എണ്ണവില കുറയുമോ ? റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാൻ റിലയൻസ്

മോസ്‌കോ: റഷ്യയില്‍ നിന്ന് പ്രതിമാസം 30 ലക്ഷം ബാരല്‍ എണ്ണ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനുള്ള കരാറില്‍ റിലയന്‍സ് ഇൻഡസ്ട്രീസ് ഒപ്പിട്ടതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് അറിയിച്ചു. റഷ്യയുടെ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റുമായാണ് ഒരുവര്‍ഷത്തേക്കുള്ള കരാർ. രണ്ടു കമ്പനികളും ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല. കരാർ മൂലം ഇന്ത്യയിലെ എണ്ണവില കുറയുമോ എന്ന് ഇനിയും വ്യക്തമല്ല. റഷ്യ 2022 ൽ ആരംഭിച്ച യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അവസാനിപ്പിച്ചിരുന്നു. റഷ്യന്‍ കറന്‍സിയായ റൂബിളിലായിരിക്കും […]

മാസപ്പടിക്കേസിൽ പോലീസ് കേസ് എടുക്കണമെന്ന് ഇ ഡി

കൊച്ചി: വിവാദ വ്യവസായി ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള ആലുവയിലെ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലിന്റെ സാമ്പത്തിക ഇടപാടുകളില്‍ കേസെടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും കത്ത് നൽകി. മാര്‍ച്ചിൽ ഇതുസംബന്ധിച്ച കത്ത് നല്‍കിയിരുന്നു.നടപടി ഉണ്ടാകാത്തതിനാൽ മെയ് 10 ന് വീണ്ടും കത്തയച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം ഇ.ഡി. ഉന്നയിച്ചത്. ഇതോടെ പിണറായി സർക്കാർ വീണ്ടും പ്രതിരോധത്തിലായി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണയുടെ ഐ.ടി. കമ്പനിയായ എക്‌സാലോജിക്കുമായുള്ള […]

ബിജെപി തനിച്ച്‌ ഭൂരിപക്ഷം കിട്ടില്ല: യോഗേന്ദ്ര യാദവ്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 2019 ല്‍ ലഭിച്ചതിനേക്കാള്‍ 50 സീറ്റ് കുറയുമെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ കൂടിയായ സാമൂഹ്യ നിരീക്ഷകൻ യോഗേന്ദ്ര യാദവ്. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് ആവശ്യം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തനിച്ച്‌ 303 സീറ്റുകളും എൻ ഡി എയ്ക്ക് 323 സീറ്റുകളും നേടാൻ സാധിച്ചിരുന്നു ബി ജെ പിക്ക് ഇത്തവണ തനിച്ച്‌ കേവലഭൂരിപക്ഷം നേടാൻ ആവില്ലെന്ന് യാദവ് പ്രവചിക്കുന്നു. ബി ജെ പി 300നടുത്ത് […]

മോദി വിരമിക്കും: അമിത് ഷാ പിൻഗാമിയാവും -കെജ്രിവാൾ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി, അടുത്ത വര്ഷം വിരമിക്കുമെന്നും ആദ്ദേഹത്തിന്റെ പിൻഗാമി അമിത`ഷാ ആയിരിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മോദിയുടെ അടുത്ത ലക്ഷ്യം പിണറായി വിജയൻ , മമത ബാനർജി സരക്കാറുകളെ വിഴത്തലാണ്. താൻ രാജി വച്ചാൽ അടുത്ത ഉന്നം കേരളവും ബംഗാളും ആയിരിക്കും. തന്നെ തകർക്കാനാണ് സ്വാതി മലിവാൾ വിവാദം ശക്തമാക്കുന്നത്. ഇന്നലെ തന്റെ പതിനൊന്നരയ്ക്ക് മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്നറിയിച്ചിരുന്നു.പിന്നീട് പൊലീസ് പിൻവാങ്ങിയെന്നും കെജ്രിവാൾ പറഞ്ഞു. അമിത് ഷായെ പിൻഗാമിയാക്കാനാണ് മോദിയുടെ താത്പര്യം. എന്നാൽ […]

