സൂര്യ കസറിയെങ്കിലും പ്രതീക്ഷയ്ക്കൊത്തുയരാതെ കങ്കുവ

  ഡോ ജോസ് ജോസഫ്   ഏറെ കാത്തിരുന്ന സൂര്യ  ചിത്രം കങ്കുവ പ്രേക്ഷക പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. ആദ്യാവസാനം ശബ്ദായമാനമായ പശ്ചാത്തലത്തിൽ നിഗൂഡമായ പല ആശയങ്ങളും കൂട്ടിച്ചേർത്ത ഈ ഫാൻ്റസി പീരിയഡ് ഡ്രാമ തിരക്കഥയിലും മേക്കിംഗിലുമുള്ള ന്യൂനതകൾ കാരണം പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നതിൽ വിജയിച്ചില്ല. ആയിരം വർഷങ്ങളിലെ ഇടവേളകളിലെ രണ്ടു കാലഘട്ടങ്ങളിൽ നടക്കുന്ന കങ്കുവയിൽ നായകൻ സൂര്യ ഇരട്ടവേഷങ്ങളിലാണെത്തുന്നത്. ആയിരം വർഷം മുമ്പ് ജീവിച്ചിരുന്ന ഗോത്ര നായകൻ കംഗ (കങ്കുവ) യുടെ വേഷത്തിൽ സൂര്യ കസറിയെങ്കിലും   സിരുത്തൈ ശിവ […]

മുറ – ഗ്യാങ്സ്റ്റർ റിവഞ്ച് ഡ്രാമ 

 ഡോ ജോസ് ജോസഫ്    നിരൂപക ശ്രദ്ധ നേടിയ കപ്പേള എന്ന ചിത്രത്തിനു ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റർ.റിവഞ്ച് ത്രില്ലർ ചിത്രമാണ് മുറ. തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന ജോജു ജോർജ് ചിത്രം പണി തൃശൂരിലെ ക്വട്ടേഷൻ ഗ്യാങുകളുടെ ‘കണ്ണിന് കണ്ണ്  പകരമെടുക്കുന്ന പ്രതികാരത്തിൻ്റെ കഥയാണ് പറഞ്ഞത്. തിരുവനന്തപുരത്തെ ക്രിമിനൽ ഗ്യാങുകളുടെ പകയും പ്രതികാരവുമാണ് മുറയുടെ പ്രമേയം. പൃഥ്വിരാജ് സുകുമാരൻ, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2022 ലെ  ഷാജി കൈലാസ് ചിത്രം […]

ഹാക്കറാണ് ഈ കാതലൻ ……

ഡോ. ജോസ് ജോസഫ്   ബ്ലോക്ക്ബസ്റ്റർ ചിത്രം പ്രേമലുവിനു ശേഷം നടൻ നസ്ലെനും സംവിധായകൻ.എ ഡി ഗിരീഷും ഒന്നിക്കുന്ന ചിത്രമാണ് ഐ ആം കാതലൻ. പ്രേമലുവിന് മുമ്പ് ഷൂട്ട് ചെയ്ത കാതലൻ വൈകിയാണ് റിലീസിനെത്തുന്നത്.പ്രേമലുവിലെ പ്രണയവും കോമഡിയുമൊന്നും കാതലനിൽ ഇല്ല. പ്രേമലുവിലെ രസച്ചരട് പ്രതീക്ഷിച്ച് കാതലൻ കാണാനെത്തുന്ന പ്രേക്ഷകർക്ക് ശരാശരി കാഴ്ച്ചാനുഭവമാണ് ലഭിക്കുക. ഒരു ഹ്രസ്വ ചിത്രത്തിലൊതുക്കാമായിരുന്ന സിനിമയുടെ ദൈർഘ്യം 111 മിനിറ്റ് മാത്രമാണ്.എൻജിനീയറിംഗ് വിദ്യാർത്ഥിയായ ചിത്രത്തിലെ നായകൻ  വിഷ്ണു ഒരു ലോക്കൽ ഹാക്കറാണ്. പ്രാദേശിക പശ്ചാത്തലത്തിൽ വലിയ […]

ജോജുവിൻ്റെ കിടിലൻ ‘പണി’

ഡോ ജോസ് ജോസഫ് ജൂണിയർ ആർട്ടിസ്റ്റായി തുടങ്ങി മലയാളത്തിലെ സൂപ്പർ നായക നിരയിലേക്കു വളർന്ന ജോജു ജോർജ് ആദ്യമായി സംവിധായകൻ്റെ വേഷമണിയുന്ന ചിത്രമാണ് പണി. ‘പല്ലിന് പല്ല്, ചോരയ്ക്കൂ ചോര’ എന്ന് വെല്ലുവിളിച്ചു കൊണ്ട് പണിയ്ക്ക് മറുപണിയുമായി മുന്നേറുന്ന റിവഞ്ച് ത്രില്ലറാണ് ചിത്രം. നടനായി രണ്ടര പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ജോജുവാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ചെയിൻ റിയാക്ഷൻ പോലെ തുടർ പണികളുമായി വളച്ചു കെട്ടലുകളില്ലാതെ നേരെ കഥ പറഞ്ഞു പോകുന്ന ശൈലിയാണ് ജോജു സ്വീകരിച്ചിരിക്കുന്നത്. ജന്മനാ മൂകയും ബധിരയുമായ […]

ബോഗയ്ൻവില്ല ഡാർക്ക് സൈക്കോളജിക്കൽ ത്രില്ലർ

ഡോ ജോസ് ജോസഫ്   മമ്മൂട്ടി നായകനായ ഹിറ്റ് ചിത്രം ഭീഷ്മപർവ്വത്തിനു ശേഷം അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബോഗയ്ൻവില്ല. ഇയ്യോബിൻ്റെ പുസ്തകത്തിനും വരത്തനും ശേഷം ഫഹദ് ഫാസിലും അമൽ നീരദും ഒന്നിക്കുന്ന ചിത്രത്തിൽ 11 വർഷത്തിനു ശേഷം ജ്യോതിർമയി നായികാ വേഷത്തിൽ തിരിച്ചെത്തുന്നു.ലാജോ ജോസിൻ്റെ നോവലിനെ അവലംബിച്ച് നിർമ്മിച്ച ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ലാജോ ജോസും അമൽ നീരദും ചേർന്നാണ്. ഡാർക്ക് ഷെയ്ഡിൽ  പതിഞ്ഞ താളത്തിൽ മെല്ലെ പറഞ്ഞു പോകുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറാണ് ബോഗയ്ൻവില്ല. […]

രജനിയുടെ മാസ്സും ജ്ഞാനവേലിൻ്റെ ക്ലാസ്സും ചേർന്ന് വേട്ടയ്യൻ

ഡോ ജോസ് ജോസഫ് തമിഴ്നാട്ടിലെ ഇരുളർ ഗോത്രം നേരിടുന്ന അനീതികളെയും പോലീസ്’ സ്റ്റേഷനിലെ ലോക്കപ്പ് കൊലപാതകങ്ങളെയും തുറന്നു കാട്ടിയ ജയ് ഭീമിനു ശേഷം ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് വേട്ടയ്യൻ. സൂപ്പർ സ്റ്റാർ രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന 170-മത്തെ ചിത്രമായ വേട്ടയ്യൻ ചോദ്യം ചെയ്യുന്നത് ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ ധാർമ്മികതയെയാണ്.   ‘കുറി വെച്ചാ ഇരൈ വീഴണം ‘ ( ഉന്നം വെച്ചാൽ ഇര വീഴണം) എന്ന പഞ്ച് ഡയലോഗോടെ കൃത്യമായി ആസൂത്രണം ചെയ്ത് ഇരയെ […]

അടിച്ചേൽപ്പിച്ച ആക്ഷേപ ഹാസ്യവുമായി തെക്ക് വടക്ക്  

ഡോ ജോസ് ജോസഫ്  തലമുറകൾ പഴക്കമുള്ള വഴക്ക് കുട്ടിക്കാലം മുതലെ തുടരുന്ന രണ്ടു പേർ. വാർദ്ധക്യത്തിലെത്തിലെത്തിയിട്ടും  അതിൽ നിന്നും പിന്തിരിയാൻ ഈഗോയും ദുരഭിമാനവും  അവരെ അനുവദിക്കുന്നില്ല. ഇരുവരിൽ  ഒരാൾ പെട്ടെന്ന് ഇല്ലാതാകുമ്പോൾ മറ്റെയാളുടെ വിജയം നിരർത്ഥകമായി മാറുന്നു.എതിർ ധൃവങ്ങളിൽ നിന്ന് ഒത്തു തീർപ്പിനു വഴങ്ങാതെ പരസ്പരം പോരടിക്കുന്ന രണ്ടു പേരുടെ പകയുടെ കഥയാണ് പ്രേം ശങ്കർ സംവിധാനം ചെയ്ത തെക്ക് വടക്ക്. സുരാജ് വെഞ്ഞാറമ്മൂടും വിനായകനും ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത് .കാരിക്കേച്ചർ മാനങ്ങളുള്ള കഥാപാത്രങ്ങളെയാണ് സുരാജിനും വിനായകനും […]

കിഷ്കിന്ധാ കാണ്ഡം – തിരക്കഥയാണ് താരം

ഡോ ജോസ് ജോസഫ്  കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത്ത് അയ്യത്താനും ആസിഫലിയും ഒന്നിക്കുന്ന ത്രില്ലർ മിസ്റ്ററി ഡ്രാമയാണ് കിഷ്കിന്ധാ കാണ്ഡം.ഫൺ എൻ്റർടെയിൻ്റ്മെൻ്റ് ജോണറിൽ പെട്ട ചിത്രമായിരുന്നു കക്ഷി അമ്മിണിപ്പിള്ളയെങ്കിൽ  കിഷ്കിന്ധാ കാണ്ഡം പ്രമേയത്തിലും മേക്കിംഗിലും തികച്ചും വ്യത്യസ്തമായ സിനിമയാണ്. തിരക്കഥയിലെ പുതുമ ,കഥാപാത്രങ്ങളുടെ അവതരണം, താരങ്ങളുടെ പ്രകടനം, സംവിധാന മികവ് എന്നിവ കൊണ്ട് ചിത്രം അത്ഭുതപ്പെടുത്തുന്നു.മലയാള സിനിമയിൽ കണ്ടു ശീലിച്ച വിജയ ഫോർമുലകളുടെ വാർപ്പു മാതൃകകളോട് ചേർന്നു പോകുന്നതല്ല കിഷ്കിന്ധാ കാണ്ഡത്തിൻ്റെ തിരക്കഥ. […]

കരയിലും ആഴക്കടലിലും അടിയുമായി ആക്ഷൻ ത്രില്ലർ ‘കൊണ്ടൽ’

ഡോ ജോസ് ജോസഫ്   കഴിഞ്ഞ വർഷത്തെ ഓണക്കാലത്ത് ബോക്സ് ഓഫീസിൽ ഒന്നാമതെത്തിയ ചിത്രമായിരുന്നു വീക്കെൻഡ് ബ്ലോക്ക്ബസ്റ്ററിൻ്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ആർഡിഎക്സ്.ഷെയിൻ നിഗം, ആൻ്റണി വർഗീസ് പെപ്പെ എന്നിവരായിരുന്നു ആർഡിഎക്സിലെ നായകന്മാർ. ഇതേ നിർമ്മാണ കമ്പനിയുടെ ഈ വർഷത്തെ ഓണച്ചിത്രമാണ് ആൻ്റണി വർഗീസ് നായകനായി അഭിനയിച്ച കൊണ്ടൽ.നവാഗതനായ അജിത്  മാമ്പള്ളിയാണ് സംവിധാനം. ആക്ഷൻ ഹീറോ ആൻ്റണി വർഗീസ് പെപ്പെ എന്ന ടൈറ്റിൽ കാർഡോടെയാണ് ചിത്രത്തിൻ്റെ തുടക്കം. കരയിൽ തുടങ്ങി ആഴക്കടൽ പരപ്പിലേക്കു നീളുന്ന ആൻ്റണി വർഗീസ് […]

ദൃശ്യവിരുന്നുമായി ഫാൻ്റസി ചിത്രം അജയൻ്റെ രണ്ടാം മോഷണം

ഡോ.ജോസ് ജോസഫ് ടൊവിനോ തോമസിൻ്റെ അമ്പതാമത് ചിത്രം അജയൻ്റെ രണ്ടാം മോഷണം (എആർഎം) മികച്ച തിയേറ്റർ അനുഭവം പകരുന്ന ദൃശ്യവിരുന്നാണ്. ചിയോതിക്കാവ് എന്ന സാങ്കല്പിക ഗ്രാമത്തിൽ ജീവിച്ചിരുന്ന കുഞ്ഞിക്കേളു എന്ന കളരിയഭ്യാസിയുടെയും മണിയൻ എന്ന കള്ളൻ്റെയും അജയൻ എന്ന മെക്കാനിക്കിൻ്റെയും കഥ പറയുന്ന ചിത്രമാണ് അജയൻ്റെ രണ്ടാം മോഷണം. പത്തൊമ്പതാം നൂറ്റാണ്ടിൽ തുടങ്ങി 1990കൾ വരെ നീളുന്ന മൂന്ന് കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന ഈ മൂന്നു പേരുടെയും ട്രിപ്പിൾ വേഷങ്ങളിൽ അഭിനയിക്കുന്നത് ടൊവിനോ തോമസാണ്. മുമ്പ് ബേസിൽ ജോസഫ് […]