വീണ്ടും കടമെടുപ്പിന് തടയിട്ട് കേന്ദ്രം: പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ വീണ്ടും പ്രതിസന്ധിയിലാക്കി കടമെടുപ്പില്‍ കേന്ദ്രസര്‍ക്കാരിന്റെ വെട്ട്. സാമ്പത്തികവര്‍ഷത്തെ അന്ത്യപാദത്തില്‍ 1838 കോടി മാത്രമേ കടമെടുക്കാനാവൂവെന്ന് അറിയിച്ച് കേന്ദ്ര ധനമന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. ജനുവരി മുതല്‍ മാര്‍ച്ചുവരെ 7000 കോടി കടമെടുക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. മൂന്നു സാമ്പത്തികവര്‍ഷങ്ങളില്‍ കേരളത്തിന്റെ പബ്ലിക് അക്കൗണ്ടിലെ ശരാശരി തുക കണക്കാക്കി കേന്ദ്രം വായ്പപ്പരിധി നിശ്ചയിച്ചതോടെ ഈ പ്രതീക്ഷയ്ക്കു പ്രഹരമേറ്റു. മാര്‍ച്ചില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കേ, പദ്ധതിച്ചെലവിനും മറ്റുമായി വന്‍തുക കണ്ടെത്തേണ്ടതുണ്ട്. കൂടാതെ, ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹികസുരക്ഷാ പദ്ധതികള്‍ക്കും പണം വേണം. […]

അഭിമാനം സൂര്യനരികെ… സൗരദൗത്യം അവസാന ഘട്ടത്തിലേക്ക്

തിരുവനന്തപുരം: 127 ദിവസം, 15 ലക്ഷം കിലോമീറ്റര്‍ നീണ്ട യാത്ര പൂര്‍ത്തിയാക്കി, ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍1 ഇന്ന് ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് ബിന്ദുവിലേക്ക് (എല്‍1) അടുക്കും. അതിനുള്ള അവസാന കടമ്പയായ ഭ്രമണപഥമാറ്റം ഇന്നു വൈകിട്ടു 4നു നടക്കും. അതിവേഗം സഞ്ചരിക്കുന്ന പേടകത്തിലെ ത്രസ്റ്ററുകളെ കമാന്‍ഡുകളിലൂടെ പ്രവര്‍ത്തിപ്പിച്ചാണു ഭ്രമണപഥമാറ്റം നടത്തുക. സൂര്യനും ഭൂമിക്കും ഇടയില്‍ ഇവ രണ്ടിന്റെയും സ്വാധീനം തുല്യമായ എല്‍1 ബിന്ദുവിലെ പ്രത്യേക സാങ്കല്‍പിക ഭ്രമണപഥത്തില്‍ എത്തിയാല്‍ പിന്നീട് അധികം ഇന്ധനം ഉപയോഗിക്കാതെ ദീര്‍ഘകാലത്തേക്കു […]

Editors Pick, കേരളം
January 06, 2024

കേന്ദ്രം അവഗണിച്ചു, കേരളവും വഞ്ചിച്ചു: പാംപ്ലാനി

കണ്ണൂര്‍: റബ്ബര്‍ ഇറക്കുമതി നികുതി 25 ശതമാനം കൂട്ടിയെന്ന് പറഞ്ഞ കേന്ദ്രവും 250 രൂപ തരുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞ സംസ്ഥാന സര്‍ക്കാരും കര്‍ഷകരെ കബളിപ്പിച്ചുവെന്നും തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ ഭരണത്തിലിരിക്കുന്നവരെ അടുത്ത തിരഞ്ഞെടുപ്പില്‍ താഴെയിറക്കാന്‍ റബ്ബര്‍ കര്‍ഷകര്‍ മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റബ്ബര്‍ വിലയിടിവിനെതിരെ റബ്ബര്‍ ഉത്പാദകസംഘം കോ ഓര്‍ഡിനേഷന്‍ ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. റബ്ബറിന്റെ വില 300 രൂപയാക്കണമെന്ന് പറഞ്ഞപ്പോള്‍ […]

വിമർശനത്തിന്റെ വായടപ്പിച് ഉണ്ണി മുകുന്ദൻ

കൊച്ചി :  താരങ്ങൾക്ക് നേരെ സോഷ്യൽ മീഡിയയിലൂടെ വിമർശനങ്ങളും മറ്റും ഉണ്ടാകുന്നത് പതിവാണ്. പലരും അത് അവഗണിക്കുകയാണ് ചെയ്യാറ്. എന്നാൽ ചിലർ തക്ക മറുപടി നൽകാറുമുണ്ട്. അത്തരത്തിൽ തനിക്കെതിരെ വന്ന വിമർശനത്തിന് മറുപടി നൽകിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. മൂവി സ്ട്രീറ്റ് എന്ന പേജിൽ വന്ന വിമർശനം ‘മല്ലുസിംഗ് അല്ലാതെ മലയാളത്തിൽ മറ്റൊരു ഹിറ്റ് ഇല്ലാതിരുന്ന, അഭിനയത്തിന്റെ കാര്യം പറയാൻ ആണെങ്കിൽ ഒരു ആംഗ്രി യംഗ് മാൻ ആറ്റിറ്റ്യൂഡ് മാത്രമുള്ള ഉണ്ണിമുകുന്ദൻ തന്റെ കരിയർ ഗ്രോത്ത് ഉണ്ടാക്കാൻ […]

എഞ്ചിനീയറിംഗ് പരീക്ഷ ഓൺലൈനിലേക്ക്

തിരുവനന്തപുരം : കേരള എഞ്ചിനീയറിംഗ് പരീക്ഷ ഇനി മുതൽ ഓൺലൈൻ ആയി നടത്തും. മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. ഈ വർഷം മുതൽ തന്നെ കീം പരീക്ഷ ഓൺലൈൻ വഴിയാകും. ജെഇഇ മാതൃകയിലാണ് പരീക്ഷാ രീതിയിൽ മാറ്റം വരുത്തുന്നത്. ഫല പ്രഖ്യാപനം വേഗത്തിലാകുമെന്നതടക്കമുള്ള നേട്ടങ്ങളാണ് പരീക്ഷാ രീതിയിലെ മാറ്റം വഴി പ്രതീക്ഷിക്കുന്നത്.  

ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുടെയും വിവാഹനിശ്ചയം നടന്നത്. സിനിമാ പ്രമോഷനും മറ്റു ചടങ്ങുകള്‍ക്കും കുടുംബത്തോടൊപ്പം തനൂജയെയും ഷൈന്‍ ഒപ്പം കൂട്ടാറുണ്ട്. തനൂജയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടിട്ടുമുണ്ട്. വിവാഹനിശ്ചത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതോടെ ഷൈനിയും തനൂജയ്ക്കും ആരാധകരടക്കം അഭിനന്ദനങ്ങള്‍ അറിയിക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടായേക്കും. നടന്റെ രണ്ടാം വിവാഹമാണിത്.  

Editors Pick, Main Story
January 03, 2024

നരേന്ദ്രമോദി ഇന്ന് തൃശൂരില്‍: രണ്ട് ലക്ഷം സ്ത്രീകള്‍ പങ്കെടുക്കും

തൃശ്ശൂര്‍: രണ്ടുലക്ഷം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മഹിളാസമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശ്ശൂരില്‍. പ്രധാനമന്ത്രിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഉച്ചയ്ക്ക് രണ്ടരയോടെ ജനറല്‍ ആശുപത്രി പരിസരത്തുനിന്ന് റോഡ് ഷോ തുടങ്ങും. മൂന്നേകാലിനാണ് ക്ഷേത്ര മൈതാനത്തിന ുത്ത നായ്ക്കനാലിന് സമീപത്തെ മഹിളാസമ്മേളനവേദിയിലേക്ക് മോദി എത്തുക. റോഡ്ഷോയ്ക്കായി ജനറല്‍ ആശുപത്രിക്കു സമീപമെത്തുന്ന നരേന്ദ്രമോദിയെ ബി.ജെ.പി. നേതാക്കള്‍ സ്വീകരിക്കും. ഇതിനുശേഷം വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ നായ്ക്കനാലിനു സമീപമുള്ള വേദിയിലെത്തുമ്പോഴും സംസ്ഥാന നേതാക്കള്‍ സ്വീകരിക്കാനുണ്ടാകും. 16 പേരാണ് സമ്മേളനവേദിയില്‍ സ്വീകരിക്കാനായി ഉണ്ടാകുക. […]

Editors Pick
January 02, 2024

ഉണ്ണി മുകുന്ദനെതിരെ സിനിമാ ഗ്രൂപ്പില്‍ പോസ്റ്റ്; പ്രതികരിച്ച് താരം

കൊച്ചി: ഉണ്ണി മുകുന്ദന്‍ തന്റെ കരിയറിന്റെ വളര്‍ച്ചയ്ക്കു വേണ്ടി ചില രാഷ്ട്രീയപാര്‍ട്ടികളെ സുഖിപ്പിക്കാന്‍ വേണ്ടിയാണ് ‘മാളികപ്പുറം’ പോലെയുള്ള സിനിമകളില്‍ അഭിനയിക്കുന്നത് എന്ന മൂവി സ്ട്രീറ്റില്‍ വന്ന ഒരു പോസ്റ്റ് വിവാദമായിരിക്കുകയാണ്. താരം ഈ പോസ്റ്റിനെതിരെയും ഗ്രൂപ്പിനെതിരെയും രംഗത്തെത്തിയിരിക്കുകയാണ്. മല്ലു സിങ് അല്ലാതെ മലയാളത്തില്‍ ഉണ്ണി മുകുന്ദന് മറ്റൊരു ഹിറ്റ് ചിത്രമില്ലെന്നും സ്വന്തം സ്വാര്‍ഥ താല്‍പര്യത്തിനുവേണ്ടി തീവ്രവാദ ആശയത്തെ കൂട്ടുപിടിച്ച് സിനിമ ചെയ്ത ഉണ്ണിമുകുന്ദന്റെ അജണ്ട വെളിപ്പെടുത്തുന്ന ചിത്രമാണ് അടുത്തതായി തയാറാകുന്ന ‘ജയ് ഗണേഷ്’ എന്നും ഈ പോസ്റ്റില്‍ […]

ഭാരതീയ ന്യായ സംഹിതയില്‍ സത്യാഗ്രഹം ക്രിമിനല്‍ കുറ്റം

ഡല്‍ഹി: രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച ഭാരതീയ ന്യായ സംഹിത രണ്ടിലെ വകുപ്പ് 226 നിരാഹാര സത്യാഗ്രഹ സമരത്തെ ക്രിമിനല്‍ കുറ്റമാക്കി മാറ്റും. ഇതു പ്രകാരം മരണംവരെ നിരാഹാര സമരം നടത്തുന്നവര്‍ക്കെതിരേ കേസെടുക്കാനാകുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പൊതുസേവകനെ കൃത്യനിര്‍വഹണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനോ, എന്തെങ്കിലും ചെയ്യുന്നതിന് നിര്‍ബന്ധിക്കുന്നതിനായോ ആരെങ്കിലും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നാണ് ഈ വകുപ്പ് പറയുന്നത്. ഒരു വര്‍ഷം വരെ സാധാരണ തടവോ അതല്ലെങ്കില്‍ പിഴയോ രണ്ടും കൂടിയോ അതല്ലെങ്കില്‍ സാമൂഹിക സേവനത്തിനോ ശിക്ഷിക്കാവുന്ന വകുപ്പാണിത്. ബ്രട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം […]

രാമക്ഷേത്രം: വിഗ്രഹ പ്രതിഷ്ഠ 22ന്

അയോധ്യ: രാമക്ഷേത്രത്തില്‍ വിഗ്രഹപ്രതിഷ്ഠ ഈമാസം 22-ന് ഉച്ചയ്ക്ക് 12.20-ന് നടക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. പ്രതിഷ്ഠയ്ക്കുശേഷം ആരതി നടക്കും. പ്രസാദം അയല്‍നാടുകളിലും ചന്തകളിലും വിതരണം ചെയ്യും. പുതുവത്സരദിനമായ തിങ്കളാഴ്ച സംഘാടകര്‍ പൂജിച്ച ‘അക്ഷത്'( മഞ്ഞളും നെയ്യും ചേര്‍ത്ത അരി ) വിതരണം ചെയ്യാന്‍ തുടങ്ങി. പ്രതിഷ്ഠാചടങ്ങിന് ഒരാഴ്ചമുമ്പ് ജനുവരി 15 വരെ വിതരണം തുടരും. രാമക്ഷേത്രത്തിന്റെ ചിത്രം, ഘടന വിവരിക്കുന്ന ലഘുലേഖ എന്നിവ അടങ്ങിയ […]