ഇനി ആവർത്തിക്കരുത്: ബാബാ രാംദേവിന് കോടതി താക്കീത്

ന്യൂഡൽഹി : ആയുർവേദ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പതഞ്ജലി കമ്പനിക്ക് എതിരായ കോടതിയലക്ഷ്യ കേസിൽ യോഗ ആചാര്യൻ ബാബാ രാംദേവിനും കമ്പനി എം.ഡി ബാലകൃഷ്ണയ്ക്കും സുപ്രീം കോടതി കര്‍ശന മുന്നറിയിപ്പ് നല്‍കി. കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ചു കൊണ്ടായിരുന്നു ഈ നടപടി. വ്യാജ പരസ്യങ്ങൾ ആവർത്തിക്കരുത് എന്നായിരുന്നു സുപ്രീം കോടതിയുടെ താക്കീത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ മാപ്പപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് അഹ്‌സനുദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ആരോഗ്യവുമായി ബന്ധപ്പെട്ട […]

ഓണ്‍ലൈന്‍ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ പുതിയ നിയമം വരുന്നു

ന്യൂഡല്‍ഹി: മാധ്യമ രംഗത്തെ പുതുതരംഗമായി മാറിയ ഓണ്‍ലൈന്‍ മാധ്യമങ്ങളെ വരുതിയിൽ കൊണ്ടുവരാൻ കേന്ദ്ര സര്‍ക്കാര്‍ താമസിയാതെ നിയമം കൊണ്ടുവരും. ഇതിനായി കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ കരട് ബില്ലിലെ വ്യവസ്ഥകള്‍ കൂടുതൽ കർശനമാക്കുകയാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം യൂട്യൂബ്, ഫേസ്ബുക്ക്, എക്സ്, ഇന്‍സ്റ്റഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും വാര്‍ത്ത, സമകാലിക സംഭവങ്ങള്‍ തുടങ്ങിയവ അവതരിപ്പിക്കുന്നവര്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, വൈബ്സൈറ്റുകള്‍ എന്നിവയെല്ലാം നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. കണ്ടന്റ് നിര്‍മാതാക്കളെ ‘ഡിജിറ്റല്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ‘ എന്നാണ് കരട് ബില്ലില്‍ നിര്‍വചിക്കുന്നത്. ഓണ്‍ലൈന്‍ […]

ബലാത്സംഗം: പ്രതിയുടെ ബേക്കറി ബുള്‍ഡോസര്‍ കൊണ്ട് നിരത്തി

അയോധ്യ: പന്ത്രണ്ടു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയും സമാജ്‌വാദി പാർട്ടി (എസ്‌പി) പ്രവർത്തകനുമായ മൊയ്ദ് ഖാന്റെ ഉടമസ്ഥതയിലുള്ള ബേക്കറി സർക്കാർ ബുള്‍ഡോസർ ഉപയോഗിച്ച്‌ തകർത്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഇരയുടെ അമ്മയെ കണ്ട് നീതി ഉറപ്പാക്കുമെന്ന് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് കനത്ത പോലീസ് നിരീക്ഷണത്തിൽ ഈ നടപടി ഉണ്ടായത്.  iഈ വിഷയം സംബന്ധിച്ച  മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് അയോധ്യ എംപിയും സമാജ് വാദി പാർട്ടി നേതാവുമായ അവധേഷ് പ്രസാദ് ഒഴിഞ്ഞുമാറി, മൊയ്ദ് ഖാനെയും അദ്ദേഹത്തിന്റെ ജീവനക്കാരനായ […]

മരണം 340; ഇനി കണ്ടെത്താനുള്ളത് 206 പേരെ

കൽപ്പററ: ഉരുൾപൊട്ടലിൽ ഇതുവരെ ജീവന്‍ പൊലിഞ്ഞത് 340 പേര്‍ക്കെന്ന് കണക്കുകള്‍.14 മൃതദേഹങ്ങളാണ് ഇന്ന് ലഭിച്ചത്. 107 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. സർക്കാർ കണക്കനുസരിച്ച് 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരാണ്.49 കുട്ടികളെ കാണാതായിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. […]

ഉരുള്‍പൊട്ടല്‍: 250 ലേറെ പേരെ രക്ഷപ്പെടുത്തണം

കല്‍പ്പറ്റ: തോരാത്ത മഴയെ തുടർന്ന് വയനാട്ടിൽ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. പലയിടങ്ങളിലായി 125 പേർ മരിച്ചു.  250 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സര്‍ക്കാര്‍ പറയുന്നതെന്ന് സൈന്യം അറിയിച്ചു. 98 പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഗുരുതര പരിക്കേറ്റവരടക്കം പ്രദേശത്ത് ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇവർക്കരികിലേക്ക് രക്ഷാപ്രവർത്തകർക്ക് ഇനിയും എത്തിച്ചേരാനായിട്ടില്ല. 300 പേരെ സൈന്യം രക്ഷപ്പെടുത്തി. മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ പുലർച്ചെയായിരുന്നു ഉരുള്‍പൊട്ടൽ. പുലർച്ചെ ഒരു മണിയോടെ കനത്ത മഴക്കിടെയാണ് മുണ്ടക്കൈ ടൗണില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്.രക്ഷാപ്രവർത്തനം […]

ഉരുള്‍പൊട്ടലില്‍ മരണം 73; നാനൂറോളം വീടുകൾ ഒററപ്പെട്ടു

കൽപ്പററ: വയനാട് ജില്ലയിലെ മേപ്പാടിയിൽ പുലർച്ചെ രണ്ടു മണിയോടെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 73 ആയി.മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നു. 70 ഓളം പേർ പരിക്കേറ്റ് ആശുപത്രികളിൽ  ചികിത്സയിലുണ്ട്. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ദുരന്തം മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്.ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടു. മുണ്ടക്കൈ എന്ന ഗ്രാമം തന്നെ ഇല്ലാതായ അവസ്ഥയാണ്. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് കരുതുന്നു. മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ നാട്ടുകാരായ നൂറിലധികം പേർ കുടുങ്ങി.വിദേശികളും ഇതിൽ ഉൾപ്പെടുന്നു. കണ്ണൂരിൽ നിന്നും […]

കണക്കിൽ പിഴവ്: കൊറോണ മരണം എട്ടിരട്ടി ?

ന്യൂഡല്‍ഹി: കൊറോണ ബാധിച്ച മരിച്ചവരുടെ എണ്ണം കേന്ദ്ര സർക്കാർ പറയുന്നതിൻ്റെ ഏട്ടിരട്ടി ഉണ്ടെന്ന് ഓപ്പണ്‍ ആക്‌സസ് ജേണല്‍ സയന്‍സസ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു. എന്നാൽ ഇത് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിഷേധിച്ചു.അതിശയോക്തിപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് ഈ കണക്ക് എന്ന് സർക്കാർ കുറ്റപ്പെടുത്തി. ഓക്സ്ഫോര്‍ഡ് ഉള്‍പ്പെടെയുള്ള ഒന്നിലധികം സര്‍വകലാശാലകളിലെ ഗവേഷകര്‍ ദേശീയ കുടുംബാരോഗ്യ സര്‍വേ 2019-21-ല്‍ നിന്നുള്ള മരണനിരക്ക് ഡാറ്റ വിശകലനം ചെയ്തിരുന്നു. 2020-ല്‍ ഏകദേശം 12 ലക്ഷം അധിക മരണങ്ങള്‍ സംഭവിച്ചു എന്നണ് അവരുടെ നിഗമനം. കോവിഡ് […]

ആന്ധ്രയ്ക്കും ബിഹാറിനും വാരിക്കോരി; കേരളത്തിന് ഒന്നുമില്ല:

ന്യൂഡൽഹി: എൻ ഡി എ സർക്കാരിൻ്റെ സഖ്യ കക്ഷികളായ ആന്ധ്രാ പ്രദേശിലെ തെലുങ്കു ദേശം പാർടിയേയും ബിഹാറിലെ ജെ ഡു യു വിനെയും പ്രീതിപ്പെടുത്തുന്ന കേന്ദ്ര ബജററിൽ കേരളത്തിനായി ഒന്നുമില്ല. ആന്ധ്രാപ്രദേശിനും ബീഹാറിനും വാരിക്കോരി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട് കേരളം വർഷങ്ങളായി മുന്നോട്ടുവയ്‌ക്കുന്ന എയിംസ് പോലുള്ള പദ്ധതികളെക്കുറിച്ച് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജററിൽ പരാർശമേയില്ല. കേരളത്തിന് 2014ൽ വാഗ്ദാനം ചെയ്ത എയിംസ് പിന്നീട് കേന്ദ്ര സർക്കാർ മറന്നു. ഇതിനു ശേഷം അഞ്ച് എയിംസുകൾ വന്നൂ. കാസർകോട്, കോഴിക്കോട്, […]

കാവടി യാത്ര; വിവാദ ഉത്തരവ് സുപ്രിംകോടതി തടഞ്ഞു

ന്യുഡൽഹി: ഹിന്ദുക്കളുടെ സുപ്രധാന തീർഥാടനമായ കാവടി യാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളുടെ ഉടമസ്ഥവിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ്- ഉത്തരാഖണ്ഡ് സർക്കാരുകളുടെ വിവാദ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ. ഉത്തർപ്രദേശിലെ മുസഫർനഗർ പോലീസാണ് ഏറെ വിഭാഗീയ മാനങ്ങളുള്ള ഉത്തരവ് ആദ്യം പുറപ്പെടുവിച്ചത്.ഇതു പ്രകാരം ഭക്ഷണശാലകളുടെ പുറത്തും അവയുടെ ഉടമസ്ഥർ ആരെന്ന് വെളിപ്പെടുത്താന്‍ ബോർഡുകൾ പ്രദർശിപ്പിക്കണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ തന്നെ ഉത്തരവിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. കൂടാതെ ഹലാൽ ഭക്ഷണം വിളമ്പുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹം നൽകിയിരുന്നു. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് […]

കർണാടക ജോലി സംവരണ ബിൽ പിൻവലിക്കുന്നു

ബംഗളൂരു :മലയാളികള്‍ തൊഴില്‍ തേടി പോകുന്ന പ്രധാനപ്പെട്ട സംസ്ഥാനമായ കർണാടകയില്‍ സ്വകാര്യ മേഖലയിലെ നിയമനങ്ങള്‍ 100 ശതമാനവും കർണാടകക്കാർക്ക് സംവരണം ചെയ്യാനുള്ള ബിൽ താൽക്കാലികമായി മരവിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ. ഇതു സംബന്ധിച്ച ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരംനല്‍കിയിരുന്നു.ഐടി മേഖലയില്‍ നിന്നുള്‍പ്പടെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ അന്തിമതീരുമാനമുണ്ടാകൂവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 50% മാനേജ്മെന്‍റ് പദവികളിലും 75% നോൺ മാനേജ്മെന്‍റ് ജോലികളിലും കന്നഡക്കാരെ നിയമിക്കണമെന്നായിരുന്നു ബില്ലിലെ ശുപാർശ. ഗ്രൂപ്പ് സി, ഡി ക്ലാസ് […]