മമത സർക്കാരിന് കനത്ത തിരിച്ചടി

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ 2010 ന് ശേഷം നല്‍കിയ എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും റദ്ദാക്കി കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. അഞ്ച് ലക്ഷത്തോളം ഒബിസി സർട്ടിഫിക്കറ്റുകളാണ് റദ്ദാക്കപ്പെടുന്നത്. ഒബിസി സർട്ടിഫിക്കറ്റുകള്‍ ചട്ടം ലംഘിച്ചാണ് വിതരണം ചെയ്യുന്നതെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികള്‍ അംഗീകരിച്ചാണ് ഹൈക്കോടതി നടപടി ഇത് മമത ബാനർജി സര്ക്കാരിന് കനത്ത ആഘാതമായി. 2010 ന് മുന്‍പ് ഒബിസി സർട്ടിഫിക്കറ്റ് ലഭിച്ചവരുടേത് സാധുവായി തുടരും. 2010 ന് ശേഷം ഒബിസി സംവരണത്തിലൂടെ ജോലി ലഭിച്ചവരെ നടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് […]

ബി ജെ പി വീണ്ടും നേടും; 300 സീററിൽ ജയിക്കും- പ്രശാന്ത് കിഷോർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാപകമായ ജനരോഷമൊന്നുമില്ലെന്നും, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ചുരുങ്ങിയത്  300 മണ്ഡലങ്ങളിലെങ്കിലും ജയിക്കുമെന്നും പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ പ്രശാന്ത് കിഷോർ. പ്രവചിക്കുന്നു. ഇന്ത്യ ടു ഡേ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് ഒറ്റയ്ക്ക് 370 സീറ്റുകൾ നേടുക അസാധ്യമാണ്.”ബിജെപിക്ക് 370 സീറ്റും എൻഡിഎ 400 സീറ്റും കടക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞപ്പോൾ അതിനു സാധ്യതയില്ലെന്ന് ഞാൻ അഭിപ്രായപ്പെട്ടിരുന്നു. പ്രവർത്തകരുടെ ആവേശം വർദ്ധിപ്പിക്കാനൂള്ള ശ്രമമായിരുന്നു മോദിയുടേത്. ബി ജെ പി 270 സീറ്റിന് താഴേയ്ക്കും പോകില്ല. മുൻ […]

ഇന്ത്യയില്‍ നിന്നുള്ള കറിമസാലകളുടെ ഇറക്കുമതിക്ക് വിലക്ക്

കാഠ്മണ്ഡു: വേണ്ടത്ര ഗുണനിലവാരമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സിങ്കപ്പൂരിനും ഹോങ്കോങ്ങിനും പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള കറിമസാലകളുടെ ഇറക്കുമതിയും വില്‍പ്പനയും നേപ്പാള്‍ നിരോധിച്ചു. ഇന്ത്യൻ ബ്രാൻഡുകളായ എം.ഡി.എച്ച്, എവറസ്റ്റ് എന്നീ ബ്രാൻഡുകളുടെ കറി പൗഡർ ഉത്പന്നങ്ങൾ ആണ് ഹോങ്കോങ്ങിലേയും സി​ഗപ്പൂരിലേയും ഭക്ഷ്യസുരക്ഷാവിഭാ​ഗങ്ങൾ വിലക്കിയത്.എതിലീൻ ഓക്സൈഡിന്റെ സാന്നിധ്യം അമിതമായതിനേത്തുടർന്നാണ് നടപടി. എം.ഡി.എച്ചിന്റെ മദ്രാസ് കറി പൗ‍ഡർ, സാമ്പാർ മസാല, കറി പൗഡർ എന്നിവയിലും എവറസ്റ്റിന്റെ ഫിഷ് കറി മസാല എന്നിവയിലുമാണ് എതിലീൻ ഓക്സൈഡ് എന്ന കീടനാശിനിയുടെ അളവ് കൂടുതലായി കണ്ടെത്തിയത്. ഹോങ്കോങ്ങിലെ […]

ഇന്ത്യ സഖ്യ സർക്കാർ വന്നാൽ രാമക്ഷേത്രം തകർക്കുമെന്ന് മോദി

ലക്നൗ : അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ മറപിടിച്ച് കോൺഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും അടങ്ങുന്ന ‘ഇന്ത്യ സഖ്യം’ അധികാരത്തിലെത്തിയാൽ അയോധ്യയിലെ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ചു തകർക്കുമെന്നു അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉത്തർപ്രദേശിലെ ബരാബങ്കിയിലെ തിരഞ്ഞെടുപ്പു റാലിയിലാണു മോദിയുടെ പരാമർശം. ഇന്ത്യാസഖ്യം അധികാരത്തിൽ വന്നാൽ രാംലല്ല വീണ്ടും കൂടാരത്തിലാകും. അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കും. അവർ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടു പഠിക്കണം. എവിടെ ബുൾഡോസർ […]

തിരഞ്ഞെടുപ്പിനിടെ പൗരത്വ രേഖ വിതരണം തുടങ്ങി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ കേന്ദ്ര സർക്കാർ പൗരത്വ നിയമഭേദഗതി നിയമം നടപ്പാക്കിത്തുടങ്ങി.14 പേരുടെ പൗരത്വ രേഖ കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ട് കൈമാറി. പൗരത്വ നിയമഭേദഗതിക്കെതിരെ 237 ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളപ്പോൾ ഇത് നടപ്പാക്കിയത് ജുഡീഷ്യറിയോടുള്ള അവഹേളനമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 2019ൽ കൊണ്ടു വന്ന പൗരത്വ നിയമസഭേദഗതി നിയമത്തിന്‍റെ ചട്ടങ്ങൾ ഇക്കഴിഞ്ഞ മാർച്ചിലാണ് സർക്കാർ പുറത്തു വിട്ടത്. അപേക്ഷൾ പരിഗണിക്കാൻ ജില്ലാതല സമിതിയും ഇത് പരിശോധിക്കാൻ സംസ്ഥാനതല സമിതിയും രൂപീകരിക്കാനായിരുന്നു നിർദ്ദേശം. പൗരത്വം നല്കുന്നത് […]

മലക്കം മറിഞ്ഞ് മോദി: മുസ്‍ലിംകളെ പരാമർശിച്ചില്ലെന്ന്

ന്യൂഡൽഹി: കൂടുതല്‍ കുട്ടികളുള്ളവര്‍ എന്ന് താൻ പറഞ്ഞത് മുസ്‍ലിംകളെ ഉദ്ദേശിച്ചാണ് എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. രാജസ്ഥാനിലെ ബന്‍സ്‍വാഡയിലെ തിരഞ്ഞെടുപ്പ് പ്രസംഗം ഏറെ വിവാദമായ പശ്ചാത്തലത്തിൽ ആണ് അദ്ദേഹം നിലപാട് വിശദീകരിക്കുന്നത്. താന്‍ ഹിന്ദുക്കളെന്നോ, മുസ്‍ലിംകളെന്നോ പറഞ്ഞിട്ടില്ല.ഹിന്ദു, മുസ്‍ലിം രാഷ്ട്രീയം കളിക്കുന്ന ദിവസം തനിക്ക് പൊതുരംഗത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറയുന്നു. ‌എന്നാല്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ എന്ന പരാമര്‍ശം മുസ്‍ലിംകളെക്കുറിച്ചാണ് എന്ന് വാദിക്കുന്നത് ശരിയല്ലെന്ന് ഹിന്ദി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോദി വശദീകരിച്ചു. […]