ഹാഥ്റസ് ദുരന്തം: ആൾ ദൈവത്തിന് രാഷ്ടീയ പിന്തുണ

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസില്‍ നടത്തിയ സത്സംഗത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് നൂറിലേറെ പേർ മരിച്ച സംഭവം ആസൂത്രിതമെന്ന ആരോപണവുമായി ‘ആള്‍ദൈവം’ ഭോലെ  ബാബയുടെ അഭിഭാഷകൻ. 121 പേരാണ് ഈ ദുരന്തത്തിൽ മരണമടഞ്ഞത്. 80,000 ആളുകളെ ഉൾക്കൊള്ളാൻ പറ്റുന്ന സ്ഥലത്ത് 2.5 ലക്ഷത്തോളം പേരാണ് ഒത്തുകൂടിയതെന്നാണ് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലെ വിവരം. ഇതിനിടെ,ഭോലെ ബാബയ്ക്കെതിരെ നടപടി സ്വീകരിക്കാൻ തയാറെടുക്കുകയാണ് പൊലീസ്. ഭോലെ ബാബയുടെ സംഘടനയ്ക്ക് നിരവധി രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ധനസഹായം ലഭിച്ചതായി അവർ കണ്ടെത്തി. സംഭവത്തിന്‌ പിന്നിൽ രാഷ്ട്രീയ […]

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് 23ന്

ന്യൂഡൽഹി: എൻ ഡി എ സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കും. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 ന് ആണ് ആരംഭിക്കുക. ഓഗസ്റ്റ് 12വരെ സമ്മേളനം തുടരും. ജൂലൈ 23ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചശേഷം തുടര്‍ ദിവസങ്ങളില്‍ ചര്‍ച്ച നടക്കും. ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള തീയതി സംബന്ധിച്ച സര്‍ക്കാരിന്‍റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതായി പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് അറിയിച്ചത്.

ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിലേയ്ക്ക് ?

ന്യുഡൽഹി: ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. 2019 ഓഗസ്റ്റിൽ സംസ്ഥാനത്തിൻ്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി 2018 നവംബറിൽ നിയമസഭ പിരിച്ചുവിട്ടിരുന്നു. സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. ഓഗസ്റ്റ് 19 ന് സമാപിക്കുന്ന അമർനാഥ് യാത്രയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് തീയത് തീരുമാനിച്ചേക്കും എന്നാണ് സൂചന. തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ ബിജെപി ദേശീയ നേതൃത്വം സംസ്ഥാന ബിജെപി നേതാക്കളോട് നിർദ്ദേശിച്ചതാണ് തിരഞ്ഞെടുപ്പ് അടുത്തെത്തി എന്ന ധാരണ ശക്തിപ്പെടുത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി അമിത് ഷാ, ബിജെപി ദേശീയ […]

വായുവിലെ വിഷപ്പുക: ഡൽഹിയിൽ പ്രതിവർഷ മരണം 12,000

ന്യൂഡൽഹി: വിഷം നിറഞ്ഞ വായു ശ്വസിച്ച് പ്രതിവർഷം ഡൽഹിയിൽ  12,000 പേർ മരണത്തിന് കീഴടങ്ങുന്നു.വാഹനങ്ങൾ, വ്യവസായങ്ങൾ എന്നിവയിൽ നിന്നുള്ള പുകയാണ് മുഖ്യകാരണം. ശുദ്ധ വായു ലഭിക്കാതെ മരണമടയുന്നവരുടെ എണ്ണം ഉയരുന്നതായാണ് ദി ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. രാജ്യത്തെ 10 പ്രധാന നഗരങ്ങളിലെ പ്രതിദിന മരണങ്ങളിൽ 7 ശതമാനത്തിലധികം വായു മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് നിഗമനം.   അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പൂനെ, ഷിംല, വാരാണസി തുടങ്ങിയ […]

സത്സംഗ ദുരന്തം: മരണം 130; ഭോലെ ബാബ ഒളിവിൽ

ലഖ്നൗ : ഉത്തര്‍ പ്രദേശിലെ ഹാത്രസില്‍ നടന്ന ആധ്യാത്മിക സമ്മേളനത്തിനിടയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 130 ആയി. 150 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഭോലെ ബാബ എന്നറിയപ്പെടുന്ന ആത്മീയ ആചാര്യൻ നടത്തിയ സത്സംഗം കഴിഞ്ഞ് ജനങ്ങൾ പിരിയുമ്പോൽ ആണ് ദുരന്തം. ദുരന്തത്തിന് പിന്നാലെ പ ഭോലെ ബാബ ഒളിവിൽ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തൽ. […]

ബി ജെ പി നേതാവ് യദ്യൂരപ്പയ്ക്ക് പീഡനക്കേസിൽ കുററപത്രം

ബംഗലൂരു : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന് ആരോപിക്കുന്ന കേസിൽ ബി ജെ പിയുടെ മുതിർന്ന നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി എസ് യദ്യൂരപ്പയ്ക്ക് എതിരെ കുററപത്രം. അതിജീവിതയുടെ പക്കൽ നിന്ന് കണ്ടെടുത്ത വിഡിയോ ദൃശ്യം ആണ് പ്രധാന തെളിവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.മകളെ നിങ്ങൾ എന്തുചെയ്തെന്ന് അമ്മ ചോദിക്കുന്നതും യെദ്യൂയൂരപ്പയുടെ മറുപടിയും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നെന്നും ഇരയ്ക്ക് പണം വാഗ്ദാനം ചെയ്തെന്നും പൊലീസ് അറിയിച്ചു.ബെംഗളൂരു കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഈ ഗുരുതര […]

കരുവന്നൂർ ബാങ്ക് കളളപ്പണക്കേസിൽ സി പി എം പ്രതി

തൃശ്ശൂർ : സി പി എം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണക്കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇ ഡി) നിര്‍ണായക നീക്കം നടത്തി. സിപിഎമ്മിന്റെ സ്ഥലമടക്കം 29.5 കോടിയുടെ സ്വത്തുക്കൾ കൂടി അവർ കണ്ടുകെട്ടി. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്‍റെ പേരിലുളള പൊറത്തുശേരി പാർട്ടി കമ്മിറ്റി ഓഫീസിന്‍റെ സ്ഥലവും സിപിഎമ്മിന്റെ 76 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടും.സിപിഎമ്മിനെക്കൂടി പ്രതി ചേർത്താണ് ഈ നടപടി. ബാങ്കിൽ നിന്നും തട്ടിയെടുത്ത […]

അരവിന്ദ് കേജ്‌രിവാളിനെ സി ബി ഐയും അറസ്ററ് ചെയ്തു

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനു (ഇ.ഡി) പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ സി ബി ഐയും അറസ്ററ് ചെയ്തു.100 കോടി രൂപ കോഴ വാങ്ങി എന്ന് ആരോപിക്കപ്പെടുന്ന മദ്യനയ അഴിമതിക്കേസിൽ ആണ് അറസ്ററ്. ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ സുപ്രീം കോടതിയിൽ കേജ്‌രിവാള്‍ സമർപ്പിച്ച ജാമ്യഹർജി പരിഗണിക്കാനിരിക്കവേ ആയിരുന്നു ഈ നടപടി. കേസിലെ മാപ്പുസാക്ഷിയും മുൻ എംപിയുമായ മകുന്ദ റെഡ്ഡിയുടെ മൊഴികൾ കേജ്‌രിവാളിനെതിരാണ് എന്ന് […]

ശ്രീരാമ ക്ഷേത്ര രൂപകൽപ്പനയിലോ നിർമ്മാണത്തിലോ പിഴവില്ല

അയോധ്യ:ശ്രീ രാമക്ഷേത്ര ശ്രീകോവിലിലും മറ്റ് സ്ഥലങ്ങളിലും ചോർച്ച ഉണ്ടായെന്ന മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസിന്റെ പ്രസ്താവന ശരിയല്ലെന്ന് ക്ഷേത്ര നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര അറിയിച്ചു. നിർമാണം പൂർത്തിയവുമ്പോൾ പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണിത്. ക്ഷേത്രത്തിന്റെ രൂപകൽപ്പനയിലോ നിർമ്മാണത്തിലോ പിഴവുകളുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഒന്നാം നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മഴ വെള്ളം അകത്തേക്ക് വീഴാൻ സാധ്യതയുണ്ട്. നിർമാണ ജോലികൾ പൂർത്തിയാകുന്നതോടെ അതിന് പരിഹാരമാകുമെന്നും മിശ്ര പറഞ്ഞു. രണ്ടാം നിലയിൽ സ്ഥിതി ചെയ്യുന്ന ഗുരു മണ്ഡപം […]

അയോധ്യയിൽ തീർഥാടകർ കുറയുന്നു

ന്യൂഡൽഹി: അയോധ്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ക്ക് പുറമെ ട്രെയിന്‍, ബസ് സര്‍വീസുകളും വേണ്ടത്ര യാത്രക്കാർ ഇല്ലാത്തതിനാല്‍ വെട്ടിക്കുറച്ചു. അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതാണ് കാരണം. രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ അയോധ്യയിലേക്ക് സര്‍വീസ് ആരംഭിച്ച പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് അവസാനിപ്പിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ഒരു മാസമായി അനുഭവപ്പെട്ട കടുത്ത ചൂടാണ് തീര്‍ഥാടകരുടെ എണ്ണം കുറയാന്‍ കാരണമെന്ന് രാമജന്മഭൂമി ട്രസ്റ്റി അനില്‍ മിശ്ര പറഞ്ഞു. കാലാവസ്ഥ സാധാരണ നിലയിലാകുന്നതോടെ ഭക്തരുടെ എണ്ണം കൂടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ […]