അഞ്ചു കോടിയുടെ കള്ളപ്പണവുമായി ബി ജെ പി ദേശീയ സെക്രട്ടറി കുടുങ്ങി

മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, അഞ്ച് കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡ, പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരുടെ പിടിയിലായി. ഉടനെത്തിയ പൊലീസ് അദ്ദേഹത്തെ സ്ഥലത്ത് നിന്ന് മാറ്റി. മഹാരാഷ്ട്രയിൽ നിന്നുള്ള നേതാവാണ് താവ്ഡ. മുംബൈ വിരാറിലെ ഒരു ഹോട്ടലിൽ ബഹുജൻ വികാസ് അഘാഡി പ്രവർത്തകരാണ് താവ്ഡെയെ വളഞ്ഞത്. മുൻ മന്ത്രിയായ അദ്ദേഹം ബിഹാറിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്.ദേശീയ അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരിൽ ഒരാളാണ് വിനോദ് […]

തിരുപ്പതി ക്ഷേത്രത്തിൽ 300 അഹിന്ദു ജീവനക്കാരെ ഒഴിവാക്കും

തിരുപ്പതി: ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമായ തിരുപ്പതി ശ്രീ വെങ്കടാചലപതി ക്ഷേത്രത്തിലെ ഹിന്ദുമത വിശ്വാസികൾ അല്ലാത്ത മുന്നൂറോളം ജീവനക്കാരെ ഒഴിവാക്കും. അവർക്ക് സ്വമേധയാ വിരമിക്കാം. അല്ലെങ്കിൽ ആന്ധ്രാപ്രദേശിലെ മറ്റ് സർക്കാർ വകുപ്പുകളിലേക്ക് മാറാം. ഇതുസംബന്ധിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്ററ് തീരുമാനമെടുത്തു. ക്ഷേത്രത്തിലും അനുബന്ധ സ്ഥാപനങ്ങളിലും ഹിന്ദുക്കൾക്ക് മാത്രമേ ജോലിയുള്ളൂവെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നയത്തിൻ്റെ ഭാഗമാണ് ഈ നടപടിയെന്ന് ദേവസ്ഥാനം ചെയർമാൻ ബി.ആർ.നായിഡു അറിയിച്ചു. ഹിന്ദു ഇതര ജീവനക്കാരുടെ കൃത്യമായ എണ്ണം വെളിപ്പെടുത്താൻ നായിഡു വിസമ്മതിച്ചു, […]

വിഷപ്പുക വ്യാപിക്കുന്നു; ഡൽഹിക്ക് ശ്വാസം മുട്ടുന്നു

ന്യൂഡല്‍ഹി: വെള്ളിയാഴ്ചത്തെ വിവരങ്ങള്‍ പ്രകാരം ഡല്‍ഹിയിലെ വായു ഗുണനിലവാരം എറ്റവും മോശം അവസ്ഥയിലായി.  കഴിഞ്ഞ രണ്ട് ദിവസങ്ങളായി തുടര്‍ച്ചയായി ഇതേ നിലയിലാണ് തലസ്ഥാനം. ഡല്‍ഹിയില്‍ പകല്‍ സമയങ്ങളില്‍ വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) 400-ന് മുകളില്‍ എത്തിയതോടെയാണ് ഇത് വലിയ ആരോഗ്യപ്രശ്ങ്ങളിലേക്ക് നയിക്കും എന്ന ആശങ്ക ശക്തമായിരിക്കുന്നത്. വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) പ്രകാരം പൂജ്യം മുതല്‍ 50 വരെയാണ് മികച്ച വായുഗുണനിലവാരം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 50 മുതല്‍ 100 വരെയാണ് ഉചിതമായത് അല്ലെങ്കില്‍ താരതമ്യേന […]

വയനാട് ദുരന്തം: ഇനി സഹായമില്ല: കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു. ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രതിനിധിയായ മുൻ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി. തോമസിനെയാണ് ഇക്കാര്യം അറിയിച്ചത്. 2024 ജൂലൈ 30നാണ് നാടിനെ നടുക്കിയ മഹാദുരന്തമുണ്ടായത്. മൂണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ നിരവധി നാശനഷ്‌ടങ്ങളാണ് സംഭവിച്ചത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ 251 പേർ മരിച്ചു. 47 പേരെ കാണാതാവുകയും ചെയ്‌തിരുന്നു. ഉരുള്‍പൊട്ടല്‍ ദേശീയ […]

