അരവിന്ദ് കേജ്രിവാളിനെ വധിക്കാൻ ഗൂഢാലോചന: സുനിത കേജ്രിവാൾ

റാഞ്ചി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ തിഹാർ ജയിലിൽ വെച്ച് കൊല്ലാൻ ഗൂഢാലോചന നടക്കുന്നുവെന്ന് ഭാര്യ സുനിത കേജ്രിവാൾ ആരോപിച്ചു.റാഞ്ചിയിൽ ഇന്ത്യാ മുന്നണി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കെജ്‌രിവാളിന് ടൈപ്പ്-2 പ്രമേഹമുണ്ടെന്നും എന്നാൽ അദ്ദേഹം ജയിലിൽ ആലു പൂരിയും മാമ്പഴവും മധുരപലഹാരങ്ങളും കഴിക്കുകയാണെന്നും ഇഡി കോടതിയിൽ ബോധിപ്പിച്ചിരുന്നു. “അദ്ദേഹത്തിൻ്റെ ഭക്ഷണത്തിന് ചുറ്റും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിക്കുന്ന ഓരോ ഭക്ഷണവും നിരീക്ഷിക്കപ്പെടുന്നു. ഇത് വളരെ ലജ്ജാകരമാണ്. ഷുഗർ രോഗിയായ അദ്ദേഹം 12 വർഷമായി ഇൻസുലിൻ ഉപയോഗിക്കുന്നുണ്ട്, പക്ഷേ […]

ഇഡി കേസെടുത്തവരിൽ മൂന്ന് ശതമാനം മാത്രം രാഷ്ടീയക്കാർ : മോദി

ന്യൂഡൽഹി: സി ബി ഐ, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇഡി) തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നു എന്നാരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി നിഷേധിച്ചു. ട്രെയിനില്‍ ഒരു ടിക്കറ്റ് പരിശോധകനോട് നിങ്ങളെന്തിനാണ് ടിക്കറ്റ് പരിശോധിക്കുന്നത് എന്ന ചോദിക്കുന്നത് യുക്തിഹീനമല്ലേ. യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുക എന്നത് ടിക്കറ്റ് ചെക്കറുടെ ചുമതലയാണ്. ഇതുപോലെ തന്നെയാണ് ഇഡി പ്രവര്‍ത്തിക്കുന്നതും.’- അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. ഇരു ഏജന്‍സികളുടെയും പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. സ്വതന്ത്രമായി ജോലി ചെയ്യാനുള്ള നിര്‍ദേശമാണ് […]

നടി ശില്പ ഷെട്ടിയുടെയും ഭർത്താവിൻ്റെയും സ്വത്ത് കണ്ടുകെട്ടി

മുംബൈ: വ്യവസായിയും ബോളിവുഡ് നടി  ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ 97.79 കോടി രൂപയുടെ സ്വത്തുക്കൾ  എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി ബിറ്റ്കോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണു നടപടി. ജുഹുവിൽ ശിൽപ ഷെട്ടിയുടെ പേരിലുള്ള ഫ്ലാറ്റ് ഉൾപ്പെടെയുള്ള സ്ഥാവരജംഗമ വസ്തുക്കളാണു കണ്ടുകെട്ടിയത്. മുഖ്യപ്രതികളായ അജയ് ഭരദ്വാജ്, മഹേന്ദ്ര ഭരദ്വാജ് എന്നിവർ ഒളിവിലാണെന്ന് ഇ.ഡി പറഞ്ഞു. നീലച്ചിത്ര നിർമാണവും വിതരണവുമായി ബന്ധപ്പെട്ട് 2021 ജൂലൈയിൽ കുന്ദ്രയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പുണെയിലെ ബംഗ്ലാവ്, […]

ആലപ്പുഴയിൽ താറാവുകളിൽ വീണ്ടും പക്ഷിപ്പനി

തിരുവനന്തപുരം : പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസായ എച്ച്5എൻ1, ആലപ്പുഴ ജില്ലയിൽ പടരുന്നു. ഇത് മനുഷ്യരെയും ബാധിക്കാം. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം മൂലം വൈറസ് പടരാം. കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച മൂന്ന് സാമ്പിളുകളിലും വൈറസ് ബാധ കണ്ടെത്തി. മനുഷ്യരിലേയ്ക്ക് പടരുമ്പോൾ, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീര വേദന, തലവേദന, ക്ഷീണം, ശ്വാസതടസ്സം […]

‘ഒരാഴ്ചയ്ക്കുള്ളിൽ പരസ്യമാപ്പ് വേണം’- സുപ്രീംകോടതി

ന്യൂഡൽഹി : തങ്ങളുടെ ഔഷധ ഉത്പന്നങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് വ്യാജപരസ്യം നൽകിയ കേസിൽ വീണ്ടും സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് പതഞ്‌ജലി സ്ഥാപകരായ യോഗാചാര്യൻ ബാബാ രാംദേവും എം ഡി ആചാര്യ ബാലകൃഷ്ണയും . ഇരുവരോടും ഒരാഴ്ചയ്ക്കുള്ളിൽ പരസ്യമാപ്പ് പറയണമെന്ന് കോടതി നിർദേശിച്ചു, നിങ്ങൾ അത്ര നിഷ്കളങ്കരല്ലെന്നും ക്ഷമ സ്വീകരിക്കുന്നത് ആലോചനയിലാണെന്നും ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.കോടതിയലക്ഷ്യക്കേസിൽ ജയിലടക്കാൻ കോടതികൾക്ക് ആകുമെന്നും ജഡ്ജിമാർ മുന്നറിയിപ്പ് നൽകി. കൂടുതൽ വാദം കേൾക്കുന്നതിനായി ഏപ്രിൽ 23 ന് കോടതി […]

