിട്ടുണ്ട്., ലക്ഷ്മൺ നാളെ എത്തണം,സുരേന്ദ്രൻ 16നും. പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെ സുധാകരനും. മുൻ ഡിഐജി സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിട്ടുണ്ട്.. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ […]

പിഴവുകള്‍ ലാന്‍ഡിങിനെ ബാധിക്കില്ല

തിരുവനന്തപുരം: ചന്ദ്രയാൻ 3 ലാൻഡറിന്റെ രണ്ട് യന്ത്രങ്ങളും സെൻസറുകളും പിഴച്ചാലും ലാൻഡർ ചന്ദ്രനിൽ ഇറങ്ങുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. അങ്ങനെയാണ് ചന്ദ്രയാൻ 3 രൂപകൽപന ചെയ്തിരിക്കുന്നത്. പ്രൊപ്പൽഷൻ മൊഡ്യൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. നിശ്ചയിച്ച രീതിയിൽ തന്നെയാണ് ഇതുവരെ കാര്യങ്ങൾ പോകുന്നത്. പിഴവുകൾ മുൻകൂട്ടി കണ്ടുകൊണ്ടാണ് ഇക്കുറി ലാൻഡർ മൊഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്. പിഴവുകൾ തിരുത്താൻ അതിന് സ്വയമേ കഴിയും.

ഏററുമുട്ടൽ കൊല: റിപ്പോർട്ട് തേടി സുപ്രിംകോടതി

  ന്യൂഡൽഹി: ബി ജെ പി ഭരിക്കുന്ന ഉത്തർ പ്രദേശിലെ നിയമ പരിപാലന  സംവിധാനത്തിലും സുപ്രിംകോടതിക്ക് ആശങ്ക. യോഗി ആദിത്യനാഥ് സർക്കാരിന്റെ കാലത്ത് നടന്ന ഏറ്റുമുട്ടൽ കൊലപാതങ്ങളുടെ അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. കഴിഞ്ഞ ആറു വർഷത്തിനിടെയുണ്ടായ 183 കൊലപാതങ്ങളുടെ അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന അഡ്വക്കേറ്റ് ജനറലിനു നിർദേശം നൽകിയത്. ആറ് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവിട്ടത്. ഏറ്റുമുട്ടൽ […]

മണിപ്പൂർ കലാപം: റിപ്പോർട്ട് രണ്ടുമാസത്തിനകം

ന്യൂഡൽഹി: മണിപ്പൂരിലെ വംശീയ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതി രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തിൽ അന്വേഷണത്തിനും സുപ്രീം കോടതി നിർദ്ദേശം നൽകി. ഇരു റിപ്പോർട്ടുകളും ഒക്ടോബർ 13 ന് കോടതി പരിഗണിക്കും മണിപ്പൂർ കലാപം സംബന്ധിച്ച് സ്വമേധയ എടുത്ത കേസ് ഉൾപ്പെടെ വിവിധ ഹർജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്‍റെ ഇടപെടൽ. മുൻ ഹൈക്കോടതി വനിതാ ജഡ്ജിമാർ അടങ്ങുന്ന ഉന്നതതല സമിതിയെയാണ് കലാപത്തെ […]