നേര്; മോഹന്‍ലാലിന്റെ തിരിച്ചുവരവ്

ഡോ. ജോസ് ജോസഫ് സമാധാനമായി ജീവിക്കുന്ന കുടുംബത്തിന്റെ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി കടന്നു വന്നു. വരുണ്‍ എന്ന യുവാവായ ആ അതിഥിയുടെ കാമാസക്തി കുടുംബത്തില്‍ വിതച്ച ദുരന്തവും അതിനെ ആ കുടുംബം നേരിടുന്നതുമായിരുന്നു ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളുടെ ഇതിവൃത്തം. ദൃശ്യം ചിത്രങ്ങള്‍ക്കും ട്വൊല്‍ത്ത് മാനും ശേഷം ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രത്തിലും കുടുംബത്തിന്റെ സ്വസ്ഥതയിലേക്ക് അതിക്രമിച്ചു കയറുന്ന യുവാവിനെ കാണാം. ഈ യുവാവിന്റെ വഴി […]

Editors Pick, Special Story
December 19, 2023

‘You don’t tell any grass’ നീ ഒരു പുല്ലും പറയണ്ട

കൊച്ചി : ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ പ്രതിഷേധ ബാനറുകളിലെ ഇംഗ്ലിഷ് പ്രയോഗങ്ങളെ പരിഹസിച്ച് വി.ടി. ബല്‍റാം. സമൂഹമാധ്യമത്തിൽ പങ്കുവച്ച ചില വാചകങ്ങളിലൂടെയാണ് ബൽറാമിന്റെ ട്രോൾ. നീ ഒരു ചുക്കും ചെയ്യില്ല, നിന്റെ അടവ് ഇവിടെ നടക്കൂല, നീ ഒരു പുല്ലും പറയണ്ട, നിന്നെ കെട്ട് കെട്ടിക്കും തുടങ്ങിയ മലയാള പ്രയോഗങ്ങൾ അതേപടി ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയാണ് ബല്‍റാമിന്റെ പോസ്റ്റ്. തൃശൂര്‍ കേരള വര്‍മ കോളജിന്റെ പ്രവേശന കവാടത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആ പരിപ്പ് […]

Editors Pick, Special Story
December 15, 2023

ഈ സമുദായത്തിലാണ് ഏറ്റവുമധികം സ്ത്രീധനക്കച്ചവടങ്ങൾ

കൊച്ചി: സ്ത്രീധനം മരണക്കുരുക്കാകുന്ന കാലമാണിത് “ഇസ്ലാമിൽ സ്ത്രീധനം ഹറാമാണ് . എന്നിട്ടും ഈ സമുദായത്തിലാണ് ഏറ്റവുമധികം സ്ത്രീധനക്കച്ചവടങ്ങൾ നടക്കുന്നത്”  എഴുത്തുകാരി സബീന എം സാലി  ഫേസ്ബുക്കിലെഴുതുന്നു . “രണ്ടു കുടുംബങ്ങൾ ബന്ധത്തിലേർപ്പെടുമ്പോൾ സ്ത്രീധനത്തിന്റെ പൊങ്ങച്ചപ്രകടനങ്ങളല്ല മറിച്ച് സ്നേഹവും പരസ്പരവിശ്വാസവുമാണ് മുറുകെപ്പിടിക്കേണ്ടതെന്് ഓർമിപ്പിച്ചു കൊണ്ടാണ് സബീനയുടെ കുറിപ്പ്. ഭാര്യവീട്ടുകാർ നൽകിയ ഉപഹാരം സ്നേഹപൂർവം നിരസിച്ച ഭർത്താവിനെക്കുറിച്ചും സബീന ഓർമ്മിക്കുന്നു.”   ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: സ്ത്രീധനക്കൊടുക്കൽ വാങ്ങലുകളുടെ കോട്ടകൊത്തളങ്ങൾ ആലപ്പുഴ കൊല്ലം തിരുവനന്തപുരം ജില്ലകളാണെന്ന് പൊതുവെ എല്ലാവർക്കുമറിയാം . […]

Editors Pick, Special Story
December 05, 2023

ജാതിക്കെതിരുനിന്നു നേടിയ ജീവിതം

കൊച്ചി :  ജാതിവ്യവസ്ഥയുടെ പീഡനങ്ങളെ എതിർത്ത് നേടിയ ജീവിതമായിരുന്നു അന്തരിച്ച സാമ്പത്തിക ശാസ്ത്ര വിദഗ്ധൻ ഡോക്ടർ കുഞ്ഞാമന്റേത് .   ജാതിക്കോമരങ്ങൾ വേട്ടയാടിയ ബാല്യം അദ്ദേഹത്തിന്റെ ചിന്താസരണികളെ ആദ്യന്തം സ്വാധീനിച്ചിരുന്നു .’എതിര് ‘ എന്ന് പേരിട്ട ആത്മ കഥയിൽ അദ്ദേഹം എഴുതി… ” ഞങ്ങളുടെ സമുദായത്തിന്റെ ജോലി ഓലക്കുട ഉണ്ടാക്കലായിരുന്നു. ഉയർന്ന ജാതിക്കാരുടെ വീട്ടിൽ സദ്യയോ അടിയന്തിരമോ ഉണ്ടാകുമ്പോൾ വാഴയില മുറിച്ചുകൊടുക്കുന്നത് ഞങ്ങളാണ്. സദ്യകഴിഞ്ഞ എച്ചിലും ഞങ്ങളാണെടുക്കുക. ഞാനൊക്കെ എച്ചിൽ വലിയ ആർത്തിയോടെയാണ് എടുക്കുക, കളയാനല്ല, കഴിക്കാൻ. ഹൈസ്‌കൂളിൽ […]

Editors Pick, Featured
December 04, 2023

കടമെടുത്തു മുടിയുന്ന ജീവിതങ്ങൾ

കൊച്ചി :  “ബാങ്കുകളിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും പണം വായ്പയായി കിട്ടാതെ വരുമ്പോൾ ലോൺ ആപ്പുകളെയും മറ്റും ആശ്രയിക്കും, അല്ലെങ്കിൽ കൊള്ളപ്പല്ലിശയ്ക്ക് പണം കടം വാങ്ങും. മറ്റുള്ളവർ നോക്കുമ്പോൾ ഇവരുടെ ജീവിതം അടിപൊളി ആയിരിക്കും. ദുരഭിമാനം കാരണം സ്വന്തമായി ഉള്ള വീടോ, സ്ഥലമോ മറ്റു ആസ്തികളോ വിൽക്കാനും ഇവർ തയാറാകില്ല” കടമെടുത്തു മുടിയുന്ന കേരളത്തിലെ മധ്യവർഗ മനുഷ്യരെക്കുറിച്ചു ജിതിൻ ജേക്കബ് ഫേസ്ബുക്കിലെഴുതുന്നു… ബ്രാൻഡഡ് സാധനങ്ങളോടുള്ള ഭ്രാന്ത്‌ മലയാളിക്ക് കൂടി കൂടി വരികയാണ്. പണം ഉള്ളവൻ സാധാരണ വസ്ത്രങ്ങളും, […]

വരുന്നു… പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍

പുരുഷന്മരുടെ ഗര്‍ഭനിരോധന ഗുളികകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാതെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഫലപ്രദമായി കുറയ്ക്കുന്നുവെന്ന് പഠനം. ജോര്‍ജിയയിലെ അറ്റ്ലാന്റയില്‍ നടക്കുന്ന എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ വാര്‍ഷിക യോഗത്തില്‍ പഠനം അവതരിപ്പിക്കും. DMAU, 11b-MNTDC എന്ന മരുന്നുകളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. പ്രൊജസ്റ്റോജെനിക് ആന്‍ഡ്രോജന്‍സ് എന്ന മരുന്നുകളുടെ വിഭാഗത്തില്‍ പെടുന്നവയാണ് ഇവ. ഈ മരുന്നുകള്‍ ടെസ്റ്റോസ്റ്റിറോണിനെ നിയന്ത്രിക്കുകയും തുടര്‍ന്ന് ബീജങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നു. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നത് സാധാരണയായി പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍ പരീക്ഷണം നടത്തിയ മിക്ക പുരുഷന്മാരും മരുന്നുകള്‍ ഉപയോഗിക്കാന്‍ തയ്യാറായിരുന്നു. […]

ലൈഫ് വീട് പദ്ധതി ഗുണഭോക്താക്കളും പലിശക്കെണിയിൽ

കൊച്ചി : ദരിദ്ര വിഭാഗക്കാക്കുള്ള ഭവന നിർമാണ പദ്ധതിയായ ലൈഫ് മിഷനെയും സാമ്പത്തിക പ്രതിസന്ധി ബാധിച്ചു. സംസ്ഥാന സർക്കാർ ഈ പദ്ധതിയിൽ ഇതുവരെ ആകെ ചെലവഴിച്ചത് 2.69% മാത്രമാണ്. 717 കോടി രൂപയുടേതാണ് പദ്ധതി. ഗ്രാമ പ്രദേശങ്ങളിൽ പദ്ധതി ചിലവ് 2.94%.നഗരപ്രദേശങ്ങളിൽ 2.01% ചെലവഴിച്ചു. പലയിടത്തും നൽകാൻ പണമില്ല. പഞ്ചായത്ത് പട്ടികയിൽ വീട് പണി തുടങ്ങിവച്ചവരെല്ലാം പല ഗഡുക്കളിലായി പണം മുടങ്ങിയ അവസ്ഥയിലാണ്. പണി തീരാത്ത വീടും പലിശക്കെണിയുമായി പ്രതിസന്ധിയിലാണ് ലൈഫ് പദ്ധതിയുടെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും. തറകെട്ടിക്കയറും […]

സെൽഫോണിൽ തൽസമയ തർജമ വരുന്നു

ന്യൂഡൽഹി : നിർമിത ബുദ്ധി പ്രയോജനപ്പെടുത്തി മാതൃഭാഷയിൽ സംസാരിക്കാനുള്ള സംവിധാനവുമായി സാംസങ് ഫോൺ നിർമാതാക്കൾ. അടുത്ത വർഷം ഇത് നിലവിൽ വരും എന്നാണ് കരുതുന്നത്. മറ്റൊരു ഭാഷക്കാരനുമായി ഫോണിൽ സംസാരിക്കുമ്പോൾ തത്സമയം തർജ്ജമ ചെയ്യാനുള്ള ശേഷി ഉണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ഗ്യാലക്‌സി എഐ എന്ന പേരിൽ വികസിപ്പിച്ച നിർമിത ബുദ്ധി (എഐ) സേവനം പ്രയോജനപ്പെടുത്തിയാണ് പുതിയ സംവിധാനം. മറ്റൊരു ഭാഷ ഉപയോഗിക്കുന്ന ആളുമായി ഫോണിൽ സംസാരിക്കുമ്പോൾ ടെക്‌സ്റ്റും ഓഡിയോയും തത്സമയം തർജ്ജമ ചെയ്തു നൽകാൻ നിലവിൽ തേഡ് പാർട്ടി […]

വിവാദ പുസ്തകം പ്രസിദ്ധീകരിക്കില്ല: എസ്. സോമനാഥ്

തിരുവനന്തപുരം: ഐ എസ് ആർ ഒ മുൻ ചെയർമാൻ കെ ശിവന്‍റെ തെറ്റായ തീരുമാനങ്ങൾ ആണ് ചന്ദ്രയാൻ-2ന്‍റെ പരാജയകാരണം, എന്ന് ആരോപിക്കുന്ന തൻ്റെ ആത്മകഥ പ്രസിദ്ധികരിക്കില്ല എന്ന് ഐ എസ് ആർ ഒ ചെയർമാർ എസ് സോമനാഥ്. ‘നിലാവ് കുടിച്ച സിംഹങ്ങൾ’ എന്ന ആത്മകഥ തൽക്കാലം പിൻവലിക്കുന്നുവെന്ന് സോമനാഥ് പറഞ്ഞു. ഷാർജ ബുക്ക് ഫെസ്റ്റിവലിൽ പുസ്തക പ്രകാശനം നടത്താനുള്ള നീക്കവും വേണ്ടെന്ന് വെച്ചു.കേന്ദ്ര സർക്കാരിൻ്റെ ഇടപെടലിനെ തുടർന്നാണോ പുസ്തക പ്രസിദ്ധീകരണം വേണ്ടെന്ന് വെച്ചതെന്ന് കാര്യം വ്യക്തമല്ല. മുൻ […]

Editors Pick, Special Story
November 03, 2023

ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്

കൊച്ചി : വൻതുക ചിലവാക്കി തലസ്ഥാനത്ത് സർക്കാർ നടപ്പാക്കുന്ന കേരളീയം ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിനെതിരെ വിമർശനവുമായി നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. കേരളീയത്തിന്റെ ഉദ്ഘാടനവേദിയിൽ സ്ത്രീ സാന്നിധ്യം പേരിനു മാത്രമായെന്ന വിമർശനത്തോടെ ജോളി ചിറയത്ത് സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രവും അടിക്കുറിപ്പും ചർച്ചയായി. ‘ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്’ എന്നായിരുന്നു ജോളി ചിറയത്തിന്റെ ചോദ്യം. കാലം ഇത്രയും പുരോഗമിച്ചു. നമ്മൾ ജെൻഡർ ന്യൂട്രലാകുന്നു. എന്നിട്ടും സ്ത്രീ പ്രാതിനിധ്യം പുറകോട്ടു പോകുന്നതായാണ് എനിക്കു തോന്നുന്നത്. ഇത്തരം കാര്യങ്ങളിൽ […]