രഞ്ജിത്തിനെതിരെ നടപടിയില്ലെങ്കില്‍ കോടതിയിലേക്ക്: വിനയന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നു. അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ കൂടുതല്‍ കടുപ്പിച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത്. അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. അല്ലാത്തപക്ഷം കോടതിയെ സമീപിക്കാനാണ് നീക്കം. അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടെന്ന ജൂറി അംഗം നേമം പുഷ്പരാജിന്റെ ഓഡിയോ സന്ദേശം വിനയന്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. ഈ ശബ്ദ രേഖയടക്കം കോടതിയില്‍ ഹാജരാക്കാനാണ് ആലോചന. 2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ തീരുമാനിച്ച […]

ചന്ദ്രയാന്‍ നിര്‍ണായക ഘട്ടം പിന്നിട്ടു

ചെന്നൈ: ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. ട്രാന്‍സ് ലൂണാര്‍ ഇഞ്ചക്ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇസ്രൊ അറിയിച്ചു. അര്‍ദ്ധരാത്രി 12:15 ഓടെയാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ലാം എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് പേടകത്തെ ചന്ദ്രനിലേക്ക് തിരിച്ചു വിട്ടത്. ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പ്രവേശനം ആണ് അടുത്ത നിര്‍ണ്ണായക ഘട്ടം. ഓഗസ്റ്റ് 5നായിരിക്കും ഇത്. മുന്‍ ചന്ദ്രയാന്‍ ദൗത്യങ്ങളില്‍ ഈ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ അനുഭവസമ്പത്താണ് ഇത്തവണ ഇസ്രൊയുടെ ആത്മവിശ്വാസം കൂട്ടുന്നത്. നാല് ലക്ഷം കിലോമീറ്ററിന് അടുത്ത് ദൂരമാണ് […]

ജിയോബുക്ക് വിപണിയിലേക്ക്

കൊച്ചി: റിലയന്‍സ് റീട്ടെയിലിന്റെ ആദ്യ ലാപ്‌ടോപ്പ് ആയ ജിയോബുക്ക് വിപണിയിലേക്കെത്തുന്നു. ഇന്ത്യയിലെ ആദ്യ ‘ലേര്‍ണിംഗ് ബുക്ക് ‘ എന്ന് കമ്പനി അവകാശപ്പെടുന്ന ജിയോ ബുക്ക് ആഗസ്റ്റ് 5 മുതല്‍ റിലയന്‍സ് ഡിജിറ്റല്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ സ്റ്റോറുകളിലും ആമസോണ്‍ വഴിയും വാങ്ങാം. 16,499 രൂപയാണ് വില. സിംകാര്‍ഡ് ഇടാനുള്ള സൗകര്യവും 4ജി ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ജിയോ ബുക്കിനുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനും കോഡിംഗ് പഠിക്കാനും, ഓണ്‍ലൈന്‍ വ്യാപാരം ചെയ്യാനും ഇത് അനുയോജ്യമാണ്. നൂതന ജിയോ ഒ എസ് […]

5 വയസുകാരിയുടെ കുടുംബത്തിന് 1 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: ആലുവയില്‍ ദാരുണമായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി. കഴിഞ്ഞ ദിവസം മന്ത്രി ആലുവയിലെത്തി കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ആശ്വാസനിധി വഴി ധനസഹായം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു.  

‘മസാജ്’ ചെയ്യാനെത്തിയ മലയാളി ഡോക്ടര്‍ ജയിലിലേക്ക്

ലണ്ടൻ: ചികിത്സ കഴിഞ്ഞു പോയ യുവതിക്ക് ‘മസാജ്’ ചെയ്യാന്‍ വീട്ടിലെത്തിയ യുവ മലയാളി ഡോക്ടര്‍ ജയിലിലേക്ക്. തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിലെ ഈസ്റ്റ്ബോൺ ഡിസ്ട്രിക്റ്റ് ജനറൽ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന 34 കാരനായ സൈമൺ എബ്രഹാം ആണ് അകത്തായത്. കേസിന് ആധാരമായ സംഭവം  2020 ഒക്ടോബറിലാണ് നടന്നത് . തുടര്‍ച്ചയായ തലവേദനയേ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ യുവതിയെ യുവ ഡോക്ടര്‍ വീട്ടില്‍ എത്തി ചികില്‍സിക്കാന്‍ തയ്യറാവുകയായിരുന്നു . സഹപ്രവര്‍ത്തക ആണ് ഡോക്ടറോട് യുവതിയുടെ നിലയില്‍ ആശങ്ക ഉണ്ടെന്നു പറയുന്നത്. തുടർന്ന് […]

ടോം ജോസഫ് ഇനി ഇന്ത്യന്‍ വോളി ടീം സഹ പരിശീലകന്‍

ന്യൂഡല്‍ഹി: കളിക്കാരന്റെ കുപ്പായത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നിത്തിളങ്ങിയ മുന്‍ നായകന്‍ ടോം ജോസഫിനെത്തേടി ഇന്ത്യയുടെ സഹ പരിശീലകന്റെ ചുമതലയെത്തി. സെപ്തംബറില്‍ ചൈനയിലെ ഹന്‍ചോയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകനായാണ് 43കാരനായ ടോമിന്റെ നിയമിച്ചിരിക്കുന്നത്. അടുത്തിടെ രൂപം നല്‍കിയ വോളിബാള്‍ ഫെഡറേഷന്‍ ഒാഫ് ഇന്ത്യയുടെ അഡ്‌ഹോക്ക് കമ്മറ്റിയാണ് 28 അംഗടീമിനെയും ഏഴ് പരിശീലകരെയും കോച്ചിംഗ് ക്യാമ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഏഷ്യന്‍ ഗെയിംസുകളില്‍ പങ്കെടുത്ത താരമാണ് ടോം ജോസഫ്. 2002ല്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത് ഫിനിഷ്‌ചെയ്ത […]