സർക്കാരുകളുടെ ബുള്‍ഡോസര്‍ രാജിന് തടയിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ന്യായമായ വിചാരണ കൂടാതെ ആരെയും കുറ്റവാളിയാക്കാൻ സർക്കാരിന് കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. സർക്കാരുകളുടെ ബുള്‍ഡോസർ നടപടിയില്‍ നിലപാട് കടുപ്പിക്കുകയാണ് കോടതി. എക്സിക്യൂട്ടീവിന് ജുഡീഷ്യറിയെ മറികടക്കാൻ കഴിയില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി. കുറ്റാരോപിതരുടെ വീടുകളും വസ്തുവകകളും നിയമവിരുദ്ധമായി പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ബി ജെ പി ഭരിക്കുന്ന ഉത്തർ പ്രദേശിലും രാജസ്ഥാനിലുമടക്കം നിരവധി പരാതികള്‍ ഉയർന്നു വന്നിരുന്നു. രാജ്യവ്യാപകമായി കുറ്റാരോപിതരുടെ വീടുകളും മറ്റു സ്വത്തുവകകളും നിയമവിരുദ്ധമായി പൊളിക്കുന്ന നടപടി തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ ബി.ആർ.ഗവായ്,കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ […]

വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല: ഹൈക്കോടതി

കൊച്ചി: മുസ്ലിം സമുദായ സ്വത്തായ വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എറണാകുളത്തെ മുനമ്പം ,ചാവക്കാട്, വയനാട് അടക്കമുള്ള മേഖലകളില്‍ വഖഫ് ബോര്‍ഡ് ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നിര്‍ണായകമായ ഉത്തരവാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത് 2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് പോസ്റ്റ് […]

ഒടുവിൽ സസ്പെൻഷൻ: ഗോപാലകൃഷ്ണനും പ്രശാന്തിനും

തിരുവനന്തപുരം: മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥരായ കെ ഗോപാലകൃഷ്ണനേയും എന്‍ പ്രശാന്തിനെയും സസ്പെൻ്റ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകി. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ നടത്തിയ പരസ്യപ്പോരാണ് പ്രശാന്തിനെതിരെയും മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദമാണ് കെ ഗോപാലകൃഷ്ണനെതിരെയും ഉള്ള നടപടിക്ക് കാരണം.ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയിലാണ് നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്. പ്രശാന്തിനെതിരായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ,പിണറായി വിജയന് കൈമാറിയിരുന്നു. സമൂഹമാധ്യമത്തിലൂടെ നടത്തിയ പ്രതികരണങ്ങള്‍ ചട്ടലംഘനമാണെന്ന് ചീഫ് സെക്രട്ടറി […]

മുസ്ലിം സംവരണം അനുവദിക്കില്ല: അമിത് ഷാ

മുബൈ: രാജ്യത്ത് മതം അടിസ്ഥാനമാക്കിയുള്ള സംവരണം ബിജെപി ഉള്ള കാലത്തോളം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക ദളിത് വിഭാ​ഗക്കാരുടെ സംവരണം കുറച്ച് മുസ്‌ലിങ്ങൾക്ക് നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ മുസ്‌ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകുന്നുണ്ട്. എന്നാൽ ഭരണഘടനയിൽ മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ വ്യവസ്ഥയില്ല. മുസ്‌ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകിയാൽ പിന്നാക്ക വിഭാ​ഗക്കാരുടെ സംവരണം കുറയും. ഇത് ബിജെപി […]

കന്യാസ്ത്രീകളും വൈദികരും ആദായ നികുതി നൽകണം

ന്യൂഡൽഹി : ക്രൈസ്തവ സഭകളിലെ കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളത്തില്‍ നിന്ന് ആദായനികുതി ഈടാക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ സുപ്രീം കോടതി ബഞ്ചിൻ്റെ വിധി. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് നികുതി ഇടാക്കുന്നതിനെതിരേ വിവിധ സന്യാസസഭകള്‍ സമര്‍പ്പിച്ച 93 ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നിയമം എല്ലാവര്‍ക്കും ഒരു പോലയാണെന്നും വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്ബളത്തില്‍ നിന്ന് ആദായനികുതി പിടിക്കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഒരു […]

പാതിരാ പരിശോധന; പ്രതികൾ സി പി എമ്മും പോലീസും

പാലക്കാട്: നിയമസഭ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കയി കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ നടത്തിയ കള്ളപ്പണ പരിശോധനയിൽ പൊലീസ് നടപടിക്രമം പാലിച്ചില്ലെന്ന് കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ അറിയിച്ചു. ഇതോടെ സി പി എമ്മും പോലീസും  പ്രതിക്കൂട്ടിലായി. പരിശോധനക്കാര്യം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞത് അവസാനഘട്ടത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസ് നടപടിയിൽ വ്യക്തതയില്ലെന്നും . സംഭവത്തിൽ വിശദാംശങ്ങൾ അറിയാൻ കൂടുതൽ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നുൺ. കുഴൽപ്പണ ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യാഴാഴ്ച രാവിലെയാണ് റിപ്പോർട്ട് തേടിയത്. ഉടൻ റിപ്പോർട്ട് നൽകണം എന്നായിരുന്നു […]