ബി ജെ പി വാഗ്ദാനം: തിരഞ്ഞെടുപ്പുകൾ ഒന്നിച്ച്: പൊതുവ്യക്തി നിയമം ഉറപ്പ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ബിജെപിയുടെ പ്രകടന പത്രിക പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പത്രിക പുറത്തിറക്കി.എല്ലാ വിഭാഗം ജനങ്ങൾക്കും ബാധകമാവുന്ന ഏക വ്യക്തി നിയമം നടപ്പാക്കുമെന്ന് പത്രിക ഉറപ്പ് നൽകുന്നു. ലോക്‌സഭ, നിയമസഭ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലേയ്ക്കുള്ള തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കും. അഞ്ച് വർഷം കൂടി സൗജന്യ റേഷന്‍ സംവിധാനം തുടരും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, ധനനിർമല സീതാരാമന്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ പാർട്ടി […]

ബി ജെ പി സർക്കാരിൻ്റെ പിന്തുണ ഇടിയുന്നു; നേതൃത്വത്തിന് ആശങ്ക

ന്യൂഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ സീററുകൾ കുറയുമെന്ന സർവെ റിപ്പോർട്ടുകൾ ബി ജെ പി നേതൃത്വത്തെ അസ്വസ്ഥമാക്കുന്നു. 2019 ൽ 65% പേര്‍ ബി ജെ പി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിൽ തൃപ്തരായിരുന്നെങ്കിൽ ഇപ്പോഴത് 57% ആയി കുറഞ്ഞു. അതൃപ്തരുടെ എണ്ണം 30% ആയിരുന്നത് 39% ആയും വര്‍ധിച്ചു. സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റി നടത്തുന്ന സിഎസ്‌ഡിസി-ലോ‌ക്‌നീതി സർവേകൾ ആണ് ഈ സൂചനകൾ തരുന്നത്. രാജ്യത്തെ ഏറ്റവും ആധികാരികമായ ജനാഭിപ്രായ കണക്കുകളിൽ […]

മദ്യനയ അഴിമതി; കെ കവിതയുടെ കസ്റ്റഡി കാലാവധി നീട്ടി

ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കവിതയെ കോടതിയിൽ ഹാജരാക്കി. കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഇതുപ്രകാരം കസ്റ്റഡി കാലാവധി ഏപ്രിൽ 23 വരെ നീട്ടി. കഴിഞ്ഞ ദിവസം കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതായിരുന്നു നടപടി. മകന്റെ പരീക്ഷ അടക്കം ചൂണ്ടിക്കാട്ടിയാണ് കവിത കോടതിയെ സമീപിച്ചിരുന്നത്. കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന് കവിതയ്ക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചിരുന്നു. കവിതയ്ക്ക് […]

കെജരിവാളിന് നിർണായകം ; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി ഇന്ന്

ന്യൂഡ‍ൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇന്ന് നിർണായകം. അറസ്റ്റ് ചോദ്യം ചെയ്ത് കെജരിവാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ ബെഞ്ചാണ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിധി പ്രസ്താവിക്കുക. അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകൾ ഇല്ലാതെയാണ് ഇഡി നടപടിയെന്നും കെജരിവാൾ ആരോപിക്കുന്നു. എന്നാൽ അഴിമതിയുടെ സൂത്രധാരൻ കെജരിവാളാണെന്നും എഎപിയാണ് അഴിമതിയുടെ ഗുണഭോക്താവ് എന്നും ഇഡി ആരോപിക്കുന്നു. മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കെജരിവാളിനെ […]

സിദ്ധാർത്ഥന്‍റെ മരണം: സി ബി ഐ രംഗത്ത്

ന്യൂഡൽഹി: കേരള വെററിനറി സർവകലാശാലയുടെ പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ആത്മഹത്യാ പ്രേരണയോ, കൊലപാതകമോ, ഗൂഢാലോചനയോ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് ഉത്തരവിലുള്ളത്. ഉത്തരവ് സംസ്ഥാന സര്‍ക്കാരിനും കൈമാറി.കോളേജിലെ എസ് എഫ് ഐ നേതാക്കൾ അടക്കമുള്ളവരാണ് കേസിലെ പ്രതികൾ. അവരെ രക്ഷിക്കാനാണ് അന്വേഷണം വൈകിക്കുന്നതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെ അന്വേഷണം ഏറ്റെടുക്കാനുള്ള നടപടികളുടെ ഭാഗമായി ഡൽഹിയിൽ നിന്ന് എസ് പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍റെ […]