മുൻ മുഖ്യമന്ത്രി അശോക് ചവാൻ ബി ജെ പി യിലേക്ക്

മുംബൈ : ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കേ, മഹാരാഷ്ട്ര പിസിസി മുൻ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ പാർട്ടിയിൽ നിന്നു രാജിവച്ച് ബി ജെ പി യിലേക്ക്. ബി ജെ പി അദ്ദേഹത്തെ രാജ്യ സഭയിലേക്ക് അയച്ചേക്കുമെന്നും സൂചനയുണ്ട്.അശോക് ചവാൻ ബിജെപിയിൽ ചേക്കേറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു . ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇതിന്റെ സൂചനകൾ നൽകിയിരുന്നു. മുതിർന്ന നേതാവായ മിലിന്ദ് ദിയോറ കഴിഞ്ഞ മാസം പാർട്ടിയിൽനിന്ന് രാജിവച്ച് ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് […]

രഘുറാം രാജനും പ്രിയങ്കയും രാജ്യസഭയിലേക്ക് ?

ന്യൂഡൽഹി : റിസര്‍വ് ബാങ്ക് മുൻ ഗവര്‍ണർ രഘുറാം രാജൻ, പ്രിയങ്ക ഗാന്ധി തുടങ്ങിയവരെ കോൺഗ്രസ് രാജ്യസഭയിലേക്ക് പരിഗണിക്കുന്നു. മഹാരാഷ്ട്രയിൽ നിന്നോ കർ‍ണാടകയിൽ നിന്നോ രഘുറാം രാജനെ രാജ്യസഭയിൽ എത്തിക്കാനാണ് സാധ്യത. രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്‍റെ സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തിറക്കും. പ്രിയങ്ക ഗാന്ധിയെ ഹിമചല്‍പ്രദേശില്‍ നിന്ന് രാജ്യസഭയില്‍ എത്തിക്കാനും കോൺഗ്രസ് ആലോചിക്കുന്നു, സോണിയഗാന്ധിയെ രാജ്യസഭ സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കണം എന്ന കാര്യത്തില്‍ ചർച്ച നടന്നിരുന്നു. എന്നാൽ അവർ റായ്ബറേലിയിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിക്കണമെന്നാണ് കോൺഗ്രസ് പാർട്ടിയിലെ […]

മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ബിജെപിയിലേക്ക് ?

ന്യൂ ഡൽഹി : പ്രമുഖ കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ബിജെപിയിലേക്ക് ചേക്കാറാൻ ഒരുങ്ങുന്നുവെന്ന സൂചനകൾ പുറത്ത് വരുന്നു. കോൺഗ്രസിന്റെ ഭാഗത്ത് നിന്നും അനുനയ നീക്കവും പുരോഗമിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മധ്യപ്രദേശിലെ നേതൃ ചുമതലകളില്‍ നിന്ന് കമല്‍നാഥിനെ എഐസിസി നീക്കിയിരുന്നു.കഴിഞ്ഞ ദിവസം കമല്‍നാഥ് സോണിയഗാന്ധിയെ കണ്ട് രാജ്യസഭ സീറ്റ് വേണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലത്രെ. മുൻ മുഖ്യമന്ത്രിയായിരുന്ന കമൽനാഥിന് എംഎൽഎ ആയി മാത്രം സംസ്ഥാനത്ത് തുടരാൻ താൽപര്യമില്ല. രാജ്യസഭാ […]

വനിതാ തടവുകാർ ഗർഭം ധരിക്കുന്നു !

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ വിവിധ ജയിലുകളിലായി 196 കുഞ്ഞുങ്ങൾ കഴിയുന്നുണ്ടെന്നും അമിക്കസ് ക്യൂറി കൊൽക്കത്ത ഹൈക്കോടതിയെ അറിയിച്ചു. ജയിൽവാസം അനുഭവിക്കുന്ന വനിതാ തടവുകാരിൽ ചിലർ ഗർഭിണിയാകുന്നു. വനിതാ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ പുരുഷ ജീവനക്കാർ പ്രവേശിപ്പിക്കുന്നത് നിരോധിക്കണമെന്നും നിർദ്ദേശമുണ്ട്. ജയിലുകളിലെ തവുകാരുടെ എണ്ണം വർധിക്കുന്നത് സംബന്ധിച്ച് 2018-ൽ സ്വമേധയാ സമർപ്പിച്ച ഹർജിയിലാണ്, തപസ് കുമാര്‍ ഭഞ്ജയെ അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചത്. കൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനത്തിൻ്റെയും ജസ്റ്റിസ് സുപ്രതിം ഭട്ടാചാര്യയുടെയും […]

റാവുവിനും ചരണ്‍ സിംഗിനും സ്വാമിനാഥനും ഭാരത് രത്‌ന

ന്യുഡല്‍ഹി: മണ്‍മറഞ്ഞ രണ്ട് മുന്‍ പ്രധാനമന്ത്രിമാരടക്കം മൂന്ന് പേര്‍ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന സമർപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ആണ് ഈ അറിയിപ്പ് എന്നത് ശ്രദ്ധേയം. കോണ്‍ഗ്രസ് നേതാവും പ്രധാനമന്ത്രിയുമായ പി.വി നരസിംഹ റാവു, സോഷ്യലിസ്റ്റ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന ചൗധരി ചരണ്‍ സിംഗ്, കാര്‍ഷിക ശാസ്ത്രജ്ഞനായിരുന്ന മലയാളി എം.എസ് സ്വാമിനാഥന്‍ എന്നിവര്‍ക്കാണ് മരണാനന്തര ബഹുമതി കഴിഞ്ഞ ദിവസം ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ അദ്വാനിക്കും പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക മേഖലയ്ക്കും […]

ഉത്തർ പ്രദേശ് ബി ജെ പി തൂത്തുവാരുമെന്ന് സർവേ

ന്യൂഡൽഹി : ഇപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ഉത്തർ പ്രദേശിൽ ബിജെപിക്ക് വൻ നേട്ടമാണ് ലഭിക്കുകയെന്ന് ഇന്ത്യ ടുഡേ-സി വോട്ടർ സംഘം നടത്തിയ സർവേ വ്യക്തമാക്കുന്നു. 2019ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ബിജെപിയുടെ വോട്ട് വിഹിതത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാകും. മൂഡ് ഓഫ് ദി നേഷൻ സർവേയിൽ ഇന്ത്യ ടുഡേ-സി വോട്ടർ സംഘം 543 ലോക്‌സഭാ സീറ്റുകളിൽ നിന്ന് 1,49,092 അഭിപ്രായങ്ങൾ ശേഖരിച്ചു. ഈ സർവേയിൽ യുപിയിലെ കണക്കുകൾ പുറത്തുവന്നു. 2019ൽ യുപിയിൽ ബിജെപിക്ക് 49.97 ശതമാനം വോട്ടാണ് […]

പിണറായിക്ക് ഒപ്പം കെജ്രിവാളും ഭഗവന്ത് മന്നും

ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന എൻ ഡി എ സർക്കാർ ബി ജെ പി ഇതര സംസ്ഥാന സർക്കാരുകളെ ദ്രോഹിക്കുന്നു എന്ന് ആരോപിച്ച് ജന്തർ മന്ദിറിൽ കേരളം, ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാർ ധർണ നടത്തി. കേരള സർക്കാർ ഒരുക്കിയ സമരമുഖത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും അണിനിരന്നു. തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധിയായി പഴനിവേല്‍ ത്യാഗരാജന്‍, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, സിപിഐ നേതാവ് ഡി. രാജ, സിപിഎം […]

‘മുന്നോക്കമെത്തിയ ഉപജാതികളെ സംവരണത്തിൽ നിന്നും ഒഴിവാക്കാം’

ന്യൂഡൽഹി : സാമൂഹികമായി മുന്നാക്കമെത്തിയ പിന്നാക്ക വിഭാഗത്തിൽപെട്ട ഉപജാതികളെ സംവരണത്തിൽ നിന്നും ഒഴിവാക്കാമെന്ന നിരീക്ഷണവുമായി സുപ്രീംകോടതി ഭരണഘടന ബഞ്ച്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്താമോയെന്ന ഹര്‍ജിയിൽ വാദം കേൾക്കുകയാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച്. ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിക്രം നാഥാണ് വാദത്തിനിടെ സുപ്രധാന നിരീക്ഷണം നടത്തിയത്. സാമൂഹ പശ്ചാത്തലത്തിൽ മുന്നോട്ട് പോയ ഉപജാതികൾ പൊതുവിഭാഗവുമായി മത്സരിക്കണം. ഒരാൾക്ക് സംവരണത്തിലൂടെ ഉന്നത […]

അയോധ്യയിൽ ഭണ്ഡാരവരവ് പതിനൊന്ന് കോടി

അയോധ്യ: ശ്രീ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ കഴിഞ്ഞ് 10 ദിവസം പിന്നിടുമ്പോൾ ലഭിച്ച സംഭാവന വരവിന്‍റെ കണക്ക് പ്രസിദ്ധീകരിച്ചു. പത്ത് ദിവസം കൊണ്ട് പതിനൊന്ന് കോടിയലധികം രൂപയാണ് ഇതിനകം സംഭാവനയായി ലഭിച്ചതെന്ന് ക്ഷേത്ര ട്രസ്റ്റിന്റെ ഓഫീസ് ഇന്‍ ചാര്‍ജ് പ്രകാശ് ഗുപ്ത അറിയിച്ചു.ഭണ്ഡാരത്തിൽ ഭക്തർ നേരിട്ട് നിക്ഷേപിച്ചത് എട്ട് കോടി രൂപയിലേറെയാണ്. ചെക്കും ഓണ്‍ലൈന്‍ അടക്കമുള്ള മാര്‍ഗങ്ങളിലൂടെ ലഭിച്ചതാകട്ടെ മൂന്നര കോടി രൂപയാണ്. ക്ഷേത്രത്തിലെ സന്ദർശന സമയം കഴിഞ്ഞ ശേഷം 11 ബാങ്ക് ജീവനക്കാരും ക്ഷേത്ര ട്രസ്റ്റിലെ […]

ഇ ഡി ക്ക് മുന്നിൽ നിന്ന് അഞ്ചാം തവണയും മുങ്ങി കെജ്രിവാൾ.

ന്യൂഡൽഹി: മദ്യനയക്കേസിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ തുടർച്ചയായ അഞ്ചാം തവണയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി)യുടെ ചോദ്യം ചെയ്യലിനെത്താതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സമൻസ് കൈപ്പറ്റിയെങ്കിലും നടപടി നിയമലംഘനമാണെന്ന നിയമവിദഗ്ദ്ധരുടെ നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് കെജ്രിവാളിന്റെ നിലപാട്. ഇ ഡി യുടെ നീക്കം രാഷ്ട്രീയപ്രേരിതമെന്ന് ആരോപിച്ചാണ് നേരത്തെയും അദ്ദേഹം ഹാജരാകാതിരുന്നത്. ജനുവരി 18ന് ഹാജരാകണമെന്ന ആവശ്യപ്പെട്ടായിരുന്നു ഇ ഡിയുടെ നാലാമത്തെ നോട്ടീസ്. ജനുവരി മൂന്ന്, ഡിസംബർ 21, നവംബർ രണ്ട്, തീയതികളിലായിരുന്നു നേരത്തെ നോട്ടീസ് നൽകിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുൻ […]