Editors Pick, Special Story
November 03, 2023

എസ്‌എഫ്‌ഐ ജയത്തിനു റീക്കൗണ്ടിംഗ്!

തൃശൂർ: കേരളവർമ്മ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയെ വിജയിപ്പിക്കാൻ പോളിംഗ് ചുമതലയുണ്ടായിരുന്ന അദ്ധ്യാപകൻ റീക്കൗണ്ടിംഗ് അട്ടിമറിച്ചെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടന് 896ഉം എസ്‌എഫ്‌ഐക്ക് 895 വോട്ടുമാണ് ലഭിച്ചത്. എന്നാൽ, കേരളവർമ്മയിലെ സഖാക്കളായ ‘അദ്ധ്യാപഹയന്മാർ’ റീക്കൗണ്ടിംഗിലൂടെ 895 ആണ് വലുതെന്ന് സ്ഥാപിച്ചെടുത്തുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു. കേരളവർമ കോളേജിൽ റീക്കൗണ്ടിംഗ് കെഎസ്‌യു ബഹിഷ്കരിച്ചിരുന്നു. സുതാര്യതയില്ലെന്ന് ആരോപിച്ചാണ് ബഹിഷ്കരണം. എസ്‌എഫ്‌ഐയും അദ്ധ്യാപക സംഘടനകളും ചേർന്ന് റീക്കൗണ്ടിംഗിൽ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നുവെന്ന് ചെയർപേഴ്‌സൺ സ്ഥാനാർത്ഥി […]

Editors Pick, Special Story
November 03, 2023

ബൈക്ക് അപകടം ; രക്തം വാർന്നു മരണം

ഡൽഹി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 മിനിട്ടിലധികം രക്തത്തിൽ കുളിച്ച് റോഡിൽ കിടന്നിട്ടും ആരും സഹായിക്കാനായി മുന്നോട്ട് വന്നില്ല. അവിടെ കൂടിയ ആളുകൾ ചിത്രങ്ങളെടുക്കുകയും വീ‌ഡിയോ പകർത്തുകയും മാത്രമാണ് ചെയ്തത്. പിന്നീട് സംഭവസ്ഥലത്തെത്തിയ നാലുപേരാണ് പീയൂഷിനെ ആശുപത്രിയിലെത്തിച്ചത്. ഒപ്പമുണ്ടായിരുന്ന റിക്കോ‌ർഡ് ചെയ്യാൻ ഉപയോഗിച്ചിരുന്ന ‘ഗോപ്രോ’ ക്യാമറയും കാണാനില്ല. കഴിഞ്ഞ ശനിയാഴ്‌ച രാത്രി ഒൻപതരയോടെയാണ് ഡൽഹിയിലെ പഞ്ച്‌ശീൽ എൻക്ളേവിനടുത്ത് അപകടമുണ്ടായത്. ചികിത്സയിലിക്കെ കഴിഞ്ഞ ദിവസമാണ് സിനിമാ നിർമാതാവായ പീയുഷ് പാൽ (30) മരിച്ചത്.നീന്തൽ പരിശീലനത്തിന് ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു […]

പ്രതിപക്ഷ നേതാക്കളുടെ  ഫോൺ ചോർത്താൻ നീക്കം : ഐ ഫോൺ കമ്പനി

ന്യൂഡൽഹി: തങ്ങളുടെ ഫോണും ഇ മെയിലും ചോർത്താൻ കേന്ദ്ര സർക്കാർ ശ്രമിച്ചുവെന്ന് ആപ്പിൾ ഫോൺ കമ്പനി മുന്നറിയിപ്പ് നൽകിയതായി ‘ഇന്ത്യ’ മുന്നണി പ്രതിപക്ഷ നേതാക്കൾ. ആപ്പിൾ നൽകിയ ‘അപായ സന്ദേശ’വും അവർ പുറത്തുവിട്ടു. സർക്കാരിന്റെ അറിവോടെ നടന്ന ചോർത്തൽ,  ഉപയോക്താക്കളെ അറിയിക്കാൻ ആപ്പിൾ രൂപകൽപ്പന ചെയ്ത സംവിധാനമാണ് ‘ആപ്പിൾ അപായസന്ദേശം’. ഐ ഫോണിലെ ഐ മെസേജിലൂടെയാണ് ഈ  സന്ദേശം ലഭിക്കുന്നത്. സൈബർ ക്രിമിനലുകളിൽ നിന്ന് വ്യത്യസ്തമായി, ചില പ്രത്യേക വ്യക്തികളുടെ വിവരങ്ങൾ മാത്രമാണ് സർക്കാർ അറിവോടെ ചോർത്തുന്നതെന്നും ഇതു […]

Editors Pick, Special Story
October 30, 2023

ഞാൻ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണ്

കൊച്ചി:സുരേഷ് ഗോപിക്ക് പിന്തുണയുമായി നടൻ ജോയ് മാത്യു ഫേസ്ബുക്കിൽ . സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ വ്യക്തിപരമായി അറിയുന്നവർക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന്..ജോയ് മാത്യു എഴുതുന്നു ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ – “സന്ദേശം “സിനിമ ഇറങ്ങി ഇന്നേക്ക് 32 വർഷം പൂർത്തിയാവുന്നു . ശങ്കരാടി സഖാവ് കുമാരപിള്ളയായി പറഞ്ഞതിൽ നിന്നും ഒരിഞ്ച് മുന്നോട്ട് പോകാൻ മലയാളികളുടെ രാഷ്ട്രീയ പാർട്ടി അടിമത്തം ഇപ്പോഴും തയ്യാറായിട്ടില്ല. ‘എതിരാളികളെ പെണ്ണ് കേസിലും ഗർഭക്കേസിലും കുടുക്കി […]

സുരേഷ് ഗോപിക്കെതിരെ പോലീസ് കേസ്

കോഴിക്കോട്: ലൈംഗികാതിക്രമം ആരോപിച്ച്,  സിനിമ നടനും ബി ജെ പിയുടെ മുൻ എം പിയുമായ സുരേഷ് ഗോപിയുയുടെ പേരിൽ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തു. മാധ്യമപ്രവർത്തകയോടുള്ള മോശം പെരുമാറ്റം വിവാദമായതിനു പിന്നാലെ യാണ് പോലീസിൻ്റെ ഈ നീക്കം. ഐപിസി 354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമാണ് കേസ്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്തതാണ് വകുപ്പ്. രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടു കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. ശനിയാഴ്ച ഉച്ചയോടെ മാധ്യമപ്രവർത്തക കോഴിക്കോട് സിറ്റി പൊലീസ് […]

Editors Pick, Special Story
October 26, 2023

കേരളം ‘ഇന്ത്യ’ എന്നുതന്നെ വിദ്യാർത്ഥികളെ പഠിപ്പിക്കും

തിരുവനന്തപുരം: പ്ളസ് ടു വരെയുള്ള സാമൂഹിക പാഠം പുസ്‌തകങ്ങളിൽ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ക്കു പകരം ‘ഭാരത്’ എന്നു മാറ്റാനും ഭാരതീയ രാജാക്കൻമാരുടെ വിജയങ്ങൾക്ക് പ്രാധാന്യം നൽകാനുമുള്ള നീക്കത്തെ വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർ എസ് എസ് തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യയെന്നും, കേരളം ‘ഇന്ത്യ’ എന്നുതന്നെ വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഹിന്ദുത്വത്തിലേക്ക് മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് സവർക്കരുടെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ […]

വിനായകൻ സഖാവ് ആയത് കൊണ്ടോ ?

കൊച്ചി : എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിന് അറസ്റ്റിലായ സിനിമ നടൻ വിനായകനെ ജാമ്യത്തില്‍ വിട്ടതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം എൽ എ ഉമാ തോമസ്. സ്റ്റേഷന്‍റെ പ്രവർത്തനം തടസപ്പെടുത്തിയതിനാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നും നടൻ മദ്യലഹരിയിലായിരുന്നുവെന്നുമാണ് പൊലീസിന്റെ വിശദീകരണം. സ്റ്റേഷനിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന എസ് എച്ച് ഒ ഉൾപ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുവെന്ന് ഉമ പറഞ്ഞു. ഇത്രയും […]

Editors Pick, Special Story
October 22, 2023

ആലപ്പുഴ ജില്ലയില്‍ എലിപ്പനി പടരുന്നു

കൊച്ചി :  ആലപ്പുഴ ജില്ലയില്‍ എലിപ്പനി പടരുന്നു. അഞ്ചു ദിവസത്തിനിടെ മൂന്നു പേര്‍ മരിച്ചു. ആറാട്ടുപുഴ, കുറത്തികാട്, പാണാവള്ളി എന്നിവിടങ്ങളിലാണ് മരണം. എലിപ്പനി ബാധിച്ചു ചികിത്സതേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെങ്കിലും മരണസംഖ്യ ഉയരുന്നതാണ് ആശങ്കയ്ക്കു കാരണം. ഇതേത്തുര്‍ന്ന്  ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഇടവിട്ടു പെയ്യുന്ന മഴമൂലം പലസ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതാണ് എലിപ്പനിക്കു കാരണമാകുന്നത്. സാധാരണ പനിയാണെന്നു കരുതി പലരും ചികിത്സ വൈകിപ്പിക്കുന്നതും മരണസംഖ്യ കൂടാനിടയാക്കുന്നുണ്ട്. സ്വയംചികിത്സ പാടില്ലെന്നു പലതവണ മുന്നറിയിപ്പു നല്‍കിയിട്ടും പലരും പാലിക്കാത്തതാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കു തലവേദനയാകുന്നത്. നായ, […]

Editors Pick, Special Story
October 22, 2023

ശമ്പളത്തിൽ വർദ്ധന ആവശ്യപ്പെട്ട് പി.എസ്.സി ചെയർമാനും അംഗങ്ങളും

തിരുവനന്തപുരം: പി.എസ്.സി നിയമനം 60 ശതമാനത്തോളം കുറയുമ്പോഴും ശമ്പളത്തിൽ ലക്ഷങ്ങളുടെ വർദ്ധന ആവശ്യപ്പെട്ട് ചെയർമാനും അംഗങ്ങളും.ചെയർമാന് 4 ലക്ഷവും അംഗങ്ങൾക്ക് 3.75 ലക്ഷവും നൽകണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്. ധനവകുപ്പ് തീരുമാനം എടുത്തിട്ടില്ല. നിലവിൽ ചെയർമാന് 2.26 ലക്ഷവും അംഗങ്ങൾക്ക് 2.23 ലക്ഷവും ആണ് ശമ്പളം. പി. എസ്. സി വിജ്ഞാപനങ്ങളും റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങളും ഓരോ വർഷവും കുറയുമ്പോഴാണ് ഇവർ ശമ്പള വർദ്ധന ആവശ്യപ്പെടുന്നത്. കേന്ദ്ര നിരക്കിൽ ഡി.എയും സെൻട്രൽ ജുഡിഷ്യൽ കമ്മിഷൻ അംഗങ്ങളുടെ അലവൻസുകളും […]

Editors Pick, Special Story
October 22, 2023

ഡല്‍ഹിയില്‍ സ്വിസ് വനിതയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍

ദില്ലി : ഡല്‍ഹിയില്‍ വിദേശവനിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ട യുവതിയുടെ സുഹൃത്തായ ഗുര്‍പ്രീത് സിങ്ങിനെയാണ് പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.മറ്റൊരാളുമായി യുവതിക്ക് ബന്ധമുണ്ടെന്ന് പ്രതി സംശയിച്ചത്. ഇതോടെ യുവതിയെ കൊലപ്പെടുത്താനായി പ്രതി പദ്ധതിയിട്ടെന്നും ഇതനുസരിച്ചാണ് ദിവസങ്ങള്‍ക്ക് മുന്‍പ് കൃത്യം നടത്തിയതെന്നും പോലീസ് പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡില്‍വെച്ചാണ് ഗുര്‍പ്രീത് ലെനയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും സൗഹൃദത്തിലായി. ലെനയെ കാണാനായി ഗുര്‍പ്രീത് ഇടയ്ക്കിടെ സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശിച്ചിരുന്നു. വെള്ളിയാഴ്ചയാണ് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറില്‍ വലിയ പ്ലാസ്റ്റിക് കവര്‍ കൊണ്ട് […]