വ്യാജ രേഖ ഉപയോഗിച്ച് 21 ലക്ഷം ഫോണുകൾ
ന്യൂഡൽഹി : വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് മൊബൈൽ ടെലഫോൺ സിം കാർഡുകളിൽ കുറഞ്ഞത് 21 ലക്ഷമെങ്കിലും എടുത്തിരിക്കുന്നതെന്ന് കേന്ദ്ര സർക്കാർ കണ്ടെത്തി. 114 കോടി മൊബൈൽ ഫോൺ കണക്ഷനുകളാണ് ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് ഡിജിറ്റൽ ഇൻ്റലിജൻസ് യൂണിറ്റ് (എഐ ആൻഡ് ഡിഐയു) പരിശോധിച്ചത്. കുറഞ്ഞത് 21 ലക്ഷം സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്യാൻ അസാധുവായതോ നിലവിലില്ലാത്തതോ വ്യാജമോ ആയ രേഖകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തൽ. ഇവയാണ് വിവിധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നതെന്നും പറയുന്നു